ജാർഖണ്ഡ്: ബിജെപിക്കെതിരേ രൂക്ഷ വിമർശനവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറൻ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ ആദിവാസികൾക്ക് ആപത്താണ്. ആദിവാസികളുടെ ഭൂമി പാർട്ടി കൊള്ളയടിക്കുകയും വനങ്ങളിൽ നിന്നും കൽക്കരി നിക്ഷിപ്ത പ്രദേശങ്ങളിൽ നിന്നും അവരെ പിഴുതെറിയുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനു കേന്ദ്രസർക്കാർ ശ്രമിക്കുകയാണ്. അത്തരം ശ്രമങ്ങൾക്കെതിരേ സംസ്ഥാനം പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വനാവകാശ നിയമത്തിൽ ബിജെപി സർക്കാർ ഭേദഗതി വരുത്തി. അതുപോലെ കൽക്കരി ബേറിങ് ഏരിയാ ആക്ട്, ഛോട്ടാനാഗ്പൂർ ടെനൻസി ആക്ട് എന്നിവ ഭേദഗതി ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്നും ചമ്പൈ സോറൻ പറഞ്ഞു. ജാർഖണ്ഡ് നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read MoreCategory: Loud Speaker
കൊല്ലപ്പെട്ടുവെന്നല്ലാതെ മറ്റു വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ല: ക്ലാസിക്കൽ നർത്തകൻ അമേരിക്കയിൽ കൊല്ലപ്പെട്ട സംഭവം; പ്രതികരണവുമായി കുടുംബം
കൊൽക്കത്ത: ക്ലാസിക്കൽ നർത്തകനായ അമർനാഥ് ഘോഷ് അമേരിക്കയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ബന്ധുക്കൾ. അമർനാഥ് ഘോഷ് വെടിയേറ്റ് മരിച്ചിട്ട് നാല് ദിവസങ്ങൾ പിന്നിട്ടിട്ടും മരണത്തെക്കുറിച്ച് കുടുംബത്തിന് കൂടുതലൊന്നും അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് അമർനാഥ് ഘോഷിന്റെ അമ്മയുടെ സഹോദരൻ ശ്യാമൽ ഘോഷ് പറഞ്ഞു. കുച്ചിപ്പുടിയിലും ഭരനാട്യത്തിലും പ്രഗത്ഭനായ അമർനാഥ് കഴിഞ്ഞ വർഷം അവസാനത്തോടെയാണ് നൃത്ത മോഹങ്ങളുമായി അമേരിക്കയിലേക്ക് ചേക്കേറിയത്. അമേരിക്കിയിലെ പഠനത്തിനിടെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അമർനാഥ് നാല് ദിവസങ്ങൾക്ക് മുമ്പാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. എന്നാൽ അമർനാഥ് കൊല്ലപ്പെട്ടുവെന്നല്ലാതെ മറ്റു വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന് അമ്മയുടെ സഹോദരൻ പറയുന്നു. പോലീസിൽ നിന്നും സർക്കാരിൽ നിന്നും അമർനാഥ് മരിച്ചുവെന്ന് വിവരം ലഭിച്ചിരുന്നു. എന്നാൽ മറ്റു വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് അമ്മാവൻ ശ്യാമൽ ഘോഷ് പറഞ്ഞു. അമർനാഥ് കൊൽക്കത്തയിലെ സൂരിയിലാണ് താമസിച്ചിരുന്നത്. അതേസമയം, കൊലപാതകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പ്രാദേശിക കൗൺസിലറായ സുപർണ റോയും…
Read Moreഎല്ലാ പ്രതികളേയും പിടിക്കണം, കണ്ടു നിന്നവരും എന്റെ കണ്ണിൽ കുറ്റക്കാർ; സിദ്ധാർഥന്റെ അമ്മ
തിരുവനന്തപുരം: മകന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാ പ്രതികളേയും പിടിക്കണമെന്നും ഇനിയും ആളുകൾ വരാനുണ്ടെന്നും സിദ്ധാർഥന്റെ മാതാവ് ഷീബ. കണ്ട് നിന്നവരുൾപ്പെടെ തന്റെ കണ്ണിൽ കുറ്റക്കാരാണ്. നീതി ലഭിക്കും വരെ പോരാടാനാണ് തീരുമാനം. ആരൊക്കെ കൂടെ നിന്നാലും ഇല്ലങ്കിലും അവസാനം വരെ പോരാടുമെന്ന് ഷീബ പറഞ്ഞു. കേസിൽ ഉൾപ്പെട്ടവർക്കെല്ലാം തക്കതായ ശിക്ഷ കൊടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. കൂടുതൽ അന്വേഷണം നടക്കുമെന്നാണ് കരുതുന്നത്. എന്നാൽ അന്വേഷണം അവസാനഘട്ടത്തിലേക്ക് അട്ടിമറിക്കപ്പെട്ടേക്കാമെന്ന ആശങ്കയുണ്ടെന്ന് സിദ്ധാർഥന്റെ പിതാവ് പറഞ്ഞു. തുടക്കം മുതൽ പ്രതികൾ ഓരോ കള്ളത്തരങ്ങളാണ് പറയുന്നത്. സിദ്ധാർഥൻ പാർട്ടിക്കാരനെന്ന് ആദ്യം പറഞ്ഞു. പിന്നീട് കള്ളക്കേസിൽ കുടുക്കാൻ നോക്കി. അതിനാൽതന്നെ കേസ് അട്ടിമറിക്കുമോ എന്നാണ് ഇപ്പോഴത്തെ ആശങ്കയെന്ന് അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്തവർ ഭാരവാഹികളാണെന്നും സിദ്ധാർഥന്റെ അച്ഛൻ കൂട്ടിച്ചേർത്തു.
Read Moreഒളിക്കാനും മറയ്ക്കാനും സംസ്ഥാന സര്‍ക്കാരിന് ഒന്നുമില്ലെങ്കിൽ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം; സിദ്ധാർഥന്റെ മരണത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: കേരള വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കടുത്ത ശിക്ഷ കുറ്റക്കാർക്ക് നൽകണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സിദ്ധാർഥന്റെ മരണത്തിൽ ആഘാതമേറ്റത് ആ കുടുംബത്തിന് മാത്രമല്ല, മക്കളുള്ള എല്ലാവർക്കുമാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. നെടുമങ്ങാട് സിദ്ധാർഥന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന് ഒളിക്കാനും മറയ്ക്കാനുമില്ലെങ്കിൽ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ‘വളരെ നികൃഷ്ടവും പൈശാചികവുമായ ഒരു അവസ്ഥ വിദ്യാർഥി രാഷ്ട്രീയ മേഖലയിൽ വളരെ വർഷങ്ങളായി നമ്മൾ കാണുന്നുണ്ട്. ഓടിച്ചിട്ടു കൊല്ലുകയും എറിഞ്ഞു കൊല്ലുകയും ചെയ്യുന്നു. സൗഹൃദം വളർത്തേണ്ട പ്രായമാണ്. സത്യാവസ്ഥ ഉറപ്പായും കണ്ടെത്തണം. അതിക്രൂരമായി ശിക്ഷിക്കപ്പെടണം. അവരുടെ അച്ഛനമ്മമാരെ ഓർത്തും ദുഃഖിക്കാനേ സാധിക്കൂ. അവരെന്ത് തെറ്റ് ചെയ്തു? ഇനി ഒരു കുഞ്ഞിനും ഇങ്ങനെ സംഭവിക്കരുത്. ഒരു കുടുംബത്തിനും ഇങ്ങനെ ഒരു വേദന അനുഭവിക്കാൻ ഇടവരരുത്. മക്കളുള്ള…
Read Moreപി.സി. ജോർജിന്റെ പരാമർശത്തിൽ അതൃപ്തി; തുഷാർ വെള്ളാപ്പള്ളി പരാതി അറിയിക്കും; ജെപി നദ്ദയുമായി ചർച്ച ഇന്ന്
ആലപ്പുഴ: ലോക്സഭ സീറ്റുമായി ബന്ധപ്പെട്ട പി.സി. ജോര്‍ജിന്റെ പരാമര്‍ശത്തില്‍ ബിഡിജെഎസിന് അതൃപ്തി. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പരാതി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി തുഷാർ വെള്ളാപ്പള്ളി ഇന്ന് ചര്‍ച്ച നടത്തും. പത്തനംതിട്ടയിൽ താന്‍ മത്സരിക്കണമെന്ന് ജനം ആഗ്രഹിച്ചിരുന്നു. താന്‍ മത്സരിക്കുന്നതിനെ വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും എതിര്‍ത്തുവെന്നുമായിരുന്നു പി.സി. ജോര്‍ജിന്റെ പരാമർശം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പി.സി. ജോര്‍ജിന്റെ പ്രസ്താവന അനാവശ്യ വിവാദം ഉണ്ടാക്കുമെന്നാണ് ബിഡിജെഎസ് നിലപാട്.
Read Moreബംഗളൂരുവിൽ വിജയാഘോഷത്തിനിടെ പാക് അനുകൂല മുദ്രാവാക്യം; വ്യാപാരി അറസ്റ്റിൽ
ബംഗളൂരു: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപി സയദ് നസീർ ഹുസൈന്റെ വിജയാഘോഷത്തിനിടെ അനുയായികൾ വിധാൻസൗധയിൽ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചുള്ള കേസിൽ ഹാവേരിയിൽനിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. ബയദഗിയിലെ മുളകു വ്യാപാരിയായ മുഹമ്മദ് ഷാഫി നാഷിപുഡിയെയാണ് അറസ്റ്റ് ചെയ്തത്. ഹാവേരി ബിജെപി ഘടകം നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. അതേസമയം, പാക്ക് മുദ്രാവാക്യം വിളിച്ചെന്ന ബിജെപി ആരോപണം ഇനിയും തെളിഞ്ഞിട്ടില്ലെന്നും ഇയാളുടെ ശബ്ദ സാന്പിളുകൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. മുദ്രാവാക്യ വിവാദത്തെച്ചൊല്ലിയുള്ള ബിജെപി-കോൺഗ്രസ് വാക്പോര് തുടരുകയാണ്. ഇതുസംബന്ധിച്ച ഫോറൻസിക് ലാബ് റിപ്പോർട്ട് സർക്കാർ മനഃപൂർവം പുറത്തുവിടുന്നില്ലെന്നു പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു. അന്തിമ റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്തമാക്കി. കർശന നടപടിയുണ്ടാകും വരെ പ്രതിഷേധം തുടരാനാണു ബിജെപി തീരുമാനം. സർക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം ഗവർണർ താവർചന്ദ് ഗെലോട്ടിനെയും സമീപിച്ചിരുന്നു.
Read Moreഎസ്എഫ്ഐയുടെ ക്രൂര മർദനത്തിൽ അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും കാലുകളിലെ പേശീ വ്യൂഹത്തിനും ബലക്ഷയമുണ്ടായി, കുടുംബ ജീവിതം ഒഴിവാക്കേണ്ടി വന്നു; ഞാൻ ജീവിക്കുന്ന ഒരു രക്തസാക്ഷി; കുറിപ്പുമായി ചെറിയാൻ ഫിലിപ്
തിരുവനന്തപുരം: എഴുപതുകളിൽ കെഎസ്യു നേതാവായിരുന്നപ്പോൾ എസ്എഫ്ഐ യുടെ ക്രൂരമായ പീഡനത്തിന് നിരന്തരം ഇരയായ ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന കുറിപ്പുമായി ചെറിയാന് ഫിലിപ്പ് രംഗത്ത്. യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് കോളജിന്റെ രണ്ടാം നിലയിൽ നിന്നും എസ്എഫ്ഐക്കാർ തന്ന താഴേക്ക് വലിച്ചെറിഞ്ഞെന്നും ഇത് നട്ടെല്ലിനും സുഷുമ്നാകാണ്ഢത്തിനും ഗുരുതരമായ ക്ഷതമുണ്ടാകാൻ കാരണമായെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…ഞാൻ ജീവിക്കുന്ന ഒരു രക്തസാക്ഷി: ചെറിയാൻ ഫിലിപ്പ്എഴുപതുകളിൽ കെഎസ്യു നേതാവായിരുന്നപ്പോൾ എസ്എഫ്ഐ യുടെ ക്രൂരമായ പീഡനത്തിന് നിരന്തരം ഇരയായ ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ് ഞാൻ. യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് കോളജിന്റെ രണ്ടാം നിലയിൽ നിന്നും എസ്എഫ്ഐക്കാർ എന്നെ താഴേക്ക് വലിച്ചെറിഞ്ഞത്. നട്ടെല്ലിനും സുഷുമ്നാകാണ്ഢത്തിനും ഗുരുതരമായ ക്ഷതമുണ്ടായതിനെ തുടർന്ന് അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും കാലുകളിലെ പേശീ വ്യൂഹത്തിനും ക്രമേണ ബലക്ഷയമുണ്ടായി. അതുകൊണ്ടാണ് കുടുംബ…
Read Moreസിദ്ധാർഥന്റെ മരണം;പ്രതികൾക്കു സംരക്ഷണവുമായി സിപിഎം നേതാക്കൾ കോടതിയിൽ; മജിസ്ട്രേറ്റിനെതിരേ തട്ടിക്കയറിയ നേതാവിനെ കോടതിയിൽനിന്ന് ഇറക്കിവിട്ടു
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ച് മരണത്തിലേക്കു നയിച്ച കേസിലെ പ്രതികളെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയപ്പോള്‍ മുതിര്‍ന്ന സിപിഎം നേതാക്കളും എത്തി. രണ്ടു നേതാക്കളാണ് പ്രതികളെ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ അവർക്കു സംരക്ഷണവുമായി എത്തിയത്. ഇതിൽ ഒരാൾ പോലീസ് തടഞ്ഞിട്ടും മജിസ്ട്രേറ്റിന്റെ മുറിയിലേക്കു തള്ളിക്കയറി. പ്രതികളെ ഹാജരാക്കുന്നതില്‍ പോലീസ് കാലതാമസം വരുത്തിയെന്ന പരാമര്‍ശവുമായി എത്തിയ നേതാവിനെ മജിസ്ട്രേറ്റ് ഇറക്കിവിട്ടു. കേസില്‍ പ്രതികള്‍ക്കുവേണ്ടി സിപിഎം നേതൃത്വം ഇടപെടുന്നതിന്റെ വ്യക്തമായ തെളിവാണ് ഈ സംഭവം. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപേരെ ബുധനാഴ്ച രാത്രി കല്‍പ്പറ്റ ജുഡീഷല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റിന്റെ വസതിയിലാണ് ഹാജരാക്കിയിത്. വസതിയിലെ ഓഫീസിലേക്ക് പോലീസിനും പ്രതികൾക്കുമൊപ്പം കയറിയ നേതാവിനെ കോടതി ജീവനക്കാർ വിലക്കിയെങ്കിലും ഇയാൾ പിൻവാങ്ങിയില്ല. ആരാണ് തടയാൻ എന്നു ജീവനക്കാരോടു കയര്‍ത്തു ചോദിച്ച നേതാവ് പോലീസ് ഇടപെട്ടിട്ടും പിന്മാറിയില്ല. ആറു പ്രതികളെയും…
Read Moreസിദ്ധാർഥന്റെ വീടിനു മുന്നിലെ ഫ്ലക്സ് ബോർഡ് നീക്കം ചെയ്ത് സിപിഎം; എസ്എഫ്ഐ കൊന്നതാണ് എന്നെഴുതിയ പുതിയ ബോർഡ് സ്ഥാപിച്ച് കെഎസ്യു
തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകരുടെ മർദനത്തെ തുടർന്നു ജീവനൊടുക്കേണ്ടിവന്ന പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ വീടിനു മുന്നിൽ പുതിയ ബോർഡ് സ്ഥാപിച്ച് കെഎസ്യു. സിദ്ധാര്‍ഥനെ എസ്എഫ്ഐ കൊന്നതാണ് എന്നെഴുതിയ ബോര്‍ഡാണ് കെഎസ്യു സ്ഥാപിച്ചത്. അതേസമയം, എസ്എഫ്ഐ പ്രവർത്തകൻ സിദ്ധാർഥനെ കൊന്നവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരിക എന്ന ഫ്ലക്സ് ബോർഡ് സിപിഎം വിദ്യാർഥിയുടെ വീടിനു മുന്നിൽ സ്ഥാപിച്ചിരുന്നു. സിപിഎം,ഡിവൈഎഫ്ഐ ബ്രാഞ്ച് കമ്മിറ്റികളുടെ പേരിലായിരുന്നു ബോര്‍ഡ്. എന്നാല്‍ സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ ഇതിനെതിരേ വിദ്യാര്‍ഥിയുടെ കുടുംബാംഗങ്ങൾ രംഗത്തുവന്നു. അതോടെ സിപിഎം ബോർഡ് അവിടെ നിന്നും മാറ്റി. ഇതിനു പിന്നാലെയാണ് കെഎസ്യു പുതിയ ബോർഡ് സ്ഥാപിച്ചത്. ഇതിനിടെ സിദ്ധാര്‍ഥന്റെ മരണത്തിൽ നാല് പ്രതികൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. സൗദ് റിഷാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്. ഇവർ നാലുപേരും…
Read Moreവയറുവേദനയ്ക്ക് ചികിത്സ നൽകിയത് വ്യാജ ഡോക്ടർ; കുത്തിവയ്പ്പിന് പിന്നാലെ യുവതി മരിച്ചു
ഷാജഹാൻപൂർ: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതി കുത്തിവയ്പ്പിന് പിന്നാലെ മരിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയറുവേദനയെ തുടർന്ന് യുവതിയെ ബന്ധുക്കൾ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചത്. യുവതിയെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷവും വേദന കുറഞ്ഞില്ലെന്നും തുടർന്ന് ഒരു വ്യാജ ഡോക്ടർ എത്തി കുത്തിവയ്ക്കുകയായിരുന്നെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. കുത്തിവയ്പ്പിന് പിന്നാലെ യുവതിയുടെ അവസ്ഥ വഷളാവുകയും മരണപ്പെടുകയുമായിരുന്നു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അവ്നീഷ്, ഇയാളുടെ സഹായികളായ പ്രിയങ്ക, അജയ് എന്നിവർക്കെതിരെയാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. യുവതിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. സംഭവം അന്വേഷിക്കാനായി ഉദ്യോഗസ്ഥരെ നിയോഗിച്ചുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ.കെ. ഗൗതം വ്യക്തമാക്കി. സ്വകാര്യ ക്ലിനിക് അടയ്ക്കുമെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തന്നെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More