പാ​ക് അ​ധീ​ന കാ​ഷ്മീ​ർ തി​രി​ച്ചു​പി​ടി​ക്കും; അമിത് ഷാ

ന്യൂ​ഡ​ൽ​ഹി: പാ​ക് അ​ധീ​ന കാ​ഷ്മീ​ർ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​പാ​ക് അ​ധീ​ന കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടേ​താ​ണ്, ഇ​ന്ത്യ​യു​ടേ​തു​ത​ന്നെ ആ​യി​രി​ക്കും, ന​മ്മ​ൾ തി​രി​ച്ചു പി​ടി​ക്കു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ണി ശ​ങ്ക​ർ അ​യ്യ​ർ പാ​ക്കി​സ്ഥാ​ന്‍റെ കൈ​യി​ൽ ആ​റ്റം​ബോ​ബ് ഉ​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണ്. എ​ന്നാ​ൽ ബി​ജെ​പി ഒ​രു ബോം​ബി​നെ​യും ഭ​യ​ക്കു​ന്നി​ല്ലെ​ന്നും തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും അ​മി​ത് ഷാ ​ജാ​ർ​ഖ​ണ്ഡി​ലെ റാ​ലി​യി​ൽ പ​റ​ഞ്ഞു. നേ​ര​ത്തെ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും പാ​ക് അ​ധീ​ന കാ​ഷ്മീ​ർ തി​രി​ച്ചു പി​ടി​ക്കു​മെ​ന്നു പ​റ​ഞ്ഞി​രു​ന്നു.

Read More

വ​നി​താ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ കൂ​ട്ട​ത്തോ​ടെ വി​ര​മി​ക്കു​ന്നു; സേ​ന​യി​ൽ ശേ​ഷി​ക്കു​ന്ന​ത് വെ​റും ആ​റു പേ​ർ

സ്വ​ന്തം​ലേ​ഖ​ക​ൻതൃ​ശൂ​ർ: കേ​ര​ള പോ​ലീ​സി​ൽ വ​നി​ത പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ കൂ​ട്ട​ത്തോ​ടെ പ​ടി​യി​റ​ങ്ങു​ന്നു. 21 പേ​രാ​ണ് ഈ ​മാ​സം വി​ര​മി​ക്കു​ന്ന​ത്. ഇ​തോ​ടെ സേ​ന​യി​ൽ ശേ​ഷി​ക്കു​ന്ന വ​നി​ത ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ആ​റു പേ​ർ മാ​ത്രം. കേ​ര​ള പോ​ലീ​സി​ൽ നി​ല​വി​ൽ 27 വ​നി​ത ഇ​ൻ​സ്പെ​ക്ട​ർ​മാ​ര​ട​ക്കം 668 ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​വ​രെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും വി​ജി​ല​ൻ​സ്, ക്രൈം​ബ്രാ​ഞ്ച്, കോ​സ്റ്റ​ൽ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 21 വ​നി​ത ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ വി​ര​മി​ക്കു​ന്ന​തോ​ടെ സേ​ന​യി​ലെ ത​ല​പ്പ​ത്തു​ള്ള വ​നി​ത​ക​ളു​ടെ ശ​ക്തി ഇ​ല്ലാ​താ​കും.സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​ണ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യി പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്ന​ത്. 2018ൽ ​വ​നി​ത സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ റി​ക്രൂ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​രൊ​ന്നും ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യി പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​റാ​യി​ട്ടി​ല്ല. നേ​ര​ത്തെ വ​നി​ത​ക​ൾ​ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ലൂ​ടെ പ്ര​മോ​ഷ​നു​ക​ൾ പെ​ട്ട​ന്ന് ല​ഭി​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ വ​നി​ത പോ​ലീ​സി​നെ​യും ജ​ന​റ​ൽ സീ​നി​യോ​റി​റ്റി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​നും വൈ​കു​ക​യാ​ണ്. സേ​ന​യി​ൽ കൂ​ടു​ത​ലു​ള്ള പു​രു​ഷ​ൻ​മാ​രോ​ടൊ​പ്പ​മാ​ണ് വ​നി​ത​ക​ളെ​യും ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​താ​ണ് വ​നി​ത ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ…

