തിരുവനന്തപുരം: മദ്യനയത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷ്. പണപ്പിരിവിന് ശ്രമിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പണപ്പിരിവ് നടന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറഞ്ഞില്ല. തിരുവനന്തപുരം: ആരോടും പണം പിരിക്കാൻ പറഞ്ഞിട്ടില്ലെന്ന് ബാർഉടമാ സംഘടന സംസ്ഥാന പ്രസിഡന്റ് വി.സുനിൽ കുമാർ. ഇതെല്ലാം നടന്നിരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും സർക്കാർ അത്തരത്തിലൊരു ആവശ്യത്തിന് സമീപിച്ചിട്ടില്ലെന്നും ആരോടും പണം പിരിക്കാൻ പറഞ്ഞിട്ടില്ലെന്നും സുനിൽ കുമാർ വ്യക്തമാക്കി. തിരുവനന്തപുരത്തൊരു ഓഫീസ് വാങ്ങാൻ സംഘടന തീരുമാനിച്ചു. എന്നാൽ അതിനെ എതിർത്ത ചിലർ ഉണ്ടായിരുന്നു. കെട്ടിടം വാങ്ങാനുള്ള ചിലവിനായി ലോൺ അടക്കം ശ്രമിച്ചിരുന്നു. ഇടുക്കി ചുമതലയുള്ള അനിമോൻ ഉൾപ്പടെ അതിനെ എതിർത്തു. അനിമോനെ ഇന്നലത്തെ യോഗത്തിൽ സസ്പെൻറ് ചെയ്യാൻ തീരുമാനിച്ചു. തീരുമാനം ഇന്നലത്തെ ചർച്ചയിൽ അറിയിച്ചപ്പോൾ അനിമോൻ ഇറങ്ങിപ്പോയി. വേറെ സംഘടന ഉണ്ടാക്കാൻ അനിമോൻ…
Read MoreCategory: Loud Speaker
ദയാധനം വിദേശകാര്യ മന്ത്രാലയത്തിലെത്തി; ചെക്ക് ലഭിച്ചാലുടൻ അനുരഞ്ജന കരാറിൽ ഒപ്പുവയ്ക്കും, അബ്ദുള്‍ റഹീമിന്റെ മോചനം അടുക്കുന്നു
കോഴിക്കോട്: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം അടുത്തുവരുന്നു. മോചനത്തിനായുള്ള ദയാധനം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിനു കൈമാറി. വ്യാഴാഴ്ച ഉച്ചയോടെയാണ് അബ്ദുള്‍റഹിം നിയമസഹായ സമിതിട്രസ്റ്റ് ഭാരവാഹികള്‍ 34.35 കോടി രൂപ കൈമാറിയത്. ഫണ്ട് കൈമാറനുള്ള എംബസിയുടെ നിര്‍ദേശം ബുധനാഴ്ച വൈകിട്ടാണ് റഹീമിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദിഖ് തുവ്വൂരിനു ലഭിച്ചത്. പണം കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന സത്യവാങ്മൂലം റഹീമിന്റെ കുടുംബം രാവിലെ എംബസിയില്‍ എത്തിച്ചിരുന്നു. റിയാദിലെ കോടതി നിർദേശിക്കുന്നതു പ്രകാരം ഇന്ത്യൻ എംബസി തുക ബന്ധപ്പെട്ടവർക്കു കൈമാറും. പണം വിദേശകാര്യ മന്ത്രാലയത്തിനു കൈമാറിയതിനാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ എംബസി കോടതിയുടെ പേരിലുള്ള സർട്ടിഫൈഡ് ചെക്ക് റിയാദ് ഗവർണറേറ്റിനു കൈമാറും. ചെക്ക് ലഭിച്ചാലുടൻ അനുരഞ്ജന കരാറിൽ ഒപ്പുവയ്ക്കും. കൊല്ലപ്പെട്ട സൗദി പൗരന്റെ അനന്തരാവകാശികളോ കോടതി സാക്ഷ്യപ്പെടുത്തിയ…
Read Moreവീണ്ടും ബാര്‍ കോഴ;മദ്യനയ ഇളവിനു പണം കൊടുക്കാൻ പിരിവ്; ബാർ ഉടമാസംഘടനാനേതാവിന്റെ ശബ്ദസന്ദേശം വിവാദത്തില്‍
ഇടുക്കി: വീണ്ടും ബാര്‍ കോഴയ്ക്കു നീക്കം. മദ്യനയത്തില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനു പ്രത്യുപകാരമായി കൊടുക്കാൻ ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം നല്‍കണമെന്ന ബാറുടമാ സംഘടന നേതാവിന്റെ ശബ്ദ സന്ദേശം വന്‍ വിവാദത്തില്‍. ബാര്‍ ഉടമകളുടെ സംഘടനയായ ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റായ തൊടുപുഴ സ്വദേശി അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ലെന്ന നിലയില്‍ ബാറുടമകളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച സന്ദേശമാണ് ചോർന്നു വന്‍ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. പണം വാങ്ങിയാണ് മദ്യനയത്തിൽ ഇളവുകൊണ്ടുവരുന്നതെന്ന ആരോപണം ഇതോടെ ഭരണപക്ഷത്തിനെതിരേ ഉയർന്നിരിക്കുകയാണ്. സംഘടനാ സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് സന്ദേശം അയയ്ക്കുന്നതെന്നും അനിമോന് പറയുന്നു. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനുമടക്കം ഒരാള്‍ രണ്ടര ലക്ഷം രൂപ നല്‍കണമെന്നാണ് അനിമോന് ശബ്ദസന്ദേശത്തില്‍ ആവശ്യപ്പെടുന്നത്.പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം…
Read Moreപന്തീരാങ്കാവ് സ്ത്രീധന പീഡനം: പോലീസുകാരനും മുങ്ങി, മുന്‍കൂര്‍ ജാമ്യം തേടി; ഒത്തുതീര്‍പ്പിന് രാഹുലിന്റെ നീക്കം
കോഴിക്കോട്: പന്തീരാങ്കാവില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ മര്‍ദിച്ച സംഭവത്തില്‍ ഒന്നാം പ്രതിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ സീനിയിര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശരത്ലാല് മുങ്ങി. അറസ്റ്റ് ഭയന്ന് ഇയാള്‍ ഒളിവില്‍ പോയി. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഇയാള്‍ നല്കിയ മുന്‍കൂര്‍ ഹര്‍ജി നാളെ പരിഗണിക്കും. ഏറെ വിവാദമുയര്‍ത്തിയ ഈ കേസില്‍ പ്രധാന പ്രതികളിലാരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെല്ലാം പോലീസിന്റെ സഹായത്താല്‍ സുഖമായി കഴിയുകയാണ്. കേസിലെ ഒന്നാം പ്രതി പന്തീരാങ്കാവ് പുന്നയൂര്‍കുളം വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലനെ ജര്‍മനിയിലേക്ക് കടക്കാന്‍ സഹായിച്ചതിനാണ് സീനിയര്‍ സിപിഒ ശരത്ലാലിനെ സിറ്റി പോലീസ് കമ്മീഷണര്‍ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നത്.ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇയാള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന് ഫറോക്ക് അസി. കമ്മീഷണര്‍ സാജു കെ. ഏബ്രഹാം നോട്ടീസ്…
Read Moreപുതിയ അധ്യയന വര്‍ഷം; സ്കൂളും പരിസരവും ലഹരി മുക്തമാക്കാൻ എക്സൈസ്
കൊച്ചി: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് സ്കൂളും പരിസരവും കേന്ദ്രീകരിച്ച് ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്താനൊരുങ്ങി എക്സൈസ്. ഇതു സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ എക്സൈസ് സര്‍ക്കിള്‍ ഇസ്പെക്ടര്മാര്ക്കും എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍ക്കും എക്സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്കി. എക്സൈസ് വകുപ്പും വിമുക്തി മിഷനും സംയുക്തമായാണ് മുന്‍കരുതലുകളും പ്രവര്‍ത്തനങ്ങളും നടത്തേണ്ടത്. ഓരോ റേഞ്ചിലും വരുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി സ്കൂള്‍, ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പേര് എന്നിവ ജൂണ്‍ ആറിനകം റേഞ്ച് ഓഫീസുകളില്‍നിന്ന് അതാത് സര്‍ക്കിള്‍ ഓഫീസുകളില്‍ ലഭ്യമാക്കണം. സര്‍ക്കിള്‍ ഓഫീസില്‍ ലഭ്യമായ ലിസ്റ്റ് പ്രകാരമുള്ള സ്കൂളുകളുടെ വിവരങ്ങള്‍ ജൂണ്‍ 10 നകം എക്സൈസ് കമ്മീഷണര്‍ക്ക് കൈമാറണം. ലിസ്റ്റിലുള്ള സ്കൂളുകള്‍ മേയ് 30 നകം റേഞ്ച് ഇന്‍സ്പെക്ടര്‍മാര്‍/ റേഞ്ചിന്റെ ചുമതല വഹിക്കുന്നവര്‍ സന്ദര്‍ശിക്കണം. സ്കൂളുകളുടെ വിവരങ്ങള്‍ അതാത് ഡിവിഷന് ഓഫീസ്, സര്‍ക്കിള്‍ ഓഫീസ്, റേഞ്ച് ഓഫീസ് എന്നിവിടങ്ങളില്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. ഓരോ…
