ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ൽ നി​യ​ന്ത്ര​ണം; എ​ട്ട് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ട്രാ​ക്കി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി​ സം​സ്ഥാ​ന​ത്ത് ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ൽ നി​യ​ന്ത്ര​ണം ഏർപ്പെടുത്തി. 18, 19 തീയതികളിൽ മാവേലി എക്സ്പ്രസ് ഉൾപ്പെടെ എട്ട് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 12 ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​. പു​തു​ക്കാ​ട് -ഇ​രി​ഞ്ഞാ​ല​ക്കു​ട സെ​ക്ഷ​നി​ൽ പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ള്‍– 16603 മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍- തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്‌​സ്പ്ര​സ്, 06018 എ​റ​ണാ​കു​ളം- ഷൊ​ര്‍​ണ്ണൂ​ര്‍ മെ​മു, 06448 എ​റ​ണാ​കു​ളം- ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷല്‍, ന​വം​ബ​ര്‍ 19-ന് റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ള്‍– 16604 തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍- മം​ഗ​ളൂ​രു മാ​വേ​ലി എ​ക്‌​സ്പ്ര​സ്,06017 ഷൊ​ര്‍​ണൂര്‍- എ​റ​ണാ​കു​ളം മെ​മു, 06439 ഗു​രു​വാ​യൂ​ര്‍- എ​റ​ണാ​കു​ളം എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷല്‍, 06453 എ​റ​ണാ​കു​ളം- കോ​ട്ട​യം എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷൽ, 06434 കോ​ട്ട​യം- എ​റ​ണാ​കു​ളം എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷൽ. ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ള്‍- 17-ന് ​യാ​ത്ര​യാ​രം​ഭി​ക്കു​ന്ന 22656 ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ന്‍- എ​റ​ണാ​കു​ളം വീ​ക്ക്‌​ലി സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സ്…

Read More

ഇ​നി ഭ​ര​ണ​ച​ക്രം ബ​സി​ലി​രു​ന്നു തി​രി​ക്കും; ന​വ​കേ​ര​ള​സ​ദ​സി​നു നാ​ളെ കാസർഗോഡ് തു​ട​ക്കം, പ്രതിപക്ഷം ബഹിഷ്കരിക്കും

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​ന് നാ​ളെ തു​ട​ക്കം. ഇ​നി​യു​ള്ള ഒ​രു​മാ​സ​ത്തോ​ളം മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​ഞ്ച​രി​ക്കു​ന്ന ബ​സ് ആ​കും സം​സ്ഥാ​ന​ത്തി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്രം. ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളും ഭ​ര​ണ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളു​മെ​ല്ലാം ബ​സി​ൽ സ​ഞ്ച​രി​ച്ചു കൊ​ണ്ടാ​യി​രി​ക്കും കൈ​ക്കൊ​ള​ളു​ക. സം​സ്ഥാ​ന​ത്തെ 140 മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ന്ത്രി​സ​ഭ നേ​രി​ട്ടെ​ത്തി പ​രാ​തി​ക​ൾ കേ​ൾ​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സി​ൽ എ​ല്ലാ മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. ന​വ​കേ​ര​ള സ​ദ​സി​നാ​യി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും നാ​ളെ കാ​സ​ർ​ഗോ​ഡ് എ​ത്തും. നാ​ളെ രാ​വി​ലെ മു​ഖ്യ​മ​ന്ത്രി കാ​സ​ർ​ഗോ​ഡ് മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. തു​ട​ക്ക​ത്തി​ൽ ചു​രു​ക്കം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മേ മ​ന്ത്രി​മാ​ർ​ക്ക് ഒ​പ്പ​മു​ണ്ടാ​കു. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു മ​ന്ത്രി​സ​ഭാ യോ​ഗം ചേ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം പ​ര്യ​ട​ന​ത്തി​ന് ഒ​പ്പം ചേ​രാ​നാ​ണ് ധാ​ര​ണ. മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ര്‍​ക്കും ഒ​പ്പം ഏ​ക​ദേ​ശം 120 ഉ​ദ്യോ​ഗ​സ്ഥ​രെ​ങ്കി​ലും സ്ഥി​ര​മാ​യി യാ​ത്ര​ചെ​യ്യും. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ത്യേ​ക കൗ​ണ്ട​ർ…

