കോൽക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരവും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ബംഗാൾ സെക്രട്ടേറിയറ്റിൽ ഇന്നലെ വൈകിട്ടായിരുന്നു കൂടിക്കാഴ്ച. ഇരുനേതാക്കളും അടച്ചിട്ട മുറിയില്‍ അരമണിക്കൂറോളം ചർച്ച നടത്തി. പാർലമെന്റ് ചേരാനിരിക്കെയാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. പ്രതിപക്ഷ നേതൃസ്ഥാനം, പാർലമെന്റിലെ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചർച്ചയായെന്നാണു സൂചന. ബംഗാൾ കോൺഗ്രസ് നേതൃത്വത്തെ അറിയിക്കാതെയായിരുന്നു ചിദംബരം മമതയുമായി ചർച്ചയ്ക്കെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ബംഗാൾഘടകവും ഭരണകക്ഷിയായ തൃണമൂലും തമ്മിലുള്ള അസ്വാരസ്യം ഉപേക്ഷിച്ച് ഇരു പാർട്ടികളുടെയും ഉന്നത നേതൃത്വം വീണ്ടും അടുക്കുമെന്ന സൂചന നൽകുന്ന തരത്തിൽ കൂടിക്കാഴ്ചയ്ക്കു പ്രാധാന്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
Read MoreCategory: Loud Speaker
ലേഡീസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ 30 വിദ്യാർഥിനികൾ ആശുപത്രിയിൽ
അഗർത്തല: പടിഞ്ഞാറൻ ത്രിപുര ജില്ലയിൽ ലേഡീസ് ഹോസ്റ്റലിൽ ഭക്ഷണം കഴിച്ച 30 വിദ്യാർഥിനികൾക്കു ഭക്ഷ്യവിഷബാധയേറ്റു. ബോധ്ജംഗ് ഹയർസെക്കൻഡറി സ്കൂളിലെയും മഹാറാണി തുളസിബതി സ്കൂളിലെയും വിദ്യാർഥിനികൾക്കുമാണു ഭക്ഷ്യവിഷബാധയേറ്റത്. രണ്ട് സർക്കാർ സ്കൂളുകളിലെയും പെൺകുട്ടികൾ ഇന്ദ്രനഗർ മേഖലയിൽ ഒരു എൻജിഒ നടത്തുന്ന ഹോസ്റ്റലിലാണു താമസിക്കുന്നത്. സ്കൂളുകളിലേക്കു പോകുന്നതിനു മുൻപ് ഭക്ഷണം കഴിച്ച എല്ലാവർക്കും ശാരീരികാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് ആശുപത്രിയിൽ ഇവരെ സന്ദർശിച്ച മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു.
Read Moreവെള്ളാപ്പള്ളി മൈക്രോ ഫിനാൻസ് കേസിൽനിന്ന് ഊരിപ്പോന്നതെങ്ങനെ? രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം
കോഴിക്കോട്: വെള്ളാപ്പള്ളി നടേശനെതിരേ അതിരൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം. വെള്ളാപ്പള്ളി ആർഎസ്എസിന് വേണ്ടി ഒളിസേവ നടത്തുന്നുവെന്ന ആരോപണത്തിനു പുറമെ, മൈക്രോ ഫിനാൻസ് കേസിനെക്കുറിച്ചും പത്രത്തിന്റെ മുഖപ്രസംഗത്തിൽ പരാമർശിക്കുന്നു. മൈക്രോഫിനാൻസ് കേസിൽനിന്ന് വെള്ളാപ്പള്ളി ഊരിപ്പോന്നത് എങ്ങനെയാണെന്ന ചോദ്യമാണ് സമസ്ത ഉയർത്തിയിരിക്കുന്നത്. പാർലമെന്റിലും സർക്കാർ ഉദ്യോഗങ്ങളിലും മുസ് ലിംങ്ങൾ കൂടുതലാണെന്ന് പറയുന്ന വെള്ളാപ്പള്ളി കണക്കുകൾ പരിശോധിക്കണമെന്നും ഇസ് ലാമോഫോബിയ പടർത്താനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. മുസ് ലിം സമുദായം സർക്കാരിൽനിന്നു അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുവെന്ന നവോത്ഥാന സംരക്ഷണ സമിതി ചെയർമാൻ കൂടിയായ വെള്ളാപ്പള്ളിയുടെ പരാമർശങ്ങളാണ് സമസ്തയെ ചൊടിപ്പിച്ചിരിക്കുന്നത്.ചെയർമാന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് സമിതി വൈസ് ചെയർമാൻ ഡോ. ഹുസൈൻ മടവൂർ നേരത്തെ തൽസ്ഥാനം രാജിവച്ചിരുന്നു. നവോത്ഥാന സമിതിയുടെ തലപ്പത്തുതന്നെ സാമുദായിക ചേരിതിരിവിന് ആക്കം കൂട്ടുന്ന പ്രസ്താവനകളുണ്ടായിട്ടും സർക്കാർ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ…
Read Moreശരീരത്തിന്റേയും മനസിന്റേയും ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് യോഗ; പുതിയതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബിലൂടെ 2,50,000 പേര്‍ക്ക് യോഗ അഭ്യസിക്കാന്‍ സാധിക്കും; വീണാ ജോർജ്
