തിരുവനന്തപുരം: എസ്എഫ്ഐ നേതൃത്വം നല്കുന്ന ലഹരി മാഫിയയാണ് പൂക്കോട് കോളജിലെ സിദ്ധാര്‍ഥനെ മർദിച്ച് കൊന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. വിദ്യാർഥിയുടെ കൊലപാതകം ആത്മഹത്യയായി എഴുതിത്തള്ളുന്നതിനു പോലീസ് കൂട്ടുനിന്നു എന്നും അദ്ദേഹം പറഞ്ഞു. ഇസ്തിരിയിട്ട വസ്ത്രത്തിൽ മരപ്പട്ടി മൂത്രമൊഴിച്ചതിനെ കുറിച്ചാണ് ആഭ്യന്തര മന്ത്രിയുടെ ആശങ്ക. മരപ്പട്ടി ആര്‍ക്കാണ് കൂട്ടുവരിക എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ പരിഹസിച്ചു. പൂക്കോട് കോളജിലെ സിദ്ധാര്‍ഥന്റെ മരണത്തിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. എസ്എഫ്ഐ നേതൃത്വം നല്കുന്ന ലഹരി മാഫിയയാണ് സിദ്ധാർഥനെ മർദിച്ച് കൊന്നത്. സിദ്ധാർഥന്റെ കൊലപാതകം ആത്മഹത്യയായി എഴുതിത്തള്ളാൻ പോലീസ് കൂട്ടുനിന്നു. പോലീസുകാര്‍ക്കെതിരെ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. പ്രതികളെ സിപിഎം സംരക്ഷിക്കുകയാണ്. സിദ്ധാർഥ് വധക്കേസ് പ്രതികളെ ഏതു ‘മുടക്കോഴിമലയിലാണ്’ ഒളിപ്പിച്ചിരിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ വെളിപ്പെടുത്തണം എന്നും മുരളീധരൻ പറഞ്ഞു.
Read MoreCategory: Loud Speaker
ലോക്സഭാ തെരഞ്ഞെടുപ്പ്; കേരളത്തിലെയടക്കം 160 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇന്ന് ബിജെപി പ്രഖ്യാപിച്ചേക്കും
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥികളുടെ ആദ്യ പട്ടിക ഇന്നു പ്രഖ്യാപിക്കും. കേരളത്തിലെ അടക്കം 160 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണു സൂചന. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെ രാത്രി ഡൽഹിയിൽ ചേർന്നിരുന്നു. പുലർച്ചെ വരെ നീണ്ട യോഗത്തിൽ നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിംഗ്, പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവർ പങ്കെടുത്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, സംഘടനാ ചുമതലയുള്ളവരും യോഗത്തിന് മുമ്പായി ബിജെപി ആസ്ഥാനത്തെത്തി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി. കെ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരും കേന്ദ്ര നേതാക്കളെ കണ്ടു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ പേരിനാണ് മുൻതൂക്കമെന്നാണ് അറിയുന്നത്. ആറ്റിങ്ങലിൽ വി. മുരളീധരൻ സ്ഥാനാർഥിയാകും. ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രൻ, സന്ദീപ് വാചസ്പതി, സുരേഷ് ഗോപി , അനിൽ ആന്റണി, പി.സി. ജോർജ്, എ.പി. അബ്ദുള്ളക്കുട്ടി…
Read Moreമഹാരാഷ്ട്രയിൽ ഭരണകക്ഷി നേതാക്കളെ വിരുന്നിന് ക്ഷണിച്ച് ശരദ് പവാർ
മുംബൈ: ഇന്ത്യ മുന്നണിയെ അന്പരപ്പിലാക്കി ശരദ് പവാറിന്റെ അപ്രതീക്ഷിത നീക്കം. മഹാരാഷ്ട്രയിലെ ഭരണപക്ഷ നേതാക്കളെ പവാർ അത്താഴ വിരുന്നിന് ക്ഷണിച്ചതാണ് ആശ്ചര്യം ഉണർത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെയാണ് അത്താഴ വിരുന്നിന് ക്ഷണിച്ചത്. ഞായറാഴ്ച സർക്കാർ പരിപാടിക്കായി എത്തുന്ന ഈ നേതാക്കളെ പവാർ ബരാമതിയിലെ വസതിയിലേക്കാണു ക്ഷണിച്ചത്. പവാറിന്റെ പുതിയ നീക്കത്തിന് പിന്നിൽ മകൾ സുപ്രിയ സുലേയാണെന്നാണ് അഭ്യൂഹം. നിലവിൽ ബാരാമതിയിലെ എംപിയാണ് ശരദ് പവാറിന്റെ മകൾ സുപ്രിയ. വരുന്ന തെരഞ്ഞെടുപ്പിൽ സുപ്രിയയ്ക്കെതിരേ അജിത് പവാറിന്റെ ഭാര്യയെ എൻഡിയെ പരിഗണിക്കുന്നതായാണ് വിവരം. ഇതിനിടെയാണ് ശരദ് പവാറിന്റെ അപ്രതീക്ഷിത നീക്കം.
Read Moreകുട്ടനാട്ടിലെ സ്ത്രീകൾ വരുമാന മാർഗത്തിനായി കേറ്ററിംഗ് സ്ഥാപനം ആരംഭിച്ചു; കൂട്ടായ്മയെക്കുറിച്ച് അറിഞ്ഞ ഗവർണർ രാജ്ഭവനിലേക്ക് ക്ഷണിച്ച് ആദരിച്ചു
ചെറുകര: കുട്ടനാട്ടിലെ നീലംപേരൂർ പഞ്ചായത്തിലെ ചെറുകരയിലും പരിസരത്തുമുള്ള കർഷകത്തൊഴിലാളി വീട്ടമ്മമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വക സ്വീകരണം. ഇന്നലെ രാജ്ഭവനിലേക്ക് ഗവർണർ ക്ഷണിച്ചുവരുത്തിയാണ് ആദരിച്ചത്. കുട്ടനാട്ടിൽനിന്ന് പ്രത്യേക ബസ് പിടിച്ചാണ് സംഘം രാജ്ഭവനിൽ എത്തി മടങ്ങിയത്. കുട്ടനാട്ടിൽ കാർഷിക മേഖലയല്ലാതെ മറ്റു വരുമാന മാർഗങ്ങൾ ഇല്ലാത്ത സ്ത്രീകൾ ഒത്തുചേർന്ന് 2020 ഫെബ്രുവരിയിൽ കാറ്ററിംഗ് യൂണിറ്റ് ആരംഭിച്ചു. പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾക്ക് ജീവിതമാർഗം ഉണ്ടാക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനും ഇടയാക്കിയ കാറ്ററിംഗ് സംഘത്തെക്കുറിച്ചറിഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇവരെ രാജ്ഭവനിലേക്കു ക്ഷണിച്ച് അനുമോദിക്കുകയായിരുന്നു.
Read Moreബംഗ്ലാദേശിൽ ബഹുനില കെട്ടിടത്തിലെ തീപിടിത്തത്തിൽ 43 മരണം; പരിക്കേറ്റ നിരവധിപേർ ആശുപത്രിയിൽ
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 43 പേർ മരിച്ചു. നാൽപതിലധികം പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഏഴ് നിലകളുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. ഇതുവരെ 43 പേർ തീപിടിത്തത്തിൽ മരിച്ചുവെന്ന് ബംഗ്ലാദേശ് ആരോഗ്യമന്ത്രി സാമന്ത ലാൽ സെൻ പറഞ്ഞു. പരിക്കേറ്റ 40 പേർ നഗരത്തിലെ പ്രധാന ആശുപത്രികളിൽ ചികിത്സയിലാണെന്നും സെൻ പറഞ്ഞു. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 9.50 ന് ധാക്കയിലെ ബെയ്ലി റോഡിലെ ഒരു പ്രശസ്തമായ ബിരിയാണി റെസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് തീ മുകളിലത്തെ നിലകളിലേക്ക് പടരുകയുമായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ രണ്ട് മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് ഫയർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഷിഹാബ് പറഞ്ഞു. 75 പേരെ അവർ ജീവനോടെ രക്ഷിച്ചതായി അഗ്നിശമനസേനയുടെ പ്രസ്താവനയിൽ പറയുന്നു.
Read Moreസമൂഹമാധ്യമങ്ങൾ അരങ്ങ് വാഴുന്ന പുതുരാഷ്ട്രീയാന്തരീക്ഷത്തിൽ ജാഗ്രതകുറവിന് വലിയ വിലയാണ് നൽകേണ്ടിവരുന്നത്; സമരാഗ്നി വേദിയിലെ ദേശീയഗാന വിവാദത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഹാരിസ് മുദൂർ
മലപ്പുറം: കോൺഗ്രസിന്റെ സമരാഗ്നി വേദിയിൽ ദേശീയഗാനം തെറ്റിച്ച് പാടിയ സംഭവത്തിൽ നേതാക്കളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂർ. സ്റ്റേജും മൈക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കൾക്ക് ഉണ്ടാവണമെന്നും, നേതാക്കളുടെ ജാഗ്രതക്കുറവിന് കനത്ത വിലയാണ് നൽകേണ്ടി വരുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… നേതൃത്വം എന്നത് ഒരുപാട് ചേരുവകൾ അടങ്ങിയതാണ്. പുതിയ കാലഘട്ടമാണന്ന് മനസിലാക്കി അതിനനസരിച്ച് പാകപ്പെടുത്തലുകളും നേതൃത്വത്തിലുള്ളവർ സ്വീകരിക്കേണ്ടതുണ്ട്. സ്റ്റേജും മൈക്കുമൊന്നും പുതിയകാലഘട്ടത്തിലെ രാഷ്ട്രീയത്തിൽ പൊതുജനം വലിയസംഭവമാക്കിയെടുക്കുന്നില്ലെന്ന തിരിച്ചറിവ് നേതൃത്വത്തിന് അനിവാര്യമാണ്. സമൂഹമാധ്യമങ്ങൾ അരങ്ങ് വാഴുന്ന പുതുരാഷ്ട്രീയാന്തരീക്ഷത്തിൽ ജാഗ്രതകുറവിന് വലിയ വിലയാണ് നൽകേണ്ടിവരുന്നത്. ശ്രീനിവാസൻ പറയുന്നത് പോലെ എന്റെ തല എന്റെ ഫിഗർ കാലമൊക്കെ കാറ്റിൽ പറന്നുപോയിട്ടുണ്ട്, അറിവും ഇടപെടലും അവതരണവും വഴിയൊരുക്കുന്ന പുതുരാഷ്ട്രീയമാണ് ജനങ്ങളാഗ്രഹിക്കുന്നത്. ആത്മവിശ്വാസവും പ്രാപ്തിയും കഴിവുമുള്ളവനെ…
Read Moreഓൺലൈൻ നിക്ഷേപ തട്ടിപ്പ്; വ്യവസായിയിൽ നിന്ന് 3.61 കോടി തട്ടിയയാൾ അറസ്റ്റിൽ
മുംബൈ: ഓൺലൈൻ നിക്ഷേപത്തട്ടിപ്പിലൂടെ 73കാരനായ വ്യവസായിയിൽനിന്നു 3.61 കോടി രൂപ തട്ടിയെടുത്ത ഗാർമെന്റ് യൂണിറ്റ് ഉടമ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് സൈബർ പോലീസ് ഇതുവരെ 2.20 കോടി രൂപയും 330 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. കഴിഞ്ഞ വർഷം മേയ് 20നും ഒക്ടോബർ ഏഴിനുമിടയിൽ രണ്ടു സ്ത്രീകളുൾപ്പെടെ മൂന്നു പേർ ബന്ധപ്പെട്ടതിനെത്തുടർന്നാണ് വ്യവസായി പണം നിക്ഷേപിച്ചത്. ഇയാളുടെ വിശ്വാസം നേടിയെടുത്ത പ്രതികൾ പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വ്യവസായി 3.61 കോടി രൂപ നിക്ഷേപിച്ചു. എന്നാൽ പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും വരുമാനം ലഭിക്കാത്തതിനെത്തുടർന്ന് വ്യവസായി പോലീസിൽ പരാതി നൽകുകയായിരുന്നു.
Read Moreഹൈവേകളിലെ ടോൾപിരിവിൽ വർധനവ്; 10 മാസത്തിൽ 53,000 കോടി കടന്നു
മുംബൈ: രാജ്യത്തെ ദേശീയപാതകളിലെ ടോൾപിരിവ് സാമ്പത്തികവർഷത്തിന്റെ ആദ്യ പത്തുമാസം പിന്നിടുമ്പോൾ 53,289.41 കോടി രൂപയിലെത്തി. മുൻവർഷം ആകെ ലഭിച്ച 48,028.22 കോടി രൂപയെ ഇതിനകം മറികടന്നുകഴിഞ്ഞു. രാജ്യത്ത് ടോൾപിരിവുള്ള റോഡുകളുടെ ദൈർഘ്യവും ഫാസ്ടാഗുപയോഗിക്കുന്നവരുടെ എണ്ണവും കൂടിയത് ടോൾപിരിവിലെ വർധനയ്ക്ക് ആക്കംകൂട്ടി. ഈ സാമ്പത്തിക വർഷം മൊത്തം ടോൾപിരിവ് 62,000 കോടി രൂപ കടക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. 2018-19 സാമ്പത്തികവർഷം 25,154.76 കോടി രൂപ മാത്രമായിരുന്നു ദേശീയപാതകളിലെ ടോൾപിരിവ്. 2018-19ൽ ടോൾപിരിവുള്ള റോഡുകളുടെ ദൈർഘ്യം 25,996 കിലോമീറ്റർ മാത്രമായിരുന്നു. ഈ സാമ്പത്തിക വർഷം നവംബർ അവസാനംവരെയുള്ള കണക്കനുസരിച്ചിത് 45,428 കിലോമീറ്ററായി കൂടി. രാജ്യത്താകെ 962 ടോൾബൂത്തുകളാണ് നിലവിലുള്ളത്.
Read Moreഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് നാളെ തുടക്കം; സ്കൂളുകളിൽ എത്തിയിട്ടുള്ളത് ഒന്നാം വർഷ പരീക്ഷയുടെ നാലു ദിവസത്തേക്കുള്ള ചോദ്യപേപ്പർ മാത്രം
കൊച്ചി: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ നാളെ തുടങ്ങാനിരിക്കെ സ്കൂളുകളില്‍ എത്തിയിട്ടുള്ളത് ഒന്നാം വർഷ പരീക്ഷയുടെ നാല് ദിവസത്തേക്കുള്ള വിഷയങ്ങളുടെ ചോദ്യ പേപ്പർ മാത്രം. മാര്‍ച്ച് ഒന്നു മുതല്‍ 26 വരെ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ആദ്യം നാല് ദിവസങ്ങളിലെ (മാര്‍ച്ച് 1,5,7,14) ചോദ്യപേപ്പറുകള്‍ മാത്രമാണ് നിലവില്‍ വിതരണം ചെയ്തിരിക്കുന്നത്. തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങളിലെ (മാര്‍ച്ച് 16, 19, 21, 23, 26) ചോദ്യപേപ്പറുകള്‍ പിന്നീട് യഥാസമയം പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിക്കുമെന്നാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടറുടെ ഉത്തരവിലുള്ളത്. മാര്‍ച്ച് ഒന്നിന് നടക്കുന്ന പാര്‍ട് 2 ലാംഗേജസ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, അഞ്ചിലെ പാര്‍ട്ട് ഒന്ന്- ഇംഗ്ലീഷ്, ഏഴിലെ കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ ചോദ്യ…
Read Moreമോദി കേരളത്തിൽ സ്ഥിരതാമസമാക്കിയാലും ബിജെപി ജയിക്കില്ല: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ സ്ഥിര താമസം ആക്കിയാലും ബിജെപി കേരളത്തിൽ ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തൃശൂരിൽ സുരേഷ് ഗോപി വിജയിക്കില്ലെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. മാസപ്പടി വിവാദം തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും ഇത് വെറും ആരോപണം മാത്രമെന്നും അദ്ദേഹം പറഞ്ഞു. കമ്പനികൾ തമ്മിൽ ഉള്ളത് കമ്പനികൾ തമ്മിൽ പരിഹരിക്കുക. ഇത് മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ ആക്രമണമാണെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പെൻഷൻ മുടങ്ങിയത് വോട്ടിനെ ബാധിക്കില്ല. സമസ്തയുൾപ്പെടെയുള്ള ന്യുനപക്ഷ വിഭാഗം വസ്തുത മനസിലാക്കി പ്രതികരിക്കുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Read More