ജാ​തി സം​വ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണം, ബ​ദ​ൽ വേ​ണം; കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്; എ​ന്‍​എ​സ്എ​സ്

ച​ങ്ങ​നാ​ശേ​രി: രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യ്ക്കു വെ​ല്ലു​വി​ളി ഉ​യ​ര്‍ത്തു​ന്ന ജാ​തി സം​വ​ര​ണം അ​വ​സാ​നി​പ്പി​ച്ച് എ​ല്ലാ​വ​രെയും സ​മ​ന്മാ​രാ​യി കാ​ണു​ന്ന ബ​ദ​ല്‍ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്താ​ന്‍ കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്ന് നാ​യ​ര്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​ സു​കു​മാ​ര​ന്‍ നാ​യ​ര്‍. പെ​രു​ന്ന​യി​ലെ പ്ര​തി​നി​ധി​സ​ഭാ മ​ന്ദി​ര​ത്തി​ല്‍ ന​ട​ന്ന എ​ന്‍എ​സ്എ​സി​ന്‍റെ 2024-25-വ​ര്‍ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​ര​ണപ്ര​സം​ഗ​ത്തി​ലാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. വോ​ട്ടു​ബാ​ങ്കു​ക​ളാ​യ ജാ​തി​വി​ഭാ​ഗ​ങ്ങ​ളു​ടെ സ​മ്മ​ര്‍ദങ്ങ​ള്‍ക്കു വ​ഴ​ങ്ങു​ക​യും അ​വ​രു​ടെ സം​ഘ​ടി​തശ​ക്തി​ക്ക് മു​മ്പി​ല്‍ അ​ടി​യ​റ വ​യ്ക്കു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ല്‍ രാ​ഷ്‌ട്രീയ പാ​ര്‍ട്ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന പ്രീ​ണ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ജാ​തി സം​വ​ര​ണ​വും ജാ​തി തി​രി​ച്ചു​ള്ള സെ​ന്‍സ​സു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. കേ​ന്ദ്ര​-സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും ഇ​ത്ത​രം സ​മീ​പ​നം തു​ട​ര്‍ന്നാ​ല്‍ കൂടു​ത​ല്‍ തി​രി​ച്ച​ടി​ക​ളു​ണ്ടാ​കു​മെ​ന്നും എ​ന്‍എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ര്‍ത്തു. ഒ​രു​കാ​ല​ത്തും ക​ണ്ടി​ട്ടി​ല്ലാ​ത്ത വ​ര്‍ഗീ​യ നി​ല​പാ​ടു​ക​ളാ​ണ് സ​മ​സ്ത​മേ​ഖ​ല​യിലും കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 157.55 കോ​ടി രൂ​പ വ​ര​വും അ​ത്ര​യുംത​ന്നെ ചെ​ല​വും വ​രു​ന്ന…