തിരുവന്തപുരം: പത്താമത് അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ്ഘാടനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കഴിഞ്ഞ വര്‍ഷം 1000 യോഗ ക്ലബ്ബുകളും 600 ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചതായി മന്ത്രി അറിയിച്ചു. പുതിയതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകള്‍ ഉണ്ടാകുമെന്നും വീണാ ജോർജ് ഉറപ്പ് നൽകി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പത്താമത് അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ്ഘാടനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ചു. യോഗ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വര്‍ഷം പുതുതായി 10,000 യോഗ ക്ലബ്ബുകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം 1000 യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു. കൂടാതെ 600 ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചു. പുതുതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം…
Read Moreപ്രതി ഷാജി ഒളിവിൽ; പോലീസിന്റെ കുറ്റപത്രത്തിൽ സാക്ഷിയെ പ്രതിയാക്കി; കോടതികയറിയിറങ്ങി മടുത്തെന്ന് പി.കെ. ഷാജി: പോലീസിനെതിരേ നടപടിക്കു സാധ്യത
ചേര്‍ത്തല: അടിപിടിക്കേസില്‍ സാക്ഷിയുടെ പേരും പ്രതിയുടെ പേരും ഷാജി എന്ന് ആയത് പോലീസിനു പുലിവാലായി. ആറുവര്‍ഷം മുമ്പ് നടന്ന അടിപിടിക്കേ സ് കോടതിയില്‍ വിസ്താരം നടക്കുന്നതിനിടയിലാണ് സാക്ഷി പ്രതിയായ സംഭവം കണ്ടെത്തുന്നത്. പ്രതിയെ പോലീസിന് കണ്ടെത്താനായില്ല. അന്ന് സാക്ഷിയായ ഷാജിയെ പ്രതിയാക്കിയാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ അന്ന് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പണി മേടിക്കുമെന്ന അവസ്ഥയിലുമായി. 2018 മാര്‍ച്ച് 11ന് രാത്രി പള്ളിപ്പുറം ഒറ്റപ്പുന്ന കവലയ്ക്കുസമീപം കേളമംഗലം സ്വദേശികളായവര്‍ തമ്മിലുണ്ടായ അടിപിടി കേസാണ് ഇപ്പോള്‍ പോലീസിനെ വെള്ളം കുടിപ്പിക്കുന്നത്. കേളമംഗലം സ്വദേശിയായ ഷാജിയെന്നയാള്‍ അയല്‍വാസിയായ നന്ദനനെ അക്രമിച്ചെന്നതാണ് സംഭവം. ഇരുവരും തമ്മില്‍ മുമ്പുണ്ടായിരുന്ന വിഷയത്തിന്റെ പേരിലായിരുന്നു അക്രമം. ഇതേ സമയമം വീട്ടില്‍ നിന്നു പി.കെ. ഷാജി കടയില്‍ സാധനം വാങ്ങാനെത്തിയതായിരുന്നു. അടിപിടിയില്‍ പരിക്കേറ്റ നന്ദനെ സൈക്കിളില്‍ ആശുപത്രിയിലാക്കി എന്ന തെറ്റ് മാത്രമേ പി.കെ.…
Read Moreവിനോദസഞ്ചാരിയെ ആനപ്പുറത്ത് കയറ്റുന്നതിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു
കല്ലാർ: ഇടുക്കി കല്ലാറിലെ ആന സഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. കാസർകോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ ആണ് മരിച്ചത്. കല്ലാറിലെ കേരളാ സ്പൈസസ് എന്ന ആന സവാരി കേന്ദ്രത്തിലാണ് സംഭവം. വിനോദസഞ്ചാരിയെ ആനപ്പുറത്ത് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ബാലകൃഷ്ണനെ ആന ആക്രമിക്കുന്നത്. ബാലകൃഷ്ണനെ തട്ടിവീഴ്ത്തിയ ശേഷം ആന ചവിട്ടി കൊല്ലുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇടുക്കിയിലെ ആന സവാരി കേന്ദ്രങ്ങളുടെ ലൈസൻസ് സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്ന് വന്നു. ബാലകൃഷ്ണന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreവടക്കൻ കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കാലവർഷം സജീവമായതിനു പിന്നാലെ സംസ്ഥാനത്ത് അടുത്ത നാലു ദിവസംകൂടി കനത്ത മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കൻ കേരളത്തിൽ തീവ്രമോ അത്യന്തം തീവ്രോ ആയ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഞായറാഴ്ചയും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റു ജില്ലകളിൽ ഞായറാഴ്ചയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലർട്ട്…
Read Moreസഹോദരൻ വീട്ടിലിരുന്ന് ചിക്കൻ ബിരിയാണി കഴിച്ചു; പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കി
ചെന്നൈ: ബക്രീദ് ദിനത്തിൽ വീട്ടിലിരുന്ന് സഹോദരൻ ചിക്കൻ ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നു പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കി. തരീസ് എന്ന പെൺകുട്ടിയാണു മരിച്ചത്. താംബരത്താണ് സംഭവം. തരീസ് മാംസാഹാരം കഴിക്കാത്തതിനാൽ വീട്ടിൽ സസ്യാഹാരം മാത്രമാണു പാകം ചെയ്യാറുണ്ടായിരുന്നത്. ബക്രീദ് ദിനത്തിൽ സുഹൃത്തുക്കൾ നൽകിയ ചിക്കൻ ബിരിയാണി സഹോദരൻ വീട്ടിലിരുന്ന് കഴിച്ചത് തരീസിന് ഇഷ്ടമായില്ല. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിന് പിന്നാലെ തരീസ് ആത്മഹത്യ ചെയ്തതെന്നാണു റിപ്പോർട്ട്.
Read Moreതമിഴ്നാട് വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 37 ആയി; 60 ൽ അധികം പേര് ചികിത്സയിൽ
ചെന്നൈ: വടക്കൻ തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 37 ആയി. പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്ന 60 പേരിൽ 15 പേരുടെ നില ഗുരുതരമാണ്. വ്യാജ പായ്ക്കറ്റ് ചാരായമാണ് ഇവർ കഴിച്ചതെന്നു വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കെ. കണ്ണുകുട്ടി (49) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽനിന്ന് 200 ലിറ്റർ വ്യാജച്ചാരായം പിടിച്ചെടുത്തു. സംഭവത്തിൽ സിബി-സിഐഡി അന്വേഷണത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉത്തരവിട്ടു. വിഷമദ്യ ദുരന്തമല്ലെന്നു മാധ്യമങ്ങളോട് പറഞ്ഞ കള്ളാക്കുറിച്ചി ജില്ലാ കളക്ടർ ശ്രാവൺകുമാർ ജാടവത്തിനെ സ്ഥലം മാറ്റി. ജില്ലാ പോലീസ് സൂപ്രണ്ട് സമയ് സിംഗ് മീണയെ സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് വ്യാജ മദ്യവില്പനക്കാരില്നിന്ന് മദ്യം വാങ്ങിക്കഴിച്ചവർക്ക് അസ്വസ്ഥത ഉണ്ടായത്. തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ…
Read Moreമിശ്രവിവാഹം കഴിച്ചതിൽ വൈരാഗ്യം; സഹോദരിയെ ഭർതൃവീട്ടിലെത്തി കൗമാരക്കാരൻ വെടിവച്ചു കൊന്നു
ചണ്ഡിഗഡ്: ഹരിയാനയിൽ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്ത സഹോദരിയെ കൗമാരക്കാരൻ വെടിവച്ചു കൊന്നു. കോമൾ റാണി ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർതൃഗൃഹത്തിലാണ് കൊലപാതകം നടന്നത്. ഫെബ്രുവരിയിലാണ് കോമൾ റാണിയും അനിൽകുമാറും വിവാഹിതരായത്. കോമൾ റാണി പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിനെ തുടർന്ന് അവരുടെ ബന്ധുക്കൾ ദേഷ്യത്തിലായിരുന്നു. സഹോദരിയുടെ വീട്ടിലെത്തിയ പ്രതി വെടിവച്ചു കൊല്ലുകയായിരുന്നു. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ അനിൽ കുമാറിന്റെ അമ്മയെയും സഹോദരിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 17കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ കൈതാളിലാണു സംഭവം.
Read More