തൃശൂർ: അണികളോട് ക്ഷോഭിച്ചതില്‍ വിശദീകരണവുമായി സുരേഷ് ഗോപി. ആദിവാസി ഊരിലെ ജനങ്ങളുടെ വോട്ട് ചേര്‍ക്കാത്തതിലാണ് താൻ പ്രവര്‍ത്തകരോട് ക്ഷുഭിതനായതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. പ്രവര്‍ത്തകരെ ശാസിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും അതിനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസമാണ് ശാസ്താംപൂവം ആദിവാസി കോളനിയിലെ സന്ദർശനത്തിന് ആളു കുറഞ്ഞതിൽ പ്രവർത്തകരോട് സുരേഷ് ഗോപി കയർത്ത് സംസാരിച്ചത്. പ്രചാരണത്തിന് എത്തിയ സ്ഥലത്ത് ആളു കുറഞ്ഞതും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാഞ്ഞതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇങ്ങനെ ആണെങ്കിൽ മത്സരത്തിനില്ലെന്നും തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും നേതാക്കളോടും പ്രവര്‍ത്തകരോടും സുരേഷ് ഗോപി ഭീഷണി മുഴക്കി. സംഭവം വൈറലായതോടെ പ്രതികരണം അറിയിക്കുകയായിരുന്നു അദ്ദേഹം. ‘നാളെ ജയിച്ചുകഴിഞ്ഞാലും അണികളാണ് ജനങ്ങള്‍ക്കിടയിൽ ഇറങ്ങിച്ചെന്ന് ഓരോ പ്രശ്നങ്ങൾ എന്നെ അറിയിക്കേണ്ടത്. ഇതുപോലെ ഇനിയും ആവര്‍ത്തിച്ചാല്‍ ഇനിയും വഴക്ക് പറയും. അതിന്റെ ചെറിയൊരു സൂചനയാണ് അവർക്ക് നൽകിയത്. പ്രവർത്തകർ അവർക്ക് ചെയ്യാനുള്ള ജോലി ചെയ്യണം.അല്ലെങ്കിൽ എനിക്കെന്റെ…
Read MoreCategory: Loud Speaker
ഇനി നേർക്കുനേർ; കടത്തനാടൻ മണ്ണിൽ ജനപ്രിയരുടെ പോരാട്ടം; സീറ്റ് നിലനിര്‍ത്തുകയെന്നതാണ് ഷാഫിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി
കോഴിക്കോട്: യുഡിഎഫിന്റെ സിറ്റിംഗ് സീറ്റില്‍നിന്ന് കെ. മുരളീധരനെ തൃശൂരിലേക്കു മാറ്റിയ നടപടി വടകരയില്‍ പോരാട്ടത്തിന്റെ വീര്യം കുറയ്ക്കുമോ? കടത്തനാടൻ മണ്ണിലേക്ക് അപ്രതീക്ഷിത സ്ഥാനാർഥിയായെത്തിയ യുവതുർക്കി ഷാഫി പറന്പിലിനെ അടിയറവു പറയിപ്പിക്കാൻ മുതിർന്ന സിപിഎം നേതാവ് കെ.കെ. ശൈലജയ്ക്കാകുമോ? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി. ജയരാജനെ നേരിടാന്‍ വട്ടിയൂര്‍ക്കാവില്‍നിന്ന് എത്തിയ മുരളി തകര്‍പ്പന്‍ ജയം നേടിയാണ് പാര്‍ലമെന്റില്‍ എത്തിയത്. ഇത്തവണ പ്രചാരണം തുടങ്ങി മുന്നോട്ടുപോകുമ്പോഴാണ് അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടായത്. വളരെക്കാലമായി യുഡിഎഫിന്റെ പക്കലുള്ള വടകര മണ്ഡലം തിരിച്ചുപിടിക്കുന്നതിനാണ് മുന്‍മന്ത്രി കെ.