ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയിൽനിന്നു വിരമിച്ചു. മൻമോഹൻ സിംഗിനൊപ്പം 53 രാജ്യസഭാംഗങ്ങളും വിരമിക്കുന്നവരിൽപ്പെടുന്നു. ഇവരിൽ ഒന്‍പതു പേർ കേന്ദ്രമന്ത്രിമാരാണ്. ഇതിൽ ചിലർ രാജ്യസഭയിലേക്കു മടങ്ങുന്നില്ല. മൻമോഹൻ സിംഗ് രാജ്യത്തിന് നൽകിയ സംഭാവനകളെ പ്രശംസിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അദ്ദേഹത്തിന് കത്തെഴുതി. “ഒരു യുഗം അവസാനിക്കുന്നു’ എന്ന് എക്സ് പോസ്റ്റിൽ ഖാർഗെ പറഞ്ഞു. മുൻ പ്രധാനമന്ത്രി മധ്യവർഗത്തിനും യുവാക്കൾക്കും ഒരു “ഹീറോ’ ആയി തുടരുമെന്നും കോൺഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി. “നിങ്ങൾ സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കുമ്പോഴും, നമ്മുടെ രാജ്യത്തെ പൗരന്മാരോട് കഴിയുന്നത്ര തവണ സംസാരിച്ച് രാഷ്ട്രത്തിന് ജ്ഞാനത്തിന്റെയും ധാർമികതയുടെയും ശബ്ദമായി തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് സമാധാനവും ആരോഗ്യവും സന്തോഷവും നേരുന്നു’ ഖാർഗെ എക്സിൽ എഴുതി.
Read MoreCategory: Loud Speaker
ഡൽഹി മദ്യനയക്കേസ്; കേജരിവാളിന്റെ ജാമ്യഹർജി ഇന്ന്; എതിര്‍ക്കുമെന്ന് ഇഡി; ജാമ്യം കിട്ടിയ സഞ്ജയ് സിംഗ് ഇന്ന് പുറത്തിറങ്ങും
ന്യൂഡൽഹി: മദ്യ നയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും മനീഷ് സിസോദിയക്കും ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുമെന്ന് ഇഡി. രണ്ടു പേർക്കും മദ്യനയ അഴിമതിയിൽ നേരിട്ട് പങ്കെന്ന് ആരോപിച്ചാണ് ജാമ്യത്തെ എതിര്‍ക്കുക. എഎപി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗിന്റെ ജാമ്യത്തെ എതിർക്കാതിരുന്നത് ഇദ്ദേഹത്തിന് കേസിൽ നേരിട്ട് പങ്കില്ലാതിരുന്നതിനാലാണ്. സഞ്ജയ് സിംഗിന്റെ ജാമ്യം മദ്യനയക്കേസിലെ വിചാരണയെ ബാധിക്കില്ലെന്നും എല്ലാ പ്രതികൾക്കുമെതിരേ തെളിവ് വിചാരണയിൽ നൽകുമെന്നും ഇഡി പറയുന്നു. അതേസമയം, ഇതുവരെ കേസിൽ തെളിവ് കണ്ടെത്താൻ ഇഡിക്ക് സാധിച്ചിട്ടില്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം. കേജരിവാളിന്റെ ഹർജി ഡൽഹി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കുന്നുണ്ട്.കേസിൽ ഇന്നലെ ഇഡി മറുപടി സമർപ്പിച്ചിരുന്നു. നടപടിക്രമങ്ങൾ പാലിച്ചാണ് കേജരിവാളിനെ അറസ്റ്റ് ചെയ്തതെന്നും കള്ളപ്പണ ഇടപാടിന് കേജരിവാൾ പാർട്ടിയെ ഉപയോഗിച്ചെന്നുമായിരുന്നു ഇഡിയുടെ മറുപടി. 45 കോടി രൂപ ഗോവ തെരഞ്ഞെടുപ്പിന് വേണ്ടി കേജരിവാൾ ചെലവാക്കിയെന്നും ഇക്കാര്യങ്ങൾ…
Read More‘ഒന്നാം പ്രതി’ റെയില്‍വേ; ട്രെയിനുകളില്‍ ഇതരസംസ്ഥാനക്കാരുടെ വിളയാട്ടം; പേടിച്ച് ടിടിഇമാർ; കാണാത്തമട്ടിൽ ആർപിഎഫ്
