റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ന്ന​റി​യി​പ്പി​ല്ലാ​തെ പാ​ലം പൊ​ളി​ച്ചു ; പ്രദേശവാസികൾ ദു​രി​ത​ത്തി​ൽ

പ​ത്ത​നാ​പു​രം: റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ന്ന​റി​യി​പ്പി​ല്ലാ​തെ പാ​ലം പൊ​ളി​ച്ച​ത് നാ​ട്ടു​കാ​രെ ദു​രി​ത​ത്തി​ലാ​ക്കി.​ക​രാ​റു​കാ​ര​ന്‍റെ അ​തി​വേ​ഗം മൂ​ലം ബി​എ​സ്എ​ൻ​എ​ല്ലി​ന് എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​വും സം​ഭ​വി​ച്ചു.​ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പാ​ലം പൊ​ളി​ച്ച​പ്പോ​ൾ ഒ​പ്ടി​ക്ക​ൽ ഫൈ​ബ​റും ടെ​ല​ഫോ​ൺ കേ​ബി​ളു​ക​ളും വി​ശ്ചേ​ദി​ക്ക​പ്പെ​ട്ടി​രു​ന്നു.​ഇ​തേ​തു​ട​ർ​ന്ന് വാ​ഴ​പ്പാ​റ ,മാ​ങ്കോ​ട്,പാ​ടം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ഇ​ൻ​റ​ർ​നെ​റ്റ് , ടെ​ല​ഫോ​ൺ ബ​ന്ധം പൂ​ർ​ണ്ണ​മാ​യും ത​ക​രാ​റി​ലാ​യി.​

ക​ല​ഞ്ഞൂ​ർ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ പാ​ലം ക​ഴി​ഞ്ഞ രാ​ത്രി പൊ​ളി​ച്ച​താ​ണ് നാ​ട്ടു​കാ​ർ​ക്ക് ത​ല​വേ​ദ​ന​യാ​യ​ത്.റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല​ഞ്ഞൂ​രി​ലേ​യും,വാ​ഴ​പ്പാ​റ​യി​ലേ​യും പാ​ല​ങ്ങ​ൾ പൊ​ളി​ക്കു​മെ​ന്ന് അ​റി​യാ​മാ​യി​രു​ന്ന​ങ്കി​ലും മു​ന്ന​റി​യി​പ്പി​ല്ലാ​തെ പാ​ലം പൊ​ളി​ച്ച​താ​ണ് നാ​ട്ടു​കാ​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യ​ത്. ഇ​തു​മൂ​ലം ദൂ​രെ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കാ​നെ​ത്തി​യ​വ​രും വി​ദ്യാ​ർ​ത്ഥി​ക​ളും ഏ​റെ വ​ല​ഞ്ഞു.

വാ​ഴ​പ്പാ​റ പാ​ലം കൂ​ടി പൊ​ളി​ക്കു​ന്ന​തോ​ടെ ക​ല​ഞ്ഞൂ​രി​നും വാ​ഴ​പ്പാ​റ​യ്ക്കും ഇ​ട​യി​ലാ​യി താ​മ​സി​ക്കു​ന്ന​വ​ർ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​കും .പാ​ലം നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​കാ​ൻ കു​റ​ഞ്ഞ​ത് നാ​ല് മാ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നാ​ണ്
ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. പാ​ലം പു​ന​ർ നി​ർ​മാ​ണ​ത്തി​ൻ​റെ ഭാ​ഗ​മാ​യി ബ​സു​ക​ൾ പ​ത്ത​നാ​പു​രം, ഇ​ട​ത്ത​റ ,തൊ​ണ്ടി​യാ​മ​ൺ വ​ഴി​യാ​ണ് മാ​ങ്കോ​ട് ,പാ​ടം മേ​ഖ​ല​ക​ളി​ലേ​ക്ക് സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന​ത്.

Related posts