Read More

ജ​യ​ന്തി ജ​ന​ത ഇ​നി നാ​ഗ​ർ​കോ​വി​ൽവ​രെ മാ​ത്രം; കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ക​ന്യാ​കു​മാ​രി​യി​ലേ​ക്ക്; പൂ​നെ- എ​റ​ണാ​കു​ളം സ​ർ​വീ​സ് കോ​ട്ട​യംവ​രെ നീ​ട്ടും

കൊ​ല്ലം: മം​ഗ​ളു​രു – നാ​ഗ​ർ​കോ​വി​ൽ പ​ര​ശു​റാം എ​ക്സ്പ്ര​സി​നെ കൂ​ടാ​തെ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ക​ന്യാ​കു​മാ​രി വ​രെ ദീ​ർ​ഘി​പ്പി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ജൂ​ലൈ മു​ത​ൽ ഈ ​മാ​റ്റ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. 22657/58 താം​ബ​രം -നാ​ഗ​ർ​കോ​വി​ൽ ത്രൈ​വാ​ര എ​ക്സ്പ്ര​സ്, 12667/68 ചെ​ന്നൈ-​നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സ്, 12689/90 ചെ​ന്നൈ-​നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സ്, 06639 പു​ന​ലൂ​ർ- നാ​ഗ​ർ​കോ​വി​ൽ പാ​സ​ഞ്ച​ർ, 06641/42 തെ​ങ്കാ​ശി -നാ​ഗ​ർ​കോ​വി​ൽ പാ​സ​ഞ്ച​ർ എ​ന്നീ ട്രെ​യി​നു​ക​ൾ കൂ​ടി​യാ​ണ് ക​ന്യാ​കു​മാ​രി വ​രെ നീ​ട്ടു​ന്ന​ത്. 11097/98 പൂ​നെ – എ​റ​ണാ​കു​ളം പൂ​ർ​ണ എ​ക്സ്പ്ര​സും 22149/50 പൂ​നെ – എ​റ​ണാ​കു​ളം സൂ​പ്പ​ർ ഫാ​സ്റ്റ് ട്രെ​യി​നും കോ​ട്ട​യം വ​രെ​യും സ​ർ​വീ​സ് നീ​ട്ടും. 12695/96 ചെ​ന്നൈ – തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ​പ്ര​സ് കൊ​ച്ചു​വേ​ളി വ​രെ​യെ ഉ​ണ്ടാ​കൂ. അ​തേ സ​മ​യം 20909/10 പോ​ർ​ബ​ന്ത​ർ കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് തി​രു​വ​ന​ന്ത​പു​രം വ​രെ​യും നീ​ട്ടും.12643/44 നി​സാ​മു​ദീ​ൻ – തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ ജ​യ​ന്തി സൂ​പ്പ​ർ ഫാ​സ്റ്റ്…

