മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കുടുംബവുമായുള്ള ബന്ധം ഊഷ്മളമായി തുടരുന്നുണ്ടെന്ന് യുവജന കമ്മീഷൻ മുന്‍ അധ്യക്ഷ ചിന്ത ജെറോം. വിവാദങ്ങൾ കൊടുംബിരി കൊണ്ടു നിൽക്കുന്ന ഘട്ടത്തിലാണ് ചങ്ങമ്പുഴയുടെ മകള്‍ ലളിതയെ താൻ ആദ്യമായി കാണുന്നത്. അന്ന് മുതൽ ഇന്നുവരെ തന്നെ സ്നേഹവും വാത്സല്യവും നൽകി ചേർത്തു നിർത്തുകയായിരുന്നു എന്ന് ചിന്ത ജെറോം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം ചിന്ത അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.. മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴയുടെ കുടുംബവുമായുള്ള ബന്ധം ഊഷ്മളമായി തുടരുന്നു.വിവാദങ്ങൾ ഉയർന്ന ഘട്ടത്തിലാണ് ലളിതാമ്മയെ കാണുന്നത്. അന്നുമുതൽ സ്നേഹവും വാത്സല്യവും നൽകി ചേർത്തു നിർത്തുകയാണ് ആ കുടുംബം. കഴിഞ്ഞദിവസം കൊച്ചുമകൾ ശ്രീലത ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിയപ്പോൾ കാണാമെന്നു പറഞ്ഞിരുന്നു. ഇന്നലെ എറണാകുളത്ത് എത്തിയ സമയത്ത് ചങ്ങമ്പുഴയുടെ കുടുംബത്തിനൊപ്പം കുറച്ചു സമയം ചെലവഴിച്ചു. നിറയെ സ്നേഹം. ഏറെ സന്തോഷം. പോസ്റ്റ്…
Read MoreCategory: Loud Speaker
തെരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്ന മൂന്നു സംസ്ഥാനത്തും ‘ഇന്ത്യ’ സഖ്യത്തിന്റെ പൊടിപോലും കാണില്ലെന്ന് നരേന്ദ്രമോദി
ഹൈദരാബാദ്: നിയമസഭാ വോട്ടെടുപ്പു നടന്ന ഛത്തീസ്ഗഢും മധ്യപ്രദേശും രാജസ്ഥാനും ‘ഇന്ത്യ’ സഖ്യത്തെ തൂത്തെറിയുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലം കാത്തിരിക്കുന്ന ഈ മൂന്ന് സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യത്തിന്റെ പൊടിപോലും കാണില്ല. തെലങ്കാനയിൽ കെ.സി.ആറിനെപ്പോലൊരു ഒരു മുഖ്യമന്ത്രിയെ വീണ്ടും തെരഞ്ഞെടുക്കണോയെന്നു ജനങ്ങൾ തീരുമാനിക്കണമെന്നും മോദി പറഞ്ഞു. നവംബർ 30നാണു തെലങ്കാനയിൽ വോട്ടെടുപ്പ്. പരസ്യപ്രചാരണം നാളെ അവസാനിക്കും. തെലങ്കാനയിലും വോട്ടെടുപ്പു നടന്ന മിസോറം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലും ഡിസംബർ മൂന്നിന് വോട്ടെണ്ണൽ നടക്കും.
