തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ മുതല്‍ ഞായറാഴ്ച വരെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജാഗ്രതാ നിര്‍ദേശം നല്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
Read MoreCategory: Loud Speaker
വയനാട് ഉരുൾപൊട്ടൽ ദുരന്തം: മരിച്ചവരുടെ ആശ്രിതർക്ക് ആറ് ലക്ഷം, അംഗവൈകല്യം സംഭവിച്ചവർക്ക് 75,000 രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദുരന്തപ്രതികരണ നിധിയിൽ നിന്നുള്ള നാലു ലക്ഷത്തിനു പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രണ്ടു ലക്ഷം രൂപകൂടി ചേർത്താണ് ആറ് ലക്ഷം രൂപ ലഭിക്കുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉരുൾപൊട്ടലിൽ കണ്ണുകൾ, കൈകാലുകൾ എന്നിവ നഷ്ടപ്പെട്ടവർക്കും 60 ശതമാനത്തിൽ കൂടുതൽ വൈകല്യം ബാധിച്ചവർക്കും 75,000 രൂപ വീതവും 40% മുതൽ 60% വരെ വൈകല്യം ബാധിച്ചവർക്ക് 50,000 രൂപ വീതവും സിഎംഡിആർഎഫിൽനിന്ന് അനുവദിക്കും. ദുരന്തപ്രതികരണ നിധിയിൽനിന്നുള്ള 16,000 രൂപയ്ക്കു പുറമേയാണിത്. സാക്ഷ്യപത്രം അടിസ്ഥാനമാക്കി വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ അവകാശികൾക്ക് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്കുള്ള അധികാരത്തിന് വിധേയമായി നഷ്ടപരിഹാരം നൽകുന്നതിന് ഉത്തരവ് പുറപ്പെടുവിക്കും. കോവിഡിന്റെ സമയത്ത് സ്വീകരിച്ചതിന് സമാനമായ രീതിയാണിത്. ഇതനുസരിച്ചു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് കൂടാതെതന്നെ ഭാര്യ, ഭർത്താവ്,…
Read Moreമുന്നറിയിപ്പിൽ മാറ്റം: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ 2024 ആഗസ്റ്റ് 13 മുതൽ ആഗസ്റ്റ് 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻ്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്.…
Read Moreശീതളപാനീയം കുടിച്ചതിന് പിന്നാലെ വായിൽ നിന്നും മൂക്കിൽ നിന്നും നുരയും പതയും വന്നു; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം
തിരുവണ്ണാമലൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ ശീതളപാനീയം കുടിച്ച അഞ്ചു വയസുകാരിക്കു ദാരുണാന്ത്യം. തിരുവണ്ണാമലൈ ജില്ലയിലെ സെയ്യരു റോഡ് സ്ട്രീറ്റ് സ്വദേശി രാജ്കുമാറിന്റെ മകള്‍ കാവ്യശ്രീയാണു മരിച്ചത്. വീടിനു സമീപത്തുള്ള പെട്ടിക്കടയില്‍നിന്നു വാങ്ങിയ പത്തു രൂപയുടെ പാക്കറ്റ് ജ്യൂസ് ആണു കുട്ടി കുടിച്ചത്. ഏതാനും മിനിറ്റുകള്‍ക്കുള്ളിൽ വായില്‍നിന്നും മൂക്കില്‍നിന്നും നുരയും പതയും വന്നു ബോധരഹിതയായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
Read Moreതൃശൂർ പൂരം പെരുമയോടെ നടത്തും; വെടിക്കെട്ട് മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ ശ്രമമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂർ: തൃശൂർ പൂരം പെരുമയോടെ നടത്തുമെന്നും വെടിക്കെട്ടിന്റെ നിലവിലുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ടു കളക്ടറേറ്റിലെ യോഗത്തിനു മുന്നോടിയായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണത്തെപോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കും. പെതുജനങ്ങൾക്കു സുഗമമായി വെടിക്കെട്ടു കാണാനുള്ള സാധ്യതകൾ പരിശോധിക്കും. കുത്തിയിരുന്നു