കാഞ്ഞിരപ്പള്ളി/മുണ്ടക്കയം: വെള്ളിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിൽ താലൂക്കിലെ വിവിധയിടങ്ങളിൽ കനത്ത നാശം. ആനിത്തോട്ടത്ത് വീടിന്റെ ശുചിമുറിയും സംരക്ഷണഭിത്തിയും ഇടിഞ്ഞു താഴ്ന്നു. ചിറ്റാർപുഴയുടെ സമീപത്തു സ്ഥിതിചെയ്യുന്ന മറ്റൊരു വീടിന്റെയും സംരക്ഷണഭിത്തി ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. മൂന്നു വീടുകളുടെ സംരക്ഷണഭിത്തി ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന നിലയിലായതോടെ വീട്ടുകാർ ഭീതിയിലാണ്. പള്ളിവീട്ടിൽ എം.എം. റസാക്കിന്റെ വീടിനോട് ചേർന്നുള്ള സംരക്ഷണഭിത്തിയും ശുചിമുറിയുമാണ് രാത്രി തോട്ടിലേക്ക് ഇടിഞ്ഞുവീണത്. കരിമലകുഴിയിൽ മുഹൈസ് മുസ്തഫ റാവുത്തറുടെ വീടിന്റെ സംരക്ഷണഭിത്തിയുടെ ഒരു ഭാഗവും തോട്ടിലേക്ക് ഇടിഞ്ഞുവീണു. ബാക്കിഭാഗം ഏതു സമയവും ഇടിഞ്ഞു താഴാവുന്ന അവസ്ഥയിലാണ്. സമീപത്ത് താമസിക്കുന്ന തൈപറമ്പിൽ ടി.ഐ. ഷക്കീർ, കിഴക്കേയിൽ നാസറുദീൻ, ഇല്ലത്തുപറമ്പിൽ മുഹമ്മദ് ബഷീർ എന്നിവരുടെ വീടുകളുടെ ചുറ്റുമതിലും അപകടാവസ്ഥയിലാണ്. അഞ്ചിലിപ്പയിൽ തോന്നക്കര പാപ്പച്ചൻ, പടിഞ്ഞാറേവീട്ടിൽ അപ്പച്ചൻ, വടക്കേയിൽ കുര്യാച്ചൻ എന്നിവരുടെ വീടുകളിലും അഞ്ചിലിപ്പ ഓമനക്കുട്ടന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തയ്യൽക്കടയിലും വെള്ളം കയറി. ഇടക്കുന്നം…
Read MoreCategory: Loud Speaker
ദുരന്ത ഭൂമിയിലെ പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ ആത്മവിശ്വാസം നൽകി; കേന്ദ്രം ഒപ്പം ഉണ്ടെന്ന് വാക്ക് തന്നതാണ്; കേരള സർക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്; എ. കെ. ശശീന്ദ്രൻ
വയനാട്: ഉരുൾ കവർന്ന വയനാടിലേക്ക് പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ ആത്മവിശ്വാസം നൽകിയെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രൻ. കേന്ദ്രം ഒപ്പം ഉണ്ടെന്ന് പ്രധാനമന്ത്രി വാക്ക് തന്നതാണ് കേരള സർക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ദുരന്ത ഭൂമിയിൽ തൃപ്തികരമായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, 10 സ്കൂളുകളിലായാണ് നിലവിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ചൊവ്വാഴ്ചയോടെ ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന. ഇതിനോടകം നൂറിലധികം കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് വാടകവീടുകളിലേക്കും മാറിയതായാണ് സർക്കാർ കണക്ക്. 400 ൽ ഏറെ കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ ഉണ്ട്. വാടക വീടുകളിലേക്ക് മടങ്ങുന്നവർക്ക് മൂന്നു മാസത്തേക്കുള്ള ഭക്ഷ്യ കിറ്റും വീട്ടുസാമഗ്രികൾ അടങ്ങിയ പ്രത്യേക കിറ്റും നൽകുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം.