Read More

സം​സ്ഥാ​ന സ​ര്‍​ക്കാ​രും ഐ​ബി​എ​മ്മും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ജ​ന​റേ​റ്റീ​വ് എ​ഐ കോ​ണ്‍​ക്ലേ​വി​നു മു​ന്നോ​ടി​യാ​യി സൈ​ബ​ർ​പാ​ർ​ക്കി​ലും ഇ​ൻ​ഫോ​പാ​ർ​ക്കി​ലും ടെ​ക്നോ​പാ​ർ​ക്കി​ലും ടെ​ക് ടോ​ക്കു​ക​ൾ സം​ഘ​ടി​പ്പി​ച്ചു; പി. ​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രും ഐ​ബി​എ​മ്മും സം​യു​ക്ത​മാ​യി കൊ​ച്ചി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ജ​ന​റേ​റ്റീ​വ് എ.​ഐ കോ​ണ്‍​ക്ലേ​വി​നു മു​ന്നോ​ടി​യാ​യി കോ​ഴി​ക്കോ​ട് സൈ​ബ​ർ​പാ​ർ​ക്കി​ലും കൊ​ച്ചി ഇ​ൻ​ഫോ​പാ​ർ​ക്കി​ലും തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ​പാ​ർ​ക്കി​ലും ടെ​ക് ടോ​ക്കു​ക​ൾ സം​ഘ​ടി​പ്പി​ച്ച​താ​യി വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് അ​റി​യി​ച്ചു. കൊ​ച്ചി​യി​ൽ ലു​ലു ഗ്രാ​ന്‍​ഡ് ഹ​യാ​ത്ത് ബോ​ള്‍​ഗാ​ട്ടി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ജൂ​ലൈ 11, 12 തീ​യ​തി​ക​ളി​ലാ​ണ് അ​ന്താ​രാ​ഷ്ട്ര ജ​ന​റേ​റ്റീ​വ് എ​ഐ കോ​ണ്‍​ക്ലേ​വ് ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഐ​ബി​എം പ്ര​തി​നി​ധി​ക​ളും വ്യ​വ​സാ​യ-​ടെ​ക്‌​നോ​ള​ജി ലോ​ക​ത്തെ പ്ര​മു​ഖ​രു​മ​ട​ക്കം ആ​യി​ര​ത്തോ​ളം പ്ര​തി​നി​ധി​ക​ൾ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കുമെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… സം​സ്ഥാ​ന സ​ര്‍​ക്കാ​രും ഐ​ബി​എ​മ്മും സം​യു​ക്ത​മാ​യി കൊ​ച്ചി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ജ​ന​റേ​റ്റീ​വ് എ​ഐ കോ​ണ്‍​ക്ലേ​വി​നു മു​ന്നോ​ടി​യാ​യി കോ​ഴി​ക്കോ​ട് സൈ​ബ​ർ​പാ​ർ​ക്കി​ലും കൊ​ച്ചി ഇ​ൻ​ഫോ​പാ​ർ​ക്കി​ലും തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ​പാ​ർ​ക്കി​ലും ടെ​ക് ടോ​ക്കു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ മേ​ഖ​ല​യി​ല്‍ വ​ലി​യ സാ​ധ്യ​ത​ക​ളാ​ണ് നി​ർ​മ്മി​ത ബു​ദ്ധി…

Read More

ഭാ​ര​ത​പ്പു​ഴ​യി​ൽ വീ​ണ്ടും പോ​ത്ത് ച​ത്തു​പൊ​ങ്ങി; ജ​ഡം ക​ണ്ട​ത് വെ​ള്ള​യാ​ങ്ക​ല്ല് ത​ട​യ​ണ​യി​ൽ

പാ​ല​ക്കാ​ട്: ഭാ​ര​ത​പ്പു​ഴ​യി​ൽ വീ​ണ്ടും പോ​ത്തി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി. ഭാ​ര​ത​പ്പു​ഴ​യി​ലെ വെ​ള്ള​യാ​ങ്ക​ല്ല് ത​ട​യി​ലാ​ണ് വീ​ണ്ടും പോ​ത്തി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. റെ​ഗു​ലേ​റ്റി​ന് സ​മീ​പ​മാ​ണ് ജ​ഡം ക​ണ്ട​ത്. ഏ​ഴ് പോ​ത്തു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഭാ​ര​ത​പ്പു​ഴ​യി​ൽ ച​ത്തു​പൊ​ങ്ങി​യ​ത്. പ​ട്ടാ​മ്പി മു​ത​ൽ തൃ​ത്താ​ല വെ​ള്ളി​യാ​ങ്ക​ല്ല് വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് സം​ഭ​വം. പാ​വ​റ​ട്ടി കു​ടി​വെ​ള്ള സം​ഭ​ര​ണി​യി​ലാ​ണ് ക​ന്നു​കാ​ലി​ക​ൾ ച​ത്തു​പൊ​ങ്ങി​യ​ത്. ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ഴ​യി​ൽ ക​ന്നു​കാ​ലി​ക​ളു​ടെ ജ​ഡം ക​ണ്ട​ത്. ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള​തും പു​ഴു​വ​രി​ച്ച നി​ല​യി​ലു​മാ​ണ് ജ​ഡ​ങ്ങ​ൾ. പോ​ത്തു​ക​ൾ ച​ത്ത​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.    

Read More

‘പ​ച്ച​മ​നു​ഷ്യ​നൊ​രു സ്നേ​ഹാ​ശ്ലേ​ഷം’; മു​ൻ​മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​നെ ആ​ശ്ലേ​ഷി​ച്ച് ദി​വ്യ എ​സ്.​അ​യ്യ​ർ; വൈ​റ​ലാ​യി ചി​ത്രം

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖ ക​മ്പ​നി ഡ​യ​റ​ക്ട​ർ ഡോ.​ദി​വ്യ എ​സ്.​അ​യ്യ​ർ സ്നേ​ഹാ​ദ​ര​ങ്ങ​ളോ​ടെ മു​ൻ മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​നെ ആ​ശ്ലേ​ഷി​ച്ച ചി​ത്ര​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഈ ​ചി​ത്രം ഇ​ത്ര​യേ​റെ ആ​ഘോ​ഷി​ക്ക​പ്പെ​ടു​മെ​ന്ന് ദി​വ്യ​യും ഇ​ത്ര​യേ​റെ ഓ​ർ​ത്തി​ല്ല. മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നു രാ​ധാ​കൃ​ഷ്ണ​ന്‍ രാ​ജി​വ​ച്ച ദി​വ​സം ദി​വ്യ ഭ​ര്‍​ത്താ​വ് കെ.​എ​സ് ശ​ബ​രീ​നാ​ഥ​നും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​മൊ​പ്പം മ​ന്ത്രി വ​സ​തി​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ഈ ​ചി​ത്രം പ​ക​ര്‍​ത്തി​യ​ത്. ഏ​റെ ഇ​ഷ്ട​വും ബ​ഹു​മാ​ന​വും തോ​ന്നു​ന്നൊ​രാ​ളെ ധൈ​ര്യ​മാ​യി ആ​ശ്ലേ​ഷി​ക്കാ​ൻ മ​ല​യാ​ളി സ്ത്രീ​ക​ൾ​ക്കു ക​ഴി​യാ​റി​ല്ല എ​ന്ന് ചി​ത്ര​ത്തി​നി താ​ഴെ നി​ര​വ​ധി ആ​ളു​ക​ൾ കു​റി​ച്ചു.  

Read More

2024ലെ മികച്ച ഊർജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരം മേയർ ആര്യ രാജേന്ദ്രന്

തി​രു​വ​ന​ന്ത​പു​രം: ടൈം​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്ത്യ​യു​ടെ 2024-ലെ ​മി​ക​ച്ച ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്ക്കാ​രം തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ന്. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത​യ്ക്കാ​യി ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കി​യ​തി​നും അ​തി​ന് നേ​തൃ​ത്വം ന​ല്കി​യ​തി​നു​മാ​ണ് അം​ഗീ​കാ​രം. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ഈ ​സ​ന്തോ​ഷ വാ​ർ​ത്ത പ​ങ്കു​വ​ച്ച​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ടൈം​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്ത്യ​യു​ടെ 2024ലെ ​മി​ക​ച്ച ഊ​ർ​ജ്ജ കാ​ര്യ​ക്ഷ​മ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്കാരം ല​ഭി​ച്ച വി​വ​രം സ​സ​ന്തോ​ഷം എ​ന്‍റെ പ്രി​യ​പെ​ട്ട​വ​രെ അ​റി​യി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ഊ​ർ​ജ്ജ കാ​ര്യ​ക്ഷ​മ​ത​യ്ക്കാ​യി ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കി​യ​തി​നും അ​തി​ന് നേ​തൃ​ത്വം ന​ല്കി​യ​തി​നു​മാ​ണ് ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച​ത്. വ്യ​ക്തി​പ​ര​മാ​യി വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​മു​ള്ള നി​മി​ഷ​മാ​ണി​ത്. ഇ​ന്ന​ലെ ബം​ഗ​ളൂ​രി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ പു​ര​സ്ക്കാ​രം ഏ​റ്റു​വാ​ങ്ങി. മേ​യ​റാ​യി ചു​മ​ത​ല ഏ​ൽ​ക്കു​മ്പോ​ൾ മ​ന​സി​ലു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് പ​രി​സ്ഥി​തി…

