മി​സ്റ്റ​ർ ഹി​റ്റ്ല​ർ ഇ​ത് ജ​ർ​മ​നി​യ​ല്ല..! പാ​ർ​ല​മെ​ന്‍റി​ൽ 65 വാ​ക്കു​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മോ​ദി​യെ വിമർശിച്ച് ക​മ​ൽ​ഹാ​സ​ൻ

ചെ​ന്നൈ: പാ​ർ​ല​മെ​ന്‍റി​ൽ 65 വാ​ക്കു​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ. മി​സ്റ്റ​ർ ഹി​റ്റ്ല​ർ ഇ​ത് ജ​ർ​മ​നി​യ​ല്ല എ​ന്നാ​ണ് മോ​ദി​യെ വിമർശിച്ച് ക​മ​ലി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​ത് രാ​ജ​വാ​ഴ്ച​യ​ല്ല, ജ​നാ​ധി​പ​ത്യ​മാ​ണ്.‌ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. വി​മ​ർ​ശി​ക്കാ​നു​ള്ള അ​വ​കാ​ശം ത​ട​യു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു. നേ​ര​ത്തേ, അ​ഴി​മ​തി​ക്കാ​ര​ൻ, നാ​ട്യ​ക്കാ​ര​ന്‍, മ​ന്ദ​ബു​ദ്ധി, അ​രാ​ജ​ക​വാ​ദി, ശ​കു​നി, സ്വേ​ച്ഛാ​ധി​പ​തി എ​ന്നി​ങ്ങ​നെ ഒ​രു​കൂ​ട്ടം വാ​ക്കു​ക​ളും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നാ​ണ് ലോ​ക്‌​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ബു​ക്ക്‌​ലെ​റ്റി​ൽ അ​സാ​ധാ​ര​ണ നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി​യ​ത്. ഇ​ത്ത​രം പ​ദ​ങ്ങ​ള്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ അ​ത് രേ​ഖ​ക​ളി​ല്‍ നി​ന്ന് നീ​ക്കും. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലോ​ക്‌​സ​ഭ​യ്ക്കും രാ​ജ്യ​സ​ഭ​യ്ക്കും ബാ​ധ​ക​മാ​ണെ​ന്ന് ലോ​ക്‌​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് വ്യ​ക്ത​മാ​ക്കി. പാ​ര്‍​ല​മെ​ന്‍റി​ല്‍ വാ​ഗ്വാ​ദ​ത്തി​ന് മൂ​ര്‍​ച്ച​കൂ​ട്ടാ​ന്‍ ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്കു​ക​ള്‍​ക്കാ​ണ് നി​രോ​ധ​നം. ഭ​ര​ണ​പ​ക്ഷ​ത്തി​ല്‍ നി​ന്നു​ള്ള സ​മ്മ​ര്‍​ദ്ദ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് നി​ര്‍​ദേ​ശ​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം ഇ​തി​നെ​തി​രേ കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ രം​ഗ​ത്തെ​ത്തി. “അ​ണ്‍​പാ​ര്‍​ല​മെ​ന്‍റ​റി’​എ​ന്ന…

Read More

പ്ര​താ​പ് പോ​ത്ത​ൻ അ​ന്ത​രി​ച്ചു; ചെ​ന്നൈ​യി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു

  ചെ​ന്നൈ: ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പ്ര​താ​പ് പോ​ത്ത​ൻ(70) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന. 1978ൽ ​ഭ​ര​ത​ൻ ക​ഥ​യും തി​ര​ക്ക​ഥ​യും ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്ത ആ​ര​വം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് പ്ര​താ​പ് പോ​ത്ത​ൻ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ത​ക​ര, ചാ​മ​രം എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ ന​ട​നാ​യി. മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തി​യ സി​നി​മ സി​ബി​ഐ-5 ദ് ​ബ്രെ​യ്ന്‍ ആ​ണ് അ​വ​സാ​നം പു​റ​ത്തു​വ​ന്ന ചി​ത്രം. ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ബാ​റോ​സി​ലും അ​ദ്ദേ​ഹം മി​ക​ച്ച വേ​ഷം ചെ​യ്യു​ന്നു​ണ്ട്. മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ട, തെ​ലു​ങ്ക്, ഹി​ന്ദി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം നി​ർ​മാ​താ​വ്, എ​ഴു​ത്തു​കാ​ര​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ലും കൈ​യൊ​പ്പ് പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. മീ​ണ്ടും ഒ​രു കാ​ത​ല്‍ ക​ഥൈ​യി​ലൂ​ടെ മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം ല​ഭി​ച്ചു. ഋ​തു​ഭേ​ദം, ഡെ​യ്സി, ഒ​രു യാ​ത്രാ​മൊ​ഴി എ​ന്നീ മ​ല​യാ​ള​ചി​ത്ര​ങ്ങ​ളും തെ​ലു​ങ്കി​ൽ ചൈ​ത​ന്യ എ​ന്ന ചി​ത്ര​വും ത​മി​ഴി​ൽ ജീ​വ,…

Read More

രാ​ത്രി വീ​ട്ടി​ല്‍ ക​യ​റി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ! യു​വാ​വ് അ​റ​സ്റ്റി​ല്‍

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പാ​തി​രാ​ത്രി​യ്ക്ക് വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. പ​ര​പ്പ​ന​ങ്ങാ​ടി ആ​വി​ല്‍ ബീ​ച്ച് സ്വ​ദേ​ശി അ​സ​റു​ദ്ദീ(22)​നെ​യാ​ണ് മാ​വൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സു​ഹൃ​ത്തി​ന്റെ ചി​കി​ത്സ​ക്കെ​ന്ന വ്യാ​ജേ​ന പെ​ണ്‍​കു​ട്ടി​യു​ടെ ക​യ്യി​ല്‍ നി​ന്നും പ്ര​തി പ​ണ​വും കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. മ​റ്റു കു​ട്ടി​ക​ളെ പ്ര​തി സ​മാ​ന​രീ​തി​യി​ല്‍ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. മാ​വൂ​ര്‍ സി.​ഐ. വി​നോ​ദ്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ര​ജീ​ഷ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ലി​ജു​ലാ​ല്‍, അ​ജീ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ദ​ത്തു​പു​ത്രി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ചു പൊ​ള്ളി​ച്ചു ! 35 വ​യ​സു​ള്ള യു​വ​തി അ​റ​സ്റ്റി​ല്‍…

ആ​റു​വ​യ​സു​ള്ള ദ​ത്തു​പു​ത്രി​യെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച 35കാ​രി അ​റ​സ്റ്റി​ല്‍. യു​വ​തി തി​ള​ച്ച എ​ണ്ണ പെ​ണ്‍​കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഒ​ഴി​ച്ച് പൊ​ള്ളി​ച്ച​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ താ​ക്കൂ​ര്‍​ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. 35കാ​രി​യാ​യ പൂ​ന​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വ​ള​ര്‍​ത്ത​ച്ഛ​നാ​യ അ​ജ​യ്കു​മാ​റി​ന്റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. സ്വ​കാ​ര്യ ഭാ​ഗ​ത്ത് പൊ​ള്ള​ലേ​റ്റ പെ​ണ്‍​കു​ട്ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ദ​മ്പ​തി​ക​ള്‍​ക്ക് കു​ട്ടി​ക​ള്‍ ഇ​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​ജ​യ്കു​മാ​റാ​ണ് ആ​റു​വ​യ​സു​കാ​രി​യെ ദ​ത്തെ​ടു​ത്ത​ത്. ആ​റു​മാ​സം മു​ന്‍​പാ​ണ് പെ​ണ്‍​കു​ട്ടി​യെ ദ​ത്തെ​ടു​ത്ത​ത്. കു​ട്ടി​യെ ദ​ത്തെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ പൂ​നം അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. കു​ട്ടി വീ​ട്ടി​ല്‍ വ​ന്ന​തു​മു​ത​ല്‍ പൂ​നം അ​പ​മ​ര്യാ​ദ​യാ​യാ​ണ് പെ​രു​മാ​റി​യി​രു​ന്ന​ത്. കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ച് പൊ​ള്ള​ലേ​ല്‍​പ്പി​ച്ച​ത് പൂ​ന​മാ​ണെ​ന്ന് അ​ജ​യ്കു​മാ​റി​ന്റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Read More

അ​ശാ​സ്ത്രീ​യ റോ​ഡ് നി​ർ​മാണത്തെച്ചൊല്ലി വാ​ക്കുത​ർ​ക്കം! കാ​ർ അ​ടി​ച്ചുത​ക​ർ​ത്തശേ​ഷം യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സംഘവും

തി​രു​വ​ല്ല : അ​ശാ​സ്ത്രീ​യ​മാ​യി റോ​ഡ് നി​ർ​മി​ച്ച​തി​നെ തു​ട​ർ​ന്ന് വാ​ക്കുത​ർ​ക്ക​ത്തി​ൽ സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള മൂ​ന്നം​ഗ സം​ഘം കാ​ർ അ​ടി​ച്ചു ത​ക​ർ​ത്ത ശേ​ഷം യു​വാ​വി​നെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു. മ​ർ​ദ​നം ത​ട​യാ​നെ​ത്തി​യ സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ ക​യ്യേ​റ്റം ചെ​യ്തു. കു​റ്റൂ​ർ പ​ടി​ഞ്ഞാ​റ്റോ​ത​റ പാ​ല​ത്തി​ങ്ക​ൽ വീ​ട്ടി​ൽ ബ്ല​സ​നാ​ണ് പ​രി​ക്കേ​റ്റ​ത്. സി​പി​എം കു​റ്റൂ​ർ ഈ​സ്റ്റ് എ​ൽ സി ​സെ​ക്ര​ട്ട​റി​യും കു​റ്റൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ മെ​മ്പ​റു​മാ​യ അ​നൂ​പ് ഏ​ബ്ര​ഹാം, ഡി ​വൈ എ​ഫ് ഐ ​മേ​ഖ​ല സെ​ക്ര​ട്ട​റി നി​തീ​ഷ് , ഡി ​വൈ എ​ഫ് ഐ ​പ്ര​വ​ർ​ത്ത​നാ​യ മോ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ​ടി​ഞ്ഞാ​റ്റോ ത​റ കു​ന്ന​ത്തു​മ​ൺ ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 10 മ​ണി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. സ​ഹോ​ദ​രി​യെ ബ​സ് ക​യ​റ്റി വി​ട്ട ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ബ്ല​സ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റ് ആ​ക്ര​മി സം​ഘം ത​ട​ഞ്ഞു നി​ർ​ത്തി. തു​ട​ർ​ന്ന്…

Read More

നാടകമെന്ന്..! എകെജി സെന്‍റർ ആക്രമണം; പ്രതിയെ പിടികൂടാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും പു​രോ​ഗ​തിയി​ല്ല

തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​റി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​ട്ട് ര​ണ്ട ാഴ്ച ​പി​ന്നി​ട്ടു. ഇ​നി​യും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ് ഇ​രു​ട്ടി​ൽ​ ത​പ്പു​ന്നു. അ​ക്ര​മി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും പു​രോ​ഗ​തി ഉ​ണ്ടായി​ല്ല. പരിഹാസം, വിമർശനം പ്ര​തി സ​ഞ്ച​രി​ച്ച ഡി​യോ സ്കൂ​ട്ട​ർ ഉ​ട​മ​ക​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നെ​ങ്കി​ലും ഇ​തു​വ​രെയും യാ​തൊ​രു തെ​ളി​വും വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. അ​ക്ര​മി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത പോ​ലീ​സി​ന്‍റെ ക​ഴി​വുകേ​ടി​നെ​തി​രെ പ്ര​തി​പ​ക്ഷം ഉ​ൾ​പ്പെ​ടെ പ​രി​ഹ​സി​ക്കു​ക​യും വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ക​യും ചെയ്യുന്നതു തുടരുകയാണ്. അ​ക്ര​മി സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ർ കൂ​ടു​ത​ൽ കൃ​ത്യ​ത​യോ​ടെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നു ക​ണ്ടെത്താ​ൻ പോ​ലീ​സ് സി- ​ഡാ​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട ്. എ​ന്നാ​ൽ, പു​തി​യ ഒ​രു വി​വ​ര​വും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടി​ല്ല. ഡി​സി​ആ​ർ​ബി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ദി​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. നാടകമെന്ന് സ്വ​ർ​ണക്ക​ട​ത്ത് കേ​സി​ൽ…

Read More

വ​ഴി​ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​നെ​ത്തി ! ഒ​ടു​വി​ല്‍ പ​ര​സ്യ​മാ​യി ഉ​ടു​തു​ണി പ​റി​ച്ചു കാ​ട്ടി ലീ​ഗ് കൗ​ണ്‍​സി​ല​ര്‍

ചാ​വ​ക്കാ​ട്ടെ ലീ​ഗ് കൗ​ണ്‍​സി​ല​ര്‍ പ​ര​സ്യ​മാ​യി ഉ​ടു​തു​ണി ഉ​രി​ഞ്ഞു കാ​ട്ടു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു. ന​ഗ​ര​സ​ഭ പ​ത്തൊ​ന്‍​പ​താം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഫൈ​സ​ല്‍ കാ​നാം പു​ള്ളി​യാ​ണ് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. വാ​ര്‍​ഡി​ലെ വ​ഴി​ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു. സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ ത​മ്മി​ലാ​യി​രു​ന്നു വ​ഴി​ത്ത​ര്‍​ക്കം.

Read More

വീ​ട്ടു​കാ​ർ വി​വാ​ഹ​ത്തി​ന് എ​തി​രു​നി​ൽ​ക്കു​മെ​ന്ന് ക​രു​തി ! യു​വാ​വും ബ​ന്ധു​വാ​യ യു​വ​തി​യും തൂ​ങ്ങി​മ​രി​ച്ചു; ; നിലമ്പൂരില്‍ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

നി​ല​മ്പൂ​ർ: കാ​ണാ​താ​യ യു​വാ​വി​നെ ബ​ന്ധു​വാ​യ യു​വ​തി​ക്കൊ​പ്പം തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നി​ല​മ്പൂ​ര്‍ മു​തി​രി കാ​ഞ്ഞി​ര​ക്ക​ട​വ് സ്വ​ദേ​ശി വി​നീ​ഷ് (22), ഗൂ​ഡ​ല്ലൂ​ര്‍ ഓ​വേ​ലി സീ​ഫോ​ർ​ത്തി​ൽ ര​മ്യ (22) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വി​നീ​ഷി​ന്‍റെ വീ​ടി​ന് സ​മീ​പം വി​ജ​ന​മാ​യ റ​ബ​ർ തോ​ട്ട​ത്തി​ൽ ഉ​ച്ച​യ്ക്കാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്. ഇ​രു​വ​രും ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. വി​നീ​ഷി​ന്‍റെ അ​മ്മാ​വ​ന്‍റെ മ​ക​ളാ​ണ് ര​മ്യ. വീ​ട്ടു​കാ​ർ വി​വാ​ഹ​ത്തി​ന് എ​തി​രു​നി​ൽ​ക്കു​മെ​ന്ന് ക​രു​തി ഇ​രു​വ​രും ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് നി​ഗ​മ​നം. ബം​ഗ​ളൂ​രു​വി​ൽ ന​ഴ്സ് ആ​ണ് ര​മ്യ.  ജൂ​ലൈ 11ന് ​വൈ​കി​ട്ട് വി​നീ​ഷ് വീ​ട്ടി​ൽ​നി​ന്നു പോ​യ​താ​ണ്. പി​റ്റേ​ന്ന് വൈ​കി​ട്ട് ര​മ്യ​യു​മൊ​ത്ത് നി​ല​മ്പൂ​രെ​ത്തി. ര​മ്യ​യു​ടെ ഫോ​ണി​ൽ​നി​ന്ന് വി​നീ​ഷി​ന്‍റെ വീ​ട്ടു​കാ​രെ വി​ളി​ച്ച​താ​യി പ​റ​യു​ന്നു.

Read More

സ്വാ​ത​ന്ത്ര്യത്തി​ന്‍റെ 75-ാം വാ​ർ​ഷി​കം; നാളെ മുതൽ കരുതൽ ഡോസ് 75 ദിവസത്തേക്ക് സൗജന്യം

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​യ മു​ഴു​വ​ൻ പൗ​ര​ന്മാ​ർ​ക്കും സ്വാ​ത​ന്ത്ര്യത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ മു​ത​ൽ 75 ദി​വ​സ​ത്തേ​ക്ക് കോ​വി​ഡ് ക​രു​ത​ൽ ഡോ​സ് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​ക്കി. കേ​ന്ദ്ര വാ​ർ​ത്താവി​ത​ര​ണ മ​ന്ത്രി അ​നു​രാ​ഗ് ഠാക്കു​ർ ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ത്തെ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ​യും പി​ന്തു​ണ​ച്ചു. സൗ​ജ​ന്യ ക​രു​ത​ൽ ഡോ​സു​ക​ൾ മു​ഴു​വ​ൻ സ​ർ​ക്കാ​ർ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഭ്യ​മാ​കും. ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച 18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ആ​റു മാ​സ​ത്തി​നു​ശേ​ഷം ക​രു​ത​ൽ ഡോ​സു​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മു​ന്പ് ക​രു​ത​ൽ ഡോ​സ് സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഇ​ട​വേ​ള ഒ​ൻ​പ​തു മാ​സ​മാ​യി​രു​ന്നു.

Read More

പാ​ല​ക്കാ​ട് പോ​ക്‌​സോ​ക്കേ​സ് ! 11കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ അ​ച്ഛ​നും അ​മ്മ​യും അ​റ​സ്റ്റി​ല്‍; ഇ​വ​ര്‍​ക്കു​ണ്ടാ​യി​രു​ന്ന​ത് ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ള്‍…

പാ​ല​ക്കാ​ട് പോ​ക്‌​സോ കേ​സി​ല്‍ പ​തി​നൊ​ന്നു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​ച്ഛ​നും അ​മ്മ​യും അ​റ​സ്റ്റി​ല്‍. മു​ത്ത​ശ്ശി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലി​രി​ക്കെ​യാ​ണ് ഇ​വ​ര്‍ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ചെ​റി​യ​ച്ഛ​ന്‍ മു​ഖ്യ​പ്ര​തി​യാ​യ കേ​സി​ലെ മൊ​ഴി അ​നു​കൂ​ല​മാ​ക്കാ​നാ​യി​രു​ന്നു ഇ​വ​രു​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍. പാ​ല​ക്കാ​ടു​നി​ന്നു​ള്ള പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​മാ​ണ് ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ലോ​ഡ്ജി​ല്‍​നി​ന്ന് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ഒ​രു​വ​ര്‍​ഷം മു​ന്‍​പാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കേ​സി​ന്റെ വി​ചാ​ര​ണ 16-ാം തീ​യ​തി ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​ണ്. മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം പോ​കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്നും ഭ​യ​മാ​ണെ​ന്നും നേ​ര​ത്തെ കു​ട്ടി കോ​ട​തി​യി​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല മു​ത്ത​ശ്ശി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ഏ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ള്‍​ക്ക് അ​നു​കൂ​ല നി​ല​പാ​ടാ​ണ് മാ​താ​പി​താ​ക്ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. അ​തി​നാ​ല്‍ ത​ന്നെ കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല മാ​താ​പി​താ​ക്ക​ള്‍​ക്ക് ഒ​രു ഘ​ട്ട​ത്തി​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കേ​സി​ലെ പ്ര​തി​യാ​യ ചെ​റി​യ