തിരുവനന്തപുരം: ഡി-സ്പേസ് ടെക്നോളജീസ് ഏഷ്യയിലെ ആദ്യ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് സെന്റർ കേരളത്തിൽ സ്ഥാപിച്ചിരിക്കുന്നു എന്നറിയിച്ച് വ്യവസായ മന്ത്രി പി. രാജീവ്. ജർമനി, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾക്ക് പുറത്ത് അവരുടെ മൂന്നാമത്തെ സെന്ററാണ് കേരളത്തിൽ സ്ഥാപിച്ചത്. കേരളത്തിൽ വ്യവസായങ്ങൾ ആരംഭിക്കാൻ മികച്ച അന്തരീക്ഷം ലഭ്യമാണെന്ന് കമ്പനിയുടെ വൈസ് പ്രസിഡന്റ് ബേൺഡ് ഷാഫേഴ്സ് പറഞ്ഞു. നമ്മുടെ നാടിനെക്കുറിച്ച് വ്യവസായലോകത്തിലാകെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മതിപ്പ് തുറന്നുകാണിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഓട്ടോമേഷൻ ആൻഡ് സ്പേസ് മേഖലയിൽ ലോകത്തെ തന്നെ മുൻനിര കമ്പനിയായ ഡി-സ്പേസ് ടെക്നോളജീസ് തങ്ങളുടെ ഏഷ്യയിലെ തന്നെ ആദ്യ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് സെന്റർ കേരളത്തിൽ സ്ഥാപിച്ചിരിക്കുന്നുവെന്ന സന്തോഷവാർത്ത നിങ്ങളെ അറിയിക്കുകയാണ്. കണക്റ്റഡ് ഓട്ടോമേറ്റഡ്, ഇലക്ട്രിക് വാഹന രംഗത്തെ സാങ്കേതികവിദ്യാ ദാതാവ് കൂടിയായായ ഡി സ്പേസ് ജർമനി, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾക്ക്…
Read MoreCategory: Loud Speaker
മൃഗബലിക്ക് പിന്നാലെ ആടിന്റെ രക്തം കുടിച്ചു; ചടങ്ങിൽ പങ്കെടുത്ത പൂജാരിക്ക് ദാരുണാന്ത്യം
കുളപ്പൂർ: മൃഗബലി നടത്തിയ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു. കുളപ്പൂർ ചെട്ടിപ്പാളയ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. ഇവിടെ പത്ത് പൂജാരികളാണ് ഉള്ളത്. ഇവരിൽ ഒരാളായ പളനിസാമിയാണ്(51) പൂജയുടെ ഭാഗമായിട്ടുള്ള ചടങ്ങിനിടെ മരണപ്പെട്ടത്. കുളപ്പല്ലൂർ ക്ഷേത്രത്തിൽ 25 വർഷത്തോളമായി പൂജാരിയാണ് പളനിസാമി. ക്ഷേത്ര ജോലികൾ കഴിഞ്ഞുള്ള സമയങ്ങളിൽ വാൻ ഡ്രൈവർ ആയും ഇയാൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവരുടെ കുടുംബമാണ് പാരമ്പര്യമായി ക്ഷേത്രത്തിൽ പൂജ നടത്തുന്നത്. ഇന്നലെ 20 ആടുകളെ ഭക്തർ ഉത്സവത്തിന്റെ ഭാഗമായി നേർച്ചയ്ക്കായി എത്തിച്ചു ബലി കൊടുത്തിരുന്നു. ക്ഷേത്രത്തിലെ ഒരു പ്രധാനപ്പെട്ട ചടങ്ങാണ് ആടിനെ ബലി നടത്തിയ ശേഷം രക്തം പൂജാരിമാർ വാഴപ്പഴത്തിൽ ചേർത്ത് കഴിക്കുന്നത്. ഈ ചടങ്ങ് നടത്തുന്നതിനിടെ പളനിസാമി അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും തുടർന്ന് അബോധാവസ്ഥയിലാവുകയും ചെയ്തു. ക്ഷേത്ര ഭാരവാഹികൾ ഉടൻ തന്നെ പളനിസാമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Read Moreകൊടുംചൂടിന് വിട; മഴക്കുറവ് നികത്തി വേനൽമഴ
