മോ​ദി​യെ പുകഴ്ത്തി; ഒടുവില്‍ ക്ഷമാപണം നടത്തി കോണ്‍ഗ്രസ് നേതാവ്‌

ഹൈ​ദ​രാ​ബാ​ദ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പു​ക​ഴ്ത്തു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​തി​ന് കോ​ൺ​ഗ്ര​സ് വി​ശാ​ല പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ് ഛത്തി​സ്ഗ​ഡ് ഉ​പ​മു​ഖ്യ​മ​ന്ത്രി ടി.​എ​സ്. സിം​ഗ് ദേ​വ്. വ്യാ​ഴാ​ഴ്ച റാ​യ്പു​രി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ, മോ​ദി ഛത്തി​സ്ഗ​ഡി​നാ​യി ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ചെ​യ്തെ​ന്ന് സിം​ഗ് ദേ​വ് പ​റ​ഞ്ഞി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ചാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ക്കാ​ല​വും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​തെ​ന്നും പ​ദ്ധ​തി​ക​ൾ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്രം യാ​തൊ​രു വി​വേ​ച​ന​വും കാ​ട്ടാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ‌ കൂ​പ്പു​കൈ​യോ​ടെ​യാ​ണ് മോ​ദി ഈ ​പ്ര​സ്താ​വ​ന​യെ സ്വാ​ഗ​തം ചെ​യ്ത​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന അം​ഗം ഇ​ത്ത​ര​മൊ​രു നീ​ക്കം ന​ട​ത്തി​യ​ത് പാ​ർ​ട്ടി​യി​ൽ മു​റു​മു​റ​പ്പ് സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സിം​ഗ് ദേ​വ് ക്ഷ​മാ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​മ​ല്ലാ​ത്ത സിം​ഗ് ദേ​വ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി അം​ഗ​മെ​ന്ന നി​ല​യി​ൽ പ്ര​ത്യേ​ക ‍ക്ഷ​ണി​താ​വാ​യി ആ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ത​നി​ക്കൊ​രു കാ​ര്യം പ​റ​യാ​നു​ണ്ടെ​ന്ന…

Read More

ബ്ലാക്ക് മാജിക്കിലൂടെ ഭർത്താവിന് സർക്കാർ ജോലി ലഭിക്കുമെന്ന് വാഗ്ദാനം; സ്വർണവും പണവും തട്ടിയെടുത്ത് യുവതിയെ ബലാംത്സംഗം ചെയ്ത ഭർത്താവിന്‍റെ സുഹൃത്തുക്കൾ അറസ്റ്റിൽ

യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ, പാ​ൽ​ഘ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.​അ​റ​സ്റ്റി​ലാ​യ അ​ഞ്ചു​പേ​രും യുവതിയുടെ ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ്. ത​ന്‍റെ ഭ​ർ​ത്താ​വി​ന് മേ​ൽ എ​ന്തെ​ങ്കി​ലും ദു​രാ​ചാ​രം പ്ര​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും സ​മാ​ധാ​നം വീ​ണ്ടെ​ടു​ക്കാ​ൻ അ​വ​ൾ ചി​ല ആ​ചാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്നും പ്രതികൾ യു​വ​തി​യോ​ട് ആവശ്യപ്പെട്ടതായി ഉ​ദ്യോ​ഗ​സ്ഥ​ർ പറഞ്ഞു. പ്ര​തി​ക​ൾ 2018 ഏ​പ്രി​ൽ മു​ത​ൽ യു​വ​തി​യു​ടെ വീ​ട്ടി​ൽ പ​തി​വാ​യി വ​രാ​ൻ തു​ട​ങ്ങി. യു​വ​തി ത​നി​ച്ചാ​യി​രി​ക്കു​മ്പോ​ൾ ആ​ചാ​ര​ങ്ങ​ൾ ന​ട​ത്തു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ഞ്ചാ​മൃ​തം എ​ന്ന് വി​ളി​ക്കു​ന്ന പാ​നീ​യം ന​ൽ​കി യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യും.  ഭ​ർ​ത്താ​വി​ന് സ​മാ​ധാ​ന​വും ഐ​ശ്വ​ര്യ​വും സു​സ്ഥി​ര​മാ​യ സ​ർ​ക്കാ​ർ ജോ​ലി​യും ഉ​റ​പ്പു​ന​ൽ​കു​ന്ന വി​വി​ധ ആ​ചാ​ര​ങ്ങ​ൾ​ക്കാ​യാ​ണ് യു​വ​തി​യി​ൽ നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്. 2019-ൽ ​താ​നെ​യി​ലെ യൂ​ർ വ​ന​ത്തി​ലും പി​ന്നീ​ട് കാ​ണ്ടി​വാ​ലി​യി​ലെ മു​ഖ്യ​പ്ര​തി​യു​ടെ മ​ഠ​ത്തി​ലും ലോ​ണാ​വാ​ല​യി​ലെ റി​സോ​ർ​ട്ടി​ലും വെ​ച്ചാ​ണ് യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. 2.10 ല​ക്ഷം രൂ​പ​യും സ്വ​ർ​ണ​വും അ​വ​ർ കൈ​ക്ക​ലാ​ക്കി. യു​വ​തി…

Read More

പേവിഷ ബാധയേറ്റ് വിദ്യാർഥിയ്ക്ക് മരണം; വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്ന് സർക്കാർ

നാ​യ​യു​ടെ ക​ടി​യേ​റ്റ വിദ്യാർഥി പേവിഷ ബാധയെ തുടർന്ന് മ​രി​ച്ചു. സം​ഭ​വം കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് എ​ടു​ക്കാ​ൻ ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം. ജൂ​ലാം​ഗി​ലെ ഡോ​ൺ ബോ​സ്‌​കോ കോ​ള​ജി​ലെ വി​ദ്യാ​ർ​ത്ഥി​യാ​യ ന്യാ​രോ റൂ​സിം​ഗ് വ്യാ​ഴാ​ഴ്ചയാണ് മ​രി​ക്കുന്നത്. ഇറ്റാനഗറിലാണ് സംഭവം. വ്യാ​ഴാ​ഴ്‌​ച രാ​വി​ലെ വി​ദ്യാ​ർ​ഥി​യെ പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ടോ​മോ റി​ബ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പൂ​ജ​ക​ൾ ന​ട​ത്താ​ൻ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ നി​ർ​ബ​ന്ധി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ട്ടി​ൽ വെ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്. ര​ണ്ട് വ​യ​സ്സു​ള്ള നാ​യ വിദ്യാർഥിയുടെ വ​ല​തു കൈ​പ്പ​ത്തി​യിലാ​ണ് ക​ടി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് റൂ​സിം​ഗി​ന് പേ​വി​ഷ​ബാ​ധ​യ്‌​ക്കെ​തി​രാ​യ വാ​ക്‌​സി​നേ​ഷ​നൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല. നാ​യ​യ്ക്കും വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കി​യി​ട്ടി​ല്ല. കു​ട്ടി​യെ ക​ടി​ച്ച നാ​യ ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ച​ത്തി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ക്യാ​പി​റ്റ​ൽ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ടാ​ലോ പോ​ട്ടോം എ​ല്ലാ വ​ള​ർ​ത്തു​മൃ​ഗ ഉ​ട​മ​ക​ളോ​ടും അ​വ​രു​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക്…

Read More

നിപ; കോഴിക്കോട് ജില്ലയില്‍ ഇനി പഠനം ഓണ്‍ലൈനിലൂടെ : പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല

കോഴിക്കോട്: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുതെന്ന് കളക്ടറുടെ ഉത്തരവ്. കോച്ചിംഗ് സെന്‍ററുകൾ, മദ്രസകള്‍, അംഗന്‍വാടികള്‍ എന്നിവയ്ക്കും ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കുമെന്നും എന്നാല്‍ പൊതുപരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്നും ഉത്തരവിലുണ്ട്. ജില്ലയില്‍ നിപ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നഗരപ്രദേശങ്ങളിലുള്‍പ്പടെ നിയന്ത്രണങ്ങള്‍ ശക്തമാക്കി. കോഴിക്കോട് കോര്‍പറേഷനിലെ ഏഴു വാര്‍ഡുകളും ഫറോക് നഗരസഭയും കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കി പ്രഖ്യാപിച്ചു. നിപ പരിശോധനയ്ക്കായി അയച്ച സാമ്പിളുകളില്‍ 11 എണ്ണം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. “ഇതോടെ പോസിറ്റീവായ വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരില്‍ 94 പേര്‍ക്ക് നെഗറ്റീവാണെന്ന് വ്യക്തമായി. വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം 6 എണ്ണമാണ് നിപ പോസിറ്റീവായത്’. ഇന്ന് പുതിയ കേസുകള്‍ ഇല്ലെന്നും ആദ്യം നിപ ബാധിതനായി മരിച്ചയാളുടെ ഒന്‍പതു വയസുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.…

Read More

ചെ​ന്നൈ​യി​ലും കോ​യമ്പത്തൂരിലും എ​ൻ​ഐ​എ റെ​യ്ഡ്; ഡി​എം​കെ വ​നി​താ കൗ​ണ്‍​സി​ല​റു​ടെ വീ​ട്ടി​ലും പ​രി​ശോ​ധ​ന

കോ​യ​മ്പ​ത്തൂ​ർ: ആ​ഗോ​ള ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി (ഐ​എ​സ്) ന്‍റെ പു​തി​യ ഗ്രൂ​പ്പ് സ്ഥാ​പി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ന്നൈ​യി​ലും കോ​യ​മ്പ​ത്തൂ​രി​ലും നാ​ഷ​ണ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) യു​ടെ റെ​യ്ഡ്. കോ​യ​മ്പ​ത്തൂ​രി​ല്‍ ഇ​രു​പ​ത്തി​മൂ​ന്നും ചെ​ന്നൈ​യി​ല്‍ മൂ​ന്നി​ട​ത്തു​മാ​ണ് പ​രി​ശോ​ധ​ന. കോ​യ​മ്പ​ത്തൂ​രി​ൽ ഡി​എം​കെ വ​നി​ത കൗ​ണ്‍​സി​ല​റു​ടെ വീ​ട്ടി​ലും റെ​യ്ഡ് ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യും എ​ൻ​ഐ​എ അ​റി​യി​ച്ചു. ഡി​ജി​റ്റ​ൽ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണു വി​വ​രം. കേ​ര​ള​ത്തി​ല്‍ ഐ​എ​സ് ഗ്രൂ​പ്പ് രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ആ​ഴ്ച തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ ന​ബീ​ല്‍ അ​ഹ​മ്മ​ദ് പി​ടി​യി​ലാ​യി​രു​ന്നു. ഇ​യാ​ളി​ൽ​നി​ന്ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ എ​ൻ​ഐ​എ​യ്ക്ക് ല​ഭി​ച്ച​താ​യാ​ണു വി​വ​രം. ഭീ​ക​ര​സം​ഘ​ട​ന​യി​ലേ​ക്ക് യു​വാ​ക്ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ക, ക്രി​സ്തീ​യ പ​ണ്ഡി​ത​നെ അ​പാ​യ​പ്പെ​ടു​ത്തു​ക, തൃ​ശൂ​ര്‍- പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ ക്ഷേ​ത്ര​ങ്ങ​ള്‍ കൊ​ള്ള​യ​ടി​ക്കു​ക തു​ട​ങ്ങി​വ​യ്ക്ക് ന​ബീ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യാ​ണ് റിപ്പോർട്ട്. ഖ​ത്ത​റി​ല്‍​വ​ച്ചാ​ണ് ന​ബീ​ല്‍ ഐ​എ​സ് ഭീ​ക​ര​രു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​ത്. ഇ​വ​രു​ടെ…

Read More

സൗ​ദി യു​വ​തി​ക്കു​നേ​രേ പീ​ഡ​ന​ശ്ര​മം; മ​ല്ലു ട്രാ​വ​ല​റി​നെ​തി​രേ കേ​സ്; ആക്രമണം കൊച്ചിയിലെ ഹോട്ടലിൽ വെച്ച്…

കൊ​ച്ചി: സൗ​ദി യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ മ​ല്ലു ട്രാ​വ​ല​ര്‍ എ​ന്ന യു​ട്യൂ​ബ് വ്‌​ളോ​ഗ​ര്‍ ക​ണ്ണൂ​ര്‍ ഇ​രി​ട്ടി സ്വ​ദേ​ശി ഷ​ക്കീ​ര്‍ സു​ബാ​നെ(33)​തി​രേ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ള്‍ ഇ​പ്പോ​ള്‍ അ​മേ​രി​ക്ക​യി​ലാ​ണ്. ക​ഴി​ഞ്ഞ 13നാ​യി​രു​ന്നു സം​ഭ​വം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ്ര​തി​ശ്രു​ത​വ​ര​നൊ​പ്പം കൊ​ച്ചി​യി​ലെ​ത്തി​യ സൗ​ദി യു​വ​തി​യു​ടെ ഇ​ന്‍റ​ര്‍​വ്യൂ എ​ടു​ക്കാ​നാ​യി പ്ര​തി ഇ​വ​രെ കൊ​ച്ചി ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ള്ള ആ​ള്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ സ​മ​യം ഷ​ക്കീ​ര്‍ 29കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

അലന്‍സിയറുടെ ഭാഗത്തു നിന്നുണ്ടായത് കലാകാരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണം; മന്ത്രി ജെ. ചിഞ്ചുറാണി

സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത പുരസ്‌കാര ചടങ്ങില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്‌കാരിക കേരളത്തിന് നിരക്കാത്തതുമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടു വെച്ചു കൊണ്ടാണ് സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്പം നല്‍കുന്നത്. സര്‍ഗ്ഗാത്മകതയുള്ള ഒരു കലാകാരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലന്‍സിയറുടെ ഭാഗത്തു നിന്നുമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി പ്രതികരണം അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പ്…നടന്‍ അലന്‍സിയറിന്റെ പരാമര്‍ശം അപലപനീയം. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത പുരസ്‌കാരം ഏറ്റുവാങ്ങി നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്‌കാരിക കേരളത്തിന് നിരക്കാത്തതാണ്. മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത സ്ഥലകാല ബോധമില്ലാതെ പുറത്തുവന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടു വെച്ചു കൊണ്ടാണ് സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്പം നല്‍കുന്നത്. സര്‍ഗ്ഗാത്മകതയുള്ള ഒരു കലാകാരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലന്‍സിയറുടെ…

Read More

തന്‍റെ പേരിലുള്ള ലൈംഗിക പരാതി നൂറ് ശതമാനവും വ്യാജം; പ്രതികരണവുമായി മല്ലു ട്രാവലര്‍

ലൈംഗിക അതിക്രമ പരാതിയില്‍ പ്രതികരിച്ച് മല്ലു ട്രാവലര്‍. തനിക്കെതിരായ പീഡന പരാതി നൂറ് ശതമാനം വ്യാജമാണെന്നും ആവശ്യമായ തെളിവുകള്‍ കാട്ടി അതിനെ നേരിടുമെന്നും തന്നോട് ദേഷ്യമുള്ളവര്‍ക്ക് ആഘോഷമാക്കാനുള്ള അവസരമാണിതെന്നും മല്ലു ട്രാവലര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. എന്‍റെ  പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. 100% ഫേക്ക് ആണു. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും. എന്നൊട് ദേഷ്യം ഉള്ളവര്‍ക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണിത് എന്ന് അറിയാം. എന്‍റെ  ഭാഗം കൂടി കേട്ടിട്ട് , അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു. എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.

Read More

പന്ത്രണ്ട് നില പാർപ്പിട കെട്ടിടത്തിൽ തീപിടിത്തം; 35 പേർ ആശുപത്രിയിൽ

പ​ന്ത്ര​ണ്ട് നി​ല​ക​ളു​ള്ള റെ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം. മും​ബൈ​യി​ലെ കു​ർ​ള ഏ​രി​യ​യി​ലാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. താ​ഴ​ത്തെ നി​ല​യി​ലാ​ണ് ആ​ദ്യം തീ​പി​ടി​ച്ചത്. തു​ട​ർ​ന്ന് വൈ​ദ്യു​തി ക​മ്പി​യി​ലേ​ക്കും ഉ​പ​ക​ര​ണ​ങ്ങ​ളി​ലേ​ക്കും തീ ​പ​ട​ർ​ന്ന് പ​ന്ത്ര​ണ്ടാം നി​ല വ​രെ എ​ത്തി. ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി. നാ​ല് ഫ​യ​ർ എ​ഞ്ചി​നു​ക​ൾ എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. അ​ഗ്നി​ശ​മ​ന സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ നി​ല​ക​ളി​ൽ നി​ന്ന് 50-60 ഓ​ളം പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​തി​ൽ 39 പേ​രെ ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്ന് രാ​ജ​വാ​ഡി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  നാല് പേർ ആശുപത്രി വിട്ടു. ബൃ​ഹ​ൻ​മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് കു​ർ​ള വെ​സ്റ്റി​ലെ കോ​ഹി​നൂ​ർ ആ​ശു​പ​ത്രി​ക്ക് എ​തി​ർ​വ​ശ​ത്തു​ള്ള എ​സ്ആ​ർ​എ കെ​ട്ടി​ട​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.    

Read More

പശ്ചിമ ബംഗാളില്‍ സ്റ്റീല്‍ ഫാക്ടറി സ്ഥാപിക്കും; സൗരവ് ഗാംഗുലി

പശ്ചിമ ബംഗാളില്‍ സ്റ്റീല്‍ ഫാക്ടറി സ്ഥാപിക്കുമെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. പശ്ചിമ മേദിനിപൂരിലെ ഷല്‍ബാനിയിലാണ് ഫാക്ടറി ആരംഭിക്കുന്നതെന്നും ഫാക്ടറിയുടെ പ്രവര്‍ത്തനം അഞ്ച് മുതല്‍ ആറ് മാസത്തിനുള്ളില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 2500 കോടിയാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്. ഫാക്ടറിക്കായി ബംഗാള്‍ സര്‍ക്കാര്‍ ജിന്‍ഡാലിന്റെ ഷല്‍ബാനിയിലെ ഭൂമി നല്‍കും. ആദ്യ ഘട്ടത്തില്‍ ആറായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ദുബായിലും സ്‌പെയിനിലും സന്ദര്‍ശനത്തിനെത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിനിധി സംഘത്തില്‍ ഗാംഗുലിയുണ്ട്.

Read More