സ്വന്തം ലേഖകൻ തൃശൂർ: തളിക്കുളം ബാറില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴു പേർ അറസ്റ്റിൽ. ബില്ലിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പുറത്താക്കിയ ജീവനക്കാർ വിളിച്ചു വരുത്തിയ ക്വട്ടേഷൻ സംഘമാണ് മൂന്നുപേരെ കുത്തിയത്. കുത്തേറ്റ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജുവാണ് (40) ഇന്നലെ രാത്രി മരിച്ചത്. കഞ്ചാവ്, ക്രിമിനൽ കേസുകളിൽപ്പെട്ട ക്വട്ടേഷൻ സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ബില്ലിലെ തിരിമറി ബാറുടമ കണ്ടുപിടിക്കുകയും ജീവനക്കാരെ പിരിച്ചുവിട്ടതിന്റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ബൈജു ബാറുടമയുടെ സഹായിയായിരുന്നു. ക്വട്ടേഷൻ സംഘത്തിലെ അജ്മൽ, അതുൽ, യാസിം, അമിത്, ധനേഷ്, വിഷ്ണു, അമൽ എന്നിവരാണ് പിടിയിലായത്. കാട്ടൂർ സ്വദേശികളാണ് ഇവർ സഞ്ചരിച്ച കാറും പോലീസ് കണ്ടെടുത്തു. ബൈജുവിനു പുറമെ ബാറുടമ കൃഷ്ണരാജിനും ബൈജുവിന്റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. കൃഷ്ണരാജിന്റെ നില ഗുരുതരമായതിനാൽ കൊച്ചിയിലും അനന്തുവിനെ തൃശൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ക്വട്ടേഷൻ…
Read MoreCategory: Loud Speaker
ശ്രീലങ്കൻ പ്രസിഡന്റ് ഗോത്താബയ രാജപക്സെ ഭാര്യയുമായി രാജ്യം വിട്ടു; മാലിദ്വീപിലെത്തിയത് സൈനിക വിമാനത്തിൽ
കൊളംബോ: ജനകീയ പ്രക്ഷോഭങ്ങൾക്കിടെ രാജ്യംവിട്ട് ശ്രീലങ്കൻ പ്രസിഡന്റ് ഗോത്താബയ രാജപക്സെ മാലി ദ്വീപിലെത്തി. സൈനിക വിമാനത്തിൽ ഭാര്യ ലോമ രാജപക്സെയുമൊന്നിച്ചാണ് ഗോത്താബയ മാലിദ്വീപിലെത്തിയത്. ഗോത്താബയയും കുടുംബവും കഴിഞ്ഞ ദിവസം രണ്ടു വട്ടം രാജ്യം വിടാൻ ശ്രമിച്ചെങ്കിലും വിമാനത്താവളത്തിൽ വച്ച് യാത്രക്കാർ തടഞ്ഞു. ഇതോടെയാണ് സൈനിക വിമാനത്തിൽ രാജ്യം വിട്ടത്. മാലി ദ്വീപിൽ വിമാനത്തിന് ലാൻഡ് ചെയ്യാൻ ആദ്യം അനുമതി നൽകിയില്ലെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് മാലിദ്വീപ് പാർലമെന്റിൽ സ്പീക്കർ മജ്ലിസും മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് പിന്നീട് വിമാനം ഇറക്കാൻ അനുമതിയായത്. ഗോത്താബയ രാജ്യം വിട്ടതോടെ പുതിയ ശ്രീലങ്കൻ പ്രസിഡന്റ് ആരാകുമെന്നതാണ് ചോദ്യം. പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയെ പുതിയ പ്രസിഡന്റായി നാമനിർദേശം ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ ധാരണയിലെത്തി. ജൂലൈ 20ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.ഇന്ന് രാജി നൽകുമെന്ന് അഭ്യൂഹം ഉയർന്നിരു ന്നെങ്കിലും…
Read Moreമരുന്നിനുപോലും മരുന്നില്ല! മരുന്നില്ലാതെ രോഗം മാറുമോ ? അങ്ങനെ പറ്റുമോ എന്ന അന്വേഷണത്തിലാണ് സര്‍ക്കാര്‍ ആശുപത്രികള്‍
കോട്ടയം: മരുന്നില്ലാതെ രോഗം മാറുമോ? അങ്ങനെ പറ്റുമോ എന്ന അന്വേഷണത്തിലാണ് സര്‍ക്കാര്‍ ആശുപത്രികള്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ നേരിടുന്നതു കടുത്ത മരുന്നുക്ഷാമം. ജീവന്‍രക്ഷാ മരുന്നുകളടക്കം മിക്ക മരുന്നുകളും ഔട്ട് ഓഫ് സ്റ്റോക്ക്. ആശുപത്രി ഫാര്‍മസികളിലെത്തുന്ന രോഗികളുടെ മുന്നില്‍ കൈമലര്‍ത്തുകയാണ് ആശുപത്രി ജീവനക്കാര്‍. അവശ്യമരുന്നുകള്‍ പോലും കിട്ടാതെ വലയുന്ന സാധാരണക്കാരായ രോഗികള്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍നിന്നു വന്‍തുക നല്കി മരുന്നു വാങ്ങേണ്ട ഗതികേടിലാണ്. മരുന്നുക്ഷാമം തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയുമില്ല. ഒരു ആശുപത്രിയില്‍നിന്നു മരുന്നുകള്‍ മറ്റു ആശുപത്രിയിലെത്തിച്ച് തത്കാലം രക്ഷപ്പെടുന്ന സമീപനമാണ് അധികൃതര്‍ നടത്തുന്നത്. പകര്‍ച്ചപ്പനിയും കോവിഡും വ്യാപകമായതോടെ ഡ്രിപ്പ് ആയി നല്കാവുന്ന ഐവി പാരസെറ്റമോള്‍, ചുമയ്ക്കുള്ള സിറപ്പുകള്‍ എന്നിവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. അത്യാഹിത വിഭാഗത്തിലടക്കം ഇതു സ്റ്റോക്കില്ല. രോഗി വാങ്ങി നല്കിയാല് ഇതു നല്‍കാമെന്നു പറയുന്ന അവസ്ഥ യിലാണു…
Read Moreഞാൻ മനുഷ്യക്കടത്തിന്റെ ഇര! അപരിചിതയായ ഒരു സ്ത്രീ കടത്തിക്കൊണ്ടുവരികയായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോ ഫറാ
ലണ്ടൻ: മനുഷ്യക്കടത്തിന് ഇരയായ വ്യക്തിയാണ് താനെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി ബ്രിട്ടന്റെ ഒളിംപിക് ചാന്പ്യൻ മോ ഫറാ. ശിശുവായിരുന്നപ്പോൾ ജന്മദേശമായ സൊമാലിയയിൽ നിന്ന് തന്നെ അപരിചിതയായ ഒരു സ്ത്രീ കടത്തിക്കൊണ്ടുവരികയായിരുന്നുവെന്നും തന്നെ അവരുടെ വീട്ടിൽ അടിമയെപ്പോലെ ജോലിയെടുപ്പിച്ചെന്നും ഫറാ പറഞ്ഞു. സൊമാലിയയിലെ വടക്കൻ പട്ടണമായ സൊമാലിലാന്‍ഡിലാണ് ജനിച്ചതെന്നും തന്റെ യഥാർഥ പേർ ഹുസൈൻ അബ്ദി ഖാൻ എന്നാണെന്നും ഫറാ വെളിപ്പെടുത്തി. ആഭ്യന്തര കലാപത്തിൽ അച്ഛൻ മരിച്ച തന്നെ മറ്റൊരു കുട്ടിയുടെ രേഖകൾ ഉപയോഗിച്ച് ബ്രിട്ടനിലേക്ക് കടത്തി. ബ്രിട്ടനിൽ അഭയാർത്ഥികളായി കഴിയുന്ന ബന്ധുക്കളുടെ അടുത്ത് എത്തിക്കാമെന്ന് തന്നെ കടത്തിയ സ്ത്രീ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ബ്രിട്ടനിൽ എത്തിയ ശേഷം തന്റെ പക്കലുണ്ടായിരുന്ന ബന്ധുക്കളുടെ വിലാസമടങ്ങിയ കടലാസ് ഇവർ നശിപ്പിച്ചു. പിന്നീട് നിർബന്ധപൂർവം വീട്ടുജോലി ചെയ്യിപ്പിച്ചു. ജോലികൾ പൂർത്തിയാക്കിയാൽ മാത്രമേ ഭക്ഷണം ലഭിച്ചിരുന്നുള്ളുവെന്നും ആരോടെങ്കിലും സത്യം വെളിപ്പെടുത്തിയാൽ ഉപദ്രവിക്കുമെന്ന് ഇവർ…
Read Moreഅമൃതകാലത്ത് നിർമിച്ച അലറുന്ന സിംഹം; പ്രധാനമന്ത്രി അനാഛാദനം ചെയ്ത ദേശീയ ചിഹ്നം വിവാദത്തിൽ
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിനു മുകളിലെ അശോകസ്തംഭം അനാഛാദനം ചെയ്തതിനു പിന്നാലെ വിവാദത്തിൽ. ദേശീയ ചിഹ്നമായ അശോകസ്തംഭം പരിഷ്കരിച്ച് അപമാനിച്ചെന്നാണ് പ്രതിപക്ഷ ആരോപണം. ലാലു പ്രസാദ് യാദവിന്റെ ആർജെഡിയാണ് മുഖ്യമായും ആരോപണം ഉന്നയിച്ചത്. ദേശീയ ചിഹ്നത്തിലെ സൗമ്യഭാവമുള്ള സിംഹങ്ങൾക്ക് പുതിയ ശിൽപത്തിൽ ക്രൗര്യഭാവമാണെന്ന് ആർജെഡി ആരോപിച്ചു. യഥാർഥ ദേശീയ ചിഹ്നത്തിന് സൗമ്യഭാവമാണ്. എന്നാൽ അമൃതകാലത്ത് നിർമിച്ചവ രാജ്യത്തെ എല്ലാറ്റിനെയും തിന്നുതീർക്കാനുള്ള പ്രവണതയാണ് അടയാളപ്പെടുത്തുന്നത്- ആർജെഡി ട്വീറ്റ് ചെയ്തു. തന്റെ ഭരണകാലത്തെ അമൃത് കാലമെന്ന് മോദി നേരത്തെ വിശേഷിപ്പിച്ചതിനെ പരിഹസിച്ചായിരുന്നു ട്വീറ്റ്. ഓരോ ചിഹ്നവും ഒരോ മനുഷ്യന്റെയും ചിന്തകളെയാണ് പ്രതിധാനം ചെയ്യുന്നത്. ചിഹ്നങ്ങൾ മനുഷ്യന്റെ യഥാർഥ സ്വഭാവം വിളിച്ചറിയിക്കുമെന്നും ആർജെഡി ട്വീറ്റിൽ പറയുന്നു. ദേശീയ ചിഹ്നമായ ആശോക സ്തംഭത്തിലെ സിംഹ സൃഷ്ടിയെ അപമാനിച്ചെന്ന് തൃണമൂൽ നേതാവും രാജ്യസഭാ എംപിയുമായ ജവഹർ സർക്കാർ പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്…
Read More‘ജിപിഎസും സ്പീഡ് ഗവര്‍ണറും ഇല്ല’; അനാവശ്യവും അപകടകരവുമായ നിലയിൽ പ്രകാശ വിന്യാസം; കൊമ്പന് ബസില്‍ കണ്ടെത്തിയത് വന്‍ പിഴവുകള്‍
പത്തനംതിട്ട: വിനോദയാത്രയ്ക്ക് പുറപ്പെടും മുമ്പ് ബസിനു മുകളില്‍ പൂത്തിരി കത്തിച്ച് വിവാദത്തിലായ കൊമ്പന് ബസുകളില്‍ കണ്ടെത്തിയത് വന്‍ നിയമലംഘനങ്ങള്‍. ബസുകളില്‍ ജിപിഎസ് സംവിധാനവും സ്പീഡ് ഗവര്‍ണറും ഘടിപ്പിച്ചിട്ടില്ല. നിയമവിരുദ്ധമായി കറുത്ത ഗ്ളാസ് ഒട്ടിച്ചിട്ടുണ്ട്. പരിധിയിലധികം ശബ്ദത്തിലുള്ളതും നിശ്ചിത എണ്ണത്തില്‍ അധികവുമായി സ്പീക്കറുകള്‍ ഘടിപ്പിച്ചതായും കണ്ടെത്തി. അനാവശ്യവും അപകടകരവുമായ നിലയിലാണ് ബസുകളിലെ പ്രകാശ വിന്യാസം. അന്തിമ പരിശോധന ഇന്ന്പത്തനംതിട്ട ആര്‍ടിഒ എ.കെ. ദിലുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ബസില്‍ നിയമപരമായി നടത്തേണ്ട സാങ്കേതിക മാറ്റങ്ങള്‍ ഇന്നലെ വൈകുന്നേരം നാലിനു മുമ്പ് പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ടെക്നീഷന്മാര് കൂടുതല്‍ സമയം ചോദിച്ചതിനാല്‍ അന്തിമ പരിശോധന ഇന്നത്തേക്ക് മാറ്റി. നിയമ ലംഘനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയില്ലെങ്കില്‍ ഇന്ന് ശക്തമായ നടപടിയെടുക്കുമെന്ന് ആര്‍ടിഒ ദിലു പറഞ്ഞു. ബസിൽ പൂത്തിരികഴിഞ്ഞയാഴ്ച കൊല്ലം പെരുമണ്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ നടത്തിയ വിനോദയാത്രയ്ക്ക് മുന്നോടിയായിട്ടാണ് രണ്ട്…
Read Moreവിലാസം ചോദിച്ചിട്ട് ദമ്പതികൾ നൽകിയില്ല, ജീപ്പിൽ കയറാൻ പറഞ്ഞപ്പോൾ ഹെൽമെറ്റ് കൊണ്ട് എസ് ഐയുടെ മുഖത്തടിച്ചു; തലശേരിയിൽ ദമ്പതികളിൽ നിന്ന് തങ്ങൾക്ക് നേരിടേണ്ടിവന്ന അനുഭവം തെളിവോടെ പുറത്തുവിട്ട് പോലീസ്
നവാസ് മേത്തർ തലശേരി: കടൽപ്പാലത്തിൽ കാറ്റു കൊള്ളാനെത്തിയ ദമ്പതികളെ തലശേരി എസ്ഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ നടന്ന അന്വേഷണത്തിൽ പോലീസിന് ക്ലീൻ ചിറ്റെന്ന് സൂചന. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ സംഭവത്തിൽ എസ്ഐ ഉൾപ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതിന്റെ മെഡിക്കൽ രേഖകൾ പോലീസ് പുറത്തുവിട്ടു. എന്നാൽ, താനും ഭർത്താവും അക്രമിച്ചുവെന്ന പോലീസിന്റെ വെളിപ്പെടുത്തൽ പച്ചക്കള്ളമാണെന്നും പോലീസിന്റെ അക്രമത്തെ പ്രതിരോധിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും സംഭവത്തിൽ പരാതിക്കാരിയായ കതിരൂർ എരുവട്ടി പിനാങ്കിമെട്ട വിശ്വം വീട്ടിൽ മേഘ വിശ്വനാഥൻ രാഷ്ട്രദീപികയോട് പറഞ്ഞു. സംഭവത്തിൽ സംസ്ഥാന – ദേശീയ മനുഷ്യാവകാശ കമ്മീഷനുകൾക്ക് പരാതി നൽകിയിട്ടുണ്ട്. ജീവിതപങ്കാളി ജയിൽ മോചിതനായ ശേഷം കൂടുതൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മേഘ വ്യക്തമാക്കി. വിശദ റിപ്പോർട്ട് പിന്നീട്കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് കടൽപാലത്തിന്നു സമീപം പട്രോളിംഗ് നടത്തുകയായിരുന്ന…
Read Moreപയ്യന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിനു നേരേ ബോംബേറ്; സ്ഫോടന ശക്തിയിൽ ഇരുമ്പുഗ്രില്ല് വളഞ്ഞു; ബോംബെറിഞ്ഞത് ബൈക്കിലെത്തിയ രണ്ടംഗസംഘം
പയ്യന്നൂര്‍: പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്. സ്ഫോടനത്തില്‍ കെട്ടിടത്തിന് തകരാര്പറ്റി. ബൈക്കിലും കാറിലുമായി എത്തിയവരാണ് സ്ഫോടനം നടത്തിയത്. ഓഫീസ് സെക്രട്ടറിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂരില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. ഇരുമ്പുഗ്രില്ല് വളഞ്ഞു ഇന്നുപുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയമായ രാഷ്ട്രമന്ദിരത്തിന് നേരെയാണ് ബോംബെറിഞ്ഞത്. രണ്ടു സ്റ്റീല്‍ ബോംബുകളാണ് അക്രമികള്‍ എറിഞ്ഞത്. ഗ്രില്ലില്തട്ടി പൊട്ടിത്തെറിച്ച ബോംബിന്റെ സ്ഫോടന ശക്തിയില്‍ ഇരുമ്പുഗ്രില്ല് വളഞ്ഞുപോയി. ബോംബിന്റെ ചീളുകള്‍ തെറിച്ച് ജനല്‍ചില്ലുകളും പൊട്ടിച്ചിതറി. സംഭവസമയത്ത് ഓഫീസ് സെക്രട്ടറി ടി.പി.രഞ്ജിത്തും മറ്റു രണ്ടുപ്രവര്ത്തകരും അകത്ത് ഉറങ്ങുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് ഇവര്‍ പുറത്തുവരുമ്പോഴേക്കും അക്രമികള്‍ വാഹനങ്ങളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കാർ കാത്തുകിടന്നു..!ബൈക്കിലെത്തിയ രണ്ടുപേരാണ് ഗേറ്റിന് പുറത്തുനിന്നും രാഷ്ട്രമന്ദിരത്തിന് നേരെ ബോംബെറിഞ്ഞതെന്നും സംഭവസമയത്ത് ഒരുകാറില്‍ ആളുകള്‍ റോഡില്‍ കാത്തുകിടന്നതായും രാഷ്ട്രമന്ദിരത്തിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ പറയുന്നു. സ്ഫോടനത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി…
Read Moreസാമ്പത്തിക തട്ടിപ്പ്; കോടതിയലക്ഷ്യത്തിന് വിജയ് മല്യക്ക് നാലുമാസം തടവും 2000 രൂപ പിഴയും വിധിച്ച് സുപ്രീംകോടതി
രാഹുൽ ഗോപിനാഥ് ന്യൂഡൽഹി: സാന്പത്തികത്തട്ടിപ്പ് കേസിൽ വിവാദ വ്യവസായി വിജയ് മല്യ ബാങ്കുകളുടെ കണ്‍സോർഷ്യത്തിന് നൽകാനുള്ള നാലു കോടി യുഎസ് ഡോളർ നാലാഴ്ചയ്ക്കുള്ളിൽ തിരികെ നൽകണമെന്ന് സുപ്രീംകോടതി. കോടതി ഉത്തരവ് ലംഘിച്ച് 2017ൽ മക്കളുടെ പേരിലേക്കു പണം കൈമാറിയതിന് കോടതിയലക്ഷ്യത്തിനു നാലുമാസം തടവും 2000 രൂപ പിഴയും ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോർഷ്യം നൽകിയ ഹർജിയിലാണ് കോടതി വിധി. വിവിധ ബാങ്കുകൾക്ക് മല്യ നൽകാനുണ്ടായിരുന്ന തുക കൈമാറുന്നതിനും കോടതിയിൽ നേരിട്ടു ഹാജരാകുന്നതിനും 2017ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, കോടതി ഉത്തരവ് ലംഘിച്ച വിജയ് മല്യ മക്കളുടെ പേരിലേക്ക് പണം കൈമാറുകയും യുകെയിലേക്ക് കടക്കുകയുമായിരുന്നു. വിജയ് മല്യയുടെ ഉടമസ്ഥതയിലായിരുന്ന കിംഗ്ഫിഷർ എയർലൈൻസിന്റെ പേരിലുള്ള 9,000 കോടിയിലധികം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്നു നിയമനടപടികൾ നേരിടുന്പോഴാണ്…
Read Moreരാത്രി 7.30നാണ് തൊടുപുഴ ഫയർ സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ വിളിയെത്തി! കൈവിട്ടില്ല ആ ജീവൻ, തൊടുപുഴ ഫയർഫോഴ്സിന് ബിഗ് സല്യൂട്ട്
ഇന്നലെ രാത്രി 7.30നാണ് തൊടുപുഴ ഫയർ സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ വിളിയെത്തിയത്. കാലവർഷം തിമിർത്തു പെയ്യുന്ന രാത്രിയായതിനാൽ ഫയർ ഉദ്യോഗസ്ഥർ സദാ സജ്ജരായി തന്നെ സ്റ്റേഷനിൽ ഉണ്ടായിരുന്നു. ഫോണിൽ വിളിച്ചയാൾ ഉദ്യോഗസ്ഥരോട് ചോദിച്ചത് ഒരു നായ്ക്കുട്ടിയെ നിങ്ങൾ രക്ഷിക്കുമോ എന്നാണ്. കഴിഞ്ഞ രണ്ടു ദിവസമായി റോഡ് നിർമാണത്തിനായി കൊണ്ടുവന്ന ടാറിൽ പുതഞ്ഞു കിടന്ന് ജീവനു വേണ്ടി മല്ലടിക്കുകയാണ് നായ്ക്കുട്ടി. ജീവന് മനുഷ്യനോ മൃഗമെന്നോ വ്യത്യാസമില്ലല്ലോ. ഞങ്ങൾ ഉടൻ എത്തിയേക്കാമെന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.ഇ. അലിയാർ മറുപടി പറഞ്ഞപ്പോൾ വിളിച്ച മനുഷ്യത്വമുള്ളയാൾ ആശ്വാസത്തോടെ ഫോണ്‍ വച്ചു. അദ്ദേഹം അതു വഴി കടന്നു പോയപ്പോഴാണ് ആ ദയനീയ ദൃശ്യം കണ്ടത്. കഴിഞ്ഞ രണ്ടുദിവസമായി ടാറിൽ പൊതിഞ്ഞു മരണത്തിന്റെ വക്കി ലെത്തിയ മൂന്നു മാസം മാത്രം പ്രായമുള്ള നായ്ക്കുട്ടിയെ കണ്ടപ്പോൾ വിട്ടു പോകാൻ തോന്നിയില്ല. അങ്ങനെയാണ് സഹായത്തിനായി…
Read More