അനുമതിയില്ലാതെ സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ കാ​ര്‍ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് അ​പ​ക​ടം: ഡ്രൈവറെ അറസ്റ്റു ചെയ്യും; വകുപ്പ് ജാമ്യം കിട്ടുന്നത്

കൊ​ച്ചി: അ​നു​മ​തി​യി​ല്ലാ​തെ ന​ട​ത്തി​യ സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ കൊ​ച്ചി​യി​ല്‍ കാ​ര്‍ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ന​ട​ന്മാ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ കാ​ര്‍ ഡ്രൈ​വ​റു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​നാ​യ കാ​ര്‍​ത്തി​ക്കാ​ണ് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​യാ​ളു​ടെ അ​റ​സ്റ്റാ​ണ് ഇ​ന്ന് സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ജാ​മ്യം കി​ട്ടു​ന്ന വ​കു​പ്പാ​ണ്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ എ​റ​ണാ​കു​ളം എം​ജി റോ​ഡി​ല്‍ പ​ത്മാ തീ​യേ​റ്റ​റി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ബ്രോ​മാ​ന്‍​സ് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ ന​ട​ന്മാ​രാ​യ സം​ഗീ​ത് പ്ര​താ​പ്, അ​ര്‍​ജു​ന്‍ അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍​ക്കും ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. സി​നി​മ​യി​ലെ നാ​യി​ക​യാ​യ മ​ഹി​മ ന​മ്പ്യാ​രു​ടെ ഒ​രു റാ​ഷ്‌ ഡ്രൈവിം​ഗ് സീ​ന്‍ ഷൂ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​ല ടേ​ക്കു​ക​ളി​ലാ​യി ചി​ത്രീ​ക​രി​ച്ച സീ​നി​ന്‍റെ ഡ്രോ​ണ്‍ ഷോ​ട്ട് എ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ര്‍​ജു​ന്‍ അ​ശോ​ക​ന്‍ മു​ന്‍ സീ​റ്റി​ലും സം​ഗീ​ത് പി​ന്‍ സീ​റ്റി​ലു​മാ​യി​രു​ന്നു. ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യു​ന്ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ…

Read More

ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി സൈ​ന്യ​ത്തി​ന്‍റെ എ​ഞ്ചി​നീ​യ​റിം​ഗ് ഗ്രൂ​പ്പും അ​ടി​യ​ന്ത​ര​മാ​യി വ​യ​നാ​ട്ടി​ലെ​ത്തും; പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി സൈ​ന്യ​ത്തി​ന്‍റെ എ​ഞ്ചി​നീ​യ​റിം​ഗ് ഗ്രൂ​പ്പും അ​ടി​യ​ന്ത​ര​മാ​യി വ​യ​നാ​ട്ടി​ലെ​ത്തും. സൈ​ന്യ​ത്തി​ന്‍റെ മ​ദ്രാ​സ് എ​ഞ്ചി​നി​യ​റിം​ഗ് ഗ്രൂ​പ്പ് (എം​ഇ​ജി) ബം​ഗു​ളൂ​രി​ൽ നി​ന്നാ​ണ് എ​ത്തു​ക എ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. ഉ​രു​ൾ​പൊ​ട്ട​ലി​ൽ പാ​ലം ത​ക​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ദ​ൽ സം​വി​ധാ​നം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ സൈ​ന്യ​ത്തി​ന്‍റെ എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗം ന​ട​പ്പാ​ക്കും. റ​വ​ന്യു സെ​ക്ര​ട്ട​റി സൈ​ന്യ​ത്തി​ന്‍റെ കേ​ര​ള – ക​ർ​ണാ​ട​ക ചു​മ​ത​ല​യു​ള്ള മേ​ജ​ർ ജ​ന​റ​ൽ വി.​ടി. മാ​ത്യൂ​സു​മാ​യി സം​സാ​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റെ ഡ്രോ​ണു​ക​ൾ വി​ന്യ​സി​ച്ച് തി​രി​ച്ചി​ൽ ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഡോ​ഗ് സ്ക്വാ​ഡും രം​ഗ​ത്തി​റ​ങ്ങും.          

