പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിൽ സന്ദർശനം നടത്തുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എൻഡിഎയുടെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചുകൊണ്ട് 15നു പത്തനംതിട്ടയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. 19നു പാലക്കാട്ടു നടക്കുന്ന റോഡ്ഷോയിൽ പങ്കെടുക്കും. 19നു രാവിലെ 10നു പാലക്കാട് ഗവ. മോയൻ സ്കൂൾ പരിസരത്തുനിന്ന് കോട്ടമൈതാനം അഞ്ചുവിളക്കു വരെയാണ് റോഡ്ഷോ. ഗവ.മോയൻ സ്കൂൾ മുതൽ സ്റ്റേഡിയം സ്റ്റാൻഡ് വരെയും പരിഗണനയിലുണ്ട്.
Read MoreCategory: Loud Speaker
ഓണമല്ല, പാഠപുസ്തകങ്ങളാണ് ആദ്യമെത്തിയത്; സ്കൂൾ പാഠപുസ്തകത്തിന്റെ വിതരണോദ്ഘാടനം ഇന്ന്
തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കോട്ടണ്‍ഹിൽ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി വിതരണോദ്ഘാടനം നിർവഹിക്കും. രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ കുട്ടികൾക്ക് അടുത്ത അധ്യയന വർഷത്തേക്ക് ആവശ്യമായ 1,43,71,650 പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. ഈ പാഠപുസ്തകങ്ങളിൽ ഇംഗ്ലീഷ് മീഡിയം, തമിഴ് മീഡിയം, കന്നഡ മീഡിയം എന്നിവ ഉൾപ്പെടും. പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച് അടുത്ത അക്കാദമിക് വർഷത്തേക്കുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ കുട്ടികൾക്ക് ആവശ്യമായ 2,09,72,250 പാഠപുസ്തകങ്ങളുടെ അച്ചടി മേയ് ആദ്യവാരം പൂർത്തിയാകും. അതിന്റെ വിതരണോദ്ഘാടനം മേയ് 10ന് നടത്തുമെന്നും മന്ത്രി അറിയിച്ചു
Read Moreദിവാകരനെ ഞങ്ങൾക്ക് വേണം; കെ. സുധാകരനെതിരേ മമ്പറം മത്സരിക്കില്ല; കോൺഗ്രസിൽ തിരിച്ചെത്തും
തലശേരി: കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ കെ. സുധാകരനെതിരേ കണ്ണൂർ ലോക്സഭാ സീറ്റിൽ മത്സരത്തിനില്ല. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ ഇടപെടലുകളെ തുടർന്നാണ് മമ്പറം ദിവാകരൻ നിലപാട് മാറ്റിയത്. ദിവാകരനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കി. രണ്ട് വർഷത്തിനും മൂന്ന് മാസത്തിനും ശേഷമാണു മമ്പറം ദിവാകരന് കോൺഗ്രസിലേക്ക് തിരിച്ചു വരാനുള്ള പാത ഒരുങ്ങുന്നത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ദിവാകരൻ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെ. പ്രമോദ്, സുദീപ് ജയിംസ് തുടങ്ങിയ നേതാക്കൾ മമ്പറം ദിവാകരനെ വീട്ടിലെത്തി കണ്ട് സംസാരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി നിയാസ്, എം.എം. ഹസൻ, കെ.സി. വേണുഗോപാൽ എന്നിവർ ദിവാകരനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. തുടർന്നാണ്…
Read Moreമദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ മാത്രമല്ല, ഇനി പോലീസിന്റെ വക ബോധവത്കരണ ക്ലാസും
കൊച്ചി: മദ്യപിച്ചു വാഹനം ഓടിച്ചു പിടിയിലാല്‍ ഇനി പിഴ മാത്രമല്ല, പോലീസിന്റെ ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കണം. ട്രാഫിക്ക് പോലീസ് നടത്തുന്ന ട്രാഫിക്ക് ബോധവത്ക്കരണ ക്ലാസിന് ഇന്ന് തുടക്കമായി. കൊച്ചി നഗരത്തില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് പോലീസ് പിഴയ്ക്കൊപ്പം ബോധവത്കരണ ക്ലാസും തുടങ്ങിയത്. നഗരത്തില്‍ മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിക്കുന്നത് സംബന്ധിച്ച് ദിവസേന 40 ഓളം കേസുകളാണ് ട്രാഫിക് ഉള്‍പ്പെടെയുള്ള പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിനു തടയിടാനാണ് പോലീസിന്റെ ഉദേശ്യം. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെൻഡ് ചെയ്യുന്നതിന് മോട്ടോര്‍ വാഹന വകുപ്പിനോട് ശിപാര്‍ശ ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ശ്യാം സുന്ദര്‍ പറഞ്ഞു. ട്രാഫിക്ക് പോലീസിനെ കൂടാതെ കളമശേരി, ഏലൂര്‍, ചേരാനല്ലൂര്‍, എളമക്കര, പാലാരിവട്ടം, ഇന്‍ഫോപാര്‍ക്ക്, തൃക്കാക്കര, മരട്, ഹില്‍പ്പാലസ്, അമ്പലമേട്, ഉദയംപേരൂര്‍, പനങ്ങാട് എന്നീ പോലീസ് സ്റ്റേഷന് പരിധിയില്‍ മദ്യപിച്ച്…
