ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നു സൂചന. നൂറ്റമ്പതോളം മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കുന്നത്. കേരളത്തിൽ തൃശൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികളെയും ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചേക്കും. തൂശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി. മുരളീധരനും സ്ഥാനാർഥിയാകുമെന്നാണു സൂചന. ബിഹാറിൽ മഹാസഖ്യം ഉപേക്ഷിച്ച് എൻഡിഎയിലേക്കു പുതുതായി കടന്നുവന്ന നിതീഷ് കുമാറുമായി ബിജെപി ദേശീയ നേതൃത്വം ഉടൻ സീറ്റ് വിഭജന ചർച്ച നടത്തും. അതേസമയം, നിതീഷ്കുമാർ എൻഡിഎയ്ക്കൊപ്പം ചേർന്ന് മുഖ്യമന്ത്രിയായതിനു പിന്നാലെ രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്നലെ ബിഹാറിൽ പ്രവേശിച്ചു. ബിഹാർ കോൺഗ്രസ് അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിംഗ് ഉൾപ്പെടെ നിരവധി നേതാക്കൾ രാഹുലിനെ സ്വീകരിച്ചു. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനുശേഷം ഇതാദ്യമായാണ് രാഹുൽ ബിഹാറിലെത്തുന്നത്. സീമാഞ്ചൽ മേഖലയിലുള്ള ഈ പ്രദേശത്ത് മുസ്ലിംകളാണ് ഭൂരിപക്ഷം. യാത്ര ഇന്നും ബിഹാറിൽ തുടരും.…
Read MoreCategory: Loud Speaker
നരേന്ദ്രമോദി ഒരിക്കൽക്കൂടി അധികാരത്തിൽ വന്നാൽ അത് ഇന്ത്യൻ ജനാധിപത്യത്തിലെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും: മല്ലികാർജ്ജുൻ ഖാർഗെ
ന്യൂഡൽഹി: നരേന്ദ്രമോദി ഒരിക്കൽക്കൂടി പ്രധാനമന്ത്രിയായാല്‍ പിന്നെ തെരഞ്ഞെടുപ്പുണ്ടാകില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. മോദി വീണ്ടും വന്നാല്‍ 2024 ലേത് അവസാന തെരഞ്ഞെടുപ്പാകും. റഷ്യയിലെ പുടിനെ പോലെയാകും മോദി. ഇന്ത്യയില്‍ ഏകാധിപത്യം വരുമെന്നും ജനാധിപത്യം ഇല്ലാതാകുമെന്നും മല്ലികാർജ്ജുൻ ഖാർഗെ വിമര്‍ശിച്ചു. ബിജെപിയും ആർഎസ്എസും വിഷമാണെന്നും ഖാർഗെ പരിഹസിച്ചു. ഒഡീഷയിലെ കോണ്‍ഗ്രസ് പരിപാടിയിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ വിമർശനം. ബിജെപിക്ക് വോട്ട് ചെയ്യരുതെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരമാണെന്നും ഖാർഗെ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധി ‘സ്നേഹത്തിന്റെ കട’ തുറന്നത് അദ്ദേഹത്തിന് രാജ്യത്തെ ഒന്നിപ്പിക്കണമെന്നുള്ളതുകൊണ്ടാണ്. ബി.ജെ.പി ‘വെറുപ്പിന്റെ കട’ തുറക്കുന്നത് അവർക്ക് ഭിന്നിപ്പിച്ച് ഭരിക്കണമെന്നുളളതുകൊണ്ടാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു. “കോൺഗ്രസ് സർക്കാർ കഴിഞ്ഞ 70 വർഷമായി എന്താണ് ചെയ്തതെന്ന് മോദിജിയും മറ്റുള്ളവരും ചോദിക്കുന്നു. ജനാധിപത്യം സംരക്ഷിക്കുന്നത് ഞങ്ങളാണ്. മോദി മുഖ്യമന്ത്രിയായപ്പോഴും പിന്നീട് പ്രധാനമന്ത്രിയായപ്പോഴും ഞങ്ങൾ ജനാധിപത്യത്തേയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ സ്വാതന്ത്ര്യം, സമത്വം,…