Read More

വ​യ​നാ​ട്ടി​ലെ ദു​ര​ന്ത ഭൂ​മി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ദു​ര​ന്ത​മ​നു​ഭ​വി​ക്കു​ന്ന​വർക്കും ഭ​ക്ഷ​ണം ഒരുക്കി നൽകു മെന്ന് ഷെഫ് സുരേഷ് പിള്ള

കൽപ്പറ്റ: വ​യ​നാ​ട്ടി​ലെ ദു​ര​ന്ത ഭൂ​മി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ദു​ര​ന്ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​മാ​യി ആ​യി​ര​ത്തോ​ളം​പേ​ർ​ക്ക് ബ​ത്തേ​രി​യി​ലെ സ​ഞ്ചാ​രി റെ​സ്റ്റോ​റ​ന്‍റി​ൽ ഭ​ക്ഷ​ണം ഒ​രു​ക്കു​മെ​ന്ന് ഷെ​ഫ് സു​രേ​ഷ് പി​ള്ള. ഭ​ക്ഷ​ണം അ​വി​ടേ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… പ്രി​യ​രേ, വ​യ​നാ​ട്ടി​ലെ ദു​ര​ന്ത ഭൂ​മി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ദു​ര​ന്ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​മാ​യി ആ​യി​ര​ത്തോ​ളം​പേ​ർ​ക്ക് ബ​ത്തേ​രി​യി​ലെ സ​ഞ്ചാ​രി റെ​സ്റ്റോ​റ​ന്‍റി​ൽ ഭ​ക്ഷ​ണം ഒ​രു​ക്കു​ക​യാ​ണ്…! അ​വി​ടെ എ​ത്തി​ച്ചു കൊ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ക​യാ​ണ്. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ Noby 91 97442 46674 Aneesh +91 94477 56679  

Read More

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം: അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 12കാ​ര​ന്‍ രോ​ഗ​മു​ക്ത​നാ​യി

കൊ​ച്ചി: അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൃ​ശൂ​ര്‍ പാ​ടൂ​ര്‍ സ്വ​ദേ​ശി അ​ജ്‌​സ​ല്‍ (12) രോ​ഗ​മു​ക്ത​നാ​യി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. വെ​ങ്കി​ട​ങ്ങ് പാ​ടൂ​ര്‍ വാ​ണീ​വി​ലാ​സം യു​പി സ്‌​കൂ​ള്‍ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ജ്‌​സ​ല്‍. പ്ര​തീ​ക്ഷി​ച്ച​തി​ലും വേ​ഗ​ത്തി​ല്‍ കു​ട്ടി രോ​ഗ​മു​ക്തി നേ​ടി​യ​താ​യി ചി​കി​ത്സ​യ്ക്കു നേ​തൃ​ത്വം ന​ല്‍​കി​യ പീ​ഡി​യാ​ട്രി​ക് ന്യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ.​പി. വി​ന​യ​ന്‍ പ​റ​ഞ്ഞു. പീ​ഡി​യാ​ട്രി​ക് ന്യൂ​റോ​ള​ജി വി​ഭാ​ഗം അ​സോ. പ്ര​ഫ​സ​ര്‍ ഡോ. ​വൈ​ശാ​ഖ് ആ​ന​ന്ദ്, പീ​ഡി​യാ​ട്രി​ക് പ​ള്‍​മ​ന​റി ആ​ന്‍​ഡ് ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ജി​ത് കേ​ശ​വ​ന്‍, ഡോ. ​ഗ്രീ​ഷ്മ ഐ​സ​ക്, ഡോ. ​എ​ന്‍.​ബി. പ്ര​വീ​ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കു​ട്ടി​യെ ചി​കി​ത്സി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ ഒ​ന്നി​നാ​ണ് പ​നി​യെ​ത്തു​ട​ര്‍​ന്ന് അ​ജ്‌​സ​ലി​നെ പാ​ടൂ​രി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​നി കൂ​ടി​യ​തോ​ടെ പി​റ്റേ​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും പി​ന്നീ​ട് തൃ​ശൂ​ര്‍…

