മുംബൈ: ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്തെ എല്ലാ കർഷകരുടെയും കാർഷികവായ്പകൾ എഴുതിത്തള്ളുമെന്ന് രാഹുൽ ഗാന്ധി. ഇതു മാത്രമല്ല, വായ്പ എഴുതിത്തള്ളൽ ആവശ്യമായി വരുമ്പോഴെല്ലാം സർക്കാരിനെ ഉപദേശിക്കാൻ കർഷക കമ്മീഷൻ രൂപീകരിക്കുമെന്നും മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന പ്രചാരണറാലിയിൽ പ്രസംഗിക്കവെ രാഹുൽ പറഞ്ഞു. നീണ്ട കരഘോഷത്തോടെയാണ് റാലിയിൽ പങ്കെടുത്ത കർഷകർ രാഹുലിന്റെ പ്രഖ്യാപനത്തെ എതിരേറ്റത്. രാജ്യത്തെ കോടിക്കണക്കിനു ദരിദ്രകുടുംബങ്ങളെ ലക്ഷാധിപതികളാക്കുമെന്നും വീട്ടമ്മമാർക്കു പ്രതിവർഷം ലക്ഷം രൂപ നൽകുന്ന മഹാലക്ഷ്മി പദ്ധതി ആദ്യം നടപ്പാക്കുമെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ എല്ലാ ദരിദ്ര കുടുംബങ്ങളുടെയും പട്ടിക തയാറാക്കും. ഇപ്രകാരം തയാറാക്കുന്ന ഓരോ കുടുംബത്തില്‍നിന്നും ഓരോ സ്ത്രീയെ തെരഞ്ഞെടുക്കും. ഈ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പ്രതിമാസം 8,500 രൂപ തോതിൽ പ്രതിവർഷം ഒരു ലക്ഷം രൂപ നൽകുക. കുടുംബത്തിന് മുഴുവനും വേണ്ടിയാണ് ഈ തുക. -രാഹുൽ കൂട്ടിച്ചേർത്തു.
Read MoreCategory: Loud Speaker
പോളിംഗ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യും; ജില്ലാ കളക്ടർ
കൊച്ചി: പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്. നേരത്തേ ആരോഗ്യപരമായ കാരണങ്ങളാൽ പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചിരുന്നു. അപേക്ഷകൾ പരിഗണിച്ച് അർഹരായവരെ ഒഴിവാക്കി. ഇതിനു ശേഷം പോളിംഗ് ഡ്യൂട്ടി നിശ്ചയിച്ച് നൽകിയിട്ടുള്ളവരെ ഒരു കാരണവശാലും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കില്ലെന്നും ഡ്യൂട്ടിക്ക് ഹാജരാകാത്തവരെ അറസ്റ്റ് ചെയ്ത് ജോലിക്ക് നിയോഗിക്കുമെന്നും കളക്ടർ അറിയിച്ചു.
Read Moreതെലങ്കാനയിൽ നിർമാണത്തിലിരുന്ന പാലം കാറ്റിൽ തകർന്നു വീണു
ഹൈദരാബാദ്: തെലങ്കാനയിൽ എട്ടു വർഷമായി നിർമാണത്തിലിരിക്കുന്ന പാലം ശക്തമായ കാറ്റിലും മഴയിലും തകർന്നു. പെദ്ദപ്പള്ളി-ഭൂപാലപ്പള്ളി ജില്ലകളെ ബന്ധിപ്പിച്ചു മനേർ നദിക്കു കുറുകെ നിർമിക്കുന്ന പാലമാണു തകർന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 49 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ഒരു കിലോമീറ്റർ നീളമുള്ള പാലത്തിന്റെ തറക്കല്ലിടൽ 2016ലാണു നടന്നത്. നിർമാണം തുടങ്ങി എട്ട് വർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല. പദ്ധതിയിലെ അപാകതയെ തുടർന്നാണ് പാലം നിർമാണം വൈകിയതെന്നു പറയുന്നു. പൂർത്തീകരിച്ച ജോലികൾക്കുള്ള പണം നൽകുന്നതിൽ കാലതാമസം വരുത്തിയതിനാൽ കരാറുകാരൻ നിർമാണം ഇടയ്ക്കു നിർത്തിയതായും റിപ്പോർട്ടുണ്ട്.