കെ. ശൈലജയെ സിപിഎം രംഗത്തിറക്കിയിട്ടുള്ളത്. ഒരാഴ്ച മുമ്പുതന്നെ പ്രചാരണം തുടങ്ങിയ അവര്‍ ഏറെ മുന്നേറിക്കഴിഞ്ഞു. സിറ്റിംഗ് എംപിയെന്ന നിലയില്‍ മുരളിയുമായി കനത്തമത്സരമാണ് എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുരളിയെ വടകരയില്‍നിന്ന് തൃശൂരിലേക്ക് മാറ്റിയതോടെ ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ട്. യുവത്വത്തിന്റെ പ്രതീകമെന്ന നിലയിലാണ് ഷാഫിയെ യുഡിഎഫ് വടകരയിലേക്കു കൊണ്ടുവരുന്നത്. സംസ്ഥാനത്ത്…
Read Moreഇനി അങ്കം മുറുകും; ചാലക്കുടിയിലും മാവേലിക്കരയിലും ആളായി; രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്
കോട്ടയം: ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകക്ഷിയായ ബിഡിജെഎസ് രണ്ടിടങ്ങളിൽ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ചാലക്കുടിയിൽ കെ. എ. ഉണ്ണികൃഷ്ണന് ആണ് സ്ഥാനാര്‍ഥി. മാവേലിക്കരയിൽ ബൈജു കലാശാല മത്സരിക്കും. ഇടുക്കി, കോട്ടയം സീറ്റുകളിലെ സ്ഥാനാര്‍ഥികളെ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കും. കോട്ടയത്ത് താൻ മത്സരിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. അതേസമയം, എന്‍എസ്എസ് ആസ്ഥാനത്തെത്തി തുഷാര്‍ വെള്ളാപ്പള്ളി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച്ച നടത്തി. തുഷാര്‍ ജനറല്‍ സെക്രട്ടറിയുമായി അരമണിക്കുറോളം ചര്‍ച്ച നടത്തി. സന്ദര്‍ശനം സൗഹൃദപരമായിരുന്നുവെന്നും രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും സന്ദര്‍ശനത്തിനു ശേഷം തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Read Moreമദ്യനയ അഴിമതിക്കേസിൽ ജയിലിൽ തുടരുന്ന സഞ്ജയ് സിംഗിന് പോഷക സമ്പന്നമായ ആഹാരം നൽകാൻ കോടതി നിർദേശം
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിൽ തുടരുന്ന ആംആദ്മി നേതാവും എംപിയുമായ സഞ്ജയ് സിംഗിന് പോഷക സമ്പന്നമായ ആഹാരം നൽകാൻ കോടതി നിർദേശം. പ്രത്യേക ജഡ്ജി എം.കെ. നാഗ്പാലിന്റേതാണ് ഉത്തരവ്. മികച്ച ആഹാരം കൂടാതെ കുപ്പിവെള്ളവും സഞ്ജയ് സിംഗിനു നൽകാൻ കോടതി നിർദേശിച്ചു. സഞ്ജയ് സിംഗ് നൽകിയി ഹർജി പരിഗണിക്കവെയാണു കോടതി ഉത്തരവ്. ഡൽഹിക്കു പുറത്തുള്ള ജയിലുകളിൽ എത്തിക്കുമ്പോൾ നല്ല ഭക്ഷണമോ ശുദ്ധമായ വെള്ളമോ വൃത്തിയുള്ള ചുറ്റുപാടോ ലഭിക്കുന്നില്ലെന്നായിരുന്നു സഞ്ജയുടെ പരാതി. എന്നാൽ ജയിലിലെ ചട്ടപ്രകാരം ഒരു നേരത്തെ ഭക്ഷണത്തിനു ചെലവാകുന്ന 70 രൂപയിൽ അധികം തുക പുതിയ ഭക്ഷണ രീതിക്കു ചെലവാകുകയാണെങ്കിൽ അധികമായി വരുന്ന തുക പ്രതിയിൽനിന്ന് ഈടാക്കാനും കോടതി നിർദേശിച്ചു.