Read More

മ​ദ്യം: കു​രു​ക്ക് മു​റു​കു​ന്നു; ബാ​ർ ഉ​ട​മ​ക​ളു​ടെ വാ​ദം പൊ​ളി​യു​ന്നു

തി​രു​വ​ന​ന്ത​പു​രം: ബാ​റു​ട​മ​ക​ളി​ൽ​നി​ന്നു കോ​ടി​ക​ൾ കോ​ഴ വാ​ങ്ങി മ​ദ്യ​ന​യ​ത്തി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ക്കാ​ൻ നീ​ക്കം ന​ട​ന്നെ​ന്ന ആ​രോ​പ​ണം ക​ത്തി​പ്പി​ടി​ക്കു​ന്നു. മ​ദ്യ​ന​യം ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നും കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​ണ് പി​രി​വ് എ​ടു​ത്തെ​തെ​ന്നും പ​റ​യു​ന്ന ബാ​ർ ഉ​ട​മ സം​ഘ​ട​ന​യു​ടെ വാ​ദം ശ​രി​യ​ല്ലെ​ന്നു സൂ​ച​ന. കൊ​ച്ചി​യി​ൽ ന​ട​ന്ന ബാ​ർ ഉ​ട​മ​ക​ളു​ടെ യോ​ഗ​ത്തി​ൽ കെ​ട്ടി​ടം പ​ണി അ​ജ​ൻ​ഡ​യി​ൽ ഇ​ല്ലാ​യി​രു​ന്നെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഈ ​യോ​ഗ​ത്തി​ലാ​ണ് മ​ദ്യ​ന​യ​ത്തി​ലെ ഇ​ള​വി​നു വേ​ണ്ടി പ​ണം പി​രി​ക്കാ​ൻ നി​ർ​ദേ​ശം വ​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തി​നി​ടെ മ​ദ്യ​ന​യ​ത്തെ​ക്കു​റി​ച്ചു ച​ർ​ച്ച ചെ​യ്യാ​ൻ ഓ​ൺ​ലൈ​ൻ യോ​ഗം ന​ട​ന്നി​രു​ന്ന​താ​യ ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വി​വാ​ദം ക​ത്തി​പ്പി​ടി​ച്ച​തോ​ടെ സ​ർ​ക്കാ​ർ ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലാ​യി. വി​ഷ​യം പ്ര​തി​പ​ക്ഷം ഏ​റ്റെ​ടു​ത്ത​തോ​ടെ വ​രു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം ക​ലു​ഷി​ത​മാ​കും. മ​ദ്യ​ന​യ​ത്തി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു പ്ര​ത്യു​പ​കാ​ര​മാ​യി കൊ​ടു​ക്കാ​ൻ ഓ​രോ ബാ​റു​ട​മ​യും ര​ണ്ട​ര ല​ക്ഷം വീ​തം ന​ല്‍​ക​ണ​മെ​ന്ന ബാ​റു​ട​മാ സം​ഘ​ട​ന നേ​താ​വി​ന്‍റെ ശ​ബ്ദ സ​ന്ദേ​ശം വി​വാ​ദ​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബാ​റു​ക​ള്‍​ക്ക് ഇ​ള​വ് ന​ല്‍​കാ​നു​ള്ള നീ​ക്ക​ത്തി​ല്‍​നി​ന്നു…

Read More

നി​യ​മ​ന വാ​ഗ്ദാ​നം; ത​ട്ടി​പ്പി​ൽ കു​ടു​ങ്ങ​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കെ​എ​സ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ഇ​ബി​യി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​നം ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളെ ക​രു​തി​യി​രി​ക്കു​ക എ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കി കെ​എ​സ്ഇ​ബി. കെ ​എ​സ് ഇ ​ബി​യി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​നം ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​പ്പു​ന​ട​ത്തു​ന്ന വ്യാ​ജ സം​ഘ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണെ​ന്നും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി വ​ൻ തു​ക ഈ​ടാ​ക്കി മു​ങ്ങു​ന്ന​താ​ണ് ഇ​വ​രു​ടെ ശൈ​ലി​യെ​ന്നും നി​ര​വ​ധി പേ​ർ ഈ ​കെ​ണി​യി​ൽ വീ​ണു​വെ​ന്നും കെ​എ​സ്ഇ​ബി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ചു. ഫെ​യ്സ്ബു​ക്ക്, ഇ​ൻ​സ്റ്റാ​ഗ്രാം തു​ട​ങ്ങി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ​യാ​ണ് ഇ​ത്ത​ര​ക്കാ​ർ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. സ്റ്റേ​റ്റ് ഹോ​ൽ​ഡിം​ഗ്, ഇ​ല​ക്ട്രി​സി​റ്റി കൗ​ൺ​സി​ൽ ബോ​ർ​ഡ് തു​ട​ങ്ങി​യ പേ​രു​ക​ളു​ള്ള പേ​ജു​ക​ളി​ലൂ​ടെ​യാ​ണ് ഇ​വ​ർ വ്യാ​ജ​പ​ര​സ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും കെ​എ​സ്ഇ​ബി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. കൂ​ടാ​തെ ഇ​ത്ത​രം ന​വ​മാ​ധ്യ​മ പേ​ജു​ക​ളി​ൽ കെ ​എ​സ് ഇ ​ബി ലോ​ഗോ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​രു​കാ​ര​ണ​വ​ശാ​ലും ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ൽ കു​ടു​ങ്ങാ​തെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കെ ​എ​സ് ഇ ​ബി​യി​ലെ…

Read More

എക്സൈസ് മന്ത്രി വി​ദേ​ശ​ത്തേ​ക്ക് യാത്ര തിരിച്ചു; ഫ്രാ​ൻ​സ്, ഓ​സ്ട്രി​യ, ബെ​ൽ​ജി​യം എ​ന്നീ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് സൂചന