Read Moreരാമ മന്ത്രം ജപിച്ചു തീരാത്ത ചുണ്ടുകളെ നിശബ്ദമാക്കിയവര്‍ രാമന് പ്രാണമന്ത്രം ഓതുന്ന കാലം: സംഘപരിവാറിന് വെടിവെച്ചിടാനേ ആയുള്ളു, മരണവും കടന്ന് തലമുറകളിലൂടെ ഗാന്ധിജി ജീവിക്കുന്നു; വി. ഡി. സതീശൻ
മഹാത്മാ ഗാന്ധി രക്തസാക്ഷിദിനത്തിൽ അനുസ്മരണക്കുറിപ്പ് പങ്കുവച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. അമരനായ രക്തസാക്ഷിയെ പ്രണമിക്കുന്ന ഈ ദിനത്തില്‍ ആ കൊലയ്ക്ക് ഉത്തരവാദികളായവരേയും ഓര്‍ക്കണം. മുന്‍പെന്നത്തെക്കാളും ആ ഓര്മക്ക് ഇന്ന് അതീവ പ്രാധാന്യമുണ്ട്. രാമ മന്ത്രം ജപിച്ചു തീരാത്ത ചുണ്ടുകളെ നിശബ്ദമാക്കിയവര്‍ രാമന് പ്രാണമന്ത്രം ഓതുന്ന കാലമെന്ന് വി. ഡി. സതീശൻ പറഞ്ഞു. ആ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ചവന്റെ ഭീരുത്വത്തിന് പിന്നിലെ ശക്തികളാണ് ചെങ്കോലുമണിഞ്ഞ് ഇന്ന് സിംഹാസനങ്ങളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നത്. ഗാന്ധി ഘാതകര്‍ക്ക് ഈ രാജ്യത്തെ ഇനിയും വിട്ടു കൊടുക്കാതിരിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് വി. ഡി. സതീശൻ പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… രാജ്യത്തിനും ജനങ്ങള്‍ക്കും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ഇന്ത്യയെന്ന ഗംഭീര ദര്‍ശനത്തിനും വേണ്ടി ഒരാള്‍ ജീവന് ത്യജിക്കുന്നു. അയാള്‍ ജീവിച്ചതു മുഴുവന്‍ രാജ്യത്തിനായി, മരണവും അപ്രകാരം തന്നെ. ബിര്‍ള…
Read Moreപ്രത്യയശാസ്ത്രത്തിന്റെ മുന്നോട്ടുപോക്കിന് തടസം നിൽക്കുന്നതാരായാലും അവരെ ഉന്മൂലനം ചെയ്യുകയെന്ന കുടിലതയുടെ ദൃഷ്ടാന്തമായിരുന്നു ഗാന്ധി വധം: പിണറായി വിജയൻ
മഹാത്മാ ഗാന്ധി രക്തസാക്ഷിദിനത്തിൽ അനുസ്മരണക്കുറിപ്പ് പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വർഗീയ ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ദിനമാണിന്ന്. സാഹോദര്യത്തിലും സൗഹാർദത്തിലും സാമുദായിക മൈത്രിയിലും അധിഷ്ഠിതമായ ഒരു ഇന്ത്യയ്ക്കായി നിലകൊണ്ടതാണ് ഗാന്ധിജിയെ വർഗീയവാദികൾക്ക് അനഭിമതനാക്കിയതെന്ന് പിണറായി വിജയൻ പറഞ്ഞു. തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ മുന്നോട്ടുപോക്കിന് തടസം നിൽക്കുന്നതാരായാലും അവരെ ഉന്മൂലനം ചെയ്യുകയെന്ന കുടിലതയുടെ ദൃഷ്ടാന്തമായിരുന്നു ഗാന്ധി വധമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വർഗീയ ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ദിനമാണിന്ന്. സാഹോദര്യത്തിലും സൗഹാർദത്തിലും സാമുദായിക മൈത്രിയിലും അധിഷ്ഠിതമായ ഒരു ഇന്ത്യയ്ക്കായി നിലകൊണ്ടതാണ് ഗാന്ധിജിയെ വർഗീയവാദികൾക്ക് അനഭിമതനാക്കിയത്. തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ മുന്നോട്ടുപോക്കിന് തടസം നിൽക്കുന്നതാരായാലും അവരെ ഉന്മൂലനം ചെയ്യുകയെന്ന കുടിലതയുടെ ദൃഷ്ടാന്തമായിരുന്നു ഗാന്ധി വധം. ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷാശയങ്ങളും വലിയ വെല്ലുവിളി…
