കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​ക്ക് ജ​യം

കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ടീ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​ക്ക് എ​വേ പോ​രാ​ട്ട​ത്തി​ൽ ജ​യം. നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ് ക്ല​ബ്ബി​നെ 1-0നാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് കീ​ഴ​ട​ക്കി​യ​ത്. ഇ​തോ​ടെ, 2023 ക​ല​ണ്ട​ർ വ​ർ​ഷം ജ​യ​മാ​ഘോ​ഷി​ച്ച് സ​ന്തോ​ഷ​ത്തോ​ടെ അ​വ​സാ​നി​പ്പി​ക്കാ​നും കൊ​മ്പ​ന്മാ​ർ​ക്കു സാ​ധി​ച്ചു.

ഒ​ന്പ​താം മി​നി​റ്റി​ൽ ഗ്രീ​ക്ക് സെ​ന്‍റ​ർ സ്ട്രൈ​ക്ക​ർ ദി​മി​ത്രി​യോ​സ് ഡ​യ​മാ​ന്‍റ​കോ​സ് നേ​ടി​യ മി​ന്നും ഗോ​ളി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ദി​മി തൊ​ടു​ത്ത മ​റ്റൊ​രു ഷോ​ട്ട് ക്രോ​സ് ബാ​റി​ൽ ഇ​ടി​ച്ച് തെ​റി​ച്ചി​രു​ന്നു.

ഒ​രു ഗോ​ളി​ന്‍റെ ലീ​ഡു​മാ​യി ആ​ദ്യ പ​കു​തി അ​വ​സാ​നി​പ്പി​ച്ച കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്, ര​ണ്ടാം പ​കു​തി​യി​ലും അ​ത് നി​ല​നി​ർ​ത്തി. ആ​ദ്യ പ​കു​തി​യി​ൽ ബ​ഗാ​നെ നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന പ്ര​ക​ട​ന​മാ​യി​രു​ന്നു കൊ​ച്ചി ടീം ​കാ​ഴ്ച​വ​ച്ച​ത്.

ബ്ലാ​സ്റ്റേ​ഴ്സ് ഒ​ന്പ​ത് ഷോ​ട്ട് തൊ​ടു​ത്ത​പ്പോ​ൾ ബ​ഗാ​ന് ഒ​രു ത​വ​ണ​പോ​ലും ഷോ​ട്ട് പാ​യി​ക്കാ​ൻ ആ​ദ്യ പ​കു​തി​യി​ൽ സാ​ധി​ച്ചി​ല്ല. ര​ണ്ടാം പ​കു​തി​യി​ൽ ഉ​ണ​ർ​ന്നു ക​ളി​ച്ച ബ​ഗാ​ൻ ഷോ​ട്ട് പാ​യി​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ചെ​ങ്കി​ലും ഗോ​ൾ വ​ഴ​ങ്ങാ​ൻ ബ്ലാ​സ്റ്റേ​ഴ്സ് കൂ​ട്ടാ​ക്കി​യി​ല്ല.

ത​ല​പ്പ​ത്ത്

ജ​യ​ത്തോ​ടെ 12 മ​ത്സ​ര​ങ്ങ​ളി​ൽ 26 പോ​യി​ന്‍റു​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഐ​എ​സ്എ​ൽ ടേ​ബി​ളി​ൽ വീ​ണ്ടും ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി. ഒ​ന്പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ 23 പോ​യി​ന്‍റു​ള്ള എ​ഫ്സി ഗോ​വ​യാ​ണ് ര​ണ്ടാ​മ​ത്. 29-ാം തീ​യ​തി ഗോ​വ ക​ള​ത്തി​ൽ ഇ​റ​ങ്ങും.

അ​തേ​സ​മ​യം, മോ​ഹ​ൻ ബ​ഗാ​ന്‍റെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം തോ​ൽ​വി​യാ​ണി​ത്. 10 മ​ത്സ​ര​ങ്ങ​ളി​ൽ 19 പോ​യി​ന്‍റു​മാ​യി അ​ഞ്ചാ​മ​താ​ണ് ബ​ഗാ​ൻ.

Related posts

Leave a Comment