Read More

പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ൽ സ്ഥ​ല​പ​രി​മി​തി​യി​ൽ വീ​ർ​പ്പു​മു​ട്ടു​ന്നു; അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ലെ ത​ട​വു​കാ​രെ മാ​റ്റി പു​രു​ഷ ത​ട​വു​കാ​രെ പാ​ർ​പ്പി​ക്കും

എം.​ സു​രേ​ഷ്ബാ​ബു തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വു​കാ​രെ പാ​ർ​പ്പി​ക്കാ​ൻ ഇ​ട​മി​ല്ലാ​താ​യ​തോ​ടെ ഇ​വ​രെ അ​ട്ട​ക്കുള​ങ്ങ​ര​യി​ലെ വ​നി​താ ജ​യി​ലി​ലേ​ക്ക് മാ​റ്റും. പു​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ പു​രു​ഷ ത​ട​വു​കാ​രെ​യാ​ണ് അ​ട്ട​ക്കു​ള​ങ്ങ​ര ജ​യി​ലി​ൽ പാ​ർ​പ്പി​ക്കു​ക. ദ​ക്ഷി​ണ മേ​ഖ​ലാ ജ​യി​ൽ ഡി​ഐ​ജി ടി. ​സു​ധീ​റി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന ജ​യി​ൽ മേ​ധാ​വി ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ ന​ട​പ​ടി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. 700 ത​ട​വു​കാ​രെ പാ​ർ​പ്പി​ക്കാ​ൻ മാ​ത്രം സൗ​ക​ര്യ​മു​ള്ള പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ല​വി​ൽ 1400 -ഓ​ളം ത​ട​വു​കാ​രെ​യാ​ണ് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ത​ട​വു​കാ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​യും സ്ഥ​ല​പ​രി​മി​തി​യും ത​ട​വു​കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ക​ൾ ഉ​ണ്ടാ​കു​ന്ന​ത് കു​റ​യ്ക്കാ​ൻ ജ​യി​ൽ​മാ​റ്റം ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് ദ​ക്ഷി​ണ മേ​ഖ​ലാ ജ​യി​ൽ ഡി​ഐ​ജി ന​ൽ​കി​യി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ട്. 300 ത​ട​വു​കാ​രെ പാ​ർ​പ്പി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ൽ നി​ല​വി​ൽ അ​റു​പ​തി​ൽ താ​ഴെ​യു​ള്ള വ​നി​താ ത​ട​വു​കാ​രെ​യാ​ണ് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ട്ട​ക്കു​ള​ങ്ങ​ര​യി​ലു​ള്ള വ​നി​താ ത​ട​വു​കാ​രെ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ പ്ര​ത്യേ​ക ബ്ലോ​ക്കി​ലേ​ക്ക്…

Read More

ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്; എ​ന്‍. ഭാ​സു​രാം​ഗ​ന്‍ ഇ​ന്ന് ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​യേ​ക്കി​ല്ല

കൊ​ച്ചി: ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ​ക്കേ​സി​ല്‍ ബാ​ങ്ക് മു​ന്‍ പ്ര​സി​ഡ​ന്‍റും സി​പി​ഐ നേ​താ​വു​മാ​യ എ​ന്‍. ഭാ​സു​രാം​ഗ​ന്‍ ഇ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ടേ​റ്റി(​ഇ​ഡി)​നു മു​ന്നി​ല്‍ ഇ​ന്ന് ഹാ​ജ​രാ​യേ​ക്കി​ല്ല. ചി​ല അ​സൗ​ക​ര്യ​ങ്ങ​ള്‍ കാ​ര​ണം മ​റ്റൊ​രു ദി​വ​സം ന​ല്‍​ക​ണ​മെ​ന്ന് ഭാ​സു​രാം​ഗ​ന്‍ ഇ​ഡി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന. വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​നാ​യി കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല്‍ ഇ​ന്ന് ഹാ​ജ​രാ​കാ​ന്‍ ഇ​ഡി ഭാ​സു​രാം​ഗ​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ളും ബാ​ങ്ക് സ്‌​റ്റേ​റ്റ്‌​മെ​ന്റു​ക​ളും ന​ല്‍​കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ഭാ​സു​രാം​ഗ​നെ കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഭാ​സു​രാം​ഗ​നെ​യും മ​ക​ന്‍ അ​ഖി​ല്‍ ജി​ത്ത്, മ​ക​ള്‍ ഡോ. ​അ​ഭി​മ എ​ന്നി​വ​രെ​യും ഇ​ഡി പ​ത്തു മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു.ബാ​ങ്കി​ല്‍ ന​ട​ന്ന 101 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പി​ലെ ബ​ന്ധം സം​ബ​ന്ധി​ച്ചാ​ണ് ഭാ​സു​രാം​ഗ​നെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​ത്. ബാ​ങ്കി​ല്‍ ന​ട​ന്ന സാ​മ്പ​ത്തി​ക​യി​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ…