വെടിക്കെട്ടുകണ്ട് ആസ്വദിച്ചിരുന്ന, ഒരു തല്ലുപോലും നടക്കാത്ത കാലമുണ്ടായിരുന്നു. കഴിഞ്ഞവട്ടം ഹിതമല്ലാത്തതു നടന്നു. സാങ്കേതികമായ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് പൂരം നടത്താനാണ് നീക്കമെന്നും സുരേഷ് ഗോപി പറഞ്ഞു. വെടിക്കെട്ട് നിയന്ത്രണത്തിൽ ഇളവു വരുത്തുന്നതുമായി ബന്ധപ്പെട്ടു തേക്കിൻകാട് മൈതാനിയിൽ ഉദ്യോസ്ഥസംഘം കഴിഞ്ഞദിവസം പ്രത്യേക പരിശോധന നടത്തിയിരുന്നു. ജില്ലാ കളക്ടർ, പെസോ ഉദ്യോഗസ്ഥർ, സിറ്റി പോലീസ് കമ്മീഷണർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കളക്ടർ, മന്ത്രിമാർ, പാറമേക്കാവ്, തിരുവന്പാടി ദേവസ്വം ഭാരവാഹികൾ പങ്കെടുക്കുന്ന യോഗമാണ് ഇന്നു നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
Read Moreദളിത് പെൺകുട്ടിയെയും ആടിനെയും ക്രൂരമായി പീഡിപ്പിച്ചു; കൃഷി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആറു വയസുള്ള ദളിത് പെൺകുട്ടിയെയും വീട്ടിൽ വളർത്തുന്ന ആടിനെയും പീഡിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. റസൂൽപുർ ഗ്രാമത്തിലെ താമസക്കാരനായ ഗജേന്ദ്ര സിംഗ് (57) ആണ് അറസ്റ്റിലായത്. ഇയാൾ ഷിക്കാർപുർ ബ്ലോക്കിലെ അഗ്രികൾച്ചർ ഡെവലപ്മെന്റ് ഓഫീസറാണ്. ഔദ്യോഗിക ജോലികൾക്കായി ഗ്രാമത്തിൽ പതിവായി വരാറുള്ള പ്രതി വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഈ വീട്ടിൽ കെട്ടിയിട്ടിരുന്ന ആട്ടിൻ കുട്ടിയെയും ക്രൂരതയ്ക്ക് ഇരയാക്കി. സംഭവസമയം മറ്റാരും വീട്ടിൽ ഇല്ലായിരുന്നു. അയൽവാസിയായ കുട്ടി രണ്ട് സംഭവങ്ങളും ഫോണിൽ പകർത്തിയിരുന്നു. ക്രൂരമായ കുറ്റകൃത്യം ചെയ്ത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും പെൺകുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 8.25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
Read Moreസഹാറ ഗ്രൂപ്പിനു രണ്ടു കോടി രൂപ പിഴ; തുക മുണ്ടക്കൈ ദുരന്തബാധിതർക്കായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിക്ഷേപിക്കാൻ ഉത്തരവ്
ന്യൂഡൽഹി: ഉപഭോക്തൃതർക്കക്കേസിലെ കോടതി ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ സഹാറ ഗ്രൂപ്പിന് രണ്ട് കോടി രൂപ പിഴയിട്ട് സുപ്രീം കോടതി. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത പശ്ചാത്തലത്തിൽ പിഴത്തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിക്ഷേപിക്കാൻ ജസ്റ്റീസ് ഹിമാകോഹ്ലി, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവർ അംഗങ്ങളായ ബെഞ്ച് ഉത്തരവിട്ടു. സഹാറ ഗ്രൂപ്പിലെ പത്ത് കമ്പനികൾ പത്ത് ലക്ഷം വീതവും കമ്പനികളുടെ ഡയറക്ടർമാർ ഇരുപത് ലക്ഷം രൂപയും പിഴ തുക അടയ്ക്കണമെന്നാണ് ഉത്തരവിലുള്ളത്. സഹാറ ഗ്രൂപ്പിന്റെ ജയ്പുരിലെ റിയൽ എസ്റ്റേറ്റ് പദ്ധതിയിൽ പണം നൽകി ഫ്ളാറ്റുകൾ ബുക്ക് ചെയ്തവർക്ക് കാലാവധി കഴിഞ്ഞിട്ടും ഫ്ളാറ്റുകൾ പൂർത്തിയാക്കി നൽകിയില്ലെന്ന പരാതിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. പണം നൽകിയവർക്ക് ഏറ്റവും വേഗത്തിൽ ഫ്ളാറ്റുകൾ പൂർത്തിയാക്കി നല്‍കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ശേഷം ആറു തവണ അവസരം നൽകിയിട്ടും കമ്പനി ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് പിഴ.
