ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ പതഞ്ജലി ആയുർവേദയ്ക്ക് സുപ്രീംകോടതിയിൽനിന്ന് വീണ്ടും വിമർശനം. മാപ്പ് പറഞ്ഞുകൊണ്ട് പത്രത്തിൽ നൽകിയ പരസ്യത്തിന്റെ വലുപ്പത്തിലാണു കോടതി അതൃപ്തി പ്രകടിപ്പിച്ചത്. പതഞ്ജലി ഉത്പന്നങ്ങളുടെ പരസ്യത്തിനു നൽകുന്ന വലുപ്പം പോലും മാപ്പ് പറഞ്ഞു പ്രസിദ്ധീകരിച്ച പരസ്യത്തിനില്ലെന്ന് കോടതി നിരീക്ഷിച്ചു. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ മാത്രമേ ക്ഷമാപണ പരസ്യം കാണാനാകൂ എന്ന സ്ഥിതിയാകരുതെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. കോടതിയലക്ഷ്യ കേസിൽ മാപ്പ് പറഞ്ഞു പത്രങ്ങളിൽ പരസ്യം നൽകാൻ പതഞ്ജലിയ്ക്ക് സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 67 പത്രങ്ങളിൽ പരസ്യം നൽകിയിരുന്നതായി മുകുൾ റോഹ്ത്തഗി കോടതിയെ അറിയിച്ചു. ജസ്റ്റീസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Read MoreCategory: Loud Speaker
അമ്മയ്ക്ക് ശിശുസംരക്ഷണ അവധി അവകാശം: സുപ്രീംകോടതി
ന്യൂഡൽഹി: വൈകല്യമുള്ള കുട്ടിയെ പരിചരിക്കുന്ന അമ്മമാരെ സംബന്ധിച്ച ചൈൽഡ് കെയർ ലീവ് (സിസിഎൽ) സംബന്ധിച്ച നയങ്ങൾ അവലോകനം ചെയ്യാൻ ഹിമാചൽപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. വൈകല്യമുള്ള കുട്ടിയെ പരിചരിക്കുന്ന അമ്മയ്ക്ക് ശിശുസംരക്ഷണ അവധി അനിവാര്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഹിമാചൽ പ്രദേശിലെ നലഗഡ് ഗവ. കോളജിൽ ജ്യോഗ്രഫി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറായ ഹർജിക്കാരിയുടെ സിസിഎൽ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. ഹർജിക്കാരിയുടെ നിലവിലുള്ള അവധി തീർന്നതിനെത്തുടർന്ന് സിസിഎലിന് അപേക്ഷിക്കുകയും എന്നാൽ അപേക്ഷ സർക്കാർ നിരസിക്കുകയും ചെയ്തു. ഇതോടെയാണു സർക്കാർ നടപടിയെ ചോദ്യംചെയ്തു ഹർജിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്. നിലവിലെ നിയമമനുസരിച്ച് 18 വയസിനു താഴെയുള്ള അംഗപരിമിതരായ കുട്ടികളുടെ സർക്കാർ ജീവനക്കാരിയായ അമ്മമാർക്ക് 730 ദിവസം വരെ അവധി ലഭിക്കും. പരീക്ഷയോ അസുഖമോ പോലുള്ള ഏത് ആവശ്യത്തിനും ഈ അവധി ഉപയോഗിക്കാം.