Read More

ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര്‍​ക്കെ​ല്ലാം 2027ഓ​ടെ സീ​റ്റ് ഉ​റ​പ്പാ​ക്കും

ന്യൂ​ഡ​ല്‍​ഹി: 2027 ആ​കു​മ്പോ​ഴേ​യ്ക്കും രാ​ജ്യ​ത്തെ എ​ല്ലാ ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര്‍​ക്കും സീ​റ്റ് ഉ​റ​പ്പാ​ക്കാ​ൻ റെ​യി​ല്‍​വേ​യു​ടെ നീ​ക്കം. ദീ​പാ​വ​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് തി​ങ്ങി​നി​റ​ഞ്ഞ റെ​യി​ല്‍​വേ പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ​യും ട്രെ​യി​നു​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പ്ര​ച​രി​ക്കു​ക​യും ഏ​റെ വി​മ​ര്‍​ശ​ന​ങ്ങ​ൾ ഉ​യ​രു​ക​യും ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് റെ​യി​ല്‍​വേ ഇ​ത്ത​ര​ത്തി​ലു​ള്ള നീ​ക്ക​ത്തെ​ക്കു​റി​ച്ചു സൂ​ചി​പ്പി​ക്കു​ന്ന​ത്. ബി​ഹാ​റി​ല്‍ ട്രെ​യി​നി​ല്‍ ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ 40കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​വും റെ​യി​ല്‍​വേ​യ്‌​ക്കെ​തി​രേ വ്യാ​പ​ക വി​മ​ര്‍​ശ​ന​ത്തി​ന് കാ​ര​ണ​മാ​യി​യു​ന്നു. പ്ര​തി​ദി​നം 10,748 ട്രെ​യി​ൻ സ​ർ​വീ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. ഇ​ത് 13,000 ആ​യി ഉ​യ​ര്‍​ത്തു​ക​യാ​ണു ല​ക്ഷ്യ​മെ​ന്നും റെ​യി​ല്‍​വേ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു. രാ​ജ്യ​ത്തെ പാ​സ​ഞ്ച​ര്‍ ക​പ്പാ​സി​റ്റി എ​ന്ന​ത് നി​ല​വി​ല്‍ പ്ര​തി​വ​ര്‍​ഷം 800 കോ​ടി യാ​ത്ര​ക്കാ​രാ​ണ്. ഇ​ത് 1,000 കോ​ടി​യാ​യി ഉ​യ​ര്‍​ത്തും. പ്ര​തി​വ​ര്‍​ഷം 4,000 മു​ത​ല്‍ 5,000 കി​ലോ​മീ​റ്റ​ര്‍ വ​രെ ദൂ​രം പു​തി​യ ട്രാ​ക്കു​ക​ള്‍ ഒ​രു​ക്കാ​നും നീ​ക്ക​മു​ണ്ട്.