Read More

ബി​രി​യാ​ണി​യി​ൽ പു​ഴു; ആ​ശു​പ​ത്രി കാ​ന്‍റീ​ൻ അ​ട​ച്ചു​പൂ​ട്ടി

കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീ​നി​ൽ​നി​ന്ന് വി​ത​ര​ണം ചെ​യ്ത ബി​രി​യാ​ണി​യി​ൽ പു​ഴു​വി​നെ ക​ണ്ടെ​ത്തി. പോ​സ്റ്റ്മോ​ർ​ട്ടം മു​റി​യോ​ട് ചേ​ർ​ന്നു​ള്ള കാ​ന്‍റീ​ൻ വൃ​ത്തി​ഹീ​ന​മാ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ന്‍റീ​ൻ അ​ട​ച്ചു​പൂ​ട്ടി. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പു​ഞ്ച​വ​യ​ൽ സ്വ​ദേ​ശി കൊ​ച്ചു​പ​റ​മ്പി​ൽ കെ. ​മോ​നി​ച്ച​ൻ മാ​താ​വ് ലീ​ലാ​മ്മ​യെ കൊ​ണ്ട് വാ​ങ്ങി​പ്പി​ച്ച ബി​രി​യാ​ണി​യി​ൽ​നി​ന്നാ​ണ് പു​ഴു​വി​ന് സ​മാ​ന​മാ​യ ച​ത്ത ജീ​വി​യെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ൽ​കു​ക​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ട​യി​രി​ക്ക​പ്പു​ഴ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്നെ​ത്തി​യ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​രാ​തി വാ​സ്ത​വ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ൾ​ക്ക് ഒ​ഴി​കെ ബാ​ക്കി ആ​ർ​ക്കും ഹെ​ൽ​ത്ത് കാ​ർ​ഡു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് കാ​ന്‍റീ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഇ​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ചി​ത്ര സ്ഥ​ല​ത്തെ​ത്തി സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് രേ​ഖാ​മൂ​ലം ഇ​തി​നു​ള്ള നോ​ട്ടീ​സും ന​ൽ​കി സ്ഥാ​പ​നം പൂ​ട്ടി​ച്ചു. അ​ട​ച്ചു​പൂ​ട്ടാ​ൻ…

Read More

ജെ​​സ്‌​​ന​​യ്ക്ക് എ​​ന്തു സം​​ഭ​​വി​​ച്ചു‍? സി​​ബി​​ഐയുടെ അ​​ഞ്ചം​​ഗ സ്‌​​പെ​​ഷ​​ല്‍ ടീമിന്‍റെ തു​​ട​​ര​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി

കോ​​ട്ട​​യം: ജെ​​സ്‌​​ന മ​​രി​​യ ജ​​യിം​​സി​​ന്‍റെ തി​​രോ​​ധാ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് തി​​രു​​വ​​ന​​ന്ത​​പു​​രം സി​​ജെ​​എം കോ​​ട​​തി​​യു​​ടെ നി​​ര്‍​ദേ​​ശ​​ത്തി​​ല്‍ സി​​ബി​​ഐ വീ​​ണ്ടും അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി. സി​​ബി​​ഐ ന​​ട​​ത്തി​​യ ആ​​ദ്യ അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ ശ്ര​​ദ്ധി​​ക്കാ​​തെ പോ​​യ വ്യ​​ക്തി​​ക​​ളെ​​യും സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​യും കു​​റി​​ച്ചാ​​ണ് അ​​ഞ്ചം​​ഗ സ്‌​​പെ​​ഷ​​ല്‍ ടീം ​​അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രു​​ന്ന​​ത്. എ​​രു​​മേ​​ലി, മു​​ണ്ട​​ക്ക​​യം പ്ര​​ദേ​​ശ​​ങ്ങ​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ച് ശാ​​സ്ത്രീ​​യ​​മാ​​യ രീ​​തി​​യി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം ന​​ട​​ന്നു​​വ​​രു​​ന്ന​​ത്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് കോ​​ള​​ജ് ര​​ണ്ടാം വ​​ര്‍​ഷ ബി​​കോം വി​​ദ്യാ​​ര്‍​ഥി​​നി​​യാ​​യി​​രു​​ന്ന ജെ​​സ്‌​​ന​​യെ 2018 മാ​​ര്‍​ച്ച് 22നാ​​ണ് കാ​​ണാ​​താ​​യ​​ത്. ജെ​​സ്‌​​ന​​യ്ക്ക് എ​​ന്തു സം​​ഭ​​വി​​ച്ചു​​വെ​​ന്ന് ക​​ണ്ടെ​​ത്താ​​നാ​​യി​​ട്ടി​​ല്ലെ​​ന്ന സി​​ബി​​ഐ​​യു​​ടെ ആ​​ദ്യ റി​​പ്പോ​​ര്‍​ട്ട് ത​​ള്ളി തു​​ട​​ര​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ജെ​​സ്‌​​ന​​യു​​ടെ പി​​താ​​വ് കൊ​​ല്ല​​മു​​ള കു​​ന്ന​​ത്ത് ജ​​യിം​​സ് ജോ​​സ​​ഫി​​ന്‍റെ ഹ​​ർ​​ജി. താ​​ന്‍ സ്വ​​ന്തം നി​​ല​​യ്ക്ക് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ ചി​​ല തെ​​ളി​​വു​​ക​​ള്‍ ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം കോ​​ട​​തി​​യെ അ​​റി​​യി​​ച്ചി​​രു​​ന്നു. പി​​താ​​വ് ഹാ​​ജ​​രാ​​ക്കി​​യ തെ​​ളി​​വു​​ക​​ളും കേ​​സ് ഡ​​യ​​റി​​യും ഒ​​ത്തു​​നോ​​ക്കി പി​​താ​​വ് ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ തെ​​ളി​​വു​​ക​​ള്‍ സി​​ബി​​ഐ പ​​രി​​ശോ​​ധി​​ച്ചി​​ല്ലെ​​ന്ന് വ്യ​​ക്ത​​മാ​​യ​​തോ​​ടെ​​യാ​​ണ് തു​​ട​​ര​​ന്വേ​​ഷ​​ണ​​ത്തി​​ന്…

