നെടുമ്പാശേരി: വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ട് യാത്രക്കാർ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി നെടുന്പാശേരി വിമാനത്താവളത്തിലാണ് സംഭവം. ബംഗളരുവിലേക്കുള്ള അലൈൻസ് എയർ വിമാനത്തിലെ യാത്രക്കാരായിരുന്ന കർണാടക സ്വദേശികളായ രാമോജി കോറയിൽ, രമേഷ്കുമാർ എന്നിവരാണ് വിമാനം ബേയിൽ നിന്നും നീങ്ങുമ്പോൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. ഇരുവരുടേയും യാത്ര റദ്ദാക്കി നെടുമ്പാശേരി പോലീസിന് കൈമാറി. തെറ്റിദ്ധരിച്ച് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചെതെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്. ആദ്യമായിട്ടാണ് ഇവർ വിമാനത്തിൽ കയറിയത്. എമർജസി വാതിലിനടുത്തുള്ള സീറ്റിലാണ് രണ്ടുപേരും ഇരുന്നത്. വാതിൽ കണ്ടപ്പോൾ കൗതുകത്തിന് തുറക്കാൻ നോക്കിയതാണ് ഇരുവർക്കും വിനയായത്. കേസെടുത്ത ശേഷം ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Read MoreCategory: Loud Speaker
ചരക്ക്-യാത്രാ തീവണ്ടികളുടെ വേഗത കൂട്ടുന്നു; തിരുവനന്തപുരം-മംഗലാപുരം സെക്ഷനിൽ സാധ്യതാപഠനം അന്തിമഘട്ടത്തിൽ
എസ്.ആർ.സുധീർ കുമാർ കൊല്ലം: ചരക്ക്- യാത്രാ വണ്ടികളുടെ വേഗത വർധിപ്പിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനം. വിവിധ സെക്ഷനുകളിൽ ഓരോ സാമ്പത്തിക വർഷവും ഇത് സമയ ബന്ധിതമായി നടപ്പിലാക്കുന്നതിന് കർമ പദ്ധതിയും തയാറാക്കി കഴിഞ്ഞു.തിരുവനന്തപുരം – മംഗലാപുരം റൂട്ടിൽ അനുവദനീയ പരമാവധി വേഗതയിൽ (130-160 കിലോമീറ്റർ) വണ്ടികൾ ഓടിക്കുന്നതിനുള്ള സാധ്യതാ പഠനം അന്തിമ ഘട്ടത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി. ഈ സെക്ഷനിൽ ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള രണ്ട് റൂട്ടുകളിലെയും സാധ്യതാ പഠനം ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു. ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കലാണ് ഏറ്റവും പ്രധാനം. പഠനത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി ചെയ്യേണ്ട ജോലികളും റെയിൽവേ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ ലിസ്റ്റ് ചെയ്ത് കഴിഞ്ഞു. സമ്പൂർണ ട്രാക്ക് നവീകരണം, വേണ്ടിടത്ത് എല്ലാം പഴയവ മാറ്റി പുതിയ 60 കിലോഗ്രാം റെയിൽ സ്ഥാപിക്കൽ, പാലങ്ങളുടെ ബലപ്പെടുത്തൽ, സാധ്യമായിടത്തെല്ലാം വളവുകൾ പരമാവധി നിവർത്തൽ, കാൽനട…
Read Moreയൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ്; തെളിവു കിട്ടിയെന്ന് പോലീസ്, തൃക്കരിപ്പൂരിലെ പ്രാദേശിക നേതാവ് ജയ്സണെ ചോദ്യം ചെയ്യും
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ തയാറാക്കിയ കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത് അന്വേഷണത്തിന് തിരിച്ചടിയല്ലെന്ന് പോലീസ്. വ്യാജ കാർഡ് നിർമാണത്തിന്റെ തുടക്കം എവിടെനിന്നാണെന്നതിന് ഉൾപ്പെടെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു. പോലീസ് പിടിച്ചെടുത്ത കന്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും ഫോറൻസിക് അന്വേഷണത്തിന് അയയ്ക്കും. ഇവയുടെ പരിശോധനഫലം വന്നശേഷം ശക്തമായ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് പോലീസ്. അറസ്റ്റിലായ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് കോടതി ജാമ്യം നൽകിയിരുന്നു. കഴിഞ്ഞ ദിവസം വിശദമായ വാദങ്ങൾക്കുശേഷമാണ് ഫെനി നൈനാൻ, ബിനിൽ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണൻ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇവര്‍ നാല് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേസിൽ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. സിആർ കാർഡ് ആപ്പുവഴി തിരിച്ചറിയൽ കാർഡ് നിർമിച്ചതുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂര്‍…
Read Moreഒന്നും ഒളിയ്ക്കാനും മറയ്ക്കാനും ഇല്ല, ഏത് അന്വേഷണവുമായും സഹകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഒന്നും ഒളിക്കാനും മറയ്ക്കാനും ഇല്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിൽ. ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും അന്വേഷണത്തിന് ഒരു തടസവും സൃഷ്ടിക്കില്ലെന്നും രാഹുൽ പറഞ്ഞു. അതേസമയം തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. യൂത്ത് കോൺഗ്രസിന് പുതിയ ടീം വരുന്നതിനെ ചിലർ ഭയപ്പെടുന്നുണ്ട്. അന്വേഷണസംഘം രൂപീകരിക്കുന്നതിന് മുൻപ് തന്നെ ഫ്രെയിം ചെയ്യേണ്ടവരെ ലിസ്റ്റ് ചെയ്യുകയായിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് അയച്ച നോട്ടീസ് കിട്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ സ്ഥിരീകരിച്ചു.