തിരുവനന്തപുരം: ഏപ്രിൽ അവസാനം വരെ കൊടുംചൂടിൽ വലഞ്ഞ കേരളത്തിൽ ദിവസങ്ങളായി തിമിർത്തു പെയ്യുന്ന വേനൽ മഴ, കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് 61 ശതമാനം മഴക്കുറവ് നികത്തി. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് പെയ്യേണ്ടിയിരുന്നത് 273 മില്ലിമീറ്റർ മഴയാണ്. ഇതിൽ 272.9 മില്ലിമീറ്റർ മഴയും ഇന്നലെയോടെ ലഭിച്ചുകഴിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മേയ് ഒന്നിന് 61 ശതമാനമായിരുന്നു സംസ്ഥാനത്ത് മഴക്കുറവ്. കഴിഞ്ഞ മൂന്നാഴ്ചയിൽ പെയ്ത കനത്ത മഴയിൽ ഈ മഴക്കുറവ് പരിഹരിക്കപ്പെട്ടു. ഈ മൂന്നാഴ്ചയിൽ പെയ്തിറങ്ങിയത് 166.49 മില്ലിമീറ്റർ മഴയാണ്. മാർച്ച് ഒന്നു മുതൽ ഏപ്രിൽ 30 വരെ 106.43 മില്ലിമീറ്റർ മഴ പെയ്ത സ്ഥാനത്താണ് കഴിഞ്ഞ 21 ദിവസത്തിനിടെ സംസ്ഥാനത്ത് ഇത്ര വലിയ അളവിൽ മഴ പെയ്തതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ദിവസങ്ങളായി മഴ തിമിർത്തു പെയ്തതോടെ മഴക്കുറവിൽ വലഞ്ഞിരുന്ന…
Read Moreരാമേശ്വരം കഫേ സ്ഫോടനം; പ്രതികളെ നിയന്ത്രിച്ചത് വിദേശത്തുനിന്ന്
ബംഗളൂരു: കർണാടക കേന്ദ്രീകരിച്ച് രജിസ്റ്റർ ചെയ്ത വിവിധ തീവ്രവാദ, ഗൂഢാലോചനാക്കേസുകളുമായി ബന്ധപ്പെട്ട് എൻഐഎയുടെ വ്യാപക റെയ്ഡ്. വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിലാണ് എൻഐഎയുടെ മിന്നൽ റെയ്ഡ് നടന്നത്. റെയ്ഡിൽ ഡിജിറ്റൽ തെളിവുകളും നിർണായക രേഖകളും പിടിച്ചെടുത്തു. രാമേശ്വരം കഫേ സ്ഫോടനത്തിലെ മുഖ്യ പ്രതികളെ നിയന്ത്രിച്ചതു വിദേശത്തുനിന്നാണ്. ഈ ബന്ധം കണ്ടെത്താനാണ് റെയ്ഡ് നടത്തിയതെന്നും എൻഐഎ വ്യക്തമാക്കി. 2012ലെ ലഷ്കര്‍ ഇ തൊയ്ബ ഗൂഢാലോചന കേസിൽ ഉൾപ്പെട്ട രണ്ടു പേരുടെ വീടുകളിലും റെയ്ഡ് നടത്തി. ഇവർക്ക് രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധമുണ്ടെന്നു സംശയമുണ്ടെന്നും എൻഐഎ പറഞ്ഞു
Read More’60 വർഷംകൊണ്ട് കോൺഗ്രസിനു ചെയ്യാൻ കഴിയാത്തത് 10 വർഷംകൊണ്ട് ബിജെപി ചെയ്തു’; നിതിൻ ഗഡ്കരി
ന്യൂഡൽഹി: 60 വർഷത്തെ ഭരണത്തിൽ കോൺഗ്രസിന് ചെയ്യാൻ കഴിയാത്തത് 10 വർഷം കൊണ്ട് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ചെയ്തെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ദേശീയ തലസ്ഥാനത്തു മലിനീകരണമില്ലാത്ത വായുവും വെള്ളവും വേണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ഗഡ്കരി ജനങ്ങളോട് ആവശ്യപ്പെട്ടു. വെസ്റ്റ് ഡൽഹിയിലെ ബിജെപിയുടെ ലോക്സഭാ സ്ഥാനാർഥി കമൽജീത് സെഹ്രാവത്തിനെ പിന്തുണച്ചുള്ള തെരഞ്ഞെടുപ്പു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി തീരുമാനിക്കാനുള്ളതാണ്. 60 വർഷം കൊണ്ട് കോൺഗ്രസിന് ചെയ്യാൻ കഴിയാത്തത് മോദിജിയുടെ കീഴിൽ 10 വർഷം കൊണ്ടു ചെയ്തു. താമര ചിഹ്നത്തെയും ബിജെപിയെയും തെരഞ്ഞെടുക്കുക. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറും. രാജ്യത്തിനു പണത്തിന്റെ കുറവില്ല, എന്നാൽ സത്യസന്ധരായ നേതാക്കളുടെ കുറവുണ്ടെന്നും ഗഡ്കരി പറഞ്ഞു.
