കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ ബസുകൾക്കിടയിൽ കുടുങ്ങി രണ്ട് സ്ത്രീകൾ മരിച്ചു.ആളുകൾ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ ബസ് പിന്നോട്ടെടുക്കുന്നതിനിടെയാണ് സംഭവം. തുംകൂരിലെ ഗൊരവനഹള്ളി ക്ഷേത്രത്തിലേക്ക് ബസ് കാത്തുനിന്ന ഷെട്ടിഹള്ളി ഗ്രാമത്തിൽ നിന്നുള്ള ആറംഗ സംഘത്തിലുള്ളവരാണ് മരിച്ചത്. മറ്റ് നാല് സ്ത്രീകൾ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. അപകടത്തിന് ശേഷം ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ തുംകുരു പോലീസ് കേസെടുത്തു. മറ്റൊരു സംഭവത്തിൽ, ഗുജറാത്തിലെ ഭാവ്നഗർ സ്വദേശികളായ 11 പേർ ബുധനാഴ്ച പുലർച്ചെ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചു തെറിപ്പിച്ച് മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഗ്രയെയും ജയ്പൂരിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത 21-ൽ ഹന്താരയ്ക്ക് സമീപം പുലർച്ചെ 5:30 ഓടെയായിരുന്നു അപകടം. മരിച്ചവരിൽ ആറ് സ്ത്രീകളും ഉൾപ്പെടുന്നു.
Read MoreCategory: Loud Speaker
ശക്തമായ മഴയിൽ മരത്തിനടിയിൽ അഭയം തേടി; ഇടിമിന്നലേറ്റ് ഒരു പെൺകുട്ടി മരിച്ചു, അഞ്ചുപേർക്ക് പരിക്ക്; മിന്നലിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഇടിമിന്നലേറ്റ് 14 വയസുകാരി മരിച്ചു. അഞ്ച് പേർക്ക് പൊള്ളലേറ്റു. വെള്ളിയാഴ്ച ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഇന്ദിരാപുരം മേഖലയിലാണ് സംഭവം. ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇന്ദിരാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ മകൻപൂർ ഗ്രാമത്തിൽ രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. സംഭവം നടക്കുമ്പോൾ മരത്തിനടിയിൽ ഇരിക്കുകയായിരുന്നു ഇവർ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഹനുമാൻ ക്ഷേത്രത്തിനു പിന്നിലെ ചേരിപ്രദേശത്തുള്ളവരാണ്. രാവിലെ ഇവർ ജോലിക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് അപകടം. കനത്ത മഴയെത്തുടർന്ന് ഇവർ ഹനുമാൻ ക്ഷേത്രത്തിന് സമീപത്തെ മരത്തിന്റെ ചുവട്ടിൽ അഭയം തേടി. ഈ സമയത്താണ് ഇടിമിന്നലേറ്റ് ഒരു പെൺകുട്ടിയും യുവതിയുമുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റത്. റിപ്പോർട്ടുകൾ പ്രകാരം മരിച്ച പെൺകുട്ടിയുടെ തലയിൽ നേരിട്ട് മിന്നൽ പതിക്കുകയും അവളുടെ മുടിയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളും കത്തുകയും ചെയ്തു. കൂടാതെ ജാസ്മിൻ, അജ്മേരി ഖാത്തൂൻ, ഷാലൗ,…
Read Moreകടലില്‍ മുക്കിയ കപ്പലില്‍നിന്ന് രാസലഹരി തീരത്തടിഞ്ഞു; ആന്‍ഡമാനില്‍ കണ്ടെത്തി നശിപ്പിച്ചത് 100 കോടിയുടെ മയക്കുമരുന്ന്
കൊച്ചി: ലഹരിമരുന്നു മാഫിയ സംഘം മുക്കിയ കപ്പലിലെ മയക്കുമരുന്ന് തീരത്ത് അടിഞ്ഞതിനെത്തുടര്‍ന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ വന്‍ രാസ ലഹരി വേട്ട. കസ്റ്റംസ് പ്രിവന്റീവ് എക്സൈസ് സംയുക്ത പരിശോധനയില്‍ 100 കോടിയുടെ മയക്കുമരുന്നാണ് ബങ്കറില്‍ കണ്ടെത്തി നശിപ്പിച്ചത്. ജാപ്പനീസ് ബങ്കറില്‍ ഒളിപ്പിച്ച 50 കിലോ മെത്താംഫെറ്റാമിന്‍ സംയുക്ത സംഘം നശിപ്പിച്ചു. പ്രദേശവാസികള്‍ സൂക്ഷിച്ച് രണ്ടര കിലോ മയക്കുമരുന്ന് ഭരണകൂടത്തിന് തിരികെ നല്കി. പ്രദേശവാസികളിലൊരാള്‍ അറിയാതെ ലഹരിവസ്തു ഉപയോഗിച്ച് ചായ ഉണ്ടാക്കിയത് കുടിച്ച ഒരു സ്ത്രീ മുമ്പ് മരിക്കുകയും ഉണ്ടായി. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്കിടയിലും എക്സൈസ് സംഘം ബോധവത്കരണം നടത്തുന്നുണ്ട്. നാലുവര്‍ഷം മുമ്പ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന് സമീപം കടലില്‍ ലഹരിമാഫിയാസംഘം മുക്കിയ കപ്പലില്‍നിന്നുള്ള രാസലഹരിമരുന്ന് കേരളത്തിലേക്ക് കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പരിശോധന നടത്തിയത്. ദ്വീപില്‍നിന്ന് സ്വകാര്യ കൊറിയര്‍ കമ്പനി മുഖേനയെത്തിച്ച എംഡിഎംഎയുമായി മലപ്പുറം പട്ടര്‍ക്കടവ് സ്വദേശികളായ…