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ന​യ​ത്തെ​ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് വി​ദേ​ശ​ത്തേ​ക്ക് യാ​ത്ര തി​രി​ച്ചു. ഫ്രാ​ൻ​സ്, ഓ​സ്ട്രി​യ, ബെ​ൽ​ജി​യം എ​ന്നീ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. കു​ടും​ബ​സ​മേ​ത​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര. സ്വ​കാ​ര്യ​സ​ന്ദ​ർ​ശ​ന​മാ​ണെ​ന്നും പൊ​തു​ഖ​ജ​നാ​വി​ൽ നി​ന്ന​ല്ല യാ​ത്രാ​ചെ​ല​വെ​ന്നും മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത​മാ​സം ര​ണ്ടി​ന് മ​ന്ത്രി തി​രി​ച്ചെ​ത്തും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യും കു​ടും​ബ​വും വി​വി​ധ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് തി​രി​ച്ചെ​ത്തി​ത്. ഡ്രൈ ​ഡേ മാ​റ്റാ​നും ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യ​ത്തി​ലും മ​ദ്യ​ന​യ​ത്തി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​ന് സ​ർ​ക്കാ​രി​ന് പ​ണം ന​ൽ​ക​ണ​മെ​ന്ന് ബാ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന നേ​താ​വ് അം​ഗ​ങ്ങ​ളോ​ട് വാ​ട്ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്ന ശ​ബ്ദ​രേ​ഖ ഇ​ന്ന​ലെ പു​റ​ത്ത് വ​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷം എ​ക്സൈ​സ് മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യ​ന​യ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നും പ​ണ​പ്പി​രി​വു​മാ​യി സ​ർ​ക്കാ​രി​ന് ബ​ന്ധ​മി​ല്ലെ​ന്ന് മ​ന്ത്രി ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കിയിരുന്നു.

Read More

ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള മ​ര​ണ​പ്പാ​ച്ച​ലി​ൽ അ​നേ​ക​മാ​ളു​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കാ​തി​രി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം എ​മ​ർ​ജ​ൻ​സി വാ​ഹ​ന​മോ​ടി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്കു​ണ്ട്; എംവിഡി

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 150 ആം​ബു​ല​ൻ​സു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് എം​വി​ഡി. 29 പേ​ർ മ​ര​ണ​പ്പെ​ടു​ക​യും ,104 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്ക് ഉ​ൾ​പ്പെ​ടെ 180 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും മ​ന​സി​ലാ​ക്കാം. ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള മ​ര​ണ​പ്പാ​ച്ച​ലി​ൽ അ​നേ​ക​മാ​ളു​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കാ​തി​രി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം എ​മ​ർ​ജ​ൻ​സി വാ​ഹ​ന​മോ​ടി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്കു​ണ്ടെ​ന്ന് എം​വി​ഡി പ​റ​ഞ്ഞു. മൊ​ബൈ​ൽ സം​സാ​രി​ച്ചും, ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചും, നാ​വി​ഗേ​ഷ​ൻ സം​വി​ധാ​ന​ത്തി​ൽ കൂ​ടെ കൂ​ടെ നോ​ക്കി​യും, ഉ​റ​ക്ക​ക്ഷീ​ണ​ത്തോ​ടെ​യും വാ​ഹ​ന​മോ​ടി​ച്ചാ​ൽ വ​ലി​യ ദു​ര​ന്ത​ത്തി​ലേ​ക്ക് ചെ​ന്നെ​ത്തും എ​ന്നു മ​ന​സി​ലാ​ക്കു​ക​യെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… 2023 വ​ർ​ഷ​ത്തി​ൽ ഉ​ണ്ടാ​യ റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 150 ആം​ബു​ല​ൻ​സു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​അ​തി​ൽ 29 പേ​ർ മ​ര​ണ​പ്പെ​ടു​ക​യും ,104 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്ക് ഉ​ൾ​പെ​ടെ 180 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും മ​ന​സി​ലാ​ക്കാം.​ഇ​ത് ഭ​യ​പ്പെ​ടു​ത്തു​ന്ന ക​ണ​ക്കാ​ണ്. ജീ​വ​ൻ ര​ക്ഷാ വാ​ഹ​ന​ങ്ങ​ൾ കാ​ര​ണം…