Read Moreവിജയ്യുടെ പാർട്ടിയുടെ ആദ്യസമ്മേളനം അടുത്തമാസം; പാർട്ടി പതാക സെപ്റ്റംബർ 12ന്
ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ ദളപതി വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം സെപ്റ്റംബറിൽ 29ന് വിക്രവാണ്ടിയിൽ നടക്കും. തിരുച്ചിറപ്പള്ളിയിലെ റെയിൽവേ ഗ്രൗണ്ടിൽ സമ്മേളനം നടത്താൻ ആയിരുന്നു ആദ്യ തീരുമാനം. എന്നാൽ റെയിൽവേ അനുമതി നിഷേധിച്ചതോടെയാണ് വിഴുപ്പുറത്തേക്ക് മാറ്റിയത്. സെപ്റ്റംബർ 12ന് പാർട്ടി പതാക അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് തന്റെ രാഷ്ട്രീയ പ്രവേശനം വിജയ് പ്രഖ്യാപിച്ചത്. പിന്നാലെ തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയും രൂപീകരിച്ചു. സെപ്തംബര്‍ അഞ്ചിന് റിലീസാകാനിരിക്കുന്ന ദ ഗോട്ട് എന്ന ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി ചെയ്ത് പൂര്‍ണമായും രാഷ്ട്രീയത്തില്‍ ഇറങ്ങുക എന്നതാണ് ദളപതിയുടെ പദ്ധതിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകൾ. 2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യം വയ്ക്കുന്നത്.
Read Moreകെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി കൂടി അനുവദിച്ചു; രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ നൽകിയത് 5868.53 കോടി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ. ഇതിൽ 71.53 കോടി രൂപ പെൻഷൻ വിതരണത്തിന് കോർപറേഷൻ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് നൽകിയത്. 20 കോടി രൂപ സഹായമായും നൽകി. കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനുമുൾപ്പെടെയുള്ള തുക മുടക്കം കൂടാതെ വിതരണം ചെയ്യുന്നതിനായി ഈ മാസം ആദ്യ വാരത്തിൽ 30 കോടി രൂപ കൂടി സർക്കാർ അനുവദിച്ചിരുന്നു. ഇതിനുപുറമെയാണ് ഇപ്പോൾ 20 കോടി കൂടി നൽകിയത്. പ്രതിമാസം 50 കോടി രൂപയെങ്കിലും ഇതിനുവേണ്ടിമാത്രം കോര്പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും ധനവകുപ്പ് പറയുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5868.53 കോടി രൂപയാണ് കെഎസ്ആർടിസിക്ക് നൽകിയതെന്നും ബാലഗോപാൽ അറിയിച്ചു.
Read Moreരാജ്യത്ത് നടപ്പാക്കി വരുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ കർഷകരുടെയും കാർഷിക വ്യവസ്ഥയുടെയും നട്ടെല്ലൊടിക്കുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് നടപ്പാക്കി വരുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ കർഷകരുടെയും കാർഷിക വ്യവസ്ഥയുടെയും നട്ടെല്ലൊടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലാഭേച്ഛ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കുത്തക കോർപ്പറേറ്റുകൾക്ക് നമ്മുടെ കാർഷിക മേഖലയെയും തീറെഴുതി കൊടുക്കാനുള്ള ശ്രമങ്ങൾ കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്. കാർഷിക രംഗത്തിന്റെ കോർപ്പറേറ്റ്വൽക്കരണം തടയാനും കാലത്തിന് അനുയോജ്യമായ ജനകീയ കൃഷി രീതികൾ വികസിപ്പിച്ചെടുക്കാനും നമ്മൾ ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയും ഈ ചിങ്ങം ഒന്ന് ഓർമിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. വയനാടുണ്ടായ പ്രകൃതി ദുരന്തത്തിന്റെ നടുക്കം നമ്മെ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഉരുൾപൊട്ടലിൽ ഉറ്റവരും ഉടയവരും ജീവനോപാധികൾ നഷ്ടപ്പെട്ടവരുടെയും കൂട്ടത്തിൽ ധാരാളം കർഷകരുമുണ്ട്. പ്രകൃതി ദുരന്തങ്ങളിൽ കിടപ്പാടവും കൃഷിയിടവും ഇല്ലാതാകുന്ന കർഷകരെയും ചേർത്തുപിടിക്കാൻ നമുക്കാവണം. കാർഷിക അഭിവൃദ്ധിക്കായി സമഗ്രമായ കർമ പദ്ധതികൾ ആവിഷ്കരിക്കാനും സാധിക്കണമെന്നും കർഷക ദിനത്തിൽ മുഖ്യമന്ത്രി ആശംസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ…
Read Moreആരോട് പറയാൻ, ആത് കേൾക്കാൻ… പ്രളയ ദുരിതബാധിതർക്ക് വീട് വയ്ക്കാൻ ചന്ദ്രമതി കൈമാറിയത് 12 സെന്റ്; ആറ് വർഷം പിന്നിട്ടിട്ടും ഒരു വീട് പോലും വച്ചുകൊടുക്കാതെ സർക്കാർ
തൃശൂർ: 2018ലെ പ്രളയത്തിൽ വീട് നഷ്ടമായവര്‍ക്ക് വീട് വയ്ക്കുന്നതിനുവേണ്ടി സർക്കാരിന് നൽകിയ ഭൂമി കാടുപിടിച്ചു. തൃശൂർ ദേശമംഗലത്തെ ടൈപ്പ്റൈറ്റിംഗ് അധ്യാപിക ചന്ദ്രമതി തന്റെ 12 സെന്റ് സ്ഥലമാണ് സർക്കാരിന് നൽകിയത്. എന്നാൽ അധികൃതരുടെ അനാസ്ഥയിൽ ഇന്നത് ഉപയോഗശൂന്യമായി കിടക്കുകയാണ്. 2018 ആഗസ്റ്റിലുണ്ടായ ഉരുൾപൊട്ടലിൽ ദേശമംഗം പഞ്ചായത്തിൽ 35 കുടുംബങ്ങളാണ് എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിലായത്. അവർക്കൊരു സഹായമാകുമെന്ന് കരുതിയാണ് ചന്ദ്രമതി തന്റെ പുരയിടത്തോട് ചേർന്നുള്ള 12 സെന്റ് സ്ഥലം സർക്കാരിന് നല്കാൻ തയാറായത്. എന്നാൽ സ്ഥലം കൈമാറി ആറ് വർഷം പിന്നിട്ടിട്ടും ഇതുവരെ ഇവിടെ ഒരു വീട് പോലും നിർമിച്ച് നൽകിയിട്ടില്ല. മാത്രമല്ല, ഉപയോഗശൂന്യമായി കിടക്കുന്നതിനാൽ കാടുമൂടിക്കിടക്കുകയാണ് അവിടം. പന്നിയും പാമ്പുമടക്കമുള്ളവയുടെ ആവാസകേന്ദ്രമായി മാറുകയും ചെയ്തു.
Read Moreനിറം മാറാതെ ടൂറിസ്റ്റ് ബസുകള്‍; ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്കു മുന്നിലും പിന്നിലും ഇനി മഞ്ഞ നിറം
തിരുവനന്തപുരം: ഡ്രൈവിംഗ് പരിശീലന വാഹനങ്ങൾക്ക് ഇനിമുതൽ ഏകീകൃത നിറ വരുന്നു. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മഞ്ഞ നിറത്തിലാകുമുണ്ടാകുക. മുൻവശത്തും പിന്നിലും മഞ്ഞ നിറം നൽകാൻ ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ നിർദ്ദേശം നൽകി. ഒക്ടോബർ ഒന്ന് മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. റോഡ് സുരക്ഷ മുന്നിൽ കണ്ടാണ് നിറംമാറ്റം. അതേസമയം, കോൺട്രാക്ട് കാര്യേജ് ബസുകളുടെ വെള്ളനിറം മാറ്റണം എന്ന അവശ്യം തളളി. ടൂറിസ്റ്റ് ബസുകളുടെ നിറത്തിൽ മാറ്റമില്ല. ഓപ്പറേറ്റർമാരും ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായും നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് ഈ തീരുമാനം. നിറം മാറ്റുന്നതോടെ വാഹനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ മറ്റു ഡ്രൈവർമാർക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.