കോഴിക്കോട്: ടിക്കറ്റ് ചോദിച്ചതിന്റെപേരില്‍ ഇതരസംസ്ഥാന തൊഴിലാളി ടിടിഇയെ ട്രെയിനില്‍നിന്നു തള്ളിയിട്ടുകൊന്ന കേസില്‍ ‘ഒന്നാം പ്രതി’ റെയില്‍വേ തന്നെ. ട്രെയിനുകളില്‍ റിസര്‍വേഷന്‍ കോച്ചുകളില്‍പ്പോലും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന ഇതരസംസ്ഥാന തൊഴി ലാളികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു നിരന്തരം യാത്രക്കാര്‍ പരാതിപ്പെടുമ്പോഴും ശാശ്വത പരിഹാരമായിട്ടില്ല. ട്രെയിനുകളില്‍ മോശം പെരുമാറ്റവും അതിക്രമവും അടുത്തിടെ വര്‍ധിച്ചുവരികയും ചെയ്യുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ടിടിഇയുടെ മരണം. മാരകലഹരിവസ്തുക്കൾവരെ ഉപയോഗിച്ചെത്തുന്ന ഇതരസംസ്ഥാനയാത്രക്കാര്‍ ട്രെയിനുകളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ലെന്നു ദീര്‍ഘദൂര യാത്രക്കാര്‍ പറയുന്നു. റിസർവ് ചെയ്ത സീറ്റുകൾ ഇതരസംസ്ഥാനക്കാർ കൈയടക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടും റെയിൽവേ ഇതുവരെ ശക്തമായ നടപടി സ്വീകരിച്ചിട്ടില്ല. ഉത്തരേന്ത്യയിലേക്ക് സർവീസ് നടത്തുന്ന മരുസാഗർ എക്സപ്രസ് പോലെയുള്ള ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ സാധനങ്ങൾ കുത്തിനിറച്ച് ടിക്കറ്റില്ലാതെ കേരളത്തിലേക്കു യാത്ര ചെയ്യുന്നതു പതിവാണ്. സംഘടിത ശക്തിയായതിനാൽ ടിടിഇമാരും ഇതു കണ്ടില്ലെന്നു നടിക്കുന്നു. വലിയ ലഗേജുകളും മറ്റും…
Read Moreദക്ഷിണ റെയിൽവേക്ക് റിക്കാർഡ് വരുമാന വർധന; കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം 12,020 കോടി രൂപ
കൊല്ലം: ദക്ഷിണ റെയിൽവേക്ക് കഴിഞ്ഞ സാമ്പത്തിക വർഷം റിക്കാർഡ് വരുമാന വർധന. 2023-24 വർഷത്തെ മൊത്ത വരുമാനം 12,020 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 10 ശതമാനം അധികം വരുമാന വർധനയാണ് ഉണ്ടായിട്ടുള്ളത്. ദക്ഷിണ റെയിൽവേയെ സംബന്ധിച്ചിടത്തോളം ഇത് സർവകാല റിക്കാർഡാണ്. എല്ലാ മേഖലയിലും വരുമാനം കുതിച്ചുയർന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. യാത്രക്കൂലി ഇനത്തിൽ മാത്രം 7151 കോടി രൂപ ലഭിച്ചു. 3674 കോടിയാണ് ചരക്ക് ഗതാഗതത്തിൽ നിന്നുള്ള വരുമാനം. ഇതര ഇനങ്ങളിൽ നിന്ന് 1194 കോടി രൂപയും ലഭ്യമായി.കഴിഞ്ഞ സാമ്പത്തിക വർഷം ദക്ഷിണ റെയിൽവേ എട്ടു ജോഡി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് ആരംഭിച്ചത്. ഇതുവഴിയും ഗണ്യമായ വരുമാന വർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ‘ഒരു സ്റ്റേഷൻ, ഒരു ഉത്പന്നം പദ്ധതി പ്രകാരം വിവിധ സ്റ്റേഷനുകളിലായി 263 സ്റ്റാളുകൾ ആരംഭിച്ചു.…
Read Moreആഡംബര വാഹനവും 21 ലക്ഷം രൂപയും സ്ത്രീധനമായി നൽകിയില്ല; യുവതിയെ ഭർത്താവും വീട്ടുകാരും മർദിച്ച് കൊലപ്പെടുത്തി
നോയിഡ: ആഡംബരവാഹനവും 21 ലക്ഷം രൂപയും സ്ത്രീധനമായി നൽകാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവും കുടുംബവും ചേർന്ന് മർദിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള കരിഷ്മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കരിഷ്മയുടെ സഹോദരൻ ദീപക് നൽകിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ഭർത്താവ് വികാസും മാതാപിതാക്കളും സഹോദരങ്ങളും ചേർന്ന് തന്നെ മർദിച്ചതായി കരിഷ്മ സ്വന്തം വീട്ടിൽ വിളിച്ച് പറഞ്ഞിരുന്നു. തുടർന്ന് സഹോദരനും മറ്റ് ബന്ധുക്കളും അന്വേഷിച്ച് എത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2022 ൽ ആണ് കരിഷ്മയുടെയും വികാസിന്റെയും വിവാഹം നടന്നത്. തുടർന്ന് വികാസിന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. കരിഷ്മയുടെ കുടുംബം വിവാഹ സമയത്ത് 11 ലക്ഷം രൂപയുടെ സ്വർണവും ഒരു എസ്.യു.വിയും വരന്റെ കുടുംബത്തിന് സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ സ്ത്രീധനമായി ടൊയോട്ട ഫോർച്യൂണറും 21 ലക്ഷം രൂപയും കൂടി വേണമെന്ന്…