Read More

വി​വാ​ദ​പ​രാ​മ​ർ​ശം; പ്രി​യ​ങ്ക ഗാ​ന്ധി​ക്കെ​തി​രേ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി

ഭോ​പ്പാ​ൽ: ബി​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്കെ​തി​രേ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ. അ​സ​ഭ്യ​വും അ​സ​ഹ​നീ​യ​വു​മാ​യ ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളും ധി​ക്കാ​ര​പ​ര​മാ​യ വാ​ക്കു​ക​ളും മ​ധ്യ​പ്ര​ദേ​ശും രാ​ജ്യ​വും ഒ​രി​ക്ക​ലും പൊ​റു​ക്കി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ പ​റ​ഞ്ഞു. എ​ക്സി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ‘ഉ​യ​രം അ​ൽ​പം കു​റ​വാ​ണെ​ങ്കി​ലും അ​ഹ​ങ്കാ​ര​ത്തി​ന് ഒ​രു കു​റ​വും ഇ​ല്ല. ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ കോ​ൺ​ഗ്ര​സി​ലാ​യി​രു​ന്ന​പ്പോ​ൾ ഏ​തു പ്ര​വ​ർ‌​ത്ത​ക​നും അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ചെ​ന്നാ​ൽ മ​ഹാ​രാ​ജാ എ​ന്ന് വി​ളി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടി​ല്ല‘ എ​ന്നാ​യി​രു​ന്നു പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞ​ത്. മ​ധ്യ​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യി​രു​ന്നു പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം. അ​തേ​സ​മ​യം, പ്രി​യ​ങ്ക ഗാ​ന്ധി​ക്കെ​തി​രെ സാ​ങ്ക​ൽ​പ്പി​ക​വും കെ​ട്ടി​ച്ച​മ​ച്ച​തു​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ചൗ​ഹാ​ൻ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് നേ​താ​വ് ക​മ​ൽ​നാ​ഥ് പ​റ​ഞ്ഞു. സി​ന്ധ്യ​യെ രാ​വ​ണ​ന്‍റെ സ​ഹോ​ദ​ര​ൻ…

Read More

ഗുരുവായൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവം; നെടുമ്പാശേരിയിൽ പിടിയിലായത് സ്വ​ർ​ണം ഒ​ളി​ച്ച് ക​ടത്തുന്നവരെ ത​ട്ടി​ക്കൊ​ണ്ടു​പോകുന്ന സം​ഘം

നെ​ടു​മ്പാ​ശേ​രി: ദു​ബാ​യി​യി​ൽ​നി​ന്നും സ്വ​ർ​ണ​വു​മാ​യി എ​ത്തി​യ ആ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക​വ​ർ​ച്ച ചെ​യ്ത കേ​സി​ലെ പ്രതികൾ പി​ടി​യി​ൽ. വി​ദേ​ശ​ത്തു​നി​ന്ന് സ്വ​ർ​ണം ഒ​ളി​ച്ചു ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​വ​രെ എ​യ​ർ​പ്പോ​ർ​ട്ടി​ൽ​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യി സ്ഥി​ര​മാ​യി സ്വ​ർ​ണം ക​വ​ർ​ച്ച ചെ​യ്യു​ന്ന സം​ഘമാണ് പിടിയിലായത്. ക​ണ്ണൂ​ർ ഇ​രി​ട്ടി തി​ല്ല​ങ്ക​രി കാ​വും​പ​ടി ഷാ​നാ​മ​ൻ​സി​ലി​ൽ ഷ​ഹീ​ദ് (24), ത​ല​ശേ​രി മ​ങ്ങാ​ട്ടി​ടം നി​ർ​മ​ല​ഗി​രി ഭാ​ഗ​ത്ത് ധ്വ​നി വീ​ട്ടി​ൽ സ്വ​ര​ലാ​ൽ (36), ത​ല​ശേ​രി മ​ങ്ങാ​ട്ടി​ടം നി​ർ​മ​ല​ഗി​രി ഭാ​ഗ​ത്ത് നി​ബാ മ​ൻ​സി​ലി​ൽ അ​നീ​സ് (34), ഇ​രി​ട്ടി തി​ല്ല​ങ്ക​രി കു​ണ്ടേ​രി​ഞ്ഞാ​ൻ സു​ജി (33), ഇ​രി​ട്ടി തി​ല്ല​ങ്ക​രി പ​ഴ​യ​പു​ര​യി​ൽ ര​ജി​ൽ​രാ​ജ് (30), ഇ​രി​ട്ടി മു​ഴ​ക്കു​ന്ന് പാ​ല​പ്പു​ഴ കു​റു​ക്ക​ൻ​പ​റ​മ്പി​ൽ ശ്രീ​കാ​ന്ത് (32), ഇ​രി​ട്ടി തി​ല്ല​ങ്ക​രി ഉ​ളി​യി​ൽ ത​റ​ക്ക​ണ്ടി സ​വാ​ദ് (23) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ത​ക​ളെ അ​ങ്ക​മാ​ലി മ​ജി​സ​ട്രേ​റ്റ് കോ​ട​തി​യ​ൽ ഹാ​ജ​രാ​ക്കി ആ​ലു​വ സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി…