Read Moreതീവ്രവാദപ്രവര്‍ത്തനം; എന്‍ഐഎയുടെ ലിസ്റ്റില്‍ കോഴിക്കോടും? ജില്ലയിൽ എൻഐഎയുടെ റെയ്ഡ്
കോഴിക്കോട്: രാജ്യത്ത് തീവ്രവാദപ്രവര്‍ത്തനം നടക്കുന്നുവെന്ന് എന്‍ഐഎ കരുതുന്ന സ്ഥലങ്ങളിൽ ഒന്നായി കോഴിക്കോടും. പാക്കിസ്ഥാ ന് ബന്ധമുള്ള തീവ്രവാദ സംഘടനയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ നാലു സംസ്ഥാനങ്ങളിൽ എന്‍ഐഎ ഇന്നലെ നടത്തിയ റെയ്ഡിൽ കേരളത്തില്‍ കോഴിക്കോട്ട് മാത്രമാണ് റെയ്ഡ് നടന്നത്. കേരളത്തില്‍ പ്രത്യേകിച്ചും മലബാറില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതികള്‍ നടക്കുന്നതായാണ് കേന്ദ്ര അന്വേഷണ എജന്‍സികളുടെ വിലയിരുത്തല്‍. കേരളം തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഹബ്ബായിമാറുന്നുവെന്ന ആക്ഷേപം കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെതന്നെ ഉന്നയിക്കുന്നുണ്ട്. ഇതിന് ബലം പകരുന്നതാണ് ഇന്നലെ കോഴിക്കോട്ടുണ്ടായ റെയ്ഡ്. കോഴിക്കോട് നടക്കാവ് സ്റ്റേഷന് പരിധികളിലും ടൗണ്‍ കേന്ദ്രീകരിച്ചുമാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തിയത്. കേരള പോലീസിന് ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നില്ലെന്നാണ് വിവരം. എന്‍ഐഎ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ റെയ്ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കോഴിക്കോട് എലത്തൂരില്‍ നടന്ന ട്രെയിന്‍ തീവയ്പുമായി ബന്ധപ്പെട്ടും എന്‍ഐഎ ഇവിടെ എത്തി പരിശോധന നടത്തിയിരുന്നു. പാക്കിസ്ഥാന് കേന്ദ്രീകരിച്ച്…
Read Moreകൃഷിമന്ത്രിയുടെ വാക്കിന് പുല്ലുവില;സർവകക്ഷിയോഗ തീരുമാനം കാറ്റിൽപ്പറത്തി മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുപ്പ്
ചാരുംമൂട്: മലകളും കുന്നുകളുമിടിച്ചുനിരത്തി മണ്ണെടുക്കുന്നതിനെതിരേ ശക്തമായ ജനകീയ സമരം നിലനിൽക്കുന്ന പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചു. ഇതേത്തുടർന്ന് മറ്റപ്പള്ളിയിൽ ജനകീയ പ്രതിഷേധം ശക്തമായി. കരാർ കമ്പനി ജീവനക്കാർ കുന്നിലെത്തി ജെസിബി ഉപയോഗിച്ച് മണ്ണിടിച്ച് ടോറസ് ലോറികളിൽ നീക്കിത്തുടങ്ങി. മണ്ണെടുപ്പു നിർത്തിവയ്ക്കണമെന്ന സർവകക്ഷിയോഗ തീരുമാനം നിലനിൽക്കെയാണ് വീണ്ടും കുന്നിടിക്കൽ. അതേസമയം, മണ്ണെടുപ്പ് സംബന്ധമായി തനിക്ക് സ്റ്റോപ് മെമ്മോ ലഭിച്ചിട്ടില്ലെന്നു കരാറുകാരൻ പറഞ്ഞു. മണ്ണെടുക്കാനുള്ള കോടതി അനുമതി നിലവിലുണ്ട്. കഴിഞ്ഞ 16നാണ് മാവേലിക്കര റസ്റ്റ് ഹൗസിൽ പ്രദേശവാസികൂടിയായ കൃഷി മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം കൂടിയിരുന്നു. ചട്ടങ്ങൾ ലംഘിച്ചാണ് മണ്ണെടുപ്പെന്നു വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കൂടി പങ്കെടുത്ത യോഗം വിലയിരുത്തിയിരുന്നു. പ്രതിഷേധക്കാരെ പോലീസ് ക്രൂരമായി നേരിട്ടത് അന്വേഷിക്കാനും മണ്ണെടുപ്പ് നിരോധിച്ച് ഉത്തരവിറക്കാനും യോഗം കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇക്കാര്യം മന്ത്രി പി. പ്രസാദ് വാർത്താസമ്മേളനത്തിൽ പ്രഖ്യപിക്കുകയും…
Read Moreഉത്തരകാശി തുരങ്ക അപകടം; രക്ഷാപ്രവർത്തനം രണ്ടുവഴിയിലൂടെ, കരസേനയും എത്തി
