പോ​ലീ​സ് ന​ട​പ​ടി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു കാ​മ​റ​യി​ലാ​ക്കാം; പോ​ലീ​സ് ജ​ന​ങ്ങ​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണം; സ​ർ​ക്കു​ല​ർ ഇ​റ​ക്കി ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ ഓ​ഡി​യോ/​വീ​ഡി​യോ വ​ഴി പൊ​തു​ജ​ന​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​ത് ത​ട​യ​രു​തെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി.

കേ​ര​ള പോ​ലീ​സ് ആ​ക്ടി​ലെ സെ​ക്ഷ​ന്‍ 33 പ്ര​കാ​രം പോലീ​സി​നും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പോലീ​സ് പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ​യോ ന​ട​പ​ടി​യു​ടെ​യോ ഓ​ഡി​യോ, വീ​ഡി​യോ അ​ല്ലെ​ങ്കി​ല്‍ ഇ​ല​ക്‌​ട്രോ​ണി​ക് റെ​ക്കാ​ര്‍​ഡു​ക​ള്‍ എ​ടു​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ പോലീ​സ് പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ വീ​ഡി​യോ നി​യ​മ​വി​ധേ​യ​മാ​യി എ​ടു​ക്കു​ന്ന​തി​നെ ത​ട​യാ​ന്‍ പാ​ടി​ല്ലെ​ന്നും ഡി​ജി​പി ഷെ​യ്ക്ക് ദ​ര്‍​വേ​സ് സാ​ഹി​ബ് പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​ർ വ്യ​ക്ത​മാ​ക്കു​ന്നു.

പോലീ​സ് ജ​ന​ങ്ങ​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ലു​ണ്ട്. ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഈ ​സ​ർ​ക്കു​ല​ർ വീ​ണ്ടും പു​റ​ത്തി​റ​ക്കി​യ​ത്.

പോലീ​സ് സേ​നാം​ഗ​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പെ​ടു​ന്പോ​ള്‍ പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ​യെ​ക്കു​റി​ച്ച്‌ വി​വി​ധ സ​ര്‍​ക്കു​ല​റു​ക​ളി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഡി​ജി​പി സർക്കുലറിൽ പറയുന്നു.

Related posts

Leave a Comment