Read Moreഡൽഹിയിൽ കോഫി ഷോപ്പ് ഉടമയെ കുത്തിക്കൊന്നു
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുര മേഖലയിൽ 19 കാരനായ കോഫി ഷോപ്പ് ഉടമയെ കുത്തിക്കൊലപ്പെടുത്തി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഭജൻപുര നിവാസിയായ കരൺ ഝാ ആണു കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ നെഞ്ചിലും തുടയിലും കൈപ്പത്തിയിലും കാലിലും ഒന്നിലധികം കുത്തുകളേറ്റു. ഝായും സുഹൃത്ത് മാധവ് ഗോയലും സ്കൂട്ടിയിൽ വരുമ്പോൾ രണ്ട് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഗോയലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അജ്ഞാതരായ രണ്ടു പേർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. ഇവരെ പിടികൂടാൻ പ്രത്യേകസംഘത്തെ നിയോഗിച്ചതായി പോലീസ് പറഞ്ഞു.
Read Moreറാലിക്കിടെ ബിജെപി സ്ഥാനാര്‍ഥിയെ കെട്ടിപ്പിടിച്ചു; വനിതാ എഎസ്ഐക്ക് സസ്പെന്ഷന്
ഹൈദരാബാദ്: ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ബിജെപി സ്ഥാനാര്‍ഥിയെ ആലിംഗനം ചെയ്തതിന് വനിതാ എഎസ്ഐക്ക് സസ്പെന്ഷന്. ഹൈദരാബാദ് ലോക്സഭ സീറ്റിലെ ബിജെപി സ്ഥാനാര്‍ഥി കോംപെല്ലാ മാധവി ലതയ്ക്ക് തെരഞ്ഞെടുപ്പ് റാലിക്കിടെ ഔദ്യോഗിക കുപ്പായത്തില്‍ ഹസ്തദാനവും ആലിംഗനവും നല്‍കിയതിനു സൈദാബാദ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായ ഉമാ ദേവിക്കെതിരേയാണു നടപടിയുണ്ടായത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൃത്യവിലോപം കാട്ടി എന്നതാണ് ഉമാ ദേവിക്കെതിരേയുള്ള കുറ്റം. റാലി നടക്കുന്നതിനിടെ എഎസ്ഐ ഉമാ ദേവി ബിജെപി സ്ഥാനാര്‍ഥിയായ കോംപെല്ലാ മാധവി ലതയുടെ അടുത്തെത്തി ഹസ്തദാനം ചെയ്തശേഷം കെട്ടിപ്പിടിക്കുകയായിരുന്നു. ആലിംഗനം ചെയ്തശേഷം ഇരുവരും ചിരിച്ചുകൊണ്ട് കുറച്ചുസമയം സംസാരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഉമാ ദേവിക്കെതിരേ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും നടപടിയെടുക്കുകയുമായിരുന്നു. എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദിന്‍ ഒവൈസിക്കെതിരേയാണ് ഹൈദരാബാദില്‍ കോംപെല്ലാ മാധവി ലത മത്സരിക്കുന്നത്. ബിആര്‍എസിന്റെ ഗദ്ദം ശ്രീനിവാസ് യാദവ് ആണ് മണ്ഡലത്തിലെ മറ്റൊരു…
Read More“രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി”; അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
കോഴിക്കോട്: കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിക്കെതിരേ വീണ്ടും അധിക്ഷേപ പരാമർശവുമായി പി.വി. അൻവർ എംഎൽഎ. ‘രാഷ്ട്രീയ പാൽക്കുപ്പി’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അൻവർ അധിക്ഷേപിച്ചത്. ഗതികെട്ട കോൺഗ്രസുകാർക്കും ബോധമില്ലാത്ത ലീഗുകാർക്കും ഒഴികെ സാധാരണക്കാർക്ക് രാഹുലിന്റെ രാഷ്ട്രീയ ബോധത്തെക്കുറിച്ച് കൃത്യമായ വിലയിരുത്തലുകളുണ്ടെന്നും അൻവർ പോസ്റ്റിൽ കുറിച്ചു. പി.വി. അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഈ നാട്ടിലെ ഗതികെട്ട കോൺഗ്രസുകാർക്കും ബോധമില്ലാത്ത കുറച്ച് ലീഗുകാർക്കും ഒഴികെ സാധാരണക്കാർക്ക് പോലും ഇയാളുടെയൊക്കെ രാഷ്ട്രീയബോധത്തെക്കുറിച്ച് കൃത്യമായ വിലയിരുത്തലുകളുണ്ട്. താമസിക്കുന്ന വീട്ടിൽനിന്ന് വിളിപ്പാടകലെ രാജ്യത്തെ സംഘപരിവാർ ഭരണകൂടത്തെ പിടിച്ചുകുലുക്കിയ കർഷകസമരം മുന്നേറുമ്പോൾ, അവിടെ ഒന്ന് തിരിഞ്ഞ് നോക്കാതെ നേരേ പട്ടായയ്ക്ക് വച്ച് പിടിച്ചിട്ട്, എല്ലാം കഴിഞ്ഞപ്പോൾ തിരിച്ചെത്തി വയനാട്ടിൽ വന്ന് ട്രാക്ടർ റാലി നടത്തിയ രാഷ്ട്രീയ കോമാളിത്തരത്തിനെ അങ്ങനെ തന്നെയേ കാണുന്നുള്ളൂ. “രാഷ്ട്രീയ പാൽക്കുപ്പി” പോസ്റ്റില്‍ പറയുന്നു. പാലക്കാട് എടത്തനാട്ടുകരയിൽ എൽഡിഎഫ്…