Read Moreചെറ്റക്കണ്ടി രക്തസാക്ഷി മന്ദിരം ഉദ്ഘാടനം ഇന്ന്; എം.വി. ഗോവിന്ദൻ പങ്കെടുക്കുമോ ? രക്തസാക്ഷികൾ തന്നെയെന്ന് പി. ജയരാജൻ
കണ്ണൂര്‍: ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളാക്കി സിപിഎം നിർമിച്ച സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന്. പാനൂർ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് രക്തസാക്ഷി സ്മാരക മന്ദിരം നിർമിച്ചിരിക്കുന്നത്. ഉദ്ഘാടനം വൈകുന്നേരം ആറിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർവഹിക്കുമെന്ന് പ്രാദേശിക നേതൃത്വം പറയുന്പോഴും പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരെ എം.വി.ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയിട്ടില്ല. ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം എം.വി.ഗോവിന്ദൻ ഒഴിഞ്ഞു മാറിയിരുന്നു. ഇത് പ്രാദേശിക തലത്തിലുള്ള വിഷയമാണെന്നും പരിപാടിയിൽ പങ്കെടുക്കണോ വേണ്ടയോ എന്നത് തീരുമാനിക്കുന്നത് പാർട്ടിയാണെന്നും ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബോംബ് നിർമാണത്തിനിടയിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമിക്കുന്നതിൽ തെറ്റില്ലെന്ന് സിപിഎം നേതാവ് പി.ജയരാജൻ പറഞ്ഞിരുന്നു. രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെയാണെന്നും പാനൂര്‍ ചെറ്റക്കണ്ടിയില്‍ ജീവസമര്‍പ്പണം നടത്തിയവര്‍ക്കായുള്ള അനുസ്മരണ പരിപാടി തുടരുമെന്നും ജയരാജൻ വ്യക്തമാക്കിയിരുന്നു. 2015 ജൂൺ ആറിനായിരുന്നു സ്ഫോടനത്തിൽ ഇരുവരും…
Read Moreബിജെപി മൂന്ന് സീറ്റുകള്‍ നേടും; അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ; പത്തനംതിട്ടയിൽ അനിൽ ആന്റണി ജയിക്കുമെന്ന് പി.സി. ജോര്‍ജ്
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോള്‍ കേരളത്തില്‍നിന്നു ബിജെപി മൂന്ന് സീറ്റുകള്‍ നേടുമെന്ന് പി.സി. ജോര്‍ജ്. പ്രസ് ക്ലബില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ ബിജെപി വിജയം നേടുമെന്നാണ് പ്രതീക്ഷ.നരേന്ദ്രമോദിതന്നെ അടുത്ത പ്രധാനമന്ത്രിയായി തുടരുമെന്നും 350നു മുകളില്‍ സീറ്റുകള്‍ ബിജെപി നേടുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. എല്‍ഡിഎഫ് മൂന്ന് സീറ്റും യുഡിഎഫ് പത്തിലധികം സീറ്റുകളും നേടുമെന്നും നാലിടങ്ങളില്‍ ഫലം പ്രവചനാതീതമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
Read Moreഒരുകൂട്ടം സൈബര്‍ മനോരോഗികളുടെ ‘കരുതലിന്റെ’ പരിണിതഫലമാണിത് ; കുഞ്ഞ് താഴെ വീണതിനെ തുടർന്നുണ്ടായ സൈബര്‍ ആക്രമണം മൂലം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രൻ