Read Moreവിവിപാറ്റ് സ്ലിപ്പുകള്‍: തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനൊപ്പമുള്ള (ഇവിഎം) മുഴുവൻ വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) രസീതുകള്‍ കൂടി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.നിലവില്‍ ലോക്സഭാ മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും തെരഞ്ഞെടുക്കുന്ന അഞ്ച് ഇവിഎമ്മുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ മാത്രമാണ്എണ്ണുന്നത്. ഇതിന് പകരം എല്ലാ വോട്ടിംഗ് മെഷീനും ഒപ്പമുള്ള വിവിപാറ്റുകളിലെയും സ്ലിപ്പുകള്‍ എണ്ണണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സമാനമായ ആവശ്യം ഉന്നയിച്ചുള്ള അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം ഈ ഹര്‍ജിയും ടാഗ് ചെയ്തുകൊണ്ടാണ് ഉത്തരവിറക്കിയത്.
Read Moreയുവതിയുടെ കാർ പിന്തുടർന്ന് അക്രമം; മൂന്ന് പേർ പിടിയിൽ
ബംഗളൂരു: നഗരത്തിൽ സ്ത്രീയുടെ കാറിന് പിന്നിൽ അപകടകരമായ രീതിയിൽ പിന്തുടർന്ന മൂന്നു യുവാക്കൾ പോലീസ് പിടിയിൽ. പ്രതികൾ സ്കൂട്ടറിൽ സ്ത്രീയുടെ കാറിനെ പിന്തുടരുകയും കാറിൽ കാലുവയ്ക്കുകയും വിൻഡോയിൽ ഇടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനു പിന്നാലെയാണു പോലീസ് നടപടി. പ്രിയ സിംഗ് എന്ന യുവതിക്കാണ് ദുരനുഭമുണ്ടായത്. തന്റെ കാറിനെ മൂന്നു പേർ പിന്തുടരുന്നതു കണ്ട പ്രിയ, കാറിലിരുന്നു കരഞ്ഞുകൊണ്ട് പോലീസിന്റെ ഹെൽപ് ലൈനിൽ വിളിച്ചു സഹായം തേടിയിരുന്നു. കോറമംഗല സെന്റ് ജോൺസ് ഹോസ്പിറ്റലിന് സമീപമായിരുന്നു സംഭവം. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായും സൗത്ത് ഈസ്റ്റ് പോലീസ് ഡിസിപി സികെ ബാബ പറഞ്ഞു.
Read Moreപൂർണിയയിൽ മത്സരിക്കും; പപ്പു യാദവ്
പാറ്റ്ന: ബിഹാറിലെ പൂർണിയ മണ്ഡലത്തിൽ പത്രിക സമർപ്പിക്കുമെന്നു പപ്പു യാദവ്. പൂർണിയ മണ്ഡലം ലക്ഷ്യമിട്ടായിരുന്നു പപ്പു യാദവ് രണ്ടാഴ്ച മുന്‍പ് കോൺഗ്രസിൽ ചേർന്നത്. എന്നാൽ, മണ്ഡലം ആർജെഡി ഏറ്റെടുത്തു. ബിമാ ഭാരതിയാണ് ആർജെഡി സ്ഥാനാർഥി. ജെഡി-യുവിൽനിന്ന് ആർജെഡിയിലെത്തിയ ആളാണ് ബിമാ ഭാരതി. പൂർണിയ മണ്ഡലം കോൺഗ്രസിനു നല്‍കണമെന്ന് പപ്പു യാദവ് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനോടാവശ്യപ്പെട്ടു. പൂർണിയ സ്വദേശിയാണ് പപ്പു യാദവ്. മൂന്നു തവണ ഇദ്ദേഹം പൂർണിയയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസിനു ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളാണു നല്‍കിയതെന്ന് ആക്ഷേപമുണ്ട്. ആർജെഡി 26 മണ്ഡലങ്ങളിലും കോൺഗ്രസ് ഒന്‍പതിലും മത്സരിക്കുന്നു. സിപിഐ (എംഎൽ) മൂന്നു സീറ്റിലും സിപിഐ, സിപിഎം കക്ഷികൾ ഓരോ സീറ്റിലും മത്സരിക്കുന്നു. കനയ്യകുമാറിനു നല്‍കാനിരുന്ന ബെഗുസരായി സീറ്റ് സിപിഐക്കു നല്‍കിയതിലും കോൺഗ്രസിനു നീരസമുണ്ട്.
Read Moreജനത്തെ പിഴിഞ്ഞ് എണ്ണക്കന്പനികൾ വീർത്തു; ലാഭം 90,000 കോടിയെന്നു കണക്കുകൾ
കോഴിക്കോട്: പൊതുമേഖലാ എണ്ണക്കന്പനികളുടെ ലാഭം 2023-24 സാന്പത്തിക വർഷം 90,000 കോടിയെന്നു കണക്കുകൾ പുറത്തുവന്നു. 2022-23 സാന്പത്തിക വർഷത്തിൽ എണ്ണക്കന്പനികൾക്ക് 14,600 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്ന സ്ഥാനത്താണ് ഈ സാന്പത്തിക വർഷം ഇത്രയും ലാഭം നേടാനായത്. ആഗോള വിപണയിൽ എണ്ണവില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയിൽ വില കുറയ്ക്കാതിരുന്നതിനാലാണ് എണ്ണക്കന്പനികൾക്കു വൻ ലാഭമുണ്ടാകാൻ കാരണമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. 2023 ഡിസംബർ 12ന് ബെന്റ് ക്രൂഡ് വില ബാരലിന് 74 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. ഒരു മാസത്തോളം ഈ വിലക്കുറവ് തുടർന്നെങ്കിലും എണ്ണവില കുറയ്ക്കുന്നതിനെപ്പറ്റി കേന്ദ്രം ചിന്തിച്ചില്ല. എണ്ണയുടെ അടിസ്ഥാന വിലയേക്കാൾ കൂടുതൽ കേന്ദ്ര-സംസ്ഥാന നികുതികൾ ചുമത്തിയ ശേഷവും അക്കാലത്ത് ലിറ്ററിന് പത്തു രൂപയിലേറെ എണ്ണക്കന്പനികൾ ലാഭം നേടിയിട്ടും ജനത്തെ കൊള്ളയടിക്കുന്നത് തുടരുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതവും പാചകവാതകത്തിന് നൂറു രൂപയും കുറച്ചെങ്കിലും ഈ കാലയളവിലും…
Read Moreനാമനിർദേശ പത്രിക സമർപ്പിക്കാൻ രാഹുൽ ഗാന്ധി വയനാട്ടിൽ പറന്നിറങ്ങും; പ്രവർത്തകർ ആവേശത്തിൽ; റോഡ് ഷോ നടത്തി ബുധനാഴ്ച പത്രിക സമർപ്പണം
കോഴിക്കോട്: വയനാട്ടിൽ യുഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ എംപിയുമായ രാഹുൽ ഗാന്ധി നാളെ നാമനിർദേശപത്രിക സമർപ്പിക്കും. വയനാട്ടിലെ ഏഴ് നിയോജകമണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12 നായിരിക്കും പത്രിക സമര്‍പ്പിക്കുകയെന്നു വയനാട് പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും എംഎൽഎയും ആയ എ.പി. അനിൽകുമാറും, ടി. സിദ്ദീഖ് എംഎൽഎയും അറിയിച്ചു. മൂപ്പൈനാട് പഞ്ചായത്തിലെ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രാഹുല്‍ഗാന്ധി റോഡ് ഷോ ആരംഭിക്കുന്ന കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ റോഡ് മാര്‍ഗം എത്തും. രാഹുൽ ഗാന്ധിക്ക് പുറമേ സംസ്ഥാന നേതാക്കളായ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാബ് തങ്ങൾ തുടങ്ങിയവരും അണിനിരക്കും. സിവില്സ്റ്റേഷന് പരിസരത്ത് റോഡ് ഷോ അവസാനിപ്പിക്കും. തുടർന്ന് വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ ഡോ. രേണുരാജിന് നാമനിര്‍ദേശ പത്രിക…
Read More