ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യിലെ പ്രസവവാർഡിൽ കൂട്ടക്കരച്ചിൽ; കു​ത്തി​വ​യ്പെടുത്ത അ​മ്മ​മാ​ർ​ക്ക് കൂട്ടത്തോടെ പ​നി​യും വി​റ​യ​ലും; ആശുപത്രിയിൽ സംഘർഷം

സ്വ​ന്തം ലേ​ഖ​ക​ൻ ത​ല​ശേ​രി: ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വവാ​ർ​ഡി​ൽ കു​ത്തി​വയ്പ് എ​ടു​ത്ത അ​മ്മ​മാ​ർ​ക്ക് വി​റ​യ​ലും പ​നി​യും. സി​സേ​റി​യ​നി​ലൂ​ടെ പ്ര​സ​വം ക​ഴി​ഞ്ഞ് കൈ​ക്കു​ഞ്ഞി​നോ​ടൊ​പ്പം ക​ഴി​യു​ന്ന പ​തി​നാ​റ് അ​മ്മ​മാ​ർ​ക്കാ​ണ് ഒ​രേ സ​മ​യം അ​പ്ര​തീ​ക്ഷി​ത​മാ​യി വി​റ​യ​ലും പ​നി​യും വ​ന്ന​ത്. ഇ​തോ​ടെ പ്ര​സ​വ വാ​ർ​ഡി​ൽ പ​രി​ഭ്രാ​ന്തി പ​ര​ന്നു. വാ​ർ​ഡി​ൽ കൂ​ട്ട​ക്ക​ര​ച്ചി​ലു​യ​ർ​ന്നു. കൈ​ക്കു​ഞ്ഞി​ന് മു​ല​യൂ​ട്ടാ​ൻ പോ​ലും ക​ഴി​യാ​തെ അ​മ്മ​മാ​ർ വി​തു​മ്പി. കൂ​ട്ടി​രി​പ്പു​കാ​രും മ​റ്റ് വാ​ർ​ഡി​ലു​ള്ള ആ​ളു​ക​ളും പ്ര​സ​വ വാ​ർ​ഡി​ൽ ത​ടി​ച്ചു കൂ​ടി. സം​ഘ​ർ​ഷാ​വ​സ്ഥ​യും ഉ​ട​ലെ​ടു​ത്തു. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യിരുന്നു സം​ഭ​വം. വൈ​കു​ന്നേ​രം കു​ത്തി​വയ്​പെടു​ത്ത അ​മ്മ​മാ​ർ​ക്കാ​ണ് രാ​ത്രി​യോ​ടെ പ​നി​യും വി​റ​യ​ലും ച​ർ​ദ്ദി​യും അ​നു​ഭ​വ​പ്പെ​ട്ട​ത്. ര​ണ്ടും മൂ​ന്നും ദി​വ​സം മു​മ്പ് സി​സേ​റി​യ​ൻ ക​ഴി​ഞ്ഞ​വ​രാ​യി​രു​ന്നു അ​മ്മ​മാ​ർ. വി​റ​യ​ലും പ​നി​യും ഛർ​ദ്ദി​യും വ​ന്ന​തോ​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് മു​ല​യൂ​ട്ടാ​ൻ പോ​ലും സാ​ധി​ക്കാ​തെ അ​മ്മ​മാ​ർ പ്ര​യാ​സ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞ് ഡോ​ക്ട​ർ​മാ​രും ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളും വാ​ർ​ഡി​ലെ​ത്തി.കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നാണ് കു​ത്തി​വയ്​പി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്നും…

Read More

ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ എ​ല്‍​ദോ​സ് എം​എ​ല്‍​എ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി; വൈ​ദ്യ​പ​രി​ശോ​ധ​നയ്ക്ക് ശേഷം കോ​വ​ളം ഗ​സ്റ്റ് ഹൗ​സിൽ എത്തിച്ചേക്കുമെന്ന് സൂചന

തി​രു​വ​ന​ന്ത​പു​രം:​ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ പെ​രു​മ്പാ​വൂ​ര്‍ എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി തി​രു​വ​ന​ന്ത​പു​രം ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി. എം​എ​ല്‍​എ​യു​ടെ അ​റ​സ്റ്റ് സാ​ങ്കേ​തി​കമാ​യി രേ​ഖ​പ്പെ​ടു​ത്തും. കേ​സ് അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ടു​ത്താ​ത്ത രീ​തി​യി​ല്‍ ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് എം​എ​ല്‍​എ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം സെ​ഷ​ന്‍​സ് കോ​ട​തി മുൻകൂർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തെ​ളി​വെ​ടു​പ്പി​നു​ള്‍​പ്പെ​ടെ എം​എ​ല്‍​എ​യെ കൊ​ണ്ടു​പോ​കു​മെ​ന്നാ​ണ് വി​വ​രം. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തും. പി​ന്നീ​ട് എം​എ​ല്‍​എ​യെ ചോ​ദ്യം ചെ​യ്യും. ആ​വ​ശ്യ​മെ​ങ്കി​ല്‍ യു​വ​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ കോ​വ​ളം ഗ​സ്റ്റ് ഹൗ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ എം​എ​ല്‍​എ​യെ എ​ത്തി​ക്കും. എ​ല്‍​ദോ​സ് എം​എ​ല്‍​എ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. കോ​വ​ള​ത്ത് വ​ച്ച് മ​ര്‍​ദി​ച്ചെ​ന്നും സ്യൂ​യി​സൈ​ഡ് പോ​യി​ന്‍റി​ല്‍​വ​ച്ച് അപായപ്പെടുത്താൻ​ ശ്ര​മി​ച്ചെ​ന്നു​മു​ള്ള പ​രാ​തി​യി​ല്‍ വ​ധ​ശ്ര​മ​ത്തി​നു​ള്‍​പ്പെ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണല്ലോ? പോലീസുകാരന്‍ പോലീസുകാരന് പിഴയിട്ടപ്പോള്‍; സംഭവം ഇങ്ങനെ…

നിയമങ്ങള്‍ എല്ലാവര്‍ക്കും ഉള്ളതാണല്ലൊ. എന്നാല്‍ ചില രാഷ്ട്രീയ പ്രവര്‍ത്തകരും അധികാര സ്ഥാനത്തുള്ളവരും ഇതൊന്നും തങ്ങളെ ബാധിക്കാറില്ലെന്ന മട്ടില്‍ ചിലപ്പോഴെങ്കിലും പെരുമാറാറുണ്ട്. എന്നാല്‍ അത്തരത്തില്‍ ഉള്ള ഒരു പോലീസുകാരന് മറ്റൊരു പോലീസുകാരന്‍ പിഴ ഈടാക്കിയതാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറല്‍. ബംഗളൂരുവിലെ ആര്‍ടി നഗറിലാണ് സംഭവം. തലമുഴുവന്‍ മറയ്ക്കാത്ത ഹെല്‍മറ്റ് അവിടെ ഉപയോഗിക്കാന്‍ പാടില്ല എന്നിരിക്കെ അത്തരമൊരു ഹെല്‍മറ്റും ധരിച്ചാണ് ഒരു പോലീസുകാരന്‍ എത്തിയത്. എന്നാല്‍ ട്രാഫിക് നിയമങ്ങള്‍ ഏവര്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാണിച്ചാണ് രണ്ടാമത്തെ പോലീസുകാരന്‍ ആദ്യത്തെയാള്‍ക്ക് പിഴയിട്ടത്. ഏതായാലും ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിയമം നടപ്പാക്കാന്‍ ആര്‍ജവം കാട്ടിയ ആ പോലീസുകാരനെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. എന്നാല്‍ നഗരത്തില്‍ ദിവസേന നൂറുകണക്കിനാളുകള്‍ ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്നുണ്ടെന്നും ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്നും മറ്റു ചിലര്‍ വിമര്‍ശിക്കുന്നു.

Read More

ആ യുവതി കൈകൊണ്ട് തുന്നിയ വസ്ത്രം! പ്രധാനമന്ത്രി കേദാര്‍നാഥില്‍; ചര്‍ച്ചയായി മോദിയുടെ വസ്ത്രധാരണം; പ്രധാനമന്ത്രി അന്ന് പറഞ്ഞത്….

