ചേര്ത്തല: ഡിവൈഎഫ്ഐ-സിപിഎം പ്രവര്ത്തകരെ ആക്രമിച്ച സംഭവത്തില് പ്രതികളായ രണ്ടു ആര്എസ്എസ്-ബിജെപി പ്രവര്ത്തകര്ക്കു കഠിനതടവും പിഴയും. പള്ളിപ്പുറം കടേപ്പറമ്പ് വീട്ടില് വിപിന്, പള്ളിപ്പുറം കടേപ്പറമ്പ് വീട്ടില് പ്രജീഷ് എന്നിവര്ക്കു നേരേയാണ് അക്രമമുണ്ടായത്.
അക്രമത്തില് വിപിനും പ്രജീഷിനും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രജീഷിന്റെ കൈവിരലുകള് അറ്റുപോയിരുന്നതായും അക്രമം തടയാനെത്തിയ വാലേഴത്തുവെളി തങ്കപ്പനും പരിക്കേറ്റതായുമായിരുന്നു കേസ്.
കേസിലെ ഒന്നാംപ്രതി പള്ളിപ്പുറം പഞ്ചായത്ത് 14-ാം വാര്ഡ് വാലേഴത്ത് വെളിവീട്ടില് പ്രജേഷ് (32), നാലാം പ്രതി വാലേഴത്തുവെളി വീട്ടില് അഖില് (23) എന്നിവരെയാണ് ചേര്ത്തല അസിസ്റ്റന്റ് സെഷന്സ് കോടതി ജഡ്ജി ബെവീനാനാഥ് വിവിധ വകുപ്പുകളിലായി 18 വര്ഷം തടവിനും 61,000 വീതം പിഴയും ശിക്ഷവിധിച്ചത്.
പിഴ അടയ്ക്കാത്ത പക്ഷം രണ്ടു വര്ഷവും ഏഴുമാസവും കൂടി തടവനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാല് മതി. രണ്ടും മൂന്നും പ്രതികളായ മായിത്തറ സ്വദേശികളായി ബാബു, കുഞ്ഞുമോന് എന്നിവരെ മതിയായ തെളിവില്ലാത്തതിനാല് വെറുതെ വിട്ടു.
2017ല് പള്ളിപ്പുറം ഇന്ഫോപാര്ക്കിന് മുന്നിലുള്ള കരോണ്ടുകടവ് റോഡിലാണ് ആക്രമണം നടന്നത്. ചേര്ത്തല പോലീസ് രജിസ്റ്റര് ചെയ്ത കേസില് ഇന്സ്പക്ടറായിരുന്ന വി.പി. മോഹന്ലാല്, പ്രതാപചന്ദ്രന് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല് പബ്ലിക് പ്രോസിക്യൂട്ടര് അഡ്വ. ജി. രാധാകൃഷ്ണന് കോടതിയില് ഹാജരായി.