കൊച്ചി: കുസാറ്റ് കോളേജിൽ നാല് ദിവസമായി തുടരുന്ന ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ സമാപന ദിവസമായ ഇന്നലെ വൈകിട്ടാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. സംഗീത പരിപാടിക്ക് മുമ്പുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഇവരുടെ വാര്‍ത്തയറിഞ്ഞ് ഹൃദയം തകര്‍ന്നുപോയെന്ന് ഗായിക നിഖിത ഗാന്ധി. നിഖിതയുടെ സംഗീത പരിപാടിയായിരുന്നു കോളേജിൽ സംഘടിപ്പിച്ചത്. അതിനു മുന്‍പാണ് അപ്രതീക്ഷിത ദുരന്തമുണ്ടായത്. കൊച്ചിയിൽ നടന്ന സംഭവത്തിൽ എന്റെ ഹൃദയം തകർന്നുപോയി. ഞാന്‍ വേദിയിലേക്ക് പോകുന്നതിന് മുമ്പാണ് ഇത്തരമൊരു ദൗർഭാഗ്യകരമായ ദുരന്തം സംഭവിച്ചത്. ദുഃഖം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. മരണപ്പെട്ട് വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കായി ഞാൻ പ്രാര്‍ത്ഥിക്കുന്നു- നിഖിത ഗാന്ധി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read MoreCategory: Loud Speaker
പൊളിറ്റിക്കൽ ടാർഗറ്റിംഗിന് രാഹുൽ മാങ്കൂട്ടത്തിലിനെ വിട്ടുതരില്ലെന്ന് ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനെ പിന്തുണച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അത്തരത്തിൽ പൊളിറ്റിക്കൽ ടാർഗറ്റിംഗിന് രാഹുലിനെ വിട്ടുതരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ തിരിച്ചറിയൽ രേഖയുമായി ബന്ധപ്പെട്ട് താൻ ഒന്നും ചെയ്തിട്ടില്ലെന്നാണ് രാഹുൽ വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തെ അവിശ്വസിക്കേണ്ട ആവശ്യമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും തെളിവുണ്ടായിരുന്നെങ്കിലും അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസുകാരെ കോടതി ജാമ്യത്തിൽ വിടുമായിരുന്നോ എന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.
Read Moreവേലായി സ്വാമിയുടെ പ്യാർ; അയ്യപ്പനു കാണിക്കയായി ജമ്നാപ്യാരി
പത്തനംതിട്ട: മണ്ഡല കാലത്തിൽ ശരണ മന്ത്രങ്ങളാൽ സന്നിധാനം മുഖരിതമാകുമ്പോൾ അയ്യനെ കാണാൻ ഭക്ത ജനങ്ങളുടെ തിരക്കാണ്. അയ്യനു നേദിക്കാൻ വഴിപാടുകളുമായി വിവിധ സ്ഥലങ്ങളിൽ നിന്നാണ് അയ്യപ്പ ഭക്തർമാർ എത്തുന്നത്. വ്യത്യസ്തമായ കാണിക്ക അർപ്പിച്ച കൊടുങ്ങല്ലൂർ സ്വദേശി വേലായി സ്വാമിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അയ്യപ്പന് കാണിക്കയായി ജമ്നാപ്യാരി വർഗ്ഗത്തിൽപ്പെട്ട ആടിനെയാണ് അദ്ദേഹം നൽകിയത്. പതിനെട്ടാം പടിക്ക് താഴെ ആടിനെ കെട്ടി വേലായി സ്വാമി അയ്യപ്പ ദർശനത്തിനായി പോയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരാണ് ആടിനെ നോക്കിയത്. ഗോ ശാലയിൽ നിന്ന് ചുമതലക്കാരെത്തി വേലായി സ്വാമി അയ്യപ്പന് കാണിക്കയായി സമർപ്പിച്ച ആടിനെ കൂട്ടികൊണ്ട് പോയി. എല്ലാവരോടും നന്നായി ഇണങ്ങുന്ന പ്രകൃതക്കാരി ജമ്നാപ്യാരിയാണ് സോഷ്യൽ മീഡിയയിൽ താരം.