Read Moreപിണറായി വിജയൻ ഇന്ന് എണ്‍പതിലേക്ക്; പിറന്നാൾ ദിനത്തിൽ പതിവുപോലെ ആഘോഷങ്ങളില്ല, രാവിലെ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ 79 വയസ് പൂർത്തിയാക്കി ഇന്ന് എണ്‍പതിലേക്ക്. പതിവുപോലെ പിറന്നാൾ ദിനത്തിൽ വലിയ ആഘോഷമൊന്നും അദ്ദേഹത്തിനില്ല. ഇന്നു മന്ത്രിസഭായോഗം ഉണ്ട്. രാവിലെ സിപിഎം സംസഥാന സെക്രട്ടേറിയറ്റ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. 2016ലാണ് പിണറായി വിജയൻ തന്റെ ജന്മദിനം പരസ്യമാക്കിയത്. നേരത്തേ മാർച്ച് 21 എന്നായിരുന്നു രേഖകളിലുണ്ടായിരുന്നത്. എന്നാൽ മേയ് 25ന് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിനു തലേ ദിവസം എകെജി സെന്ററിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണു തന്റെ ജന്മദിനംകൂടിയാണ് ഇന്നെന്നു പിണറായി വിജയൻ വ്യക്തമാക്കിയത്. 1944 മേയ് 24ന് കണ്ണൂരിലെ തലശേരിയിലെ പിണറായി പഞ്ചായത്തിലാണ് അദ്ദേഹത്തിന്റെ ജനനം. കണ്ണൂർ പാറപ്പുറംകാരായ കോരന്റെയും കല്യാണിയുടെയും ഇളയമകനായാണു ജനനം.
Read Moreപ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; അന്‍പതോളം പേർ ആശുപത്രിയിൽ
ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ ക്ഷേത്രത്തിൽനിന്ന് പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. അന്‍പതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു. ബെലഗാവിയിലെ ഹൂളികട്ടി ഗ്രാമത്തിലെ ഭിരേശ്വർ, കരേമ്മ മേളയിൽനിന്നു പ്രസാദം കഴിച്ച നിരവധി ആളുകൾക്കാണു വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടത്. ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആളുകളെ ധാർവാഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രാമത്തിലെ ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിലായിരുന്നു സംഭവം. പ്രസാദമാണോ, മറ്റെന്തെങ്കിലും മലിനജലം കുടിച്ചതുകൊണ്ടാണോ ഇത് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ കാണികൾക്കു പഴകിയ ഭക്ഷണം വിളമ്പി എന്നാരോപിച്ച് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ മാനേജ്മെന്റിനെതിരേ കേസ് എടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണു മറ്റൊരു ഭക്ഷ്യവിഷബാധ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യുന്നത്.
Read Moreകേജരിവാളിനെതിരേ ഭീഷണി; അറസ്റ്റിലായ യുവാവിനു ജാമ്യം
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) അധ്യക്ഷനുമായ അരവിന്ദ് കേജരിവാളിനെ ഭീഷണിപ്പെടുത്തി ഡൽഹി മെട്രോ സ്റ്റേഷനുകളിലും ട്രെയിൻ കോച്ചുകളിലും സന്ദേശങ്ങൾ എഴുതിയതിന് അറസ്റ്റിലായ യുവാവിനു ജാമ്യം. ഉത്തർപ്രദേശിലെ ബറേലിയിൽനിന്ന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത അങ്കിത് ഗോയൽ എന്ന 33കാരനാണ് കോടതി ജാമ്യം അനുവദിച്ചത്. ഡൽഹിയിലെ പട്ടേൽ നഗർ, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനുകളിലാണ് ഭീഷണി സന്ദേശങ്ങൾ കണ്ടെത്തിയത്. ബറേലിയിലെ ബാങ്കിൽ ഉദ്യോഗസ്ഥനായ ഗോയൽ ഡൽഹിയിലെത്തി ഭീഷണി സന്ദേശങ്ങൾ എഴുതിയതിനു ശേഷം സ്വന്തം നാട്ടിലേക്കു മടങ്ങുകയായിരുന്നു. താൻ നേരത്തെ എഎപി അനുഭാവിയായിരുന്നുവെന്ന് പ്രതി പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പാർട്ടിയിലെ അടുത്തിടെയുള്ള സംഭവവികാസങ്ങൾ കാരണം താൻ അസംതൃപ്തനാണെന്നും അദ്ദേഹം പോലീസിനു മൊഴി നൽകി. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പോലീസ് അങ്കിതിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് എഎപി ആരോപിച്ചു. ഇപ്പോൾ നടക്കുന്ന ലോക്സഭാ…
Read More‘മമതാ ബാനർജി മുസ്ലീം വോട്ടർമാരെ പ്രീണിപ്പിക്കുന്നു’; അമിത് ഷാ
ന്യൂഡൽഹി: രാമകൃഷ്ണ മിഷനും ഭാരത് സേവാശ്രമവുമായി ബന്ധപ്പെട്ട് അടുത്തിടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ സംഘടനകളെ അപകീർത്തിപ്പെടുത്തി മുസ്ലീം വോട്ടർമാരെ പ്രീതിപ്പെടുത്താനാണ് മമതാ ബാനർജി ആഗ്രഹിക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു. വടക്ക് കിഴക്കൻ ഇന്ത്യയിലെ വിദൂരപ്രദേശങ്ങളിൽ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ജലവിതരണം എന്നിവയ്ക്കൊപ്പം മറ്റ് സേവനങ്ങളും നൽകുന്നതിന് രാമകൃഷ്ണ മിഷൻ പ്രവർത്തിക്കുന്നുണ്ടെന്ന് അമിത് ഷാ എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. മമത ബാനർജിയുടെ ഈ അഭിപ്രായത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ബിഎസ്എസ് സ്ഥാപകൻ സ്വാമി പ്രണവാനന്ദ ഇല്ലായിരുന്നെങ്കിൽ, പശ്ചിമ ബംഗാൾ ഇന്ത്യയുടെ ഭാഗമല്ല, ബംഗ്ലാദേശിന്റെ ഭാഗമാകുമായിരുന്നുവെന്ന് മമത ബാനർജിക്ക് അറിയില്ല. ഭാരത് സേവാശ്രമം സംഘ്, ഇസ്കോൺ, രാമകൃഷ്ണ മിഷൻ തുടങ്ങിയ സംഘടനകളെ അപകീർത്തിപ്പെടുത്തിക്കൊണ്ട് മുസ്ലീം വോട്ടർമാരെ പ്രീണിപ്പിക്കാനാണ് മമത ബാനർജി ആഗ്രഹിക്കുന്നതെന്നും…
Read Moreഡി-സ്പേസ് ടെക്നോളജീസ് ഏഷ്യയിലെ ആദ്യ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് സെന്റർ കേരളത്തിൽ സ്ഥാപിച്ചു; പി. രാജീവ്
തിരുവനന്തപുരം: ഡി-സ്പേസ് ടെക്നോളജീസ് ഏഷ്യയിലെ ആദ്യ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് സെന്റർ കേരളത്തിൽ സ്ഥാപിച്ചിരിക്കുന്നു എന്നറിയിച്ച് വ്യവസായ മന്ത്രി പി. രാജീവ്. ജർമനി, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾക്ക് പുറത്ത് അവരുടെ മൂന്നാമത്തെ സെന്ററാണ് കേരളത്തിൽ സ്ഥാപിച്ചത്. കേരളത്തിൽ വ്യവസായങ്ങൾ ആരംഭിക്കാൻ മികച്ച അന്തരീക്ഷം ലഭ്യമാണെന്ന് കമ്പനിയുടെ വൈസ് പ്രസിഡന്റ് ബേൺഡ് ഷാഫേഴ്സ് പറഞ്ഞു. നമ്മുടെ നാടിനെക്കുറിച്ച് വ്യവസായലോകത്തിലാകെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മതിപ്പ് തുറന്നുകാണിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഓട്ടോമേഷൻ ആൻഡ് സ്പേസ് മേഖലയിൽ ലോകത്തെ തന്നെ മുൻനിര കമ്പനിയായ ഡി-സ്പേസ് ടെക്നോളജീസ് തങ്ങളുടെ ഏഷ്യയിലെ തന്നെ ആദ്യ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് സെന്റർ കേരളത്തിൽ സ്ഥാപിച്ചിരിക്കുന്നുവെന്ന സന്തോഷവാർത്ത നിങ്ങളെ അറിയിക്കുകയാണ്. കണക്റ്റഡ് ഓട്ടോമേറ്റഡ്, ഇലക്ട്രിക് വാഹന രംഗത്തെ സാങ്കേതികവിദ്യാ ദാതാവ് കൂടിയായായ ഡി സ്പേസ് ജർമനി, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾക്ക്…
Read More