Read More

ജീ​വി​ത നി​ല​വാ​ര​ത്തി​ൽ ഇ​ന്ത്യ​യി​ൽ ഒ​ന്നാ​മ​ത് തി​രു​വ​ന​ന്ത​പു​രം ന​ഗ​രം; കേ​ര​ളം ലോ​ക​ത്തി​ന് മു​ന്നി​ൽ അ​ഭി​മാ​ന​ത്തോ​ടെ ത​ല​യു​യ​ർ​ത്തി ത​ന്നെ മു​ന്നോ​ട്ട് പോ​കും; ആ​ര്യാ രാ​ജേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഓ​ക്സ്ഫോ​ർ​ഡ് എ​ക്ക​ണോ​മി​ക്സ് ഗ്ലോ​ബ​ൽ സി​റ്റീ​സ് ഇ​ൻ​ഡ​ക്സ് 2024 പ്ര​കാ​രം ജീ​വി​ത​നി​ല​വാ​ര​ത്തി​ൽ ഇ​ന്ത്യ​യി​ൽ ഒ​ന്നാ​മ​ത്തെ ന​ഗ​രം തി​രു​വ​ന​ന്ത​പു​ര​മെ​ന്ന് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ. സാ​മ്പ​ത്തി​കം, മാ​ന​വ വി​ഭ​വം, ജീ​വി​ത​നി​ല​വാ​രം, പ​രി​സ്ഥി​തി, ഭ​ര​ണ നി​ർ​വ​ഹ​ണം എ​ന്നി​ങ്ങ​നെ അ​ഞ്ച് വി​ഭാ​ഗ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മി​ക​ച്ച ജീ​വി​ത​നി​ല​വാ​ര​മു​ള്ള ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്കി​യ​ത്. ഇ​തി​ൽ ജീ​വി​ത​നി​ല​വാ​ര​ത്തി​ന്‍റെ സൂ​ചി​ക​യി​ൽ ത​ല​സ്ഥാ​ന ന​ഗ​ര​മാ​ണ് ഇ​ന്ത്യ​യി​ൽ ഒ​ന്നാ​മ​ത്. കേ​ര​ളം ലോ​ക​ത്തി​ന് മു​ന്നി​ൽ അ​ഭി​മാ​ന​ത്തോ​ടെ ത​ല​യു​യ​ർ​ത്തി ത​ന്നെ മു​ന്നോ​ട്ട് പോ​കു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ഓ​ക്സ്ഫോ​ർ​ഡ് എ​ക്ക​ണോ​മി​ക്സ് ഗ്ലോ​ബ​ൽ സി​റ്റീ​സ് ഇ​ൻ​ഡ​ക്സ് 2024 പ്ര​കാ​രം ജീ​വി​ത​നി​ല​വാ​ര​ത്തി​ൽ ഇ​ന്ത്യ​യി​ൽ ഒ​ന്നാ​മ​ത്തെ ന​ഗ​രം ന​മ്മു​ടെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​ണ്. സാ​മ്പ​ത്തി​കം, മാ​ന​വ വി​ഭ​വം, ജീ​വി​ത​നി​ല​വാ​രം, പ​രി​സ്ഥി​തി, ഭ​ര​ണ നി​ർ​വ​ഹ​ണം എ​ന്നി​ങ്ങ​നെ അ​ഞ്ച് വി​ഭാ​ഗ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മി​ക​ച്ച ജീ​വി​ത​നി​ല​വാ​ര​മു​ള്ള ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്കി​യ​ത്. ഇ​തി​ൽ ജീ​വി​ത​നി​ല​വാ​ര​ത്തി​ന്‍റെ…