Read Moreപാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ചു; ഗായിക അഭിരാമി സുരേഷിന് പരിക്ക്
കൊച്ചി: പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായികയും നടിയുമായ അഭിരാമി സുരേഷിന് പരിക്ക്. മിക്സിയുടെ ബ്ലേഡ് കയ്യിൽ കൊണ്ടാണ് അഭിരാമിക്ക് പരിക്കേറ്റത്. കയ്യിലെ അഞ്ച് വിരലിനും പരിക്കേറ്റു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരം പരിക്ക് പറ്റിയ കാര്യം അറിയിച്ചത്. മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല. അപകടം നടന്ന് കുറച്ചു സമയത്തേക്ക് ബോധമുണ്ടായില്ല എന്താണ് സംഭവിച്ചതെന്നു പോലും ഓർമയില്ലെന്ന് താരം പറഞ്ഞു. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഗായികമാരാണ് അഭിരാമി സുരേഷും സഹോദരി അമൃത സുരേഷും. താരത്തിനു സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. പാചക വീഡിയോ, യാത്രകൾ എന്നിവയുൾപ്പെടുത്തി വീഡിയോ ഇടാറുള്ളതാണ് അഭിരാമി സുരേഷ്. ഈ അപകടം കൊണ്ടൊന്നും താൻ പിന്തിരിഞ്ഞ് പോകില്ലെന്നും പൂർവാധികം ശക്തിയോടെ താൻ തിരികെ എത്തുമെന്നും അഭിരാമി പറഞ്ഞു. ആരും പേടിക്കണ്ടെന്നും കാര്യമായ മുറിവല്ലെന്നും താരം കൂട്ടിച്ചേർത്തു.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഅടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെയോടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഇരുപത്തിയേഴോടെ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ് – വടക്ക്പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഇരുപത്തിയൊൻപതോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. മാലിദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് മഴ സാധ്യത. ഇത് കൂടാതെ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗം അറിയിപ്പ്. അതേസമയം കേരള – കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Read Moreമുഖ്യമന്ത്രി കാണുന്നത് പൗരപ്രമുഖരെയല്ല പ്രത്യേക ക്ഷണിതാക്കളെ; എ.കെ. ബാലൻ
തിരുവനന്തപുരം : നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തുന്നത് പൗരപ്രമുഖരുമായല്ലെന്നും പ്രത്യേക ക്ഷണിതാക്കളുമായാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. അപേക്ഷ നൽകിയാൽ ആർക്കും ക്ഷണിതാവാകാമെന്നും എ.കെ.ബാലൻ കൂട്ടിച്ചേർത്തു. പ്രത്യേക ക്ഷണിതാവാകാൻ തങ്ങളെ കൂടി വിളിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്കോ എംഎൽഎക്കോ ഒരു കത്ത് നൽകിയാൽ മതിയാകും. കൃഷിക്കാരന്റെ പ്രശ്നം ഒരു കർഷകൻ വന്ന് പറയുന്നതിനേക്കാൾ ആ സംഘടനയെ പ്രതിനിധീകരിച്ച് ഒരാൾ വന്ന് പറയുമ്പോൾ നിരവധിപ്രശ്നങ്ങൾ അവതരിപ്പിക്കാൻ കഴിയും. എല്ലാ മേഖലയിലും അങ്ങനെ തന്നെ. മുഖ്യമന്ത്രി അവർക്ക് മറുപടി നൽകുമെന്ന് എ.കെ.ബാലൻ പറഞ്ഞു. നവകേരള സദസിൽ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത് പൗരപ്രമുഖരുമായാണ് എന്ന വാർത്തകളോട് പ്രതികരിച്ചു കൊണ്ടാണ് എ.കെ.ബാലൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
Read Moreഉത്തർപ്രദേശിലേക്ക് ബീഫ് കൊണ്ടുപോകാം: അലഹബാദ് ഹൈക്കോടതി
പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലേക്കു ബീഫ് കൊണ്ടുപോകുന്നതിനു യാതൊരു നിയമതടസമില്ലെന്നു വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. 1955ലെ ഗോവധ നിരോധന നിയമപ്രകാരം ഉത്തര്‍പ്രദേശിനു പുറത്തുനിന്നോ അകത്തുനിന്നോ സംസ്ഥാനത്ത് എവിടേക്കും ബീഫ് കൊണ്ടുപോകുന്നതിനു തടസമില്ല എന്നാണ് ജസ്റ്റീസ് പങ്കജ് ഭാട്യ വ്യക്തമാക്കിയത്. ഗോവധ നിരോധന നിയമം സമഗ്രമായി പരിശോധിച്ചാല്‍ അതിലെവിടെയും ബീഫ് കൊണ്ടുപോകുന്നതു തടയുന്നതിനുള്ള വ്യവസ്ഥ കാണാന്‍ കഴിയില്ലെന്നും നിയമത്തിലെ 5എ വകുപ്പില്‍ പറയുന്ന നിയന്ത്രണം പശുവിനെയോ കാളയെയോ കൊണ്ടുപോകുന്നതിനാണെന്നും കോടതി പറഞ്ഞു. അതും സംസ്ഥാനത്തിനു പുറത്തുനിന്നു സംസ്ഥാനത്തിനകത്തുള്ള ഏതെങ്കിലും സ്ഥലത്തേക്കു കൊണ്ടുപോകുന്നതിനുമാത്രമാണ് നിയന്ത്രണം. ഉത്തര്‍പ്രദേശിനു പുറത്തുനിന്നോ അകത്തുനിന്നോ സംസ്ഥാനത്തെ ഏതു സ്ഥലത്തേക്കും ബീഫ് കൊണ്ടുപോകുന്നതിനെ ഈ നിയമം വിലക്കുന്നില്ലെന്നും ഉത്തരവില്‍ കോടതി പറഞ്ഞു.
