കാ​ൻ​സ​ർ പ്ര​തി​രോ​ധം- ഭ​ക്ഷ​ണം പാ​കം ചെ​യ്യു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ത്…

പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍​സ്റ്റി​ക് പാ​നു​ക​ൾ ഒ​ഴി​വാ​ക്കാം

കാൻസർ പ്രതിരോധവുമായി ബന്ധപ്പെടുത്തി പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​തു പാ​കം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലാ​ണ്. അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ൾ, മൈ​ക്രോ​വേ​വ് ഓ​വ​ൻ പ്രൂ​ഫ് അ​ല്ലാ​ത്ത പാ​ത്ര​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ മൈ​ക്രോ​വേ​വ് ഓ​വ​നി​ൽ വ​ച്ച് ഉ​പ​യോ​ഗി​ക്ക​രു​ത്. ഏ​റെ പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍ സ്റ്റി​ക് പാ​നു​ക​ളു​ടെ ഉ​പ​യോ​ഗ​വും ആ​രോ​ഗ്യ​ക​ര​മ​ല്ല. ഇ​വ​യെ​ല്ലാം കാ​ൻ​സ​റി​നു പ്രേ​ര​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ്. കോ​പ്പ​ർ ബോ​ട്ട​മു​ള്ള സ്റ്റെ​യി​ൻ​ല​സ് സ്റ്റീ​ൽ പാ​ത്ര​ങ്ങ​ളാ​ണ് പാ​ച​ക​ത്തി​ന് അ​നു​യോ​ജ്യം, ആ​രോ​ഗ്യ​ക​രം. ഇ​രു​ന്പു​ച​ട്ടി പ്രാ​യോ​ഗി​ക​മാ​ണെ​ങ്കി​ൽ പാ​ച​ക​ത്തി​ന് അ​തും ഉ​പ​യോ​ഗി​ക്കാം.

ക​രി​ഞ്ഞ​തും പു​ക​ഞ്ഞ​തും വേ​ണ്ട

ക​രി​ഞ്ഞ​തും പു​ക​ഞ്ഞ​തു​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്ക​രു​ത്. മീ​ൻ വ​റു​ത്ത ച​ട്ടി​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ക​രി​ഞ്ഞ പൊ​ടി ആ​ഹാ​ര​മാ​ക്ക​രു​ത്. അ​തു കാ​ർ​ബ​ണ്‍ ആ​ണ്. അ​തു കാ​ൻ​സ​ർ പ്രേ​ര​ക​മാ​ണെ​ന്നു പ​ഠ​ന​ങ്ങ​ൾ.

എ​ണ്ണ ആ​വ​ർ​ത്തി​ച്ചു ചൂ​ടാ​ക്ക​രു​ത്

പാ​കം ചെ​യ്യു​ന്പോ​ൾ ഒ​രി​ക്ക​ൽ ചൂ​ടാ​ക്കി​യ എ​ണ്ണ വീ​ണ്ടും​വീ​ണ്ടും ചൂ​ടാ​ക്കി ഉ​പ​യോ​ഗി​ക്ക​രു​ത്. വീ​ടു​ക​ളി​ലും മ​റ്റും പാ​ച​ക​ശേ​ഷം ബാ​ക്കി​വ​രു​ന്ന എ​ണ്ണ പാ​ത്ര​ത്തി​ലേ​ക്ക് ഒ​ഴി​ച്ചു സൂ​ക്ഷി​ച്ചു​വ​യ്ക്കാ​റു​ണ്ട്. അ​ടു​ത്ത ത​വ​ണ പാ​ച​ക​ത്തി​ന് ആ ​എ​ണ്ണ കു​റ​ച്ചെ​ടു​ത്തു പു​തി​യ എ​ണ്ണ​യു​മാ​യി ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കും. അ​ത്ത​രം അ​ടു​ക്ക​ള​രീ​തി​ക​ൾ ആ​രോ​ഗ്യ​ക​ര​മ​ല്ല. ഒ​രി​ക്ക​ൽ ഉ​പ​യോ​ഗി​ച്ച എ​ണ്ണ ദോ​ശ ചു​ടു​ന്പോ​ൾ ക​ല്ലി​ൽ പു​ര​ട്ടാ​നോ അ​ല്ലെ​ങ്കി​ൽ ക​ടു​കു പൊ​ട്ടി​ക്കാ​നോ എ​ടു​ത്തു വേ​ഗം തീ​ർ​ക്ക​ണം. വീ​ണ്ടും പൂ​രി​യും മ​റ്റും ഉ​ണ്ടാ​ക്കാ​ൻ ആ ​എ​ണ്ണ​യും പു​തി​യ എ​ണ്ണ​യും ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മ​ല്ല.