Read Moreഅപൂർവ രോഗം ബാധിച്ച മകനെ വളർത്താൻ മാർഗമില്ല: ദയാവധം ആവശ്യപ്പെട്ട കുടുംബത്തിന് സഹായ ഹസ്തവുമായി ശിശുക്ഷേമ സമിതി
കോട്ടയം: അപൂർവ രോഗം ബാധിച്ച മകനെ വളർത്താൻ വഴിയില്ലാത്തതിനാൽ ദയാവധം ആവശ്യപ്പെട്ട കുടുംബത്തിന് കൈത്താങ്ങായി ജില്ലാ ശിശുക്ഷേമ സമിതി. കൊഴുവനാൽ സ്വദേശിനി സ്മിത ആന്റണിയുടെ മൂന്ന് മക്കളിൽ രണ്ട് പേർക്ക് ഓട്ടിസം ബാധിക്കുകയും, അതിൽ ഒരു കുട്ടിക്ക് അപൂര്‍വ രോഗമായ സോള്‍ട്ട് വേസ്റ്റിംഗ് കണ്ടിജന്റല്‍ അഡ്രിനാല്‍ ഹൈപ്പര്‍പ്ലാസിയ കൂടി ഉണ്ടാവുകയും ചെയ്തതോടെ കുടുംബം ദുരിതത്തിലായി. ഓട്ടിസത്തിനൊപ്പം അപൂര്‍വ രോഗം ബാധിച്ച മകനെ വളര്‍ത്താന്‍ മാര്‍ഗമില്ല.അതിനാൽ ദയാവധത്തിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കുമെന്ന മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം കോട്ടയത്ത് സ്മിത വാർത്താ സമ്മേളനം നടത്തിയിരുന്നു. അതിനു പിന്നാലെ ജില്ലാ ശിശുക്ഷേമ സമിതി അംഗങ്ങൾ സ്മിതതേയും കുടുംബത്തേയും സന്ദർശിക്കുകയും കുട്ടികളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടിയന്തര നടപടി എടുക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ചെയർമാൻ ഡോ. അരുൺ കുര്യന്റെ നേതൃത്വത്തിലാണ് ശിശുക്ഷേമ സമിതി അംഗങ്ങൾ സ്മിതയുടെ വീട്ടിലെത്തിയത്. രോഗബാധിതരായ രണ്ട് കുട്ടികളുടെയും…
Read Moreപത്തുവർഷത്തെ പ്രണയത്തിനിടെ കാമുകന് സംശയം; ഐടി ജീവനക്കാരിയെ വെടിവച്ചു കൊന്നു; യുവാവ് അറസ്റ്റിൽ
പൂനെ: ഐടി ജീവനക്കാരിയായ യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ കാമുകൻ അറസ്റ്റിൽ. ഹിഞ്ചവാഡിയിലെ പ്രമുഖ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായ വന്ദന ദ്വിവേദി (26) കൊല്ലപ്പെട്ട കേസിൽ ലഖ്നൗ സ്വദേശിയായ ഋഷഭ് നിഗം ആണ് മുംബൈ പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച പൂനെ ഹിഞ്ചവാഡി മേഖലയിലെ ടൗണ്‍ ഹൗസ് ഹോട്ടലിലായിരുന്നു സംഭവം. ശനിയാഴ്ച രാത്രി പത്തിനു വന്ദനയെ വെടിവച്ചു കൊന്ന ശേഷം ഋഷഭ് ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. പത്തു വര്‍ഷമായി ഋഷഭും വന്ദനയും പ്രണയത്തിലായിരുന്നുവെന്നും സമീപകാലത്ത് വന്ദനയുടെ സ്വഭാവത്തില്‍ ഋഷഭിനു സംശയം തോന്നിയതിനാല്‍ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണു പ്രതി പൂനെയില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു.