Read More

മ​ണി​പ്പു​ര്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യി മോ​ദി അ​ട​ച്ചി​ട്ട മു​റി​യി​ൽ ച​ര്‍​ച്ച ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​രി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ശാ​ശ്വ​ത പ​രി​ഹാ​ര​മി​ല്ലാ​തെ നീ​ളു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സിം​ഗു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ച്ചി​ട്ട മു​റി​യി​ൽ ച​ര്‍​ച്ച ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ ബി​രേ​ൻ സിം​ഗു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ അ​മി​ത് ഷാ​യും രാ​ജ്നാ​ഥ് സിം​ഗും പ​ങ്കെ​ടു​ത്തു. ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു ഇ​വ​രു​ടെ കൂ​ടി​ക്കാ​ഴ്ച. മ​ണി​പ്പു​ർ വി​ഷ​യ​ത്തി​ന് പ​ര​മാ​വ​ധി വേ​ഗം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണു വി​വ​രം. ഇ​രു​വി​ഭാ​ഗ​ങ്ങ​ളോ​ട് തു​ട​ർ​ന്നും സം​സാ​രി​ക്ക​ണം. സു​ര​ക്ഷാ വി​ന്യാ​സ​ത്തി​ല​ട​ക്കം കൂ​ടു​ത​ൽ കേ​ന്ദ്ര സ​ഹാ​യം പ്ര​ധാ​ന​മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്ത​താ​യും അ​റി​യു​ന്നു. മ​ണി​പ്പു​ര്‍ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് നേ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കാ​ത്ത​ലി​ക് ബി​ഷ​പ് കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് ഇ​ന്ത്യ (സി​ബി​സി​ഐ) കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

Read More

ആ​ല​പ്പു​ഴ പ്രീ​തി​കു​ള​ങ്ങ​ര​യി​ൽ കാ​ർ തെ​ങ്ങി​ലി​ടി​ച്ചു മ​റി​ഞ്ഞു; ഡി​വൈ​എ​ഫ്‌​ഐ നേ​താ​വും സുഹൃത്തും മ​രി​ച്ചു

മാ​രാ​രി​ക്കു​ളം(​ആ​ല​പ്പു​ഴ): കാ​ര്‍ തെ​ങ്ങി​ലി​ടി​ച്ച് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഡി​വൈ​എ​ഫ്ഐ നേ​താ​വും സു​ഹൃ​ത്തും മ​രി​ച്ചു. ഡി​വൈ​എ​ഫ്ഐ മാ​രാ​രി​ക്കു​ളം ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ മാ​രാ​രി​ക്കു​ളം തെ​ക്ക് എ​ല്‍​ജി നി​വാ​സി​ല്‍ എം. ​ര​ജീ​ഷ് (32), അ​യ​ല്‍​വാ​സി​യും സു​ഹൃ​ത്തു​മാ​യ ക​രോ​ട്ടു​വെ​ളി അ​ന​ന്തു (29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സ​മീ​പ​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ പീ​ലി​ക്ക​ക​ത്തു​വെ​ളി അ​ഖി​ല്‍ (27), ക​രോ​ട്ടു​വെ​ളി സു​ജി​ത്ത് (26), സ​ദാ​ശി​വം വീ​ട്ടി​ല്‍ അ​ശ്വി​ന്‍ (21) എ​ന്നി​വ​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ല​പ്പു​ഴ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ പ്രീ​തി​കു​ള​ങ്ങ​ര തെ​ക്കാ​ണ് അ​പ​ക​ടം. ര​ജീ​ഷും സു​ഹൃ​ത്തു​ക്ക​ളും മാ​ര​ന്‍​കു​ള​ങ്ങ​ര​യി​ല്‍​നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ വ​ള​വി​ല്‍ ക​ലു​ങ്കി​ന്‍റെ കൈ​വ​രി ഇ​ല്ലാ​ത്ത ഭാ​ഗ​ത്തു​കൂ​ടി തെ​ങ്ങി​ലി​ടി​ച്ച് സ​മീ​പ​ത്തെ വീ​ടി​ന്‍റെ ഭി​ത്തി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. മാ​രാ​രി​ക്കു​ളം തെ​ക്ക് ദ്വാ​ര​ക തോ​ട്ടു​ചി​റ വി​ജ​യ​കു​മാ​റി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് മ​റി​ഞ്ഞ​ത്. ശ​ബ്ദം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍…

Read More

വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ടി​മു​റി​ച്ചു; അ​ധ്യാ​പി​ക​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ൽ ഖ​മ്മം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്‌​കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ടി മു​റി​ച്ച അ​ധ്യാ​പി​ക​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ക​ല്ലൂ​ർ മ​ണ്ഡ​ല​ത്തി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ൾ പ​രി​സ​ര​ത്ത് വ​ച്ച് എ​ട്ട്, ഒ​ൻ​പ​ത്, 10 ക്ലാ​സി​ലെ 15 വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ടി ക​ത്രി​ക ഉ​പ​യോ​ഗി​ച്ചാ​ണ് ഇം​ഗ്ലീ​ഷ് ടീ​ച്ച​ർ മു​റി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി​പ്പെ​ട്ട​തോ​ടെ അ​ധ്യാ​പി​ക​യ്ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ക്ഷി​താ​ക്ക​ൾ സ്കൂ​ളി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യി​രു​ന്നു. “മു​ടി​വെ​ട്ട​ൽ അ​ധ്യാ​പ​ക​രു​ടെ ജോ​ലി​യ​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ അ​ച്ച​ട​ക്ക​മി​ല്ലാ​ത്ത​വ​രോ പ​ഠ​ന​ത്തി​ന് പു​റ​കോ​ട്ടോ ആ​ണെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Read More