ഉത്തരകാശി: സിൽക്യാരയിലെ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പതിനഞ്ചാം ദിവസവും ഊർജിതമായി തുടരുന്നു. അവശിഷ്ടങ്ങൾക്ക് ഇടയിലൂടെ രക്ഷാകുഴൽ കടത്തിവിടുന്നതിനു പുറമേ ഇന്നലെ മലമുകളിൽനിന്ന് ആരംഭിച്ച കുഴിക്കൽ ജോലികൾ (വെർട്ടിക്കൽ ഡ്രില്ലിംഗ്) പുരോഗമിക്കുകയാണ്. ഇതിനോടകം 22 മീറ്ററിലേറെ കുഴിച്ചുവെന്ന് രക്ഷാപ്രവർത്തനത്തിനു നേതൃത്വം കൊടുക്കുന്നവർ പറഞ്ഞു. 90 മീറ്റർ താഴെയുള്ള തുരങ്കത്തിലെത്താൻ കുറഞ്ഞത് നാലു ദിവസമെടുക്കുമെന്നും അധികൃതർ. മറ്റു തടസങ്ങൾ സംഭവിച്ചില്ലെങ്കിൽ വ്യാഴാഴ്ചയോടെ തൊഴിലാളികളുടെ അടുത്തെത്താൻ സാധിക്കും. രക്ഷാദൗത്യത്തിന്റെ ഭാഗമാകുന്നതിനായി കരസേനയുടെ കീഴിലുള്ള മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം ശക്തമാണെങ്കിലും കാലാവസ്ഥ പ്രതികൂലമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ള പ്രദേശം കൂടിയാണിത്. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പൈപ്പ് ലൈൻ കടത്തിവിടാനുള്ള ഓഗർ യന്ത്രത്തിന്റെ പ്രവർത്തനം തടസപ്പെട്ടതാണ് രക്ഷാപ്രവർത്തനത്തിനു നേരത്തെ തിരിച്ചടിയായത്. യന്ത്രത്തകരാറിനു മുമ്പ് ഇവിടെ 47 മീറ്റർ ഉള്ളിലേക്ക് ഡ്രില്ലിംഗ് നടത്തിയിരുന്നു. പിന്നാലെ…
Read Moreയുവതിയുടെ മൃതദേഹം ബാഗിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
ന്യൂഡൽഹി: യുവതിയുടെ മൃതദേഹം ബാഗിൽ നിറച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലാണ് സംഭവം. വിശ്വാസ് നഗറിലെ ഒരു മുറിയിൽ സംശയാസ്പദമായ ബാഗ് ഉണ്ടെന്ന് പോലീസിന് സന്ദേശം ലഭിച്ചു. ഉടൻ പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി. സ്ഥലത്ത് ഫോറൻസിക് പരിശോധന നടത്തി. ബാഗ് തുറന്നപ്പോൾ കഴുത്ത് ഞെരിച്ച നിലയിൽ ഒരു യുവതിയുടെ ശരീരം കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം സുൽത്താൻപുരി പ്രദേശത്ത് ഒരു സ്ത്രീ ദേഷ്യത്തിൽ തന്റെ ഭർത്താവിന്റെ വലതു ചെവി കടിച്ചുകീറിയതായി പോലീസ് പറഞ്ഞു. വലത് ചെവിയുടെ മുകൾഭാഗം കടിയേറ്റതിനാൽ ഛിന്നഭിന്നമായെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നെന്നും ഇരയായ 45കാരൻ പോലീസിനോട് പറഞ്ഞു. ചികിത്സയ്ക്കുശേഷം ഭാര്യയ്ക്കെതിരെ ഇയാൾ പരാതി നൽകി. തുടർന്ന് യുവതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
Read Moreകുനോ നാഷണൽ പാർക്കിലേക്ക് പ്രവേശിച്ച് കടുവ
ശിവ്പുരി: കുനോ നാഷണൽ പാർക്കിലേക്ക് 100 കിലോമീറ്റർ അകലെയുള്ള രാജസ്ഥാനിലെ രൺതംബോർ കടുവാ സങ്കേതത്തിൽ നിന്ന് കടുവ അതിക്രമിച്ചു കയറിയതായി അധികൃതർ. മൂന്ന് വയസ് പ്രായമുള്ള കടുവയാണ് കുനോയിലേക്ക് പ്രവേശിച്ചത്. ചീറ്റപ്പുലികൾ കടുവകളെ ഭയക്കുന്നുണ്ടെന്നും അവയെ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കുനോ നാഷണൽ പാർക്ക് 748 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്നു. കൂടാതെ ഇതിന് 487 ചതുരശ്ര കിലോമീറ്റർ ബഫർ ഏരിയയുണ്ട്. ഒരു ആൺ കടുവയുടെ ശരാശരി ഭാരം ഏകദേശം 200 കിലോഗ്രാം ആണ്. അതേസമയം ഒരു ആൺ ചീറ്റയ്ക്ക് 55 മുതൽ 60 കിലോഗ്രാം വരെയാണ് ഭാരമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ വർഷം സെപ്തംബർ 17 ന് കുനോ നാഷണൽ പാർക്കിലേക്ക് അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളും അടക്കം എട്ട് നമീബിയൻ ചീറ്റകളെ വിട്ടയച്ചു. ഈ വർഷം ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ…