Read Moreവിഷപ്പാമ്പിനെ ഉപയോഗിച്ച് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസ്; പ്രതി അറസ്റ്റിൽ
ഗഞ്ചം: ഭാര്യയേയും രണ്ട് വയസുള്ള മകളേയും മുറിയിലേക്ക് വിഷപ്പാമ്പിനെ വിട്ടയച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. പ്രതിയായ കെ ഗണേഷ് പത്രയും ഭാര്യ കെ ബസന്തി പത്രയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്ലാസ്റ്റിക് പാത്രത്തിൽ മൂർഖൻ പാമ്പിനെ കൊണ്ടുവന്ന് ഭാര്യയും മകളും ഉറങ്ങിക്കിടന്ന മുറിയിലേക്ക് ഇയാൾ തുറന്നുവിട്ടു. തുടർന്ന് പ്രതി മറ്റൊരു മുറിയിൽ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ ഇരുവരെയും പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. എന്നാൽ യുവതിയുടെ പിതാവിനെ ചോദ്യം ചെയ്തപ്പോൾ ഗണേഷ് പാത്ര ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞു. 2020 ൽ വിവാഹിതരായ ദമ്പതികൾക്ക് ദേബസ്മിത എന്ന രണ്ട് വയസ്സുള്ള ഒരു മകളുണ്ടായിരുന്നു. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ തെളിവ് ശേഖരിക്കാൻ…
Read Moreകനത്ത മൂടൽ മഞ്ഞ് നഗരത്തെ വിഴുങ്ങി, കാഴ്ചകളെ പരിമിതപ്പെടുത്തി; മാറ്റമില്ലാതെ ഡൽഹിയിലെ വായു ഗുണനിലവാരം
ഡൽഹി: സെൻട്രൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം നഗരത്തിന്റെ പല ഭാഗങ്ങളിലും 400 ന് മുകളിൽ എ.ക്യു.ഐ രേഖപ്പെടുത്തിയതിനാൽ ഡൽഹിയിലെ വായു ഗുണനിലവാരം തുടർച്ചയായ നാലാം ദിവസവും ‘കടുത്ത’ വിഭാഗത്തിൽ തുടരുന്നു. ഇന്നലെ വൈകിട്ട് നാലിന് എ.ക്യു.ഐ 415 ആയിരുന്നു, ഇത് ‘കടുത്ത’ വിഭാഗത്തിൽ പെടുന്നു. ദിവസാവസാനം വരെ ശരാശരി വായു ഗുണനിലവാര സൂചിക 400-ന് മുകളിൽ തുടരുകയാണെങ്കിൽ, നവംബറിലെ ഡൽഹിയിലെ 11-ാമത്തെ കഠിനമായ വായു ഗുണനിലവാര ദിനമായിരിക്കും ഇത്. കഴിഞ്ഞ വർഷം നവംബറിൽ ഡൽഹിയിൽ വെറും മൂന്ന് കഠിനമായ വായു ഗുണനിലവാര ദിനങ്ങൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ, അതേസമയം 2021 ൽ അത്തരം 12 ദിവസങ്ങൾ അനുഭവപ്പെട്ടു, ഇത് മാസത്തിലെ ഏറ്റവും ഉയർന്ന ദിവസമാണ്. ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ എ.ക്യു.ഐ.ആനന്ദ് വിഹാർ: 451അശോക് വിഹാർ: 434ദ്വാരക സെക്ടർ 8: 439ഐടിഒ: 393നജഫ്ഗഡ്: 401പഞ്ചാബി ബാഗ്: 454ആർകെ…
Read Moreവില്ല നിര്‍മിച്ച് നല്‍കാമെന്നു പറഞ്ഞ് പണം തട്ടിയെന്ന കേസ്; അടിസ്ഥാനരഹിതമെന്ന് എസ്. ശ്രീശാന്ത്
കൊച്ചി: കര്‍ണാടകയിലെ കൊല്ലൂരില്‍ വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന പേരില്‍ തനിക്കെതിരേ എടുത്തിരിക്കുന്ന വഞ്ചനാകേസ് അടിസ്ഥാനരഹിതമെന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. വ്യാജ ആരോപണത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ശ്രീശാന്ത് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. കൊല്ലൂരില്‍ വില്ല നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് 18 ലക്ഷം തട്ടിയെടുത്തെന്നു കാണിച്ച് കണ്ണൂര്‍ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതി നല്‍കിയത്. ബാലഗോപാലിന്റെ പരാതിയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. തൊട്ടുപിന്നാലെ കണ്ണൂര്‍ ടൗണ്‍പോലീസ് കേസ് എടുത്തിരുന്നു. സരീഗ് 2019ല്‍ മൂകാംബിക ദര്‍ശനത്തിനെത്തിയപ്പോള്‍ ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്‍, വെങ്കിടേഷ് എന്നിവരെ പരിചയപ്പെട്ടു. ഇതില്‍ വെങ്കിടേഷിന്റെ ഉടമസ്ഥതയില്‍ അഞ്ച് സെന്റ് സ്ഥലം മൂകാംബികയില്‍ ഉണ്ടെന്നും അവിടെ വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18,70,000 അഡ്വാന്‍സായി വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.…
Read More