Read Moreഎസ്ഐയെ കുരുക്കാൻ പ്രതിയെ സെല്ലിൽ നിന്ന് സി ഐ തുറന്നുവിട്ടെന്ന പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് റൂറൽ എസ്പി
തിരുവനന്തപുരം: മോഷണ കേസ് പ്രതിയെ സെല്ലിൽ നിന്നും തുറന്ന് വിട്ട് എസ്ഐ യെ കുടുക്കാൻ എസ്എച്ച്ഒ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ റൂറൽ എസ്പി ഉത്തരവിട്ടു. മംഗലപുരം മുൻ എസ്എച്ച്ഒക്കെതിരെയാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എസ്പി ഡി. ശിൽപ്പ ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് നിർദേശം നൽകിയത്. മംഗലപുരം എസ്ഐ അമർസിംഗ് നായകത്തിന്റെ പരാതിയിലാണ് അന്വേഷണം. ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന സംഭവത്തിൽ എസ്ഐക്കെതിരെയുള്ള വകുപ്പ് തല അന്വേഷണത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മുൻപാകെ എസ്ഐ മൊഴി നൽകിയത്. പ്രതിയെ എസ്എച്ച്ഒ സഹായിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. പ്രതി രക്ഷപ്പെട്ട് അടുത്ത ദിവസം എസ്എച്ച്ഒ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്റെ വിരോധത്തിൽ തന്നെ കുടുക്കാൻ അന്നത്തെ എസ്എച്ച്ഒ ശ്രമിക്കുകയായിരുന്നുവെന്നാണ് എസ്ഐ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ മൊഴി നൽകിയത്. പ്രതി രക്ഷപ്പെട്ടതിന്റെ കാരണത്താൽ എസ്ഐക്കെതിരെയും…
Read Moreഅലോപ്പതി മരുന്ന് ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നു; ഔഷധ മൊത്തവിതരണ സ്ഥാപനത്തിനെതിരേ കേസ്
മലപ്പുറം: രക്തസമ്മർദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നതും എന്നാൽ ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നതുമായ അലോപ്പതി മരുന്നിന്റെ അനധികൃത വിൽപ്പന നടത്തിയ മഞ്ചേരിയിലെ സ്വകാര്യ ഔഷധ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിനെതിരേ ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തു. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്ക്സ് ആക്ട് 1940 റൂൾസ്, 1945 പ്രകാരമാണ് നടപടി സ്വീകരിച്ചത്. ബോഡി ബിൽഡേഴ്സും കായിക താരങ്ങളും ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്ന മെഫന്റർമിൻ സൾഫേറ്റ് എന്ന ഇഞ്ചക്ഷനാണ് ഹോൾസെയിൽ സ്ഥാപനത്തിൽനിന്നു പിടിച്ചെടുത്തത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ രണ്ടര ലക്ഷത്തിനടുത്ത് വില വരുന്ന 850 ഇഞ്ചക്ഷനുകളാണ് കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽനിന്ന് ഈ സ്ഥാപനം വാങ്ങിയിട്ടുള്ളത്. എന്നാൽ വിൽപ്പന ബില്ലുകൾ ഇല്ലാതെ അനധികൃതമായാണ് സ്ഥാപന ഉടമ ഈ മരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. ജിമ്മുകളിൽ നൽകാൻ ഏജന്റുമാർക്ക് എത്തിച്ചുകൊടുക്കാൻ വേണ്ടിയാണ് മരുന്ന് വാങ്ങിയിരുന്നത് എന്നാണ് പ്രാഥമിക നിഗമനം. രക്തസമ്മർദം കൂട്ടുന്നതിനായി അടിയന്തര സാഹചര്യങ്ങളിൽ…
Read Moreമന്ത്രിസഭയിൽ അഴിച്ചുപണി? ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും; മന്ത്രി വീണ സ്പീക്കർ സ്ഥാനത്തേക്കെന്ന് അഭ്യൂഹം