Read Moreഭാരതത്തിന്റെ അഭിമാനം ഐഎസ്ആർഒ ചന്ദ്രയാന്‍ പൂരാശംസകൾ; ലോകത്തിന് തന്നെ മാതൃകയായ പുതിയ കാലത്തെ ഉൾകൊള്ളുന്ന ഇന്ത്യയുടെ യഥാർഥ ഭാരതീയ സംസ്കാരം; ഹരീഷ് പേരടി
തൃശൂർ: ചരിത്രത്തിൽ ആദ്യമായാണ് പൂരത്തിന്റെ പേരിൽ ആളുകൾ തമ്മിൽ പരസ്പരം കൊന്പുകോർക്കുന്നത്. കുടമാറ്റത്തിൽ രാംലല്ലയുടെയും ശ്രീരാമന്റേയും ചിത്രങ്ങൾ പ്രദർശിപ്പിച്ചത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അത് വലിയ ചർച്ചയായി മാറി. എന്നാൽ അതോടൊപ്പംത്തന്നെ ഐഎസ്ആർഒ ചന്ദ്രയാന്‍ പൂരാശംസകൾ എന്ന കുടയും ഉയർന്നിരുന്നു, എന്നാൽ അത് അധികം ചർച്ചയായിരുന്നില്ല, ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇത്തരം ചിത്രങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ നിന്ന് ഒളിപ്പിച്ച് കുത്തിതിരുപ്പുകൾ മാത്രം ഉയർത്തുന്ന കപട പുരോഗമനവാദികളെ തിരിച്ചറിയേണ്ട സമയമായി എന്ന് ഹരീഷ് പേരടി പറഞ്ഞു. ഇത് എന്താണ് ആരും ചർച്ചചെയാത്തത് എന്ന് തനിക്ക് മനസിലാവുന്നില്ലന്നും ഒരു പക്ഷെ പൂരം മുടക്കികൾ സംഘാടകരുടെ ശാസ്ത്രബോധത്തെ ഭയപ്പെടുകയാണോ എന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… “ഭാരതത്തിന്റെ അഭിമാനം ഐഎസ്ആർഒ ചന്ദ്രയാന്‍…
Read Moreവിവാഹ ചടങ്ങിനിടെ പാടിയ പാട്ടിനെ ചൊല്ലി തർക്കം; വധുവിന്റെ പിതാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു
അഗ്ര: വിവാഹ ചടങ്ങിനിടയിൽ മ്യൂസിക് ബാൻഡ് പാടിയ പാട്ടിനെ തുടർന്നുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. വധുവിന്റെ പിതാവിനെയാണ് ബന്ധുക്കൾ ചേർന്ന് തല്ലിക്കൊന്നത്. തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം. സഹോദരി ഭർത്താവും മറ്റ് ചിലരും ചേർന്നാണ് രാം ബരാൻ സിംഗിനെ(57) ഇരുമ്പ് വടികളും കല്ലുകളും ഉപയോഗിച്ച് തല്ലിക്കൊന്നത്. സംഭവത്തിൽ രാമിന്റെ സഹോദരന്റെ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഞായറാഴ്ചയായിരുന്നു രാം ബരാൻ സിംഗിന്റെ മകൾ മധുവിന്റെ വിവാഹം. വിവാഹ ശേഷം തിങ്കളാഴ്ച രാവിലെ മകളെ ഭർതൃഗൃഹത്തിലേക്ക് അയയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാർ. ഈ സമയത്താണ് രാമിന്റെ സഹോദരി ഭർത്താവ് രാജു സിംഗ് അയാളുടെ മകനും മരുമക്കളുമായി എത്തി രാമിനെ ആക്രമിച്ചത്. രാമിനെ രക്ഷിക്കാൻ ശ്രമിച്ചവരേയും സംഘം ആക്രമിച്ചിരുന്നു. ബാൻഡ് സംഘം വിവാഹ ചടങ്ങിൽ പാടിയ ഒരു പാട്ടിനെ ചൊല്ലിയാണ് രാജു…
Read Moreചിഹ്നങ്ങൾ മാറിമറിഞ്ഞെങ്കിലും മാറ്റമില്ലാതെ സിപിഐയുടെ അരിവാളും ധാന്യക്കതിരും
കണ്ണൂർ: രാജ്യത്തെ പ്രഥമ തെരഞ്ഞെടുപ്പ് മുതൽ ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ വരെ ചിഹ്നം മാറാത്ത ഏക പാർട്ടിയെന്ന ഖ്യാതി സിപിഐക്ക് സ്വന്തം. 1952ൽ നടന്ന പ്രഥമ തെരഞ്ഞെടുപ്പ് മുതലിങ്ങോട്ട് ഏഴു പതിറ്റാണ്ടിലേറെയായി ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പ് നേരിട്ട ചിഹ്നമാണ് സിപിഐയുടെ അരിവാളും ധാന്യക്കതിരും. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായിരുന്നു അരിവാളും നെൽക്കതിരും 1964ൽ കൽക്കത്ത തീസിസിനെ തുടർന്ന് സിപിഐയിൽ നിന്ന് ഭിന്നിച്ച് ഒരു വിഭാഗം സിപിഎം രൂപീകരിച്ചുവെങ്കിലും അരിവാളും നെൽക്കതിരും സിപിഐക്ക് തന്നെ ലഭിച്ചു. പൊതുവെ അരിവാളും ധാന്യക്കതിരുമെന്നാണ് ചിഹ്നത്തെ വിളിക്കാറെങ്കിലും ഉത്തരേന്ത്യയിൽ പ്രാദേശികമായി അരിവാളും ഗോതന്പും അരിവാളും ചോളവും എന്നു പറയാറുണ്ട്. ദക്ഷിണേന്ത്യയിലാകട്ടെ അരിവാളും നെൽക്കതിരെന്നുമാണ് പറയാറ്. കാലത്തിനൊപ്പം ചില പാർട്ടികളുടെ ചിഹ്നങ്ങളും മാറി. പലപ്പോഴും പാർട്ടികളിലെ പിളർപ്പ്, പാർട്ടികളുടെ ദേശീയാംഗീകാരം നഷ്ടപ്പെട്ടതിലൂടെ ഒരു പാർട്ടിയുടെ ചിഹ്നം മറ്റൊരു പാർട്ടിക്ക് കിട്ടുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.…
Read Moreവ്യാജപ്രചാരണം; അണ്ണാമലൈക്കെതിരേ വീണ്ടും കേസ്
ചെന്നൈ: ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിൽ എൻഡിഎ സ്ഥാനാര്‍ഥിയുമായ കെ. അണ്ണാമലൈക്കെതിരേ വീണ്ടും പോലീസ് കേസ്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനു കടലൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. കടലൂരിൽ ഏപ്രിൽ 19ന് സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു അണ്ണാമലൈയുടെ പോസ്റ്റ്. കൊല്ലപ്പെട്ട സ്ത്രീയെ ഡിഎംകെ പ്രവര്‍ത്തകര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു അണ്ണാമലൈ സമൂഹ മാധ്യമങ്ങളിൽ എഴുതിയത്. എന്നാൽ ഈ കൊലപാതകം വ്യക്തിവിരോധം മൂലമുള്ളതാണെന്നു പോലീസ് പറയുന്നു. ഡിഎംകെ പ്രവര്‍ത്തകര്‍ അണ്ണാമലൈക്കെതിരേ പരാതി നൽകിയിരുന്നു.