Read Moreവനിതാ യൂട്യൂബർ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു; കൊന്നതെന്നു പിതാവ്
ന്യൂഡൽഹി: യൂട്യൂബിൽ ആറുലക്ഷം സബ്സ്ക്രൈബേഴ്സുള്ള ഭോജ്പുരി യൂട്യൂബർ മാൾതി ദേവിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി അച്ഛൻ രംഗത്ത്. സ്ത്രീധനം ആവശ്യപ്പെട്ട് മകളെ ഭതൃവീട്ടുകാർ കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ ദീപ് ചന്ദ് ചൗഹാൻ ആരോപിച്ചു. പോലീസിന് അദ്ദേഹം പരാതിയും നൽകി. ഇന്നലെ സന്ത് കബീർ നഗറിലെ വീട്ടിലാണ് മാൾതി ദേവിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. “മാൾട്ടി ചൗഹാൻ ഫൺ’ എന്ന യുട്യൂബ് ചാനലിലൂടെയാണ് മാൾതി ദേവി പ്രശസ്തയായത്. ചാനലിൽ 24,000ത്തിലധികം വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. അടുത്തിടെ തന്റെ ചില വീഡിയോകളിൽ ഭർത്താവ് വിഷ്ണു സ്ഥിരമായി മർദിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ മാതാപിതാക്കൾ സ്ത്രീധനം ആവശ്യപ്പെടുന്നുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു. മാൽതി ദേവിയുടെ ഭർത്താവ് വിഷ്ണു കുമാറിനും അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കൾക്കുമെതിരേ മഹുലി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
Read Moreഇന്ത്യ ലോകകപ്പ് തോൽക്കാൻ കാരണം ഗാന്ധി കുടുംബമെന്ന് അസം മുഖ്യമന്ത്രി
ഡിസ്പുർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനമായതിനാലാണ് ഓസ്ട്രേലിയയ്ക്കെതിരായ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതെന്ന് അസം മുഖ്യമന്ത്രിയായ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ. “ഇന്ത്യ എല്ലാ ഗെയിമുകളിലും വിജയിക്കുകയും ഫൈനൽ തോൽക്കുകയും ചെയ്തു. എന്തുകൊണ്ടാണ് മത്സരം തോറ്റതെന്ന് ഞാൻ അന്വേഷിച്ചു, ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിലാണ് ലോകകപ്പ് ഫൈനൽ കളിച്ചതെന്നാണ് കണ്ടെത്തിയത്’ -ഹിമന്ത ബിശ്വ ശർമ പറഞ്ഞു. “എനിക്ക് ബിസിസിഐയോട് ഒരു അഭ്യർഥനയുണ്ട്. ഗാന്ധി കുടുംബാംഗങ്ങളുടെ ജന്മദിനമായ ദിവസം ഇന്ത്യ കളിക്കരുത്. ലോകകപ്പ് ഫൈനലിൽനിന്ന് അത് ഞാൻ പഠിച്ചു’ ഗാന്ധി കുടുംബത്തെ പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ലോകകപ്പിൽ ഇന്ത്യ തോറ്റതിനെതിരേ വേറെയും നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. മോദിയുടെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം മത്സരത്തിൽ ഇന്ത്യ തോൽക്കുന്നതിന് കാരണമായെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആക്ഷേപം. മോദിയെ “ശകുനം’ എന്ന് വിശേഷിപ്പിച്ചാണ് രാഹുൽ ഈ ആക്ഷേപം ഉന്നയിച്ചത്. രാഹുൽ…
Read Moreതമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; കുപ്രസിദ്ധ ഗുണ്ടയെ പട്ടാപ്പകൽ പോലീസ് വെടിവച്ചുകൊന്നു
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം അരങ്ങേറി. കുപ്രസിദ്ധ ഗുണ്ട കൊമ്പൻ ജഗനെ പട്ടാപ്പകൽ പോലീസ് വെടിവച്ചുകൊന്നു. തിരുച്ചിറപ്പള്ളിയിൽ സനമംഗലം വനത്തോട് ചേര്‍ന്ന പ്രദേശത്താണ് സംഭവം. കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയാണ് കൊമ്പൻ ജഗൻ എന്ന തിരുച്ചി ജഗൻ. ജഗൻ ഒളിവിൽ കഴിയുന്നതായി അറിഞ്ഞെത്തിയ പോലീസ് സംഘത്തിനുനേരേ പെട്രോൾ ബോംബേറുണ്ടായെന്നും പ്രാണരക്ഷാര്‍ഥം എഎസ്ഐക്ക് വെടിയുതിര്‍ക്കേണ്ടി വന്നുവെന്നുമാണ് ഔദ്യോഗിക ഭാഷ്യം. ജഗന്റെ വെട്ടേറ്റ് കൈക്ക് പരിക്കേറ്റ എസ്ഐ വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തെറ്റ് ചെയ്യുന്നവരല്ല, തെറ്റ് തിരുത്തുന്നവരാണ് എന്ന അവകാശവാദവുമായി സാമൂഹിക മാധ്യമങ്ങളിൽ ജഗൻ റീൽസിട്ടിരുന്നു. ചെന്നൈയിൽ രണ്ടു ഗുണ്ടകള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിൽ മദ്രാസ് ഹൈക്കോടതി സിബിസിഐഡി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജഗന്റെ കൊല. നാലു മാസത്തിനിടെ അഞ്ച് പേരാണ് സംസ്ഥാനത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