കേദാര്‍നാഥ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശനം തുടരുകയാണ്. ഹിമാചല്‍ പ്രദേശിലെ ചാമ്പ എന്ന സ്ഥലത്തെ യുവതി കൈകൊണ്ട് തുന്നിയ അവരുടെ പരമ്പരാഗത വസ്ത്രമായ ‘ചോളേ ദോരെ’ പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കിയിരുന്നു. ഇതു ധരിച്ചാണ് മോദി ഉത്തരാഖണ്ഡിലെ ഇന്നത്തെ ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. തണുപ്പുള്ള സ്ഥലത്തേക്ക് പോകുമ്പോഴെല്ലാം താന്‍ തീര്‍ച്ചയായും ഇത് ധരിക്കുമെന്ന് വസ്ത്രം സമ്മാനിച്ച വേളയില്‍ മോദി യുവതിയോടായി പറഞ്ഞിരുന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് പര്യടനത്തിനിടെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശിവന്റെ രുദ്രാഭിഷേകവും പ്രധാനമന്ത്രി നടത്തി. ഇതിനിടയിലാണ് മോദിയുടെ പ്രത്യേക വസ്ത്രം ചര്‍ച്ച ചെയ്യപ്പെട്ടത്.

Read More

യുവതി മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാകാൻ വിസമ്മതിച്ചത് എന്തുകൊണ്ട് ? ഗാസിയാബാദ് കൂട്ടബലാത്സംഗം സത്യമോ? പോലീസ് പറയുന്നത് ഇങ്ങനെ…

ന്യൂഡല്‍ഹി: ഒക്ടോബർ 18ന് ഡൽഹി സ്വദേശിനിയായ ഒരു സ്ത്രീയെ ഗാസിയാബാദിലെ ആശ്രമം റോഡിന് സമീപം അവശനിലയിൽ കണ്ടെത്തിയതോടെയാണ് കേസ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസ് യുവതിയെ ആശുപത്രിയിലെത്തിക്കുകയും പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു. സ്ത്രീയെ ചണ സഞ്ചിയിൽ പൊതിഞ്ഞ് കൈയും കാലും കെട്ടി സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റിയ നിലയിലാണ് കണ്ടെത്തിയതെന്ന് ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തിൽ അഞ്ചുപേരിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാകാൻ യുവതി വിസമ്മതിച്ചിരുന്നു. യുവതിയെ ആദ്യം ഗാസിയാബാദിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാൻ വിസമ്മതിച്ചു. മീററ്റിലെ ഒരു ആശുപത്രിയിൽ പോലും വൈദ്യപരിശോധന നടത്തിയില്ല. നിർബന്ധിച്ചതിനാൽ, സ്ത്രീയെ ഡൽഹിയിലെ ജിടിബി ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ  വൈദ്യപരിശോധന നടത്തി. അന്വേഷണത്തിൽ യുവതിക്ക് പരിചയമുള്ള ആസാദിന്റെ…

Read More

17 വ​യ​സു​ള്ള കാ​മു​ക​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​ന് അ​റ​സ്റ്റ് ചെയ്തു; യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജീ​വ​നൊ​ടു​ക്കി

കോ​ൽ​ക്ക​ത്ത: 17 വ​യ​സു​ള്ള കാ​മു​ക​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​ന് അ​റ​സ്റ്റ് ചെ​യ്ത യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജീ​വ​നൊ​ടു​ക്കി. പ​ശ്ചി​മ ബം​ഗാ​ളി​ലെ ഹെം​താ​ബാ​ദ് സ്റ്റേ​ഷ​നി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് 19 വ​യ​സു​കാ​രി ജീ​വ​നൊ‌​ടു​ക്കി​യ​ത്. ദി​നാ​ജ്പൂ​ർ മേ​ഖ​ല‌​യി​ലെ കാ​മു​ക​ന്‍റെ വീ​ട്ടി​ലെ​ത്തി​യ യു​വ​തി ഇ​യാ​ളെ വി​വാ​ഹ​ത്തി​ന് നി​ർ​ബ​ന്ധി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ പോ​ലീ​സി​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി ശു​ചി​മു​റി​യി​ൽ പ്ര​വേ​ശി​ച്ച് ദു​പ്പ​ട്ട ഉ​പ​യോ​ഗി​ച്ച് തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ വീ‌​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ 17 വ​യ​സു​കാ​ര​നെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്ക് കേ​സെ​ടു​ത്തു.