Read Moreദിവസവും കഴിക്കുന്നത് മാമ്പഴവും ആലു പൂരിയും മധുരപലഹാരങ്ങളും; കേജരിവാളിനു വീട്ടിൽനിന്നു നൽകുന്ന ഭക്ഷണം ഡയറ്റ് പ്രകാരമല്ല; കോടതി
ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു വീട്ടിൽ പാകംചെയ്ത ഭക്ഷണത്തിൽ ഉൾപ്പെടുത്തിയ സാധനങ്ങൾ സ്വന്തം ഡോക്ടർ നിർദേശിച്ചതിൽനിന്നു വ്യത്യസ്തമാണെന്നു ഡൽഹി കോടതി നിരീക്ഷിച്ചു. ഉരുളക്കിഴങ്ങ്, അർബി (താറോ), മാമ്പഴം തുടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ഡോക്ടർ നിർദേശിച്ചിട്ടില്ല. എന്നാൽ അവ അദ്ദേഹത്തിന് നൽകിയ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടന്നു കോടതി പറഞ്ഞു. പ്രമേഹരോഗിയായ കേജരിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാതെ ദിവസവും മാമ്പഴവും ആലു പൂരിയും മധുരപലഹാരങ്ങളും കഴിക്കുന്നുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചതിന് ദിവസങ്ങൾക്കുശേഷമാണു കോടതിയുടെ പരാമർശം. മെഡിക്കൽ ബോർഡ് നിർദേശിക്കുന്ന ഡയറ്റ് പ്ലാൻ കർശനമായി പാലിക്കുമെന്ന വ്യവസ്ഥയിൽ കേജരിവാളിനു വീട്ടിൽ പാകംചെയ്ത ഭക്ഷണം നൽകുന്നത് തുടരാമെന്നു കോടതി വിധിച്ചു. എന്നാൽ, ഇൻസുലിൻ നൽകണമെന്ന കേജരിവാളിന്റെ അപേക്ഷ അദ്ദേഹത്തിന്റെ വാക്കിൽ മാത്രം അംഗീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു.
Read Moreമദ്യവും പണവും ഒഴുക്കി വോട്ടർമാരെ സ്വാധീനിക്കലാണ് അടൂർ പ്രകാശിന്റെ രീതി; ഇക്കൊല്ലവും ആറ്റിങ്ങലിൽ അതുതന്നെ ചെയ്തു; വി. ജോയ്
ആറ്റിങ്ങൽ: യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനെതിരേ വിമർശനവുമായി എൽഡിഎഫ് സ്ഥാനാർഥി വി ജോയ്. പണവും മദ്യവും നൽകി വോട്ടർമാരെ സ്വാധീനിക്കുക എന്നതാണ് അടൂർ പ്രകാശിന്റെ സ്ഥിരം രീതിയാണ്. ഇക്കൊല്ലവും ആറ്റിങ്ങലിൽ അതുതന്നെയാണ് ചെയ്തതെന്ന് വി.ജോയ് ആരോപിച്ചു.തോൽവിയെ ഭയക്കുന്നതു മൂലമാണ് കള്ളവോട്ടുൾപ്പെടെയുള്ള ആരോപണങ്ങൾ അടൂർ പ്രകാശ് ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയ ആരോപണമാണിതെന്നും ജോയ് കുറ്റപ്പെടുത്തി. വി. മുരളീധരനെതിരേയും ജോയ് ആരോപണം ഉന്നയിച്ചു. കേരളത്തിന്റെ വികസനത്തിനായി മുരളീധരൻ ഒന്നും തന്നെ ചെയ്തിട്ടില്ല. വോട്ട് നേടുന്നതിനു വേണ്ടിയാണ് മുരളീധരൻ തീരദേശ മേഖലക്ക് വാഗ്ദാനം നൽകുന്നത്. ഇത് സഭാ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരദേശ മേഖലയിൽ ഉള്ളവർക്ക് സർക്കാരിനോട് ഉണ്ടായിരുന്ന വിരുദ്ധ മനോഭാവം മാറിയിട്ടുണ്ട്. മുതലപ്പൊഴിയിൽ 11 ഇന നിർദേശം ഉടൻ നടപ്പാക്കുമെന്നും ജോയ് അറിയിച്ചു. യുഡിഎഫും ബിജെപിയും വികസനത്തിന്റെ കാര്യത്തിൽ ബിഗ് സീറോ ആണെന്നും അദ്ദേഹം പരിഹസിച്ചു.