Read Moreനിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കത്തയച്ച് കേരളം
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കേസില്‍ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തുനല്‍കി. അനുഭാവപൂര്‍ണമായ ഇടപെടല്‍ നടത്തണമെന്നും നയതന്ത്ര തലത്തിലുള്ള സമ്മര്‍ദം യമെന് മേല്‍ ചെലുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ സനായിലെ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്. കേരളത്തിന്റെ പ്രതിനിധി കെ.വി തോമസാണ് കത്ത് നല്‍കിയത്. മോചനത്തെ സംബന്ധിച്ചുള്ള അവസാന ശ്രമമെന്ന നിലയിലാണ് പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്. യെമന്‍ രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ ബാക്കിയുള്ള പ്രക്രിയ. നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രിംകോടതി തള്ളിയിരുന്നു. നിമിഷക്ക് സ്ത്രീ എന്ന പരിഗണന നല്കി വധശിക്ഷ മാറ്റി ജീവപര്യന്തമായി ഇളവു ചെയ്യുകയോ മോചിപ്പിക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചെങ്കിലും അപ്പീൽ തള്ളി.
Read Moreശിക്ഷയായി അധ്യാപിക സിറ്റ് അപ്പ് ചെയ്യിപ്പിച്ചു; കുഴഞ്ഞുവീണ പത്ത് വയസുകാരന് മരണം
ഒറാലി (ഒഡീഷ): അധ്യാപികയുടെ ശിക്ഷ ഏറ്റുവാങ്ങിയ പത്തു വയസുകാരൻ മരിച്ചു. ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലുള്ള ജയ്പോരിലാണ് സംഭവം. ഇവിടെ ഒറാലി എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സൂര്യ നാരായണ്‍ നോഡല്‍ അപ്പര്‍ പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ രുദ്ര നാരായണ്‍ സേതിയാണ് മരിച്ചത്. ചൊവ്വാഴ്ച നടന്ന സംഭവത്തെ പറ്റിയുള്ള വിവരം വൈകിയാണ് പുറത്ത് വന്നത്. ക്ലാസ് നടക്കുന്ന സമയത്ത് രുദ്രയും മറ്റ് നാലു കുട്ടികളും കളിക്കുന്നത് കണ്ട ടീച്ചര്‍ ഇവരോട് ശിക്ഷയായി സിറ്റ് അപ്പ് (ഇരിക്കുകയും എഴുന്നേൽക്കുകയും) ചെയ്യാൻ പറഞ്ഞെന്നും ഇത് ചെയ്യുന്നതിനിടെ രുദ്ര കുഴഞ്ഞ് വീണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലും ശേഷം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടിയുടെ മരണകാരണം സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്. അധ്യാപികയ്ക്കെതിരേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Read Moreസംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, നാല് അണക്കെട്ടുകൾ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കനത്ത മഴയിൽ പലയിടത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തിരുവനന്തപുരത്ത് ഗൗരീശപട്ടം, തേക്ക്മൂട് കോളനി, മുറിഞ്ഞപാലം എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി. നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. ചെമ്പഴന്തിയിൽ മതിലിടിഞ്ഞ് വീടിന് കേടുപറ്റി. തിരുവനന്തപുരത്ത് പെയ്ത ശക്തമായ മഴയിൽ മുറിഞ്ഞപാലം കോസ്മോ ആശുപത്രിക്ക് സമീപം തോട് കരകവിഞ്ഞൊഴുകി നിരവധി വീടുകളില്‍ വെള്ളം കയറി. പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഗൗരീശപട്ടം പാലം പൂര്‍ണമായും മുങ്ങി. പത്തനംതിട്ട ജില്ലയിൽ രാത്രിയിലും ശക്തമായ മഴ പെയ്തു. പത്തനംതിട്ട, തിരുവല്ല, കോന്നി മേഖലകളിലാണ് ശക്തമായ മഴയാണ് പെയ്തത്. കോന്നി കൊക്കാത്തോട് മേഖലയിലാണ് ഇന്നലെ വലിയ…
Read More