Read More

ബുദ്ധ സന്യാസിയുടെ വേഷത്തിൽ ഡല്‍ഹിയിലിരുന്ന്‌ ചൈനീസ് യുവതിയുടെ ‘ഒറ്റ്’; യുവതി അറിയപ്പെട്ടിരുന്നത് ബുദ്ധ സന്യാസിയായ ഡോൾമ ലാമയുടെ പേരില്‍

ന്യൂഡൽഹി: സന്യാസിയുടെ വേഷത്തിൽ ചാരവൃത്തി നടത്തിയ ചൈനീസ് യുവതി ഡൽഹിയിൽ പിടിയിൽ. വ്യാജ ഐഡന്റിറ്റിയുമായി ഇന്ത്യയിൽ താമസിച്ച് ‘ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ’ ഏർപ്പെട്ടതിന് ഒരു ചൈനീസ് യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.  ചൈനയിലെ ഹൈനാൻ പ്രവിശ്യയിൽ നിന്നുള്ള കായ് റുവോയാണ് യുവതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.  ബുദ്ധ സന്യാസിയായ ഡോൾമ ലാമയുടെ പേരിലാണ് സ്ത്രീ അറിയപ്പെട്ടിരുന്നത്. ബുദ്ധ സന്യാസികളുടെ പരമ്പരാഗത കടും ചുവപ്പ് വസ്ത്രവും ധരിച്ചിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയുടെ നോർത്ത് കാമ്പസിനടുത്തുള്ള വിനോദസഞ്ചാരികൾക്കിടയിൽ ഏറെ പ്രചാരമുള്ള ടിബറ്റൻ അഭയാർത്ഥി കോളനിയായ വടക്കൻ ഡൽഹിയിലെ മജ്നു കാ തിലയിൽ നിന്നാണ് യുവതിയെ പിടികൂടുന്നത്.  പരിശോധനയ്ക്കിടെ ഡോൾമ ലാമയുടെ പേരിലുള്ള നേപ്പാൾ പൗരത്വ സർട്ടിഫിക്കറ്റ് അവരിൽ നിന്ന് കണ്ടെടുത്തു. എന്നാൽ, ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ അന്വേഷിച്ചപ്പോൾ, അവൾ ഒരു ചൈനീസ് പൗരനാണെന്നും 2019 ൽ ഇന്ത്യയിലേക്ക് യാത്ര ചെയ്തതാണെന്നും പോലീസ് കണ്ടെത്തി. പിന്നാലെ…

Read More

‘ ആ കത്രിക ഞങ്ങളുടേതല്ല ’; ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ യു​വ​തി​യു​ടെ വ​യ​റ്റി​ൽ മ​റ​ന്നു​വ​ച്ച ക​ത്രി​ക മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ത​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ യു​വ​തി​യു​ടെ വ​യ​റ്റി​ൽ മ​റ​ന്നു​വ​ച്ച ക​ത്രി​ക കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​താ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​ന്നും ന​ഷ്ട​മാ​യി​ട്ടി​ല്ല. ക​ണ​ക്കെ​ടു​പ്പി​ൽ എ​ല്ലാം കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്ട​ർ, അ​ന്ന് ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ​യും മൊ​ഴി മൂ​ന്നം​ഗ അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.​ അ​തേ​സ​മ​യം, ആ​രോ​ഗ്യ മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് മു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ് സ്പെ​ഷ​ൽ ഓ​ഫി​സ​ർ ഡോ ​അ​ബ്ദു​ൽ റ​ഷീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നാ​യി കോ​ഴി​ക്കോ​ട് എ​ത്തി​യ​ത്. 2017-ലാ​ണ് മൂ​ന്നാ​മ​ത്തെ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ പ​ന്തീ​രാ​ങ്കാ​വ് മ​ല​യി​ൽ​ക്കു​ള​ങ്ങ​ര അ​ഷ്റ​ഫി​ന്‍റെ ഭാ​ര്യഹ​ർ​ഷി​ന​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക മ​റ​ന്നു​വ​ച്ച​ത്.​ മൂ​ത്ര​സ​ഞ്ചി​യി​ൽ കു​ത്തി​നി​ൽ​ക്കു​ന്ന നി​ല​യി​ൽ സ്‌​കാ​നിം​ഗി​ല്‍ ക​ണ്ടെ​ത്തി​യ ക​ത്രി​ക ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ അ​തേ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചു​ത​ന്നെ സെ​പ്റ്റം​ബ​ർ 17ന് ​പു​റ​ത്തെ​ടു​ത്തു. മൂ​ത്രാ​ശ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്നു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍…

Read More

സ്വീ​വേ​ജ് പ്ലാ​ന്‍റി​ൽ കാ​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം; ഗു​ണ്ടാനേ​താ​വി​നെ കൊന്നത് വെട്ടിനുറുക്കി; വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ച്ചു; 2 പേർ കസ്റ്റഡിയിൽ

തി​രു​വ​ന​ന്ത​പു​രം:  ര​ണ്ട് മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് മു​ട്ട​ത്ത​റ​യി​ലെ  സ്വീ​വേ​ജ് പ്ലാ​ന്‍റി​ന് സ​മീ​പ​ത്ത് നി​ന്നു കാ​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു.  ഗു​ണ്ടാ നേ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്  ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.  രണ്ടു മാസങ്ങൾക്കു മുന്പ്… വ​ലി​യ​തു​റ​യി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. മു​ട്ട​ത്ത​റ സ്വീ​വേ​ജ് പ്ലാ​ന്‍റി​ന് സ​മീ​പ​ത്ത് നി​ന്നും ഓ​ഗ​സ്റ്റ് 16 ന് ​ഒ​രു കാ​ൽ ക​ണ്ടെ ത്തി​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ൾ അ​ഴി​യാ​ൻ കാ​ര​ണ​മാ​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ ഗു​ണ്ടാ നേ​താ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ ഗു​ണ്ടാ സം​ഘ​ത്തി​ൽ​പ്പെ​ട്ട വ​ലി​യ​തു​റ സ്വ​ദേ​ശിയുമാ​യു​ള്ള പ​ക​യാ​ണ് കൊ​ല​യി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.  കൊ​ല​പാ​ത​കം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്  പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.  പി​ണ​ക്കം തീ​ർ​ക്കാ​നെ​ന്ന വ്യാ​ജേ​ന ക​ന്യാ​കു​മാ​രി…

Read More

ഒളിവിലല്ലായിരുന്നു… പതിനൊന്നാംനാൾ ഒ​ളി​വ് അ​വ​സാ​നി​പ്പി​ച്ചു; എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ വീ​ട്ടി​ലെ​ത്തി

മൂ​വാ​റ്റു​പു​ഴ: പീ​ഡ​ന പ​രാ​തി​ക്ക് പി​ന്നാ​ലെ ഒ​ളി​വി​ൽ​പോ​യ പെ​രു​മ്പാ​വൂ​ർ എം​എ​ൽ​എ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി മ​ട​ങ്ങി​യെ​ത്തി. 10 ദി​വ​സ​ത്തെ ഒ​ളി​വി​ന് ശേ​ഷം മൂ​വാ​റ്റു​പു​ഴ ആ​ര​ക്കു​ഴ​യി​ലെ വീ​ട്ടി​ലാ​ണ് അ​ദ്ദേ​ഹ​മെ​ത്തി​യ​ത്. പീ​ഡ​ന​ക്കേ​സി​ൽ കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​തി​നെ തു​ട‌​ർ​ന്നാ​ണ് അ​ദ്ദേ​ഹം വീ​ട്ടി​ലെ​ത്തി​യ​ത്. എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്ക് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ‌​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​ഡി.​സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​ത്. സം​സ്ഥാ​നം വി​ട്ടു​പോ​ക​രു​തെ​ന്നും ഫോ​ണും പാ​സ്പോ​ർ​ട്ടും കോ​ട​തി​യി​ൽ സ​മ​ർ​പി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​കോ​പ​ന​മു​ണ്ടാ​ക്കു​ന്ന പോ​സ്റ്റു​ക​ളി​ട​രു​ത്. 22ന് ​അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ ഹാ​ജ​രാ​കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ൾ ചു​മ​ത്തി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തോ​ടെ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി ഒ​ളി​വി​ലാ​ണ്. ത​ന്നെ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​യി കോ​വ​ള​ത്തു​വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പേ​ട്ട സ്വ​ദേ​ശി​യാ​യ യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്.

Read More