എം​ഡി​എം​എ കേ​സി​ലെ പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധം: ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് എം​ഡി​എം​എ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​മാ​യി ത​നി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് ഹു​സൈ​നെ​യും അ​ബ്ദു​ൽ സ​ലാ​മി​നെ​യും നേ​രി​ട്ട് അ​റി​യാ​മെ​ന്ന് സ​തീ​ശ​ൻ സ​മ്മ​തി​ച്ചു. എ​ന്നാ​ൽ, ഇ​വ​രു​ടെ ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത് ഇ​പ്പോ​ഴ​ത്തെ അ​റ​സ്റ്റോ​ടെ​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ മു​ഹ​മ്മ​ദ് ഹു​സൈ​ൻ പൊ​ലീ​സ് മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​പ്പോ​ഴാ​ണ് താ​ൻ ആ​ദ്യ​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​തെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. ന​വ​കേ​ര​ള സ​ദ​സി​നി​ടെ പെ​രു​മ്പാ​വൂ​ർ കു​റു​പ്പം​പ​ടി എം​ജി​എം സ്കൂ​ളി​ന് മു​ന്നി​ലു​ണ്ടാ​യ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ലാ​ണ് ഹു​സൈ​ന് പ​രി​ക്കേ​റ്റ​ത്. അ​ന്ന് പ​രി​ക്കേ​റ്റ മ​റ്റ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ വി​ളി​ച്ച് ആ​ശ്വ​സി​പ്പി​ച്ച​തു​പോ​ലെ ഹു​സൈ​നെ​യും ഫോ​ണി​ൽ വി​ളി​ച്ച് ആ​ശ്വ​സി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും സ​തീ​ശ​ൻ വി​ശ​ദീ​ക​രി​ച്ചു.

തു​ട​ർ​ന്ന് വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തി​ലെ ഒ​രു പ​രി​പാ​ടി​ക്കി​ടെ എം​എ​ൽ​എ​യു​ടെ​യും പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഹു​സൈ​ന്റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ര​ത്തെ ന​ൽ​കി​യ വാ​ക്ക് പാ​ലി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു ആ ​സ​ന്ദ​ർ​ശ​നം. ഇ​തി​ന് ശേ​ഷം മൂ​ന്നോ നാ​ലോ ത​വ​ണ ഹു​സൈ​ൻ ത​ന്നെ കാ​ണാ​ൻ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും, എ​ന്നാ​ൽ പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ലു​ള്ള പ​രി​ഗ​ണ​ന മാ​ത്ര​മാ​ണ് ന​ൽ​കി​യ​തെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ മു​ഹ​മ്മ​ദ് ഹു​സൈ​ൻ കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്ന ആ​രോ​പ​ണ​വും സ​തീ​ശ​ൻ പൂ​ർ​ണ​മാ​യി ത​ള്ളി. നി​ല​വി​ൽ ത​നി​ക്ക് പ്ര​ത്യേ​ക സോ​ഷ്യ​ൽ മീ​ഡി​യ ടീ​മോ കോ​ഓ​ർ​ഡി​നേ​റ്റ​റോ ഇ​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ഴും അ​ത്ത​ര​മൊ​രു സം​വി​ധാ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​റ​സ്റ്റി​ലാ​യ​വ​ർ​ക്ക് ല​ഹ​രി​മ​രു​ന്നു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന കാ​ര്യം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കോ യാ​തൊ​രു അ​റി​വും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും വി.​ഡി. സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment