മാ​വോ​യി​സ്റ്റു​ക​ളെ തേ​ടി പോ​യവർക്കു വഴിതെറ്റി​; അട്ടപ്പാടി വനത്തിൽ കു​ടു​ങ്ങി​യ 15 അംഗ സംഘത്തെ രക്ഷപ്പെടുത്തി

പാ​ല​ക്കാ​ട്: ഒ​രു രാ​ത്രി മു​ഴു​വ​ൻ കാ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി​യ പോ​ലീ​സു​കാ​രെ മ​ണി​ക്കൂ​റു​ക​ൾ​ക്കുശേ​ഷം ര​ക്ഷ​പ്പെ​ടു​ത്തി. മാ​വോ​യി​സ്റ്റു​ക​ളെ തെര​യു​ന്ന​തി​നാ​യി കാ​ട്ടി​ലേ​ക്ക് പോ​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ട്ട​പ്പാ​ടി വ​ന​ത്തി​നു​ള്ളി​ൽ വ​ഴി​തെ​റ്റി കു​ടു​ങ്ങി​യ​ത്. ആ​ന്‍റി ന​ക്സ​ൽ സ്ക്വാ​ഡ് അ​ട​ക്കം 15 അംഗ പോ​ലീ​സ് സം​ഘ​മാ​ണ് കാ​ടി​ന​ക​ത്ത് കു​ടു​ങ്ങി​യ​ത്. അ​ഗ​ളി ഡി​വൈ​എ​സ്പി എ​സ്. ​ജ​യ​കൃ​ഷ്ണ​ൻ, പു​തൂ​ർ എ​സ്​ഐ വി.​ ജ​യ​പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ റെ​സ്ക്യൂ ടീ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.വ​ന​ത്തി​ലെ പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം മ​ട​ങ്ങി​യ​പ്പോ​ൾ വ​ഴി​തെ​റ്റി​യ​താ​ണെ​ന്ന് അ​ഗ​ളി ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. കു​ത്ത​നെ​യു​ള്ള മ​ല​യാ​യി​രു​ന്നു​വെ​ന്നും കാ​ട്ടാ​ന​യ​ട​ക്കം വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നെ​ന്നും ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. തെ​ര​ച്ചി​ൽ സം​ഘ​ത്തി​ന് വ​ഴി കാ​ണി​ക്കാ​ൻ ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ഹാ​യി​ച്ചു. ഇ​ന്ന​ലെ രാ​ത്രിത​ന്നെ വ​ന​ത്തി​ൽ കു​ടു​ങ്ങി​യ പോ​ലീ​സു​കാ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ തെര​ച്ചി​ൽ സം​ഘ​ത്തി​ന് സാ​ധി​ച്ചി​രു​ന്നു. ഉ​ൾ​വ​ന​ത്തി​ലേ​ക്ക് പോ​വു​ന്പോ​ൾ സ്വാ​ഭാ​വി​ക​മാ​യി സം​ഭ​വി​ക്കു​ന്ന കാ​ര്യ​മാ​ണി​തെ​ന്നും ആ​ശ​ങ്ക വേ​ണ്ടെ​ന്നും പാ​ല​ക്കാ​ട് ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യും ഇ​ന്ന​ലെത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രാ​ത്രി പ​ന്ത്ര​ണ്ടോടെ ഇ​വ​രെ​യെ​ല്ലാം ക​ണ്ടെ​ത്താ​ൻ…

Read More

ബ​ജ​റ്റ് സ്ത്രീ​ശ​ക്തി​യു​ടെ പ്ര​ക​ട​ന​മാ​കും; പ്ര​തി​പ​ക്ഷ​ശ​ബ്ദം പ്ര​തി​ഷേ​ധ​ത്തി​നു മാ​ത്ര​മാ​കാ​തെ ക്രി​യാ​ത്മ​ക നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് ഉ​യ​ര​ണ​മെ​ന്ന് മോ​ദി

ന്യൂ​ഡ​ൽ​ഹി: വ​നി​താ​സം​വ​ര​ണ ബി​ൽ അ​വ​ത​രി​പ്പി​ച്ച​തു ച​രി​ത്ര​നീ​ക്ക​മാ​യെ​ന്നും ഈ ​പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം നാ​രീ​ശ​ക്തി​യു​ടെ ഉ​ത്സ​വ​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റ് സ്ത്രീ​ശ​ക്തി​യു​ടെ പ്ര​ക​ട​ന​മാ​കു​മെ​ന്നും മോ​ദി സൂ​ചി​പ്പി​ച്ചു. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​തി​പ​ക്ഷ​ശ​ബ്ദം പ്ര​തി​ഷേ​ധ​ത്തി​നു മാ​ത്ര​മാ​കാ​തെ ക്രി​യാ​ത്മ​ക നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും ഉ​യ​ര​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. മാ​ന്യ​ത​യി​ല്ലാ​ത്ത പെ​രു​മാ​റ്റ​വും പ്ര​ക​ട​ന​വും ഒ​രു ത​ര​ത്തി​ലും അ​നു​വ​ദി​ക്കി​ല്ല. ബ​ജ​റ്റ് സ​മ്മേ​ള​നം തെ​റ്റു തി​രു​ത്താ​നു​ള്ള അ​വ​സ​ര​മാ​ണെ​ന്നും ന​ല്ല മു​ദ്ര​പ​തി​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു. അ​മാ​ന്യ​മാ​യ പെ​രു​മാ​റ്റം അ​നു​വ​ദി​ക്കാ​നാ​വി​ല്ല. ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ലെ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ എ​ല്ലാ​വ​രും ക​ണ്ട​താ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പൂ​ർ​ണ ബ​ജ​റ്റു​മാ​യി കാ​ണാ​മെ​ന്നും മോ​ദി ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.അ​തേ​സ​മ​യം, ര​ണ്ടാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ആ​രം​ഭി​ച്ചു. രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ഇ​രു​സ​ഭ​ക​ളു​ടെ​യും സം​യു​ക്ത​സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന​യോ​ടെ ചെ​യ്ത​തോ​ടെ​യാ​ണു സ​ഭാ​ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യ​ത്. രാജ്യം വികസനപാതയിലാണെന്നു പറഞ്ഞ അവർ വികസനനേട്ടങ്ങൾ എണ്ണിയെണ്ണി അവതരിപ്പിച്ചു. കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ…

Read More

റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല: കേ​ന്ദ്ര​ത്തി​ന്‍റെ രാ​ജ്യാ​ന്ത​ര ക​രാ​റു​ക​ൾ റ​ബ​റി​ന്‍റെ വി​ല​യി​ടി​വി​ന് കാ​ര​ണ​മായെന്ന് കൃഷി മന്ത്രി പി. പ്രസാദ്

തി​രു​വ​ന​ന്ത​പു​രം: റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല ഉ​യ​ർ​ത്താ​ത്ത​ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് മൂ​ല​മെ​ന്ന് പ​റ​ഞ്ഞ് കൈയൊഴിഞ്ഞു സം​സ്ഥാ​ന സ​ർ​ക്കാ​ർ. താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്കാ​ൻ കേ​ന്ദ്ര​ത്തെ​സ​മീ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. കേ​ന്ദ്ര​ത്തി​ന്‍റെ രാ​ജ്യാ​ന്ത​ര ക​രാ​റു​ക​ളാ​ണ് റ​ബ​റി​ന്‍റെ വി​ല​യി​ടി​വി​ന് കാ​ര​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ ക​രാ​റു​ക​ളാ​ണ് റ​ബ​ര്‍ വി​ല ത​ക​ര്‍​ച്ച​ക്കു​ള്ള കാ​ര​ണം. കേ​ന്ദ്ര സ​മീ​പ​നം ഒ​ട്ടും അ​നു​കൂ​ല​മ​ല്ല. കേ​ന്ദ്ര ധ​ന​മ​ന്ത്രി​യെ നേ​ര​ത്തെ ക​ണ്ടി​ട്ടും അ​നു​കൂ​ല നി​ല​പാ​ട് ഉ​ണ്ടാ​യി​ല്ലെ​ന്നും കൃ​ഷി​മ​ന്ത്രി പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കു​ക മാ​ത്രം ചെ​യ്തി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നും മോ​ൻ​സ് ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര സ​ഹാ​യ​ത്തി​ന് കാ​ത്തു​നി​ല്‍​ക്കാ​തെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നും താ​ങ്ങു​വി​ല 300 ആ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​എ​ഫ് കൊ​ണ്ട് വ​ന്ന അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ച് കൊ​ണ്ടു​ള്ള പ്ര​സം​ഗ​ത്തി​ലാ​ണ്…

Read More

പോ​ലീ​സ് ന​ട​പ​ടി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു കാ​മ​റ​യി​ലാ​ക്കാം; പോ​ലീ​സ് ജ​ന​ങ്ങ​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണം; സ​ർ​ക്കു​ല​ർ ഇ​റ​ക്കി ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ ഓ​ഡി​യോ/​വീ​ഡി​യോ വ​ഴി പൊ​തു​ജ​ന​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​ത് ത​ട​യ​രു​തെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി. കേ​ര​ള പോ​ലീ​സ് ആ​ക്ടി​ലെ സെ​ക്ഷ​ന്‍ 33 പ്ര​കാ​രം പോലീ​സി​നും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പോലീ​സ് പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ​യോ ന​ട​പ​ടി​യു​ടെ​യോ ഓ​ഡി​യോ, വീ​ഡി​യോ അ​ല്ലെ​ങ്കി​ല്‍ ഇ​ല​ക്‌​ട്രോ​ണി​ക് റെ​ക്കാ​ര്‍​ഡു​ക​ള്‍ എ​ടു​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ പോലീ​സ് പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ വീ​ഡി​യോ നി​യ​മ​വി​ധേ​യ​മാ​യി എ​ടു​ക്കു​ന്ന​തി​നെ ത​ട​യാ​ന്‍ പാ​ടി​ല്ലെ​ന്നും ഡി​ജി​പി ഷെ​യ്ക്ക് ദ​ര്‍​വേ​സ് സാ​ഹി​ബ് പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​ർ വ്യ​ക്ത​മാ​ക്കു​ന്നു. പോലീ​സ് ജ​ന​ങ്ങ​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ലു​ണ്ട്. ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഈ ​സ​ർ​ക്കു​ല​ർ വീ​ണ്ടും പു​റ​ത്തി​റ​ക്കി​യ​ത്. പോലീ​സ് സേ​നാം​ഗ​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പെ​ടു​ന്പോ​ള്‍ പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ​യെ​ക്കു​റി​ച്ച്‌ വി​വി​ധ സ​ര്‍​ക്കു​ല​റു​ക​ളി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഡി​ജി​പി സർക്കുലറിൽ പറയുന്നു.

Read More

ഉത്സവത്തിനിടെ സംഘർഷം: പരിക്കേറ്റ യുവാവ് മരിച്ചു; ഡിവൈഎ​ഫ്ഐ ​നേ​താ​വ​ട​ക്കം അ​ഞ്ചു പ്ര​തി​ക​ൾ പി​ടി​യി​ൽ

അ​മ്പ​ല​പ്പു​ഴ: ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഹെ​ൽ​മ​റ്റി​ന് ത​ല​യ്ക്ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ യു​വാ​വ് മ​രി​ച്ചു. ഡിവൈഎ​ഫ്ഐ ​നേ​താ​വ​ട​ക്കം അ​ഞ്ചു പ്ര​തി​ക​ൾ പി​ടി​യി​ൽ. തോ​ട്ട​പ്പ​ള്ളി ആ​ന​ന്ദ ഭ​വ​ൻ ശി​വാ​ന​ന്ദ​ന്‍- വി​ജി​മോ​ള്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ന​ന്ദു ശി​വാ​ന​ന്ദാ​ണ് (27) മ​രി​ച്ച​ത്. തോ​ട്ട​പ്പ​ള്ളി കു​രു​ട്ടൂ​ർ ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് ന​ന്ദു ശി​വാ​ന​ന്ദു​മാ​യി മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ സം​ഘ​ർ​ഷം ന​ട​ന്നി​രു​ന്നു. ഇ​തി​നു ശേ​ഷം മ​ട​ങ്ങി​പ്പോ​യ അ​ഞ്ചം​ഗ സം​ഘം മാ​ത്തേ​രി ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ന​ന്ദു ശി​വാ​ന​ന്ദി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഡി​വൈ​എ​ഫ്ഐ തോ​ട്ട​പ്പ​ള്ളി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജ​ഗ​ത് ഹെ​ൽ​മ​റ്റി​ന് ന​ന്ദു ശി​വാ​ന​ന്ദി​ന്‍റെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ഗ​ത്, അ​ർ​ജു​ൻ, ഇ​ന്ദ്ര​ജി​ത്ത്, സ​ഹോ​ദ​ര​ങ്ങ​ളാ​യ സ​ജി​ത്, സ​ജി എ​ന്നി​വ​രെ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ന​ന്ദു ശി​വാ​ന​ന്ദി​നെ പി​ന്നീ​ട്…

Read More

പൊന്നും വിലയുള്ള കർട്ടൻ: ക്ലിഫ് ഹൗസിലെ കർട്ടന് ഏഴ് ലക്ഷം രൂപ; സ്വർണം പൂശിയതാണെങ്കിൽ മ്യൂസിയത്തിൽ വയ്ക്കാം; പരിഹസിച്ച് കെ.കെ. രമ

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്രം ക​ണ്ട ഏ​റ്റ​വും വ​ലി​യ ധ​ന​പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് കേ​ര​ളം ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് വ​ട​ക​ര എം​എ​ൽ​എ കെ.​കെ. ര​മ. നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന സ​ർ​ക്കാ​രാ​ണി​ത്. സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യും ധൂ​ർ​ത്തു​മാ​ണ് ഈ ​പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് ര​മ കു​റ്റ​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ക​ര്‍​ട്ട​ൻ സ്ഥാ​പി​ച്ച​തി​നെ​യും ര​മ വി​മ​ർ​ശി​ച്ചു.​ക​ര്‍​ട്ട​ൻ സ്വ​ര്‍​ണം പൂ​ശി​യ​താ​ണോ, അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ഉ​പ​യോ​ഗം ക​ഴി​ഞ്ഞ​ശേ​ഷം മ്യൂ​സി​യ​ത്തി​ൽ വ​യ്ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്ന് അ​വ​ർ പ​രി​ഹ​സി​ച്ചു. ഏ​ഴ് ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ക​ര്‍​ട്ട​ൻ സ്ഥാ​പി​ച്ച​ത്. ക്ലി​ഫ് ഹൗ​സ് ന​വീ​ക​ര​ണം മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ൽ മു​ട​ങ്ങാ​തെ ന​ട​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രി​ൽ നി​ന്നും നി​കു​തി പി​ഴി​ഞ്ഞെ​ടു​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​തൊ​ന്നും വ​ൻ​കി​ട​ക്കാ​രെ ബാ​ധി​ക്കു​ന്നി​ല്ലെ​ന്നും ര​മ ആ​രോ​പി​ച്ചു. ആ​ശ്വാ​സ​കി​ര​ണം, കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യ​മു​ള്‍​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ പോ​ലും ഇ​പ്പോ​ള്‍ ല​ഭ്യ​മാ​കു​ന്നി​ല്ല. സ​പ്ലൈ​കോ​യു​ടെ അ​വ​സ്ഥ അ​തി​ലും പ​രി​താ​പ​ക​ര​മാ​ണ്. സ്വ​ന്തം അ​ധ്വാ​ന​ത്തി​ല്‍​നി​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ അം​ശാ​ദാ​യം…

Read More

ഗു​ണ്ടാ​പ്പോ​ര്; എ​തി​ർ​സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളെ ചു​ട്ടു​കൊ​ന്നു

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ ഗു​ണ്ടാ​സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ധോ​ലോ​ക നാ​യ​ക​ൻ ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി​യു​ടെ സം​ഘാം​ഗ​മാ​യ ഗു​ണ്ടാ​നേ​താ​വ് രാ​ജ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ കൈ​യും കാ​ലും ബ​ന്ധി​ച്ച നി​ല​യി​ലാ​ണെ​ന്നും ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും കാ​ണാ​നി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഗു​ണ്ടാ​നേ​താ​വ് ദ​വീ​ന്ദ​ർ ബാം​ബി​ഹ ഏ​റ്റെ​ടു​ത്തു. ല​ഡ്വ സ്വ​ദേ​ശി​യാ​യ രാ​ജ​ൻ വെ​ടി​വ​യ്പ് ഗു​ണ്ടാ​പ്പോ​ര് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം രാ​ജ​ന്‍റെ ബ​ന്ധു​വാ​ണു തി​രി​ച്ച​റി​ഞ്ഞ​ത്. ഏ​റെ​നാ​ളു​ക​ളാ​യി ഇ​യാ​ൾ കു​ടും​ബ​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​ണെ​ന്ന് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​യാ​ൾ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.

Read More

മി​ലി​ട്ട​റി ഹോ​സ്പി​റ്റ​ലി​ൽ​നി​ന്നു ര​ക്തം സ്വീ​ക​രി​ച്ച​യാ​ൾ​ക്ക് എ​ച്ച്ഐ​വി: നഷ്ടപരിഹാരം നൽകാത്തതിനു നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: മി​ലി​ട്ട​റി ഹോ​സ്പി​റ്റ​ലി​ൽ​നി​ന്നു ര​ക്തം സ്വീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ എ​ച്ച്ഐ​വി ബാ​ധി​ത​നാ​യ, വി​ര​മി​ച്ച വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന ഉ​ത്ത​ര​വ് പാ​ലി​ച്ചി​ല്ലെ​ന്ന കോ​ട​തി അ​ല​ക്ഷ്യ​ഹ​ർ​ജി​യി​ൽ സു​പ്രീം കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. 1.6 കോ​ടി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് കാ​ര​ണം ബോ​ധി​പ്പി​ക്കാ​ൻ ക​ര​സേ​ന​യ്ക്കും വ്യോ​മ​സേ​ന​യ്ക്കു​മാ​ണ് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച​ത്. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആം​ഡ് ഫോ​ഴ്സ​സി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ വി​ക്രം​ജി​ത് ബാ​ന​ർ​ജി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

Read More

റോ​ഡ​രി​കി​ൽ ഉ​റ​ങ്ങി​ക്കിടന്ന വയോധികയെ പീ​ഡി​പ്പി​ച്ചു​ കൊ​ന്നു; പ​തി​നേ​ഴു​കാ​ര​ൻ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: റോ​ഡ​രി​കി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന എ​ൺ​പ​ത്തി​ര​ണ്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ചു​കൊ​ന്ന 17കാ​ര​ൻ പി​ടി​യി​ൽ. ചെ​ന്നൈ എ​ന്നൂ​രി​ൽ റോ​ഡ​രി​കി​ൽ താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​യെ​യാ​ണ് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​കൊ​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു ക​ട​യ്ക്കു​മു​ന്നി​ൽ വ​യോ​ധി​ക​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ൽ പീ​ഡ​നം ന​ട​ന്നെ​ന്നു വ്യ​ക്ത​മാ​യി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. സ​മീ​പ​വാ​സി​ക​ളാ​ണ് ഇ​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​ത്. റോ​ഡ​രി​കി​ൽ കി​ട​ന്ന ഇ​വ​രെ ഒ​രു ചെ​റു​പ്പ​ക്കാ​ര​ൻ വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​ത് സി​സി​ടി​വി കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​രു​ന്നു. ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​ണു പ്ര​തി. ചോ​ദ്യം​ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു.

Read More

ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റ്: കേ​ന്ദ്ര ബ​ജ​റ്റ് വ്യാ​ഴാ​ഴ്ച: ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കും

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നു നാ​ളെ തു​ട​ക്കം. രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വി​ന്‍റെ പ്ര​സം​ഗ​ത്തോ​ടെ​യാ​ണു ഹ്ര​സ്വ​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ക. ഈ ​മാ​സം 31 മു​ത​ല്‍ ഫെ​ബ്രു​വ​രി ഒ​മ്പ​തു​വ​രെ​യാ​ണ് സ​മ്മേ​ള​ന കാ​ല​യ​ള​വ്. വ്യാ​ഴാ​ഴ്ച ധ​ന​കാ​ര്യ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ കേ​ന്ദ്ര ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും. ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റാ​ണി​ത്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ല്‍​ക്ക​ണ്ട് ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ബ​ജ​റ്റി​ല്‍ ഉ​ണ്ടാ​കും എ​ന്നാ​ണു പ്ര​തീ​ക്ഷ. സ്ത്രീ​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ള്‍​ക്കും കൂ​ടു​ത​ല്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കും. കാ​ര്‍​ഷി​ക മേ​ഖ​ല, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ലും വ​ലി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കും. നി​കു​തി ഇ​ള​വു​ക​ളും പ്ര​തീ​ക്ഷി​ക്കു​ന്നു. ബ​ജ​റ്റ് സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ന്നു സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര പാ​ര്‍​ല​മെ​ന്‍റ​റി കാ​ര്യ​മ​ന്ത്രി പ്ര​ഹ്‌​ളാ​ദ് ജോ​ഷി വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗം 11.30 ന് ​ന​ട​ക്കും. തു​ട​ര്‍​ച്ച​യാ​യ ആ​റാം ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​മ്പോ​ള്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മൊ​റാ​ര്‍​ജി ദേ​ശാ​യി​യു​ടെ റി​ക്കാ​ര്‍​ഡി​നൊ​പ്പം നി​ര്‍​മ​ല…

Read More