Read Moreരാമനെ കാണാൻ അയോധ്യയ്ക്ക് പോകാം: കേരളത്തിൽനിന്നുള്ള ആദ്യ സ്പെഷൽ ട്രെയിൻ ജനുവരി 30ന്
കൊല്ലം: കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവീസ് നാളെ തുടങ്ങും. പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽനിന്ന് രാത്രി 7.10 നാണ് വണ്ടി പുറപ്പെടുക. 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിന് അയോധ്യയിൽ എത്തും. 06203/04 പാലക്കാട്-അയോധ്യ ആസ്ത സ്പെഷൽ കോയമ്പത്തൂർ വഴിയാണ് പോകുന്നത്. ഈ സ്പെഷൽ ട്രെയിൻ പാലക്കാട് നിന്ന് ഫെബ്രുവരി നാല്, ഒമ്പത്, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോധ്യയിലേയ്ക്ക് പുറപ്പെടും. തിരുനെൽവേലിയിൽനിന്ന് അയോധ്യയിലേക്ക് ഫെബ്രുവരി ഒന്നിന് ആസ്ത സ്പെഷൽ ട്രെയിൻ ഉണ്ട്. തിരുനെൽവേലിയിൽ നിന്ന് പുലർച്ചെ 1.25 ന് പുറപ്പെടുന്ന വണ്ടി 73 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് പുലർച്ചെ 3.20 ന് അയോധ്യയിൽ എത്തും. കേരളത്തിൽ ഈ വണ്ടിക്ക് തിരുവനന്തപുരം, കോട്ടയം, എറണാകുളം ടൗൺ, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. കന്യാകുമാരിയിൽനിന്ന് അയോധ്യയിലേക്ക് ഫെബ്രുവരി…
Read Moreചെന്നൈയിൽ ഭക്ഷണശാലയിൽ ‘ജയ് ശ്രീറാം’ വിളി: ബിജെപി നേതാവിനെ മർദിച്ചു; മൂന്നുപേർ അറസ്റ്റിൽ
ചെന്നൈ: വഴിയോര ഭക്ഷണശാലയിൽ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ ബിജെപി നേതാവിനെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേരെ തിരുപ്പത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. ആമ്പൂരിനടുത്തുള്ള ഭക്ഷണശാലയിലായിരുന്നു സംഭവം. ബിജെപി ഗുഡിയാത്തം പഞ്ചായത്ത് യൂണിയൻ സെക്രട്ടറി എസ്. ലോകേഷിനാണു മർദനമേറ്റത്. ഇദ്ദേഹത്തിന്റെ പരാതിയിൽ ഗുഡിയാത്തം സ്വദേശികളായ മുഹമ്മദ് ഇസ്മായിൽ, കെ. വസീം, എസ്.ബാബു എന്നിവരെയാണ് ആമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. പാർട്ടി പരിപാടികൾക്കുശേഷം രാത്രി ഭക്ഷണം കഴിക്കാനായി ഇവിടെയെത്തിയ ലോകേഷും സുഹൃത്ത് അശോക് കുമാറും എതിർവശത്തിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നവരെ നോക്കി ‘ജയ് ശ്രീറാം’ എന്നു വിളിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. തുടർച്ചയായ മുദ്രാവാക്യം വിളിയിൽ പ്രകോപിതരായ ജീവനക്കാർ ലോകേഷിനെ ആക്രമിക്കുകയായിരുന്നു. ലോകേഷിന്റെ മുഖത്തും കൈയിലും പരിക്കേറ്റു. ഇയാളെ ഗുഡിയാത്തം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreമാത്യു കുഴൽനാടൻ സർക്കാർ ഭൂമി കൈയേറിയിട്ടില്ലെന്നു ഭൂമി വിറ്റയാൾ
തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറുകയോ മതിൽ കെട്ടുകയോ ചെയ്തിട്ടില്ലെന്ന് ചിന്നക്കനാലിലെ റിസോർട്ടും ഭൂമിയും മാത്യു കുഴൽനാടന് വിറ്റ പീറ്റർ ഓസ്റ്റിൻ. വാർത്ത വന്നപ്പോഴാണ് ഇക്കാര്യം ശ്രദ്ധിക്കുന്നതെന്നും മാത്യു കുഴൽ നാടൻ റീറ്റെയ്നിംഗ് വാൾ കെട്ടുക മാത്രമാണ് ചെയ്തതെന്നും കൊല്ലം ശക്തികുളങ്ങര സ്വദേശിയായ പീറ്റർ ഓസ്റ്റിൻ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മാത്യു കുഴൽനാടന് കൈമാറിയ ഭൂമിയിൽ വിവാദമായ 50 സെന്റില്ല. കെട്ടിട നമ്പർ ഇല്ലാത്തതുകൊണ്ടാണ് 1000 ചതുരശ്ര അടിയുടെ കെട്ടിടം രേഖകളിൽ കാണിക്കാതിരുന്നതെന്നും പീറ്റർ ഓസ്റ്റിൻ പറയുന്നു. ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് സ്ഥലം അളക്കുക കൂടി ചെയ്യാതെ രജിസ്ട്രേഷൻ നടത്തിയതെന്നും പീറ്റർ ഓസ്റ്റിൻ പറയുന്നു. പീറ്ററിന്റെ ഭാര്യയുടെ അമ്മയുടെ പേരിലുള്ള 4000 ചതുരശ്ര അടിയുള്ള റിസോർട്ടും അച്ഛന്റെ പേരിലുണ്ടായിരുന്ന സ്ഥലവും കെട്ടിടങ്ങളുമാണ് 2021 ൽ മാത്യു കുഴൽനാടന് വിറ്റത്. ന്യായവിലയേക്കാൾ ഉയർന്ന…
Read Moreഭക്തജനത്തിരക്കിൽ അയോധ്യ; രാമക്ഷേത്രത്തിൽ ഒരാഴ്ച എത്തിയത് 19 ലക്ഷം ഭക്തര്‍
ന്യൂഡല്‍ഹി: അയോധ്യയിൽ 22നു പ്രാണപ്രതിഷ്ഠ നടന്ന പുതിയ രാമക്ഷേത്രത്തിൽ ഒരാഴ്ച കൊണ്ട് സന്ദര്‍ശനം നടത്തിയത് 19 ലക്ഷത്തോളം ഭക്തര്‍. 23 മുതലാണു ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. ആദ്യ ദിവസം മാത്രം അഞ്ചു ലക്ഷം സന്ദര്‍ശകരെത്തി. ദിനംപ്രതി ശരാശരി രണ്ടു ലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തുന്നുണ്ടെന്നാണു കണക്ക്. ജനക്കൂട്ടത്തിനിടയില്‍ ക്യൂകള്‍ സുഗമമാക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദര്‍ശനത്തിനായി പ്രത്യേക സമയ സ്ലോട്ടുകള്‍ ക്രമീകരിച്ചു. രാവിലെയും വൈകുന്നേരവും “ആരതി’ സമയങ്ങളും സജ്ജീകരിച്ചു. അതേസമയം, ക്ഷേത്രനിർമാണം തുടരുകയാണ്. 2024 ഡിസംബറോടെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് വിവരം.
Read More