Read More

സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ അ​ടി​പി​ടി; നാ​ണ​ക്കേ​ടാ​യെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

കോ​ഴി​ക്കോ​ട്: ന​രി​ക്കു​നി എ​ര​വ​ന്നൂ​ർ എ​യു​പി സ്കൂ​ളി​ലെ സ്റ്റാ​ഫ് മീ​റ്റിം​ഗി​നി​ടെ ന​ട​ന്ന സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പ​ക​നും ഭാ​ര്യ​യാ​യ അ​ധ്യാ​പി​ക​യ്ക്കും സ​സ്‌​പെ​ന്‍​ഷ​ന്‍. സം​ഭ​വം വ​കു​പ്പി​നു​ത​ന്നെ നാ​ണ​ക്കേ​ടാ​യ​ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൊ​ടു​വ​ള്ളി എ​ഇ​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തെ തു​ട​ര്‍​ന്ന് ന​ട​പ​ടി എ​ടു​ത്ത​ത്. പോ​ലൂ​ർ എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ എം.​പി. ഷാ​ജി, ഭാ​ര്യ എ​ര​വ​ന്നൂ​ർ എ​യു​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക സു​പ്രീ​ന എ​ന്നി​വ​ര്‍​ക്കാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍. ഷാ​ജി​ക്കും ഭാ​ര്യ​ക്കു​മെ​തി​രേ എ​ര​വ​ന്നൂ​ര്‍ സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍ ന​ല്‍​കി​യ പ​രാ​തി​യെ​ത്തുട​ര്‍​ന്നാ​ണ് ന​ട​പ​ടി. അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ന്നു എ​ന്നാ​ണ് ഉ​ത്ത​ര​വി​ലു​ള്ള​ത്. ഷാ​ജി​യെ ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​ര്‍​ദ​ന​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് ന​ട​പ​ടി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ജോ​ലി ചെ​യ്യു​ന്ന എ​ര​വ​ന്നൂ​ർ സ്കൂ​ളി​ലെ സ്റ്റാ​ഫ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലേ​ക്ക് മ​റ്റൊ​രു സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ ഷാ​ജി അ​തി​ക്ര​മി​ച്ച് ക​യ​റി അ​ധ്യാ​പ​ക​രെ മ​ർ​ദിച്ച കേ​സി​ലാ​ണ് അ​റ​സ്റ്റു​ണ്ടാ​യ​ത്. എ​ര​വ​ന്നൂ​ർ സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍റെ​യ​ട​ക്കം പ​രാ​തി​യി​ലാ​ണ്…

Read More

വ​യ​നാ​ട്ടി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ട്ട​വ​രെ ഒ​രാ​ഴ്‌ച ക​ഴി​ഞ്ഞി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല

കോ​ഴി​ക്കോ​ട്: വ​യ​നാ​ട്ടി​ല്‍ മാ​വോ​യി​സ്റ്റ് ആ​ക്ര​മം ന​ട​ന്നി​ട്ട് ഒ​രാ​ഴ്ച​യാ​യി​ട്ടും ര​ക്ഷ​പ്പെ​ട്ട മൂ​ന്നു പേ​രെ ക​ണ്ടെ​ത്ത​നാ​കാ​തെ പോ​ലീ​സ്. വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടും ആ​യു​ധ​ധാ​രി​ക​ളെ​ന്ന് പോ​ലീ​സ് പ​റ​യു​ന്ന മൂ​ന്നു​പേ​രെ​യും ഇ​തുവ​രെ ക​ണ്ടെ​ത്ത​നാ​യി​ട്ടി​ല്ല. ബാ​ണാ​സു​ര ദ​ള​ത്തി​ലെ സി​പി​ഐ മാ​വോ​യി​സ്റ്റ് ഗ്രൂ​പ്പി​ൽ​പ്പെ​ട്ട സു​ന്ദ​രി, ല​ത എ​ന്നി​വ​രെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന തി​രി​ച്ച​റി​യാ​ത്ത ഒ​രു പു​രു​ഷ മാ​വോ​യി​സ്റ്റി​നെ​യും ക​ണ്ടെ​ത്താ​നാ​ണ് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​വ​രെ ക​ണ്ടെ​ത്താ​നും സ​മാ​ന്ത​ര​മാ​യി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. വ​യ​നാ​ട് ത​ല​പ്പു​ഴ സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് ത​ണ്ട​ര്‍ ബോ​ള്‍​ട്ടും​പോ​ലീ​സും ത​മ്മി​ല്‍ വെ​ടി​വ​യ്പ് ന​ട​ന്ന​ത്. അ​ഞ്ചു​പേ​രു​മാ​യി ന​ട​ന്ന വെ​ടി​വ​യ്പി​നി​ടെ ര​ണ്ടു​പേ​രെ​യാ​ണ് പോ​ലീ​സി​ന് കീ​ഴ്‌​പ്പെ​ടു​ത്താ​നാ​യ​ത്. ച​പ്പാ​രം കോ​ള​നി​യി​ലാ​യി​രു​ന്നു മാ​വോ​യി​സ്റ്റു​ക​ള്‍ എ​ത്തി​യ​ത്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ച​ന്ദ്രു, ക​ര്‍​ണാ​ട​ക​സ്വ​ദേ​ശി​യാ​യ ഉ​ണ്ണി​മാ​യ എ​ന്നി​വ​രെ പി​ടി​കൂ​ടി. പി​ടി​യി​ലാ​യ ച​ന്ദ്രു​വി​നെ​യും ഉ​ണ്ണി​മാ​യ​യെ​യും ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും തീ​വ്ര​വാ​ദ വി​രു​ദ്ധ സ്‌​ക്വാ​ഡ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രി​ല്‍ നി​ന്നും ല​ഭി​ച്ച സൂ​ച​ന​ക​ള്‍ പ്ര​കാ​ര​മാ​ണ് മ​റ്റു​ള്ള​വ​ര്‍​ക്ക് വേ​ണ്ടി…

Read More

ഡ​ൽ​ഹി​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു പി​ന്നാ​ലെ രോ​ഗി മ​രി​ച്ചു; നാ​ല് വ്യാ​ജ​ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ

‌ന്യൂ​ഡ​ല്‍​ഹി: വ്യാ​ജ ഡോ​ക്ട​ർ​മാ​ർ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ 45കാ​ര​ന് ദാ​രു​ണാ​ന്ത്യം. ഗ്രേ​റ്റ​ര്‍ കൈ​ലാ​ഷി​ല്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഗ​ർ​വാ​ൾ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ശു​പ​ത്രി​യി​ലാ​ണു സം​ഭ​വം. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് നാ​ലു വ്യാ​ജ ഡോ​ക്ട​ർ​മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ശു​പ​ത്രി ഉ​ട​മ നീ​ര​ജ് അ​ഗ​ർ​വാ​ൾ, ഇ​യാ​ളു​ടെ ഭാ​ര്യ പൂ​ജ, ജ​സ്പ്രീ​ത് സിം​ഗ്, മു​ൻ‌ ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍ മ​ഹേ​ന്ദ്ര​ർ സിം​ഗ് എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. ചെ​റി​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തി​യ 45കാ​ര​നാ​ണു മ​രി​ച്ച​ത്. പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്ന് രോ​ഗി​യോ​ട് വ്യാ​ജ​സം​ഘം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ശ​സ്‌​ത്ര​ക്രി​യ ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ രോ​ഗി മ​ര​ണ​പ്പെ​ട്ടു. വ്യാ​ജ​ന്മാ​ർ പി​ടി​യി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ചി​കി​ത്സാ​പ്പി​ഴ​വു​ക​ൾ നേ​രി​ട്ട നി​ര​വ​ധി പേ​ർ പ​രാ​തി​ക​ളു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ‍യു​വ​തി​യും ശ​സ്‌​ത്ര​ക്രി​യ​യ്‌​ക്കു​ശേ​ഷം മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ആ​ശു​പ​ത്രി​ക്കെ​തി​രേ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  

Read More