Read Moreയൂത്ത് കോണ്‍ഗ്രസ് ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചു; രാജ്യദ്രോഹകുറ്റമാണിത്; എം.വി. ഗോവിന്ദന്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യജ ഐഡി കാര്‍ഡ് നിർമിച്ച സംഭവം ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയതതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡിലാണ് കൃത്രിമത്വം കാണിച്ചത്. വലിയ രാജ്യദ്രോഹകുറ്റമാണ് യൂത്ത് കോണ്‍ഗ്രസ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ സംസ്ഥാന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രവർത്തിയെ ഒരിക്കലും യൂത്ത് കോണ്‍ഗ്രസിലെ വിഭാഗീയ പ്രവര്‍ത്തനമായി കാണാന്‍ സാധിക്കില്ല. ശാസ്ത്ര സങ്കേതിക വിദ്യയുടെ സഹായത്തോടെ ലക്ഷകണക്കിന് തിരിച്ചറിയല്‍ കാര്‍ഡുകളാണ് വ്യാജമായി ഉണ്ടാക്കിയതെന്നും എം.വി. ഗോവിന്ദന് ആരോപിച്ചു.
Read Moreസുപ്രീം കോടതിയിൽ ഡോ. ബി. ആർ. അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി
ഡൽഹി: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു സുപ്രീം കോടതി പരിസരത്ത് ഡോ ബി ആർ അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളും ഇന്ത്യൻ ഭരണഘടനയുടെ പിതാവിന്റെ 7 അടിയിലധികം ഉയരമുള്ള ശിൽപത്തിന് കൈകൾ കൂപ്പി പുഷ്പങ്ങൾ അർപ്പിച്ചു. അനാച്ഛാദനത്തിനുശേഷം രാഷ്ട്രപതിയും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. 1949-ൽ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായി 2015 മുതൽ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു. നേരത്തെ ഈ ദിനം നിയമ ദിനമായി ആചരിച്ചിരുന്നു.
Read Moreനവകേരള വിളംബര ജാഥയിൽ പങ്കെടുക്കാതെ അങ്കണവാടി ജീവനക്കാർ വീട്ടിൽപോയി; പിന്നാലെ വിശദീകരണം തേടി സൂപ്പർവെെസറുടെ വാട്സ് ആപ്പ് സന്ദേശം
നവകേരള സദസിന്റെ വിളംബര ജാഥയിൽ പങ്കെടുക്കാത്തവരോട് വിശദീകരണം ചോദിച്ചു കൊണ്ടുള്ള സന്ദേശം പുറത്ത്. നാലു മണിക്ക് നടന്ന വിളംബര ജാഥയിൽ പങ്കെടുക്കാതെ വീട്ടിലേക്ക് പോയവർ വ്യക്തമായ കാരണം എഴുതി തരണമെന്നാണ് സന്ദേശത്തിൽ പറയുന്നത്. വാട്സ് ആപ്പിലൂടെയാണ് വിശദീകരണം തേടിയുള്ള സന്ദേശം അയച്ചത്. ഐസിഡിഎസ് സൂപ്രവൈസറാണ് വിളംബര ജാഥയിൽ പങ്കെടുക്കാത്തവരോട് വിശദീകരണം ചോദിച്ച് മെസേജ് അയച്ചത്. മലപ്പുറം പൊൻമള്ള ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരോടാണ് വിശദീകരണം ചോദിച്ചത്. പൊന്മള പഞ്ചായത്തിൽ ഇന്നലെ വൈകിട്ടാണ് നവകേരള സദസുമായി ബന്ധപ്പെട്ട വിളംബര ജാഥ നടന്നത്. നേരത്തെ തന്നെ ജാഥയിൽ നിർബന്ധമായും എല്ലാവരും പങ്കെടുക്കണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ചിലർ ജാഥയിൽ പങ്കെടുക്കാതെ വീട്ടിലേക്ക് മടങ്ങി. അതിനെ തുടർന്നാണ് വിളംബര ജാഥയിൽ പങ്കെടുക്കാതെ വീട്ടിലേക്ക് പോയവർ വ്യക്തമായ കാരണം എഴുതി തരണമെന്ന് സൂപ്പർ വൈസർ ആവശ്യപ്പെട്ടത്.
Read More