Read More

പ്രി​യ​ങ്ക വ​ന്നാ​ൽ പോ​കാ​തി​രി​ക്കാ​നാ​വു​മോ! ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ​ജീ​വ​മാ​കി​ല്ലെന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ​ജീ​വ​മാ​കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ പ്ര​യ​ങ്ക ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന വ​യ​നാ​ട്ടി​ൽ മാ​ത്ര​മാ​ണു സ​ജീ​വ​മാ​വു​ക​യെ​ന്നും ഗാ​ന്ധി കു​ടും​ബ​ത്തി​ലെ അം​ഗം മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കാ​ൻ ഒ​രു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ൽ പാ​ർ​ട്ടി മ​റ്റു നേ​താ​ക്ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ ചി​ല പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​തി​നാ​ൽ അ​വി​ടെ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ത്കാ​ലം തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ത്ര​മേ പാ​ർ​ട്ടി​യെ ന​യി​ക്കാ​നു​ള്ളൂ​യെ​ന്നും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളൂ​വെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​പ്പോ​ഴ​ത്തെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് ഒ​രു കു​ഴ​പ്പ​വു​മി​ല്ല, അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​മി​ക​വി​ലാ​ണ് 20 ൽ 18 ​സീ​റ്റും നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​ക​ണ​മെ​ന്ന് ചി​ല​ർ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്ന ചോ​ദ്യ​ത്തി​ന്, അ​ത് പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം മാ​ത്ര​മാ​ണെ​ന്നും സ​മു​ദാ​യി​ക സ​മ​വാ​ക്യ​ങ്ങ​ൾ നോ​ക്കി​യാ​ണ് കെ​പി​സി​സി അ​ധ്യ​ക്ഷ​നെ തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പ​ട്ട വി​വാ​ഹി​ത​യാ​യ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡിപ്പിച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക​ര പു​ത്തൂ​ർ കൊ​യി​ലോ​ത്ത് മീ​ത്ത​ൽ അ​ർ​ജു​നെ​യാ​ണ്(28) വ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി​യു​ടെ ഫ്ലാ​റ്റി​ലും വീ​ട്ടി​ലും അർജുൻ അ​തി​ക്ര​മി​ച്ച് ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ ഇ​യാ​ൾ ആ​ക്ര​മി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. അ​ർ​ജു​നെ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യ ശേ​ഷം വ​ട​ക​ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ർ​ഡ് ചെ​യ്തു.

Read More

മ​ഴ ക​ന​ക്കും: വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ​വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ നാ​ളെ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കാ​സ​ർ​ഗോ​ഡ് മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ നാ​ളെ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. ബാ​ക്കി എ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.​ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ന്ന് ക​ന​ത്ത മ​ഴ പെ​യ്യും. ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും മ​റ്റു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ കേ​ര​ള, ക​ർ​ണാ​ട​ക തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി. 

Read More