Read More

ക​നി കു​സൃ​തി ത​ന്‍റെ “ത​ണ്ണി​മ​ത്ത​ൻ” ഹാ​ൻ​ഡ് ബാ​ഗി​ലൂ​ടെ പാ​ല​സ്തീ​ന് പ്ര​ഖ്യാ​പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യത്തിൽ അ​ഭി​മാ​നം തോ​ന്നി​; ആര്യാ രാജേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​വും നി​ല​പാ​ടും ലോ​ക​ത്തി​ന് മു​ന്നി​ൽ അ​ന്ത​സോ​ടെ ഉ​യ​ർ​ത്തി പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ക​നി കു​സൃ​തി​യും ടീ​മും എ​ന്ന് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ അ​ര്യാ രാ​ജേ​ന്ദ്ര​ൻ. ക​നി കു​സൃ​തി ലോ​ക​ത്തി​ന് മു​ന്നി​ൽ മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ സ്ത്രീ​യാ​യി സി​നി​മ​യി​ലൂ​ടെ​യും നി​ല​പാ​ടി​ലൂ​ടെ​യും അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. 77-ാമ​ത് കാ​ന്‍ ഫെ​സ്റ്റി​വ​ലി​ല്‍ ക​നി കു​സൃ​തി, ദി​വ്യ​പ്ര​ഭ എ​ന്നി​വ​ര​ഭി​ന​യി​ച്ച “ഓ​ൾ വി ​ഇ​മാ​ജി​ൻ ആ​സ് ലൈ​റ്റ്” എ​ന്ന ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ക​നി​യെ പു​ക​ഴ്ത്തി മേ​യ​ർ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ഇ​ട്ടി​രി​ക്കു​ന്ന​ത്. ക​നി കു​സൃ​തി ത​ന്‍റെ “ത​ണ്ണി​മ​ത്ത​ൻ” ഹാ​ൻ​ഡ് ബാ​ഗി​ലൂ​ടെ പാ​ല​സ്തീ​ന് പ്ര​ഖ്യാ​പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ലാ​ണ് അ​ഭി​മാ​നം തോ​ന്നി​യ​തെ​ന്ന് ആ​ര്യ പ​റ​ഞ്ഞു. പാം ​ഡി ഓ​ർ അ​വാ​ർ​ഡി​നാ​യി മ​ത്സ​രി​ക്കു​ന്ന “ഓ​ൾ വി ​ഇ​മാ​ജി​ൻ ആ​സ് ലൈ​റ്റ്” എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യി​ക പാ​യ​ൽ ക​പാ​ഡി​യ​യ്ക്കും അ​ഭി​നേ​താ​ക്ക​ളാ​യ ക​നി കു​സൃ​തി, ദി​വ്യ​പ്ര​ഭ എ​ന്നി​വ​രെ​യും ഹൃ​ദ​യം നി​റ​ഞ്ഞ് അ​ഭി​ന​ന്ദി​ക്കു​ന്നു എ​ന്നും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ…

Read More

പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷം; സ്‌​കൂ​ളും പ​രി​സ​ര​വും ല​ഹ​രി​മു​ക്തമാക്കാൻ എക്സൈസ്

കൊ​ച്ചി: പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് സ്‌​കൂ​ളും പ​രി​സ​ര​വും കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​വി​മു​ക്ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നൊ​രു​ങ്ങി എ​ക്‌​സൈ​സ്. ഇ​തു സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തെ എ​ല്ലാ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​സ്‌​പെ​ക്ട​ര്‍​മാ​ര്‍​ക്കും എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍​ക്കും എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. എ​ക്‌​സൈ​സ് വ​കു​പ്പും വി​മു​ക്തി മി​ഷ​നും സം​യു​ക്ത​മാ​യാ​ണ് മു​ന്‍​ക​രു​ത​ലു​ക​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തേ​ണ്ട​ത്. ഓ​രോ റേ​ഞ്ചി​ലും വ​രു​ന്ന ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ള്‍, ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പേ​ര് എ​ന്നി​വ ജൂ​ണ്‍ ആ​റി​ന​കം റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ല്‍നി​ന്ന് അ​താ​ത് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സു​ക​ളി​ല്‍ ല​ഭ്യ​മാ​ക്ക​ണം. സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​യ ലി​സ്റ്റ് പ്ര​കാ​ര​മു​ള്ള സ്‌​കൂ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ജൂ​ണ്‍ 10 ന​കം എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് കൈ​മാ​റ​ണം. ലി​സ്റ്റി​ലു​ള്ള സ്‌​കൂ​ളു​ക​ള്‍ മേ​യ് 30 ന​കം റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍/ റേ​ഞ്ചി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​വ​ര്‍ സ​ന്ദ​ര്‍​ശി​ക്ക​ണം. സ്‌​കൂ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ അ​താ​ത് ഡി​വി​ഷ​ന്‍ ഓ​ഫീ​സ്, സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്, റേ​ഞ്ച് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​റി​ല്‍ സൂ​ക്ഷി​ക്ക​ണം. ഓ​രോ…

Read More