കാ​റി​നു​ള്ളി​ൽ കാ​ലി​​ക്കു​പ്പി കണ്ടതിനു കേസ്; ക്വാ​ട്ട തി​ക​യ്ക്കാനെന്നു പോലീസ്; വ​ക്കീ​ലി​നെ ത​രാമെന്നും ഉദ്യോഗസ്ഥൻ

ത​ല​ശേ​രി: വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ കാ​റി​നു​ള്ളി​ൽ കാ​ലി​യാ​യ മ​ദ്യ​ക്കു​പ്പി ക​ണ്ട​തി​നു കേ​സെ​ടു​ത്ത് പോ​ലീ​സ്. ഇ​തി​ന് എ​ന്തി​നാ​ണ് സാ​ർ കേ​സ് എ​ന്ന ചോ​ദ്യ​ത്തി​ന് ക്വാ​ട്ട തി​ക​യ്ക്കേ​ണ്ടേ എ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​റു​പ​ടി. ഞ​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​മൊ​ക്കെ മാ​റി​യെ​ന്നും ഞ​ങ്ങ​ളി​പ്പോ​ൾ അ​മേ​രി​ക്ക​ൻ പോ​ലീ​സ് സ്റ്റൈ​ലാ​ണെ​ന്നും പ​ക്ഷേ, ക്വാ​ട്ട തി​ക​യ്ക്കേ​ണ്ട​തു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. കോ​ട​തി​യി​ൽ​നി​ന്നു വി​ളി​ക്കു​മ്പോ​ൾ ര​ണ്ടാ​യി​രം രൂ​പ അ​ട​ച്ചാ​ൽ മ​തി. വ​ക്കീ​ലി​നെ വേ​ണ​മെ​ങ്കി​ൽ ത​രാം. വ​ക്കീ​ലി​ന്‍റെ ന​മ്പ​ർ എ​ഴു​തി​യെ​ടു​ത്തോ… എ​ന്നി​ങ്ങ​നെ​യു​ള്ള ഉ​പ​ദേ​ശ​വും ഉ​ദോ​ഗ​സ്ഥ​നി​ൽ​നി​ന്നു​ണ്ടാ​യി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ നെ​ടും​പൊ​യി​ലി​നു സ​മീ​പ​മാ​ണ് ഇ​ത്ത​ര​മൊ​രു സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. വ​യ​നാ​ട്ടി​ൽ അ​നാ​ഥ​മ​ന്ദി​രം സ​ന്ദ​ർ​ശി​ച്ച് കാ​റി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ്ര​വാ​സി ഉ​ൾ​പ്പെ​ട്ട നാ​ലം​ഗ​സം​ഘ​ത്തോ​ടാ​യി​രു​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഡ​യ​ലോ​ഗ്. കാ​ർ യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ൾ യു​എ​ഇ​യി​ലെ ഗോ​ൾ​ഡ​ൻ വീ​സ​യ്ക്ക് ഉ​ട​മ​യാ​ണ്. വാ​ഹ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ൽ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ര​ണ്ട് സ്റ്റാ​റു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സം​ശ​യം. മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്നും ന​മു​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​യി പ​രി​ശോ​ധി​ക്കാ​മെ​ന്നും വാ​ഹ​നം ഓ​ടി​ച്ച​യാ​ൾ…