Read Moreഓണവിപണി ഇടപെടൽ: സപ്ലൈകോയ്ക്ക് 225 കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഓണക്കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിനു പുറമേ 120 കോടി രൂപയാണ് സപ്ലൈകോയ്ക്ക് അധികമായി ലഭ്യമാക്കിയത്. വിപണി ഇടപടലിന് ഈ സാന്പത്തിക വർഷത്തെ ബജറ്റ് വകയിരുത്തൽ 205 കോടി രൂപയാണ്. കഴിഞ്ഞമാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണ് ബജറ്റ് വകയിരുത്തൽ ഉണ്ടായിരുന്നത്. എന്നാൽ, 120 കോടി രൂപ അധികമായി നൽകാൻ ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സാന്പത്തിക വർഷം വിപണി ഇടപെടലിന് ബജറ്റിൽ 205 കോടി രൂപയായിരുന്നു വകയിരുത്തൽ. 391 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചിരുന്നു.
Read Moreഉത്തരാഖണ്ഡിൽ ആശുപത്രിയിൽ നിന്ന് മടങ്ങിയ നഴ്സിനെ പീഡിപ്പിച്ചു കൊന്നു
ലക്നൗ: കോൽക്കത്തയിൽ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ ഉത്തരാഖണ്ഡിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സ് പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡിലെ രുദ്രാപുരിലുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന യുവതിയാണു കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ ദിവസവേതന തൊഴിലാളി ധർമേന്ദ്രയെ രാജസ്ഥാനിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 30നു കാണാതായ യുവതിയുടെ മൃതദേഹം താമസസ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെ ഉത്തർപ്രദേശിലെ ദിബ്ദിബ ഗ്രാമത്തിൽ ആളൊഴിഞ്ഞ പറന്പിൽനിന്ന് ഈ മാസം എട്ടിന് കണ്ടെടുക്കുകയായിരുന്നു. സംഭവദിവസം വൈകിട്ട് ജോലി കഴിഞ്ഞ് യുവതി ഇ-റിക്ഷയിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിനുശേഷം യുവതിയെ കാണാതാവുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. യുവതി ജോലി സ്ഥലത്തുനിന്നു വീട്ടിലേക്ക് പുറപ്പെട്ടതു മുതൽ ധർമേന്ദ്ര പിന്തുടർന്നിരുന്നെന്നും ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കുറ്റിക്കാട്ടിലേക്ക്…
Read Moreഎസ്എസ്എല്‍വി വിക്ഷേപണം പൂർണ വിജയം; ഇഒഎസ്-08നെ ഭ്രമണപഥത്തിലെത്തിച്ചു; വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ
ശ്രീഹരിക്കോട്ട: ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചിലവിൽ വിക്ഷേപിക്കുന്നതിന് ഇസ്രോ രൂപകല്പന ചെയ്ത എസ്എസ്എൽവി ഡി-03(സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08നെ എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് രാവിലെ 9.17നാണ് റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഇസ്രോ അറിയിച്ചു. ഒരുവർഷം പ്രവർത്തനകാലാവധിയുള്ള ഇഒഎസ്-08 ചെറു ഉപഗ്രഹത്തിൽ മൂന്നു നിരീക്ഷണോപകരണങ്ങളാണുണ്ടാവുക. 175.5 കിലോഗ്രാമാണ് ഭാരം. പിഎസ്എൽവിക്കും ജിഎസ്എൽവിക്കും പുറമേ ഇസ്രോ ഉപയോഗിക്കുന്ന മൂന്നാമത്തെ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി.
Read More