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടന നവംബറിൽ നടന്നേക്കും. നിലവിലെ മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഒഴിയും. പകരം മുൻധാരണ പ്രകാരം കേരള കോണ്‍ഗ്രസ് – ബിയിൽനിന്നു കെ.ബി. ഗണേഷ്കുമാറും കോണ്‍ഗ്രസ് എസിൽ നിന്നും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരാകും. ഗതാഗതവകുപ്പ് ഏറ്റെടുക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് ബി നേരത്തെ തീരുമാനമെടുത്തിരുന്നു. ഗണേഷ് കുമാറിന് വനംവകുപ്പും മറ്റ് വകുപ്പുകളും നൽകിയേക്കും. ഗതാഗതം എ.കെ.ശശീന്ദ്രന് നൽകും. നിലവിൽ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനാണ്. അതേസമയം ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്കുന്ന കാര്യത്തിൽ സിപിഎമ്മില്‍ വ്യത്യസ്ത അഭിപ്രായമുയരുന്നുണ്ട്. സോളാര്‍ വിവാദം വീണ്ടും കത്തി നിൽക്കുന്നതിന്റെ ഇടയില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്കുന്നതിലാണ് സിപിഐഎമ്മില്‍ ഭിന്നാഭിപ്രായമുയർന്നിരിക്കുന്നത്. അതേ സമയം സ്പീക്കർ സ്ഥാനത്ത് നിന്നു എ.എൻ. ഷംസീറിനെ മാറ്റി മന്ത്രിസഭയിൽ കൊണ്ട് വരുന്നതിനെക്കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ഷംസീറിന് പകരം വീണാ ജോർജിനെ സ്പീക്കറാക്കാനുള്ള…
Read Moreതമിഴ്നാട്ടിലെ വീട്ടമ്മമാര്‍ക്ക് മാസംതോറും 1,000 രൂപ ;1.06 കോടി പേർ ഗുണഭോക്താക്കൾ, പദ്ധതിക്കു നാളെ തുടക്കം
ചെന്നൈ: തമിഴ്നാട്ടിൽ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന സര്‍ക്കാർ പദ്ധതിക്ക് നാളെ തുടക്കം.1.06 കോടി പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കാഞ്ചീപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും. വീട്ടമ്മമാര്‍ക്ക് പ്രതിമാസം നൽകുന്ന പണം സര്‍ക്കാര്‍ സഹായമല്ല, അവകാശമാണെന്ന പ്രഖ്യാപനത്തോടെയാണ് “കലൈഞ്ജര്‍ മഗളിര്‍ ഉരുമൈ തൊഗെയ്’ എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്. അടുത്ത മാസം മുതൽ ഒന്നാം തീയതി പണം വീട്ടമ്മമാരുടെ അക്കൗണ്ടുകളിലെത്തും.കുംടുംബ വരുമാനത്തിന്റെയും സാമ്പത്തികസ്ഥിതിയുടെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത ഒരു കോടി ആറു ലക്ഷം പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ആദ്യ ഡിഎംകെ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്തു വച്ച് പദ്ധതിക്ക് തുടക്കമിടുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, ദ്രാവിഡ മോഡൽഭരണത്തിന്റെ വിമര്‍ശകര്‍ക്കുളള മറുപടി കൂടിയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പദ്ധതിയിലേക്ക് ആകെ അപേക്ഷിച്ചത് 1 കോടി 63 ലക്ഷം വീട്ടമ്മമാരായിരുന്നു. ഇവരില്‍നിന്ന് ഒഴിവാക്കപ്പെട്ടവരോട് കാരണം ബോധിപ്പിക്കും.…
Read Moreവിടാതെ പിൻതുടർന്ന് ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘം; നാലംഗ കുടുംബം മരണപ്പെട്ടിട്ടും ഭീഷണി; ഓൺലൈൻ ആപ്പിനെതിരേ കേസെടുത്തു
വരാപ്പുഴ: മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങി മരിക്കാനിടയായ സംഭവത്തിന് പിന്നിൽ ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘത്തിന്റെ ഭീഷണി തുടരുന്നു. ഇന്നും അടുത്ത ബന്ധുക്കളുടെ ഫോണിൽ വ്യാജ സന്ദേശവും വീട്ടമ്മയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളും എത്തി. കൂട്ട ആത്മഹത്യയിൽ ഹാപ്പി വാലറ്റ് എന്ന ഓൺലൈൻ ആപ്പിനെതിരേ വരാപ്പുഴ പോലീസ് കേസ് എടുത്തിട്ടുണ്ട്. വലിയ കടമക്കുടി മാടശേരി നിജോ (39), ഭാര്യ ശിൽപ (29) മക്കളായ ഏയ്ബൽ (8), ആരോൺ (6) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശിൽപയുടെ ജോലി സംബന്ധമായ കാര്യങ്ങൾക്ക് വിദേശത്ത് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഓൺലൈൻ വഴിയുള്ള വായ്പ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതാണ് കുടുംബത്തെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് പോലീസ് കരുതുന്നത്. വടക്കേ ഇന്ത്യയിലുള്ള ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘം ആണെന്നും അതിൽ…
Read Moreകോഴിക്കാേട് നിപ ജാഗ്രത; ജില്ലയിലെ പൊതുപരിപാടികൾ നിർത്തിവച്ച; വിവാഹം, റിസപ്ഷൻ, ഉത്സവം, കായികമത്സരം… എല്ലാത്തിനും നിയന്ത്രണം
കോഴിക്കോട്: നിപ ജാഗ്രതയുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കോഴിക്കോട് ജില്ലയിൽ കടുപ്പിച്ചു. ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചതിനു പുറമെ എല്ലാ പൊതുപരിപാടികളും അടുത്ത പത്തു ദിവസത്തേക്ക് നിർത്തി വയ്ക്കാനും സർക്കാർ നിർദേശം നൽകി. വിവാഹം, റിസപ്ഷന്, ഉത്സവങ്ങള്‍, പെരുന്നാളുകള്‍, കലാസാംസ്കാരിക കായിക മത്സരങ്ങള്‍ എന്നിവയ്ക്കെല്ലാം നിയന്ത്രണങ്ങളുണ്ട്. ആളുകൾ കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടികൾ കഴിയുന്നത്രയും ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കണമെന്നാണ് നിർദേശം. വിവാഹം, റിസപ്ഷന് തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ചുരുങ്ങിയ ആളുകളെ ഉള്‍പ്പെടുത്തി നടത്തണം. പൊതുജനങ്ങള്‍ ഒത്തുചേരുന്ന നാടകം ഉള്‍പ്പെടെ കലാസാംസ്കാരിക കായിക മത്സരങ്ങള്‍ മാറ്റി വയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അതേസമയം നിപ ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളിലെ 11 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവളളൂർ, കായക്കൊടി, ചങ്ങരോത്ത്, പുറമേരി എന്നീ പഞ്ചായത്തുകളാണ് ഏറ്റവുമൊടുവിൽ കണ്ടെയിൻമെന്റ്…
Read Moreകോഴിക്കോട്ടെ നിപ ഭീതി: കേന്ദ്രസംഘം എത്തി; ചികില്‍സയിലുള്ളവരുടെ ആരോഗ്യനിലയില്‍ പുരോഗതി
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിപ ഭീതി പടരുന്നതിനിടെ ഉറവിടമുള്പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രസംഘം കോഴി ക്കോട്ടെത്തി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആവശ്യപ്രകാരം എത്തിയ കേന്ദ്രസംഘം കുറ്റ്യാടിയിലും ആയഞ്ചേരിയിലും വവ്വാല് സര്‍വേകളും വിദഗ്ധ അന്വേഷണവും നടത്തും. രാവിലെ കോഴിക്കോട് കളക്ടറേറ്റിലെത്തിയ സംഘം സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാടിലെ മുഹമ്മദാലിയുടെ പുഴയോരത്തെ തോട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസില്‍ വിഭാഗത്തിലെ വിദഗ്ധസംഘം പരിശോധന നടത്തിയിരുന്നു. ഇവിടെ ഒരുപാട് ഫലവൃക്ഷങ്ങളുണ്ട്. വവ്വാല് കടിച്ച അടക്ക, വാഴക്കൂമ്പ്, പപ്പായ എന്നിവ സംഘം ശേഖരിച്ചു. ഇവയെല്ലാം പരിശോധനയ്ക്കയക്കും. ആദ്യമരണം സംഭവിച്ച കള്ളാടിന് സമീപത്തെ ജാനകികാട്ടില്‍ ചത്തനിലയില്‍ കണ്ടെത്തിയ കാട്ടുപന്നിയുടെ സ്രവം ഇന്നലെ ശേഖരച്ചിട്ടുണ്ട്. പക്ഷി-മൃഗാദികളില്നിന്നുതന്നെയാണ് നിപ പടര്‍ന്നതെന്ന നിഗമനത്തില്‍തന്നെയാണ് ആരോഗ്യ വകുപ്പും ഉള്ളത്. ഈ രണ്ട് പരിശോധനകളും പുര്‍ത്തിയായാല്‍ മാത്രമേ ആരോഗ്യ വകുപ്പിന് എന്തെങ്കിലും…
Read More