Read Moreപോലീസിനെ കണ്ട് ഭയന്നോടി; യുവാവ് കിണറ്റിൽ വീണ് മരിച്ചു
ഏറ്റുമാനൂർ: അർധരാത്രിയിൽ സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. നാൽപാത്തിമല തടത്തിൽ സുരേന്ദ്രന്റെ മകൻ ആകാശ് സുരേന്ദ്രൻ (19) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒരു മണിയോടെ എംജി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിനു സമീപം നാൽപാത്തിമലയിലാണ് സംഭവം. യൂണിവേഴ്സിറ്റി ഹോസ്റ്റലിന് എതിർവശത്തുള്ള വിജനമായ പുരയിടത്തിൽ സംഘം ചേർന്ന് മദ്യപിക്കുകയായിരുന്നു ആകാശും സുഹൃത്തുക്കളും. ഇതിനിടെ അതുവഴി ഗാന്ധിനഗർ പോലീസിന്റെ പട്രോളിംഗ് സംഘം എത്തുന്നതു കണ്ട് ഭയന്ന സംഘം ചിതറിയോടുകയായിരുന്നു. പല തട്ടുകളായി തിരിച്ചിരിക്കുന്ന പുരയിടത്തിന്റെ മുകളിലത്തെ തട്ടിൽനിന്ന് താഴേക്ക് ചാടിയ ആകാശ് നേരേ കിണറ്റിലേക്ക് വീഴുകയായിരുന്നു. പോലീസ് ജീപ്പ് കടന്നു പോയ ശേഷം വീണ്ടും സംഘാംഗങ്ങൾ ഒത്തുകൂടിയപ്പോൾ ആകാശ് ഉണ്ടായിരുന്നില്ല. സംഘാംഗങ്ങൾ നടത്തിയ തെരച്ചിലിലാണ് ആകാശ് കിണറ്റിൽ വീണത് അറിയുന്നത്. അവർതന്നെ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. രണ്ടു മണിക്ക് ഫയർഫോഴ്സ് എത്തി…
Read Moreമരവും വൈദ്യുതി പോസ്റ്റും വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം; അപകടം കൂട്ടുകാരോടൊപ്പം കളിക്കാൻ എത്തിയപ്പോൾ
ആലുവ: കൂട്ടുകാരോടൊപ്പം ഗ്രൗണ്ടിൽ കളിക്കാനെത്തിയ പത്തു വയസുകാരൻ മരവും വൈദ്യുതി പോസ്റ്റും ദേഹത്തു വീണ് മരിച്ചു. പുറയാർ ഗാന്ധിപുരത്ത് അമ്പാട്ട് വീട്ടിൽ നൗഷാദിന്റെ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷമാണ് അപകടമുണ്ടായത്. വീടിന് അടുത്ത് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതാണ് ഇര്ഫാൻ. ഉള്ള് ബലം കുറഞ്ഞ് നിന്നിരുന്ന മഹാഗണി മരമാണ് മറിഞ്ഞുവീണത്. മരം പോസ്റ്റില്‍ വീഴുകയും ഇവ രണ്ടും ചേര്‍ന്ന് താഴേക്ക് പതിക്കുകയുമായിരുന്നു. ഈ സമയം കുട്ടികള്‍ അവിടെയുണ്ടായിരുന്നു. ഇര്‍ഫാന്റെ ദേഹത്തേക്കാണ് ഇവ വന്നുവീണത്. വൈകാതെ തന്നെ മരണവും സംഭവിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂൾ വിദ്യാർഥിയാണ് ഇര്ഫാൻ.
Read More