Read Moreകമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ; വോട്ട് ചെയ്യരുതെന്ന് ആഹ്വാനം
കോഴിക്കോട്: മാനന്തവാടി കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. ഇന്നു രാവിലെ 6.15ന് തലപ്പുഴ കമ്പമലയിലെത്തിയ മാവോയിസ്റ്റുകൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. നാല് പുരുഷന്മാരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണു വിവരം. മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനും സംഘത്തിലുണ്ടായിരുന്നതായും രണ്ടുപേരുടെ കൈയിൽ ആയുധങ്ങൾ ഉണ്ടായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. രണ്ട് പേര് പാടിയിലേക്ക് ഇറങ്ങിവരികയും മറ്റ് രണ്ട് പേര് മുകളില്‍ കാത്തു നില്ക്കു കയുമാണ് ചെയ്തത്. തൊഴിലാളികൾ താമസിക്കുന്ന പാടിയോടു ചേർന്ന കവലയിലാണു മാവോയിസ്റ്റുകളെത്തിയത്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മുൻപ് ഇവിടെ മാവോയിസ്റ്റുകൾ എത്തി സിസിടിവി തകർക്കുകയും പാർട്ടി ഓഫീസുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.
Read Moreരാജ്യത്ത് ബിജെപിക്കെതിരായ അടിയൊഴുക്ക് ശക്തം; മല്ലികാർജുൻ ഖാർഗെ
തിരുവനന്തപുരം: രാജ്യത്ത് ബിജെപിക്കെതിരായ അടിയൊഴുക്ക് ശക്തമാണെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇക്കാര്യം മോദിക്ക് ശരിക്ക് മനസിലായിട്ടുണ്ട്. അതിനാലാണ് കോണ്‍ഗ്രസിനെ വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയശേഷം മോദി എല്ലാം മറന്നു. മോദി ഒരു പെറ്റി പൊളിറ്റീഷ്യൻ മാത്രമാണെന്നും അദ്ദേഹത്തിന്റെ ഗ്യാരന്റിയെല്ലാം വാഗ്ദാനങ്ങൾ മാത്രമാണെന്നും ഖാർഗെ ആരോപിച്ചു. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreനരേന്ദ്ര മോദിക്കു വർഗീയഭ്രാന്താണെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ ശക്തി ഈ തെരഞ്ഞെടുപ്പിൽ വർധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്രത്തിൽ മതേതര സർക്കാർ അധികാരത്തിൽ വരും. സാമുദായിക സംഘടനകൾ എൽഡിഎഫിന് പരസ്യ പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പുതിയ ചരിത്രം നേടും. നരേന്ദ്രമോദിക്ക് വർഗീയഭ്രാന്താണ്. മോദി പച്ചയായ വർഗീയത പറയുകയാണ്. സംസ്ഥാനത്ത് ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരില്ല. ബിജെപിയെ ശക്തമായി എതിർക്കുകയും നേരിടുകയും ചെയ്യുന്നത് എൽഡിഎഫാണെന്നും എം. വി. ഗോവിന്ദ്രൻ പറഞ്ഞു. എകെജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreഎല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തുന്ന 100 ശതമാനം വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് എന്ന സംഘടനയാണ് ഇതു സംബന്ധിച്ച് ഹർജി നൽകിയിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് നിർദേശങ്ങൾ പുറപ്പെടുവിക്കുക. നേരത്തേ കേസുമായി ബന്ധപ്പെട്ട വാദത്തിൽ വിവി പാറ്റിന്റെ പ്രവർത്തനം തെരത്തെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ കോടതിയിൽ നേരിട്ട് വിശദീകരിച്ചിരുന്നു. എല്ലാ വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കുന്നതിന്റെ പ്രായോഗികത കമ്മീഷൻ കോടതിയെ ധരിപ്പിച്ചിരുന്നു. വോട്ടിംഗ് മെഷീൻ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.
Read More