Read Moreസ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തിദിനമല്ല; ഉത്തരവ് പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തിദിവസമാക്കിക്കൊണ്ടുള്ള ഉത്തരവ് പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ 10-ാം ക്ലാസ് വരെയുള്ള സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവാണ് പിൻവലിച്ചത്. 2024-2025 അധ്യയനവർഷത്തെ പ്രവൃത്തിദിനം സംബന്ധിച്ച് സർക്കാരിൽ നിന്ന് അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശനിയാഴ്ച പ്രവൃത്തിദിവസമാക്കിയ സർക്കാർ ഉത്തരവ് ഓഗസ്റ്റ് ഒന്നിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ തീരുമാനം.
Read Moreസംസ്ഥാനത്ത് പെരുമഴ വരുന്നു: 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: അടുത്ത നാലു ദിവസം സംസ്ഥാനത്ത് മഴ തിമിര്‍ത്തു പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചില പ്രദേശങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ട്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇന്നും ഇടുക്കി ജില്ലയില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ നാളെയും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വെള്ളിയാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രണ്ടു ദിവസമായി സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശം നല്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
Read Moreവയനാട് ദുരന്തത്തിന്റെ പശ്ചാത്തലം; പുലിക്കളി വേണ്ടെന്ന് വെച്ച തീരുമാനം പുനപരിശോധിക്കണം ; പുലിക്കളി സംഘങ്ങൾ നാളെ സുരേഷ്ഗോപിയെ കാണും
തൃശൂർ: തൃശൂരിലെ പുലിക്കളി സംഘങ്ങൾ നാളെ തൃശൂരിലെത്തുന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ കാണും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നാലോണനാളിലെ പുലിക്കളി വേണ്ടെന്നുവച്ച തീരുമാനം തങ്ങൾക്ക് സാന്പത്തിക പ്രതിസന്ധി സൃഷ്ടിച്ച കാര്യം പുലിക്കളി സംഘങ്ങൾ കേന്ദ്രമന്ത്രിയെ അറിയിക്കും. കഴിഞ്ഞവർഷം ലഭിച്ച കേന്ദ്രസഹായം ഇത്തവണ പൂർണമായും ലഭിക്കുകയാണെങ്കിൽ ആർഭാടം കുറച്ച് ഇത്തവണ നാലോണനാളിൽ പുലിക്കളി നടത്താമെന്ന് പുലിക്കളി സംഘങ്ങൾ ആലോചിക്കുന്നുണ്ട്. ഏറെ ചെലവു വരുന്ന ടാബ്ലോകൾ ഒഴിവാക്കി ഓരോ ടീമിലെയും പുലികളുടെ എണ്ണം 51 ൽ നിന്ന് മുപ്പതാക്കി ചുരുക്കി പുലിക്കളി നടത്താനാണ് പദ്ധതി. കേന്ദ്രസഹായം കിട്ടുകയാണെങ്കിൽ ഇത് സാധ്യമാകുമെന്നാണ് പറയുന്നത്. പുലിക്കളി വേണ്ടെന്ന് വെച്ച തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പുലിക്കളി സംഘങ്ങൾ കോർപറേഷൻ മേയർക്ക് നിവേദനം നൽകിയിരുന്നു. പുലിക്കളി സംഘങ്ങളെ അടിയന്തരമായി ചർച്ചയ്ക്ക് വിളിക്കാമെന്ന് മേയർ പറഞ്ഞിട്ടുണ്ട്.
Read More