മീ​ൻ ക​ഴി​ക്കാം, റെ​ഡ് മീ​റ്റ് വേ​ണ്ട

മീ​ൻ കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​കം. അ​യ​ല, മ​ത്തി തു​ട​ങ്ങി​യ ചെ​റി​യ മീ​നു​ക​ൾ ക​റി​വ​ച്ചു ക​ഴി​ക്കു​ന്ന​താ​ണ് ഉ​ചി​തം. മു​ട്ട​യും പേ​ടി​ക്കേ​ണ്ട​തി​ല്ല. ഗ്രി​ൽ ചെ​യ്ത​തും സ്മോ​ക്ക് ചെ​യ്ത​തും ചു​ടെു​ത്ത​തു​മാ​യ ഇ​റ​ച്ചി സ്ഥി​ര​മാ​യി ക​ഴി​ക്ക​രു​ത്. ഇ​റ​ച്ചി​യി​ൽ​ത്ത​ന്നെ വൈ​റ്റ് മീ​റ്റ്(​കോ​ഴി​യി​റ​ച്ചി..) മാ​ത്ര​മേ പാ​ടു​ള്ളു. റെ​ഡ്മീ​റ്റ് (ബീ​ഫ്…)​കാ​ൻ​സ​ർ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും. റെ​ഡ് മീ​റ്റി​ൽ ഫാ​റ്റ് കൂ​ടു​ത​ലാ​ണ്. വി​ദേ​ശി​ക​ൾ പൊ​തു​വേ കോ​ഴി​യു​ടെ കാ​ല് ക​ഴി​ക്കാ​റി​ല്ല. അ​തും അ​വ​ർ റെ​ഡ് മീ​റ്റി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ഴി​യു​ടെ കാ​ലി​ലെ മ​സി​ൽ​സ് സ്ട്രോം​ഗ് ആ​യതിനാൽ അ​തു റെ​ഡ് മീ​റ്റ് എന്ന രീതിയിലാണു കാണുന്നത്. മ​സി​ലി​നു നി​റം ന​ല്കു​ന്ന മ​യോ​ഗ്ലോ​ബി​ൻ സാ​ന്നി​ധ്യം പ​രി​ഗ​ണി​ച്ചാ​ണ് വൈ​റ്റ് മീ​റ്റ്, റെ​ഡ് മീ​റ്റ് എ​ന്നി​ങ്ങ​നെ​യു​ള്ള ത​രം​തി​രി​വു​ക​ൾ. ആ​ട്ടി​റ​ച്ചി​യും വൈ​റ്റ് മീ​റ്റ​ല്ല.

ഗ്രി​ല്ലിം​ഗ് ഒ​ഴി​വാ​ക്ക​ണം

ഗ്രി​ല്ലിം​ഗി​ലൂ​ടെ ത​യാ​ർ ചെ​യ്ത ഭ​ക്ഷ​ണ​വും ഒ​ഴി​വാ​ക്ക​ണം. എ​ണ്ണ ഒ​ഴി​വാ​ക്കാ​നെ​ന്ന പേ​രി​ൽ പ​ല​രും ചി​ക്ക​ൻ ക​ന​ലി​ൽ വേ​വി​ച്ചു ക​ഴി​ക്കും. ക​ന​ലി​ൽ വേ​വി​ക്കു​ന്പോ​ൾ ചി​ക്ക​നി​ലു​ള​ള എ​ണ്ണ പു​റ​ത്തു​വ​ന്ന് അ​വി​ട​വി​ടെ ക​രി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രി​ക്കും. അ​പ്പോ​ഴു​ണ്ടാ​കു​ന്ന പോ​ളി​സൈ​ക്ലി​ക് ഹൈ​ഡ്രോ​കാ​ർ​ബ​ണ്‍ കാ​ൻ​സ​റി​നി​ട​യാ​ക്കു​ന്നു. ആ​വ​ർ​ത്തി​ച്ചു ചൂ​ടാ​ക്കു​ന്പോ​ൽ ഉ​ണ്ടാ​കു​ന്ന അ​ക്രി​ലി​നും കാ​ൻ​സ​റി​നി​ട​യാ​ക്കും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​താ​മോ​ഹ​ൻ,
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ്
& ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്

Related posts

Leave a Comment