Read Moreകോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ഉൾപ്പെട്ട പത്തനംതിട്ടയില്‍ പോര്‍ക്കളം ഒരുങ്ങി
പത്തനംതിട്ട: മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ രംഗത്തിറങ്ങിയതോടെ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ മത്സരചിത്രം തെളിഞ്ഞു.യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ ത്രികോണ പോരാട്ടത്തിനാണ് മണ്ഡലം ഒരുങ്ങിയിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിംഗ് എംപി കോണ്‍ഗ്രസിലെ ആന്റോ ആന്റണി നാലം ഊഴം തേടുന്പോള്‍, എല്‍ഡിഎഫില്‍ നിന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം മുന്‍മന്ത്രി ഡോ.ടി.എം. തോമസ് ഐസക്കാണ് സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി രംഗത്തിറക്കിയിരിക്കുന്നത് അനില്‍ ആന്റണിയെയാണ്.സ്ഥാനാര്‍ഥികള്‍ മൂവരും ഇതിനോടകം മണ്ഡലത്തില്‍ സജീവമാണ്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാത്തതിനാല്‍ എംപിയെന്ന നിലയില്‍ പൊതുപരിപാടികളില്‍ പങ്കെടുത്തു വരികയായിരുന്നു ആന്റോ ആന്റണി. ഇന്നു മുതല്‍ പ്രചാരണ പരിപാടികളുമായി രംഗത്തിറങ്ങും. ഏറ്റവും ആദ്യം തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയത് തോമസ് ഐസക്കാണ്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുഖാമുഖം പരിപാടികളുമായി ഐസക്ക് സജീവമാണ്. പൊതുപരിപാടികളിലും തന്റെ സാന്നിധ്യം അദ്ദേഹം ഉറപ്പിക്കുന്നു. എല്‍ഡിഎഫിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഇന്നാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണി മൂന്നുദിവസം മുന്‍പാണ് ഔദ്യോഗികമായി…
Read Moreകണ്ടു…കണ്ടു…കണ്ടില്ല..! സുകുമാരന്‍നായരുമായുള്ള അരമണിക്കൂർ കൂടിക്കാഴ്ച വെറും സൗഹൃദം മാത്രമെന്ന് തുഷാർ വെള്ളാപ്പള്ളി; സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്
ചങ്ങനാശേരി: ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച്ച നടത്തി. തുഷാര്‍ ജനറല്‍ സെക്രട്ടറിയുമായി അരമണിക്കുറോളം ചര്‍ച്ച നടത്തി. സന്ദര്‍ശനം സൗഹൃദപരമായിരുന്നുവെന്നും രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും സന്ദര്‍ശനത്തിനു ശേഷം തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിഡിജെഎസിന് നല്‍കിയിട്ടുള്ള സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്നും തുഷാര്‍ പറഞ്ഞു.
Read Moreപുതിയ വന്ദേഭാരത് എക്സ്പ്രസുകൾ: കേരളത്തിന്റെ പ്രതീക്ഷയ്ക്ക് മങ്ങൽ; 12 ട്രെയിനുകൾ 12ന് പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്യും
കൊല്ലം: രാജ്യത്ത് വിവിധ റൂട്ടുകളിലായി 12 പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ ബോർഡ് തീരുമാനം. പുതുതായി അനുവദിച്ചതിൽ ഒന്നു പോലും കേരളത്തിന് ഇല്ല. ഇത് കേരളത്തിന്റെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായി.എല്ലാ സർവീസുകളും പ്രധാനമന്ത്രി നരേന്ദ്രമോദി 12-ന് വീഡിയോ കോൺഫറൻസിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും. ഇതു സംബന്ധിച്ച റെയിൽവേ മന്ത്രാലയത്തിന്റെ അടിയന്തര നിർദേശം ഇന്നലെ എല്ലാ സോൺ ജനറൽ മാനേജർമാർക്കും ഡിവിഷണൽ റെയിൽവേ മാനേജർമാർക്കും ലഭിച്ചു. ഉദ്ഘാടനത്തിനുള്ള തയാറെടുപ്പുകൾ ധൃതഗതിയിൽ നടത്താനും നിർദേശത്തിൽ പറയുന്നു.അതേസമയം ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസ് മംഗളൂരു വരെ ദീർഘിപ്പിക്കുന്നതിന്റെ ഉദ്ഘാടനവും 12- ന് പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്ന് സൂചനകളുണ്ട്. ഇതിന് മുന്നോടിയായുള്ള കാസർഗോഡ് – മംഗളൂരു റൂട്ടിലെ ട്രയൽ റൺ അടുത്ത ദിവസം നടക്കും. ഈ വണ്ടി മംഗളൂരുവരെ നീട്ടിക്കൊണ്ടുള്ള റെയിൽവേ ബോർഡിന്റെ…
Read Moreദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നു സൂചന
ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം. സിപിഎം പ്രതിനിധിയായി മൂന്നു തവണ ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിച്ച രാജേന്ദ്രനെ നിലവില്‍ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ പാര്‍ട്ടിയില്‍ നിന്നും അകല്‍ച്ചയിലാണ് രാജേന്ദ്രന്. ഇതിനിടെയാണ് അദ്ദേഹം ബിജെപിയില്‍ ചേരുമെന്നുള്ള വിവരം പുറത്തു വരുന്നത്. പി.കെ.കൃഷ്ദാസ് അടക്കം മുതിര്‍ന്ന ബിജെപി നേതാക്കള്‍ അദ്ദേഹമായി ചര്‍ച്ച നടത്തിയെന്നും വിവരമുണ്ട്. സസ്പെന്ഷന് പിന്‍വലിക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറായില്ലെങ്കില്‍ വൈകാതെ തന്നെ കടുത്ത തീരുമാനമുണ്ടാകുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ നല്കുന്ന സൂചന. എന്നാല്‍ താന്‍ ബിജെപിയില്‍ ചേരുമെന്ന പ്രചാരണത്തെ രാജേന്ദ്രന് അദ്ദേഹം തള്ളി. തമിഴ്നാട്ടില്‍ നിന്നുള്ള ബിജെപി ദേശീയ നേതാവ് നേരില്‍ വന്ന് കണ്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പി.കെ.കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കളും സംസാരിച്ചിരുന്നു. ഈ വിവരം സിപിഎം സംസ്ഥാന സെക്രട്ടറിയെ എകെജി സെന്ററിലെത്തി അറിയിച്ചിരുന്നു. എന്നിട്ടും…
Read Moreപെൺഭ്രൂണഹത്യയെന്നു പരാതി; ബംഗളൂരുവിലെ സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി
ബംഗളൂരു: വനിതാദിനത്തിൽ ഞെട്ടിക്കുന്ന വാർത്തയാണ് കർണാടകയിൽനിന്നു പുറത്തുവരുന്നത്. വ്യാപകമായി പെൺഭ്രൂണഹത്യകൾ നടക്കുന്ന ആശുപത്രിയെക്കുറിച്ചുള്ള റിപ്പോർട്ട് സമൂഹമനഃസാക്ഷിയെ ആശങ്കപ്പെടുത്തുന്നതായി. പെൺഭ്രൂണഹത്യ നടക്കുന്നുവെന്ന പരാതിയിൽ ബംഗളൂരു നെലമംഗലയിലെ ആസാരെ ആശുപത്രി അന്വേഷണം പൂർത്തിയാകുന്നതുവരെ അടച്ചുപൂട്ടിയിരിക്കുകയാണ് പോലീസ്. മൂന്നു വർഷമായി ഇവിടെ അനധികൃത ഗർഭഛിദ്രം നടക്കുന്നുവെന്നാണു റിപ്പോർട്ട്. കർണാടക ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഇന്നലെ ആശുപത്രി റെയ്ഡ് ചെയ്യുകയും നിരവധി രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എംടിപി) നിയമം ലംഘിച്ചും ഗർഭഛിദ്രത്തിന്റെ രേഖകൾ സൂക്ഷിക്കാതെയും മൂന്നു വർഷത്തിനിടെ 74 ഗർഭഛിദ്രങ്ങൾ നടത്തിയെന്നാണ് ആശുപത്രിക്കെതിരേയുള്ള ആരോപണം. ഭ്രൂണത്തിന്റെ ലിംഗഭേദ നിർണയത്തിനുള്ള സ്കാനിംഗ് മെഷീനുകൾ വിതരണം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ബംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് അറിയിച
Read Moreഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല; പത്മജയെ പിന്തുണച്ച് ഹരീഷ് പേരടി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകൾ പത്മജ ബിജെപിയിൽ ചേർന്നു കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചതിനു പിന്നാലെ പത്മജയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. വനിതാദിനമായ ഇന്ന് തന്റെ ഫേസ്ബുക്കിലാണ് ഹരീഷ് പേരടിയുടെ പ്രതികരണം. ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റയ്ക്ക് നടന്നുനീങ്ങുന്നുവെന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്. ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ലെന്നും എന്നാണ് ഹരീഷ് പേരടി കുറിച്ചു. വനിതാദിനാശംസകൾ നേർന്നുകൊണ്ടാണ് താരത്തിനന്റെ കുറിപ്പ്. ലോകവനിതാദിനം.. നിങ്ങൾക്ക് രാഷ്ട്രീയമായ യോജിപ്പും വിയോജിപ്പുമുണ്ടാവാം. പക്ഷെ ഒരു സ്ത്രീ ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റയ്ക്ക് നടന്നുനീങ്ങുന്നു. ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല. എല്ലാവർക്കും ലോക വനിതാദിനാശംസകൾ എന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. ഇന്നലെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രകാശ് ജാവദേക്കർ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്മജ ബിജെപി അംഗത്വം…
Read More