ചെന്നൈ: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. ഭക്ഷണം കൊടുക്കുന്നതിനിടെ ഫ്ലാറ്റിന്റെ നാലാം നിലയില്‍ അമ്മയുടെ കൈയിൽ നിന്നാണ് കുഞ്ഞ് വഴുതി വീണത്. ദീർഘ നേരത്തെ പരിശ്രമത്തിന്റെ ഫലമായി കുഞ്ഞിനെ രക്ഷപെടുത്തി. ഇതിന്റെ വീഡിയോയും വൈറലായിരുന്നു. അതിനു പിന്നാലെ കുഞ്ഞിന്റെ മാതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ആരെയും എന്തും പറയാമെന്നും, എങ്ങനെ വേണമെങ്കിലും പരിഹസിക്കാമെന്നും, ഏതറ്റം വരെയും അവഹേളിക്കാമെന്നും, അതൊക്കെ തങ്ങളുടെ ജന്മാവകാശമെന്നും, തങ്ങളെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ധരിച്ച് വച്ചിരിക്കുന്ന ഒരുകൂട്ടം സൈബര്‍ മനോരോഗികളുടെ ‘കരുതലിന്റെ’ പരിണിതഫലമാണ് ഈ ആത്മഹത്യയെന്ന് ആര്യാ രാജേന്ദ്രന് പ്രതികരിച്ചു. അമ്മ എന്ന നിലയ്ക്ക് രമ്യ അനുഭവിച്ച മാനസിക സംഘർഷത്തിന്റെ ആഴം വളരെ വലുതാണ്. സൈബർ അതിക്രമങ്ങൾക്ക് എതിരെ അതിശക്തമായ നിയമ നടപടികളും…
Read Moreസ്മാർട്ട് സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കും: വി. ശിവൻകുട്ടി
തിരുവനന്തപുരം: സ്മാർട്ട് സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 10 റോഡുകളിലാണു നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ജോലികൾ വേഗത്തിലാക്കി സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. റോഡ് നിർമാണത്തിനായി കുഴിയെടുത്തു വെള്ളക്കെട്ടുണ്ടായ ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് സുരക്ഷിതമാക്കണം. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ തമ്മിൽ ഏകോപിച്ചു നടത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായ ചർച്ചകളും ആസൂത്രണവും നടത്തണമെന്ന നിർദേശവും മന്ത്രി നൽകി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… തിരുവനന്തപുരം നഗരത്തിൽ സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നിർമാണം പുരോഗമിക്കുന്ന റോഡുകൾ ജൂൺ 15 നകം സഞ്ചാരയോഗ്യമാക്കാൻ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനം. മൂന്നു ദിവസമായി പെയ്യുന്ന കനത്ത…
Read Moreഛത്തീസ്ഗഢിൽ മിനി ഗുഡ്സ് വാൻ മറിഞ്ഞ് 18 മരണം; മരിച്ചവരിൽ 17 പേരും സ്ത്രീകൾ
കവാർധ: ഛത്തീസ്ഗഢിലെ കബീർധാമിൽ മിനി ഗുഡ്സ് വാൻ മറിഞ്ഞ് 17 സ്ത്രീകൾ ഉൾപ്പെടെ 18 പേർ മരിച്ചു. നാലുപേർക്കു പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1.45നാണ് അപകടം. കാട്ടിൽനിന്ന് ബീഡി നിർമാണത്തിനുള്ള തെണ്ടു ഇല പറിച്ചശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. വാഹനം റോഡിൽനിന്നg തെന്നിമാറി താഴേക്ക് വീഴുകയും താഴ്വരയിലെ റോഡിൽ പതിക്കുകയുമായിരുന്നു. 12 സ്ത്രീകളും ഒരു പുരുഷനും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ അഞ്ച് സ്ത്രീകൾ ആശുപത്രിയിലും മരിച്ചെന്ന് കബീർധാം പോലീസ് സൂപ്രണ്ട് പറഞ്ഞു. പരിക്കേറ്റ നാലുപേരെ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചു. മരണത്തിൽ മുഖ്യമന്ത്രി വിഷ്ണു ദേവ് സായി അനുശോചനം രേഖപ്പെടുത്തി.
Read More