തിരുവനന്തപുരം: പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന ബിഡിഎസ് വിദ്യാർഥിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിലാണ് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ആദ്യ നിപ പരിശോധന കൂടിയായിരുന്നു ഇത്. പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ വിദ്യാർഥിയെ കഴിഞ്ഞ ദിവസമാണ് നിരീക്ഷണത്തിനായി പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്. വവ്വാല് കടിച്ച പഴം കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞതോടെയാണ് നിപ ആശങ്കയുടെ പശ്ചാത്തലത്തിൽ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ നിരീക്ഷണത്തിലാക്കിയത്. നിപ വൈറസ് തോന്നയ്ക്കൽ വൈറോളജി ലാബിലെ പരിശോധനയിൽ സ്ഥിരീകരിക്കാൻ കഴിയുമെങ്കിലും പരിശോധനാ ഫലം പ്രഖ്യാപിക്കാൻ അധികാരമില്ലാത്തതിനാലാണ് കോഴിക്കോട്ടെ രോഗികളുടെ സാന്പിളുകൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞിരുന്നു. തൊട്ടു പിന്നാലെ ആരോഗ്യ മന്ത്രിയുടെ നിലപാടു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ…
Read MoreCategory: Loud Speaker
റെയിൽവേയുടെ ഇരുട്ടടി വീണ്ടും: സ്ലീപ്പർ കോച്ചുകളും വെട്ടിച്ചുരുക്കുന്നു
എസ്.ആർ. സുധീർ കുമാർകൊല്ലം: സാധാരണ യാത്രക്കാരോട് റെയിൽവേ അധികൃതർ കാണിക്കുന്ന ദ്രോഹ നടപടികൾ തുടരുന്നു. അൺറിസർവ്ഡ് -ഡീ റിസർവ്ഡ് കോച്ചുകളുടെ എണ്ണം കുറച്ച് തുടക്കം കുറിച്ച ഇരുട്ടടി ഇപ്പോൾ എത്തി നിൽക്കുന്നത് സ്ലീപ്പർ കോച്ചുകളുടെയും എണ്ണം വെട്ടിച്ചുരുക്കിയാണ്. മംഗലാപുരം-തിരുവനന്തപുരം മാവേലി, മലബാർ എക്സ്പ്രസുകൾ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, ചെന്നൈ-മംഗലാപുരം മെയിൽ എന്നിവയിൽ ഓരോ സ്ലീപ്പർ കോച്ചുകൾ വീതം കുറയ്ക്കാനാണ് തീരുമാനം. പകരം ഓരോ തേർഡ് ഏസി കോച്ചുകൾ ഏർപ്പെടുത്തും. അങ്ങനെ വരുമ്പോൾ സാധാരണക്കാരായ സ്ലീപ്പർ കോച്ച് യാത്രക്കാർക്ക് പ്രതിദിനം യാത്ര ചെയ്യാനുള്ള 288 സീറ്റുകളാണ് നഷ്ടമാകുന്നത്. ഇത് ആയിരക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണ്. ഈ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്, മർച്ചന്റ്്സ് ചേംബർ ഒഫ് കൊമേഴ്സ് എന്നീ സംഘടനകളും ജോൺ ബ്രിട്ടാസ് എംപിയും കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത വണ്ടികളിൽ സാധാരണ…
Read Moreഈ ദീപാവലി പടക്കങ്ങളില്ലാതെ; പടക്കങ്ങളുടെ വിൽപനയ്ക്കും ഉപയോഗത്തിനും വീണ്ടും നിരോധനം
ദീപാവലിക്ക് മുന്നോടിയായി തലസ്ഥാനത്ത് എല്ലാത്തരം പടക്കങ്ങളുടെയും നിർമ്മാണം, വിൽപ്പന, സംഭരണം, ഉപയോഗം എന്നിവയ്ക്ക് നിരോധനം വീണ്ടും ഏർപ്പെടുത്താൻ ഡൽഹി സർക്കാർ തിങ്കളാഴ്ച തീരുമാനിച്ചു. ശൈത്യകാലത്ത് മലിനീകരണ തോത് കുറയ്ക്കുന്നതിനുള്ള കർമ്മ പദ്ധതിയുടെ ഭാഗമാണ് ഈ തീരുമാനമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. അതിനാൽ ഈ വർഷവും പടക്കം നിരോധിക്കാൻ തീരുമാനിച്ചെന്ന് റായ് പറഞ്ഞു. ദീപാവലി സമയത്ത് ഡൽഹിയിലെ അപകടകരമായ മലിനീകരണ സാഹചര്യം കണക്കിലെടുത്ത് ഇത്തവണയും എല്ലാത്തരം പടക്കങ്ങളുടെയും നിർമ്മാണം, സംഭരണം, വിൽപ്പന, ഉപയോഗം എന്നിവയ്ക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തുന്നു. നഗരത്തിൽ നിരോധനം നടപ്പാക്കാൻ ഡൽഹി പോലീസിന് കർശന നിർദ്ദേശം നൽകുമെന്നും റായ് കൂട്ടിച്ചേർത്തു. ദീപാവലി ദിനത്തിൽ നഗരത്തിൽ പടക്കം പൊട്ടിച്ചാൽ ആറുമാസം വരെ തടവും 200 രൂപ പിഴയും ലഭിക്കുമെന്ന് സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിൽ പടക്കങ്ങളുടെ ഉൽപ്പാദനം, സംഭരണം, വിൽപന എന്നിവയ്ക്ക് 5000…
Read Moreസ്കൂളിൽ ഭക്ഷ്യവിഷബാധ; 78 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ച 78 വിദ്യാർഥികളെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ റസിഡൻഷ്യൽ ഗേൾസ് സ്കൂളിലാണ് സംഭവം. ജില്ലയിലെ ഭീംഗൽ പട്ടണത്തിലെ കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് തിങ്കളാഴ്ച അത്താഴം കഴിച്ചതിന് ശേഷം ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടു. തുടർന്ന്ഭീംഗലിലെയും നിസാമാബാദിലെയും ആശുപത്രികളിൽ 78 വിദ്യാർത്ഥികളാണ് പ്രവേശിപ്പിച്ചത്. ഇത് ഭക്ഷ്യവിഷബാധ മൂലമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreബസിന് പിന്നിലേക്ക് ട്രക്ക് ഇടിച്ച് കയറി ; 11 മരണം, നിരവധിപേർക്ക് പരിക്ക്
ട്രക്ക് ബസിൽ ഇടിച്ച് 11 പേർ മരിച്ചു. 12 പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു. രാജസ്ഥാനിലെ ഭരത്പൂരിൽ ദേശീയ പാതയിലാണ് സംഭവം. രാജസ്ഥാനിലെ പുഷ്കറിൽ നിന്ന് ഉത്തർപ്രദേശിലെ വൃന്ദാവനിലേക്ക് പോവുകയായിരുന്ന ബസാണ് പുലർച്ചെ 4.30 ഓടെ അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലെത്തിയ ട്രക്ക് വാഹനത്തിൽ ഇടിക്കുമ്പോൾ ബസ് ഡ്രൈവറും ചില യാത്രക്കാരും ബസിന് പിന്നിൽ നിൽക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ഒരാൾ പറയുന്നു. ഇന്ധനം തീർന്നതിനെ തുടർന്ന് ലഖൻപൂർ മേഖലയിലെ ആന്ത്ര ഫ്ളൈഓവറിൽ ബസ് നിർത്തിയപ്പോൾ പിന്നിൽ നിന്ന് ട്രക്ക് ഇടിക്കുകയായിരുന്നു. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. ബസ് ഹൈവേയിൽ നിർത്തിയിട്ടിരിക്കുമ്പോഴാണ് അപകടം. ചില യാത്രക്കാർ ബസിലുണ്ടായിരുന്നു, ചിലർ കൂട്ടിയിടിക്കുമ്പോൾ പുറത്ത് നിൽക്കുകയായിരുന്നെന്നും ഭരത്പൂർ പോലീസ് സൂപ്രണ്ട് (എസ്പി) മൃദുൽ കചവ പറഞ്ഞു.
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; പി.കെ. ബിജുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ ഇഡി അന്വേഷണം
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ആലത്തൂര്‍ മുന്‍ എംപിയുമായ പി.കെ. ബിജുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ ഇഡി അന്വേഷണം. കേസില്‍ അറസ്റ്റിലായ പി. സതീഷ്കുമാറുമായി ബിജു സാമ്പത്തിക ഇടപാട് നടത്തിയതടക്കമുള്ള വിവരങ്ങളാണ് പരിശോധിക്കുന്നത്. സതീഷ് കുമാറിനും അറസ്റ്റിലായ പി.പി. കിരണിനും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി പണമിടപാട് ഉണ്ടായിരുന്നതായാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഒരു മുന്‍ എംപിയ്ക്കും പണമിടപാടില്‍ ബന്ധമുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇത് പുറത്തു വന്നതിന് പിന്നാലെ വടക്കാഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കര രംഗത്തെത്തിയിരുന്നു. ഇഡി പറഞ്ഞ മുന്‍ എംപി പി.കെ. ബിജു ആണെന്നും അറസ്റ്റിലായ സതീഷ് കുമാര്‍ ബിജുവിന്റെ മെന്റര്‍ ആണെന്നുമായിരുന്നു അനില്‍ അക്കരയുടെ ആരോപണം. സതീഷ്കുമാറാണ് ഉന്നതരുമായി നേരിട്ട് പണമിടപാട് നടത്തിയിരുന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍. എ.സി. മൊയ്തീന്റെ മൊഴിയും, ബിജുവിന്റെ സാമ്പത്തിക ഇടപാടുകളിലെ അന്വേഷണത്തില്‍നിന്ന്…
Read Moreഐഎസിനുള്ള ഫണ്ടു ശേഖരണം; സമ്പന്നമായ തൃശൂർ, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കവർച്ച ചെയ്യണം;ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
സ്വന്തം ലേഖകൻതൃശൂർ: കേരളത്തിൽ സന്പത്തുള്ള ക്ഷേത്രങ്ങൾ തൃശൂർ, പാലക്കാട് ജില്ലകളിലാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) നിരീക്ഷണം. അതുകൊണ്ടുതന്നെ ഐഎസിനുള്ള ഫണ്ടു ശേഖരണത്തിന് കവർച്ച ആസൂത്രണം ചെയ്യുന്പോൾ ഈ രണ്ടു ജില്ലകളിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാകണമെന്നു ഐഎസിന്റെ കേരളഘടകം നിർദേശം നൽകിയിരുന്നതായി കേന്ദ്ര ഏജൻസികൾ സൂചിപ്പിക്കുന്നു. കേരളത്തിൽ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം എൻഐഎ അടുത്തിടെ പൊളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിടിയിലായവരെ ചോദ്യം ചെയ്തപ്പോൾ മധ്യകേരളത്തിലെ ക്ഷേത്രങ്ങളിൽ കവർച്ച നടത്താൻ പദ്ധതിയിട്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. എൻഐഎ പിടികൂടിയ തൃശൂർ സ്വദേശി നബീൽ അഹമ്മദായിരുന്നു മധ്യകേരളത്തിലെ കവർച്ചകൾ ആസൂത്രണം ചെയ്തിരുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വലിയ സുരക്ഷയുള്ള ക്ഷേത്രങ്ങൾ കവർച്ച ചെയ്യുക എളുപ്പമല്ലെന്നും അതിനാൽ താരതമ്യേന സുരക്ഷ കുറഞ്ഞ ക്ഷേത്രങ്ങൾ ലക്ഷ്യമിട്ടാണ് ഐഎസ് കവർച്ചകൾ ആസൂത്രണം ചെയ്തിരുന്നതെന്നുമാണു റിപ്പോർട്ട്.
Read Moreവിഐപി പരിഗണന എഐ കാമറ നൽകിയില്ല; ഓഗസ്റ്റ്മാസം 18 തവണ നിയമം തെറ്റിച്ചത് ഇരിക്കൂർ എംഎല്‍എ ; തൊട്ടുപിന്നാലെ തൃശൂർ എം പിയും
തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിൽ റോഡ് നിയമലംഘനം നടത്തിയ ജനപ്രതിനിധികളുടെ കണക്ക് ഞെട്ടിക്കുന്നത്. 18 തവണ റോഡ് നിയമം ലംഘിച്ച ഒന്നാമതെത്തിയത് ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫ് സണ്ണി ജോസഫ് (7), മുഹമ്മദ് കുഞ്ഞ് (9), ഇ.ടി. ടൈസന് (5), സജീഷ് കുമാര്‍ ജോസഫ് ( 3), ഐ.ബി.സതീഷ് (2) എന്നിവരാണു എംഎല്‍എമാരുടെ പട്ടികയില്‍ തൊട്ടുപിന്നിലുള്ളത്. കഴിഞ്ഞ ഒരു മാസത്തെ മാത്രം കണക്കാണിത്. മേല്പ്പറഞ്ഞവരെക്കൂടാതെ ആറ് എംഎല്‍എമാര്‍ ഒരു തവണ വീതം നിയമലംഘനം നടത്തി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. എംപിമാരില്‍ ടി.എന്‍.പ്രതാപനാണ് കഴിഞ്ഞ മാസം ഒന്നാമനായത്. 12 തവണയാണ് പ്രതാപന്റെ വാഹനം കാമറയില്‍ കുടുങ്ങിയത്. രാജ്മോഹന്‍ ഉണ്ണിത്താന് (9), ബെന്നി ബഹനാന് (2) എന്നിവരും പട്ടികയിലുണ്ട്.
Read Moreതുറന്ന് പറയാം മാപ്പ്… തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് സിഐടിയു നേതാവ്
കൊച്ചി: കോട്ടയം തിരുവാർപ്പിൽ വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്മോഹനെ മർദിച്ച സംഭവത്തിൽ തുറന്ന കോടതിയിൽ മാപ്പ് പറയാമെന്ന് സിഐടിയു നേതാവ് കെ ആർ. അജയ് ഹൈക്കോടതിയെ അറിയിച്ചു. രാജ്മോഹനെ മര്‍ദിച്ച സംഭവത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് അജയ് ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം സമര്‍പ്പിച്ചു. സംഭവത്തെത്തുടർന്ന് തനിക്കെതിരെ ഫയൽ ചെയ്ത കോടതിയലക്ഷ്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഈ സത്യവാംഗ്മൂലത്തോടൊപ്പമാണ് തുറന്ന കോടതിയിൽ മാപ്പ് പറയാമെന്ന് അജയ് അറിയിച്ചത്. ജൂൺ 25-നാണ് അജയ് രാജ്മോഹനെ മർദിച്ചത്. വേതന തർക്കത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന ബസ് സർവീസ് കോടതി ഉത്തരവിന്റെ ആനുകൂല്യത്തിൽ പുനരാരംഭിക്കുവാൻ രാജ്മോഹൻ ശ്രമിച്ചിരുന്നു. സിഐടിയുക്കാർ ബസിൽ ചാർത്തിയിരുന്ന കൊടിതോരണങ്ങൾ നീക്കാൻ എത്തിയപ്പോഴായിരുന്നു അജയ് രാജ്മോഹനെ കൈയേറ്റം ചെയ്തത്.
Read Moreപുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; കെട്ടിവച്ച കാശു പോയി; ബിജെപിയില്‍ ഭിന്നത രൂക്ഷം
കോട്ടയം: സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ബിജെപിയില്‍ തലപൊക്കിയിരുന്ന അസ്വാരസ്യങ്ങള്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ കൂടുതല്‍ സങ്കീര്‍ണമായി. പരാജയം സംബബന്ധിച്ച് നേതാക്കള്‍ക്കിടിയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമാണുണ്ടായിരിക്കുന്നത്.വ്യാപകമായ വോട്ട് ചോര്‍ച്ചയുണ്ടായതാണ് കെട്ടിവച്ച കാശു നഷ്ടപ്പെടാന്‍ കാരണമെന്നു ഒരു വിഭാഗം നേതാക്കള്‍ പറയുമ്പോള്‍. സഹതാപ തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പാണെന്നാണ് മറുവിഭാഗത്തിന്റെ വാദം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി. തോമസ് നേടിയ 20,000 വോട്ടിന്റെ കണക്കുമായാണ് ഒരു വിഭാഗം ജില്ലാ പ്രസിഡന്റും സ്ഥാനാര്‍ഥിയുമായി ലിജിന്ലാലിനെതിരേ തിരിഞ്ഞിരിക്കുന്നത്. സംസ്ഥാന തലത്തില്‍ ബിജെപിക്കുണ്ടായിരുന്ന മേല്‍വിലാസം കൂടി പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ നഷ്ടമായെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. ഇതിനിടയില്‍ ആര്‍എസ്എസ് വോട്ടുകള്‍ മുഴുവനായും ബിജെപിക്കു ലഭിച്ചിട്ടില്ലെന്നും ആര്‍എസ്എസും ബിജെപിയുമായി നിലനില്‍ക്കുന്ന സംഘടന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും വിമര്‍ശനമുണ്ട്.
Read More