Read More

അമ്മ മരിച്ച ആഘാതം താങ്ങാനാകാതെ മകൻ ജീവനൊടുക്കി

പാ​ല​ക്കാ​ട്: കോ​ട്ടാ​യി​യി​ൽ പ​ല്ലൂ​ർ കാ​വി​ൽ അ​മ്മ മ​രി​ച്ച​ത​റി​ഞ്ഞ് മ​ക​ൻ ജീ​വ​നൊ​ടു​ക്കി. അ​മ്മ അ​സു​ഖ ബാ​ധി​ത​യാ​യി​രു​ന്നു. ചി​ന്ന (75), മ​ക​ൻ ഗു​രു​വാ​യൂ​ര​പ്പ​ൻ (40) എ​ന്നി​വ​രെ​യാ​ണ് തി​ങ്ക​ൾ രാ​വി​ലെ ഏ​ഴോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​മ്മ വീ​ടി​നു​ള്ളി​ലും മ​ക​ൻ വീ​ടി​നു സ​മീ​പ​ത്തെ വ​ള​പ്പി​ലെ മ​ര​ത്തി​ലും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ചി​ന്ന മൂ​ന്നു ദി​വ​സ​മാ​യി പ​നി ബാ​ധി​ച്ച് കോ​ട്ടാ​യി​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ചി​ന്ന​യു​ടെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Read More

ഈ​റ്റയ്ക്ക് കടുംവെട്ട്; പു​തു​നാ​ന്പു​ക​ൾ ഉ​ണ്ടാ​കു​ന്ന സ​മ​യ​ത്ത് വെ​ട്ടാ​ൻ അ​നു​മ​തി

കോ​​​ഴി​​​ക്കോ​​​ട്: പ​​​രി​​​സ്ഥി​​​തി​​​ക്കു ദോ​​​ഷ​​​ക​​​ര​​​മാ​​​യ യൂ​​​ക്കാ​​​ലി​​​പ്റ്റ്സ് മ​​​രം സം​​​സ്ഥാ​​​ന വ​​​നം വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ തോ​​​ട്ട​​​ങ്ങ​​​ളി​​​ൽ ന​​​ട്ടു​​​പി​​​ടി​​​പ്പി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി വി​​​വാ​​​ദ​​​ത്തി​​​ലാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ, വ​​​ന്യ​​​മൃ​​​ഗ ശ​​​ല്യം രൂ​​​ക്ഷ​​​മാ​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​ന്ന മ​​​റ്റൊ​​​രു തീ​​​രു​​​മാ​​​ന​​​വു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ. ഈ​​​റ്റ​​​ക​​​ളു​​​ടെ വ്യാ​​​പ​​​ന​​​ത്തി​​​നു നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ ക്ലോ​​​ഷ​​​ർ പീ​​​രി​​​ഡി​​​ൽ വ​​​ന​​​ത്തി​​​ലെ ഈ​​​റ്റ വെ​​​ട്ടാ​​​ൻ ബാം​​​ബു വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​നു അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​താ​​​ണ് വി​​​വാ​​​ദ​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഈ​​​റ്റ​​​ക​​​ൾ​​​ക്ക് പു​​​തു നാ​​​ന്പു​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​ത് ജൂ​​​ണ്‍ മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റു വ​​​രെ​​​യു​​​ള്ള ക്ലോ​​​ഷ​​​ർ പീ​​​രി​​​ഡി​​​ലാ​​​ണ്. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ഈ​​​റ്റ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​ത് പു​​​തു​​​നാ​​​ന്പു​​​ക​​​ൾ ന​​​ശി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​കും. ഭാ​​​വി​​​യി​​​ൽ വ​​​ന​​​ത്തി​​​ൽ ഭ​​​ക്ഷ്യ ദൗ​​​ർ​​​ല​​​ഭ്യ​​​ത​​​യ്ക്ക് ഇ​​​ട​​​യാ​​​ക്കു​​​ക​​​യും ചെ​​​യ്യും. കാ​​​ട്ടാ​​​ന​​​ക​​​ളു​​​ടെ ഇ​​​ഷ്ട ഭ​​​ക്ഷ​​​ണം വ​​​ന​​​ത്തി​​​ലെ മു​​​ള​​​യും ഈ​​​റ്റ​​​ക​​​ളു​​​മാ​​​ണ്. മു​​​ള​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി ന​​​ശി​​​ച്ച​​​തോ​​​ടെ ഈ​​​റ്റ മാ​​​ത്ര​​​മാ​​​ണ് അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്. വ​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​ത്തി​​​നു തീ​​​റ്റ ഇ​​​ല്ലാ​​​താ​​​യ​​​തോ​​​ടെ​​​യാ​​​ണ് വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ നാ​​​ട്ടി​​​ലി​​​റ​​​ങ്ങി കൃ​​​ഷി ന​​​ശി​​​പ്പി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക്ലോ​​​ഷ​​​ർ പീ​​​രി​​​ഡി​​​ൽ ഈ​​​റ്റ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​ർ…

Read More