Read Moreനിയമ വിദ്യാര്‍ഥിനിയെ ആക്രമിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങി
പത്തനംതിട്ട: കടമ്മനിട്ടയിലെ സ്വകാര്യ ലോ കോളജനില് നിയമവിദ്യാര്‍ഥിനിയെ ആക്രമിച്ചു പരിക്കേല്പിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫ് പോലീസില്‍ കീഴടങ്ങി. ലോ കോളജില്‍ നാലാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയും കോളജില്‍ എസ്എഫ്ഐ വിദ്യാര്‍ഥിയും നാട്ടില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയും സിപിഎം പെരുനാട് ഏരിയാ കമ്മിറ്റിയംഗവുമാണ്. മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതി വരെ പോയിട്ടും രക്ഷയില്ലെന്നു വന്നതോടെയാണ് കീഴടങ്ങല്‍. പിന്നീട് ഹൈക്കോടതിയിലും ജാമ്യത്തിനു ശ്രമിച്ച് അറസ്റ്റ് പരമാവധി വൈകിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇന്നു രാവിലെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ആറന്മുള എസ്എച്ച്ഒ മുമ്പാകെ ജെയ്സണ്‍ ജോസഫ് കീഴടങ്ങിയത്. കോളജില്‍ പ്രിന്‍സിപ്പലിനെതിരേ വിദ്യാര്‍ഥികള്‍ സംയുക്തമായി നടത്തിവന്ന സമരത്തില്‍ പങ്കെടുത്തവരുടെ ഹാജര്‍ പ്രശ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സഹപാഠിയായ വിദ്യാര്‍ഥിനിയെ എസ്എഫ്ഐ നേതാക്കള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ മൂക്കിന്റെ പാലത്തിനു ക്ഷതമേറ്റ പെണ്‍കുട്ടി പോലീസില്‍ നല്കിയ പരാതിയിലാണ് ജയസ്ണെതിരേ കേസെടുത്തത്. പിന്നീട് ജയ്സണെ സംരക്ഷിക്കാന്‍…
Read Moreഭാര്യയെ കൊന്ന് മൃതദേഹം ചവറ്റുകൂനയിൽ ഉപേക്ഷിച്ചു; ഓസ്ട്രേലിയയിൽ നിന്ന് ഹൈദരാബാദിലെത്തിയ യുവാവ് ഭാര്യവീട്ടുകാരോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഹൈദരാബാദ്: ഭാര്യയെ ഓസ്ട്രേലിയയിൽ വച്ച് കൊലപ്പെടുത്തിയശേഷം മകനുമായി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് യുവാവ്. ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനി ചൈതന്യ മന്ദാഗിനിയാണ് (36) കൊല്ലപ്പെട്ടത്. ഹൈദരാഹാദിലെത്തിയ യുവാവ് ഭാര്യയുടെ മാതാപിതാക്കളുടെ കൈയിൽ മകനെ ഏൽപ്പിച്ചതിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തി. ചൈതന്യ മധാഗ്നിയുടെ മൃതദേഹം ഓസ്ട്രേലിയയലിലെ ബക്ലിയിലെ റോഡിനരികിലുള്ള ചവറ്റ് കൂനയിൽ ഉപേക്ഷിച്ച നിലയിൽ ശനിയാഴ്ചയാണ് കണ്ടെത്തിയത്. യുവതി സംശയകരമായ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും വിക്ടോറിയ പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.
Read Moreഎന്തിഷ്ടമായിരുന്നെന്നോ… വഴക്കിനെ തുടർന്ന് ഭാര്യ വീടുവിട്ടുപോയി; യുവാവ് ജീവനൊടുക്കി
നാഗ്പുർ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ വീടുവിട്ടുപോയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. നാഗ്പുരിലെ ഗീതനഗറിലാണ് സംഭവം. 35കാരനാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചത്. പിണങ്ങിപ്പോയ ഭാര്യയെ വീട്ടിലേക്ക് മടങ്ങിവരാൻ ആവശ്യപ്പെട്ട് ഇയാൾ നിരവധി തവണ വിളിച്ചിരുന്നു. എന്നാൽ യുവതി വരാൻ തയാറായില്ല. ഇത് യുവാവിനെ മാനസികമായി വല്ലാതെ തളർത്തി. തുടർന്നാണ് ഇയാൾ ജീവനൊടുക്കിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ഹുഡ്കേശ്വർ പോലീസ് അറിയിച്ചു.
Read Moreപോൽ ആപ്പ്; പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഇനി പരാതി നൽകാം
തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഇനി പരാതി നൽകാം. അതിനു വേണ്ടി തയാറാക്കിയിരിക്കുന്ന ആപ്ലിക്കേഷനാണ് പോൽ.ഈ ആപ്പ് പ്ളേസ്റ്റോറിൽ നിന്നും, ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും. കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ആപ്പ് ഉപയോഗിക്കേണ്ട രീതിയെ കുറിച്ചും പോസ്റ്റിൽ വിവരിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാം. പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പൂർണ മേൽവിലാസം എന്നിവ ആദ്യഘട്ടത്തിൽ നൽകണം. തുടർന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി…
Read More‘മോദിയുടെ പേര് പറയുന്ന ഭർത്താക്കന്മാർക്ക് അത്താഴം കൊടുക്കരുത്, നിങ്ങളുടെ സഹോദരൻ കേജ്രിവാൾ മാത്രമേ നിങ്ങളോടൊപ്പം നിൽക്കൂ’
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പറയുന്ന ഭർത്താക്കന്മാർക്ക് അത്താഴം കൊടുക്കരുതെന്ന് സ്ത്രീകളോട് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഡൽഹി ടൗൺ ഹാളിൽ സംഘടിപ്പിച്ച ‘മഹിളാ സമ്മാൻ സമരോഹ്’ പരിപാടിയിലാണ് കേജ്രിവാളിന്റെ ആഹ്വാനം. നിരവധി പുരുഷന്മാർ ഇന്ന് മോദിയുടെ പേര് ഉച്ചരിക്കുന്നുണ്ട്. ഭാര്യമാരായ നിങ്ങൾ വേണം അത് ശരിയാക്കാൻ. ഭർത്താക്കന്മാർ മോദിയുടെ നാമം ഉരുവിട്ടാൽ അത്താഴം നൽകില്ലെന്ന് നിങ്ങൾ പറയണമെന്ന് കേജ്രിവാൾ പറഞ്ഞു. കൂടാതെ തന്നെയും ആം ആദ്മി പാർട്ടിയെയും പിന്തുണയ്ക്കുമെന്ന് കുടുംബാംഗങ്ങളോട് സത്യം ചെയ്യാൻ സ്ത്രീകൾ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ സഹോദരൻ കേജ്രിവാൾ മാത്രമേ നിങ്ങളോടൊപ്പം നിൽക്കൂ” എന്ന് ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് സ്ത്രീകളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “സൗജന്യ വൈദ്യുതി, ബസ് യാത്ര എന്നിവ നിങ്ങൾക്ക് ഒരുക്കിയത് ഞാനാണ്. പ്രതിമാസം 1000 രൂപ വീതം എല്ലാ സ്ത്രീകൾക്കും നൽകുന്നതിനു തീരുമാനിക്കുകയും ചെയ്തു.…
Read Moreഎസ്എഫ്ഐക്കാര്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുന്നെന്ന് പരാതി; കലോത്സവ വേദിയില്‍ പ്രതിഷേധവുമായി കെഎസ്യു
തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിനിടെ സംഘര്‍ഷം. കലോത്സവത്തിനിടെ എസ്എഫ്ഐക്കാര്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുന്നെന്ന് ആരോപിച്ച് കെഎസ്യുക്കാര് പ്രധാന സ്റ്റേജായ സെനറ്റ് ഹാളിലേക്ക് തള്ളിക്കയറി. എസ്എഫ്ഐക്കെതിരേ മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. കലോത്സവ വേദിയില്‍ പലയിടങ്ങളിലും പല സമയത്തായി എസ്എഫ്ഐക്കാര്‍ വിദ്യാര്‍ഥികളെ മര്ദിക്കുന്നെന്നാണ് പരാതി. കെഎസ്യുവിന് ഭരണമുള്ള കോളജുകളിലെ വിദ്യാര്‍ഥികളോട് എസ്എഫ്ഐ വിരോധം തീര്‍ക്കുന്നു എന്നാണ് ആരോപണം. ഇന്ന് രാവിലെ തിരുവനന്തപുരം ലോ കോളജിലെ വിദ്യാര്‍ഥികളെ എസ്എഫ്ഐക്കാര്‍ മര്‍ദിച്ചു. നെടുമങ്ങാട് അടക്കമുള്ള കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം മര്‍ദനമേറ്റെന്നും പരാതിയുണ്ട്. മര്‍ദിച്ചവര്‍ക്കെതിരേ കേസെടുക്കണമെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്യു പ്രതിഷേധം. എസ്എഫ്ഐക്കാരും വേദിയിലേക്ക് വന്നതോടെ ഇരുകൂട്ടരും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിക്കുകയാണ്. പോലീസെത്തി ഇവരെ ഇവിടെനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ഇതോടെ സെനറ്റ് ഹാളില്‍ നടക്കേണ്ട ഒപ്പന മത്സരം തത്ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.
Read More