ഫേസ്ബു​ക്ക് പേ​ജി​ൽ മ​മ്മൂ​ട്ടി​ക്കെ​തി​രേ അ​സ​ഭ്യവ​ർ​ഷം; പോ​സ്റ്റി​ട്ട യു​വാ​വി​നെ ക​ണ്ടെ​ത്തി തി​യ​റ്റ​ർ ജീ​വ​ന​ക്കാ​ർ സ​ത്യാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി; മുക്കത്ത് നടന്ന സംഭവം ഇങ്ങനെ…

മു​ക്കം: തി​യ​റ്റ​ർ ഉ​ട​മ​യു​ടെ ഫേസ്ബു​ക്ക് പേ​ജ് എ​ഡി​റ്റ് ചെ​യ്ത് തി​യ​റ്റ​റി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേസ് ബു​ക്ക് പേ​ജി​ൽ മ​മ്മൂ​ട്ടി​ക്കെ​തി​രേ അ​സ​ഭ്യ വ​ർ​ഷം ന​ട​ത്തു​ന്ന​താ​യി പ​രാ​തി. മു​ക്കം പിസി തി​യറ്റ​ർ ഉ​ട​മ ഷിം​ജി​യാ​ണ് മു​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

മു​ക്ക​ത്തെ പിസി തി​യ​റ്റ​ർ മോ​ഹ​ൻ​ലാ​ൽ സി​നി​മ​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു​വെ​ന്നും മ​മ്മൂ​ട്ടി സി​നി​മ​ക​ളെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നും കാ​ണി​ച്ച് തി​യ​റ്റ​റി​ന്‍റെ ഔ​ദ്യോ​ഗി​ക പേ​ജി​ൽ യു​വാ​വ് പോ​സ്റ്റ് ഇ​ട്ട​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. പോ​സ്റ്റി​ട്ട യു​വാ​വി​നെ ക​ണ്ടെ​ത്തി തി​യ​റ്റ​ർ ജീ​വ​ന​ക്കാ​ർ സ​ത്യാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി.

മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും മ​മ്മൂ​ട്ടി​യു​ടെ​യും സി​നി​മ​ക​ളു​ടെ ക​ള​ക്ഷ​ൻ ബു​ക്കും സിസിടിവി ദൃ​ശ്യ​ങ്ങ​ളും കാ​ണി​ച്ചാ​ണ് യു​വാ​വി​ന് സ​ത്യാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത​ത്. എ​ന്നാ​ൽ യു​വാ​വി​ന്‍റെ പോ​സ്റ്റി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ഔ​ദ്യോ​ഗി​ക പേ​ജി​ൽ പോ​സ്റ്റു​ക​ൾ വ​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തി​യ​റ്റ​ർ ഉ​ട​മ​യു​ടെ ഫേസ് ബു​ക്ക് പേ​ജ് ഫോ​ട്ടോ​ഷോ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ഡി​റ്റ് ചെ​യ്ത് മ​മ്മൂ​ട്ടി​ക്കും മ​റ്റു സി​നി​മാ പ്ര​വ​ർ​ത്ത​ർ​ക്കു​മെ​തി​രെ അ​സ​ഭ്യ വാ​ക്കു​ക​ൾ അ​ട​ങ്ങി​യ പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ച്ച​ത്.

സ​ത്യാ​വ​സ്ഥ​യ​റി​യാ​തെ നി​ര​വ​ധി പേ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും അ​ല്ലാ​തെ​യു​മാ​യി ത​നി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ അ​സ​ഭ്യ വ​ർ​ഷ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​താ​യി തി​യ​റ്റ​ർ ഉ​ട​മ ഷിം​ജി പ​റ​ഞ്ഞു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സി​നി​മാ മേ​ഖ​ല​യി​ലെ വി​വി​ധ സം​ഘ​ട​ക​ളും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു.

ഇ​വ​രു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. എ​ല്ലാ ന​ല്ല സി​നി​മ​ക​ളെ​യും പ​ര​മാ​വ​ധി പ്രോ​ത്സാ​ഹി​പ്പി​ക്കാ​റു​ണ്ടെ​ന്നും കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഷിം​ജി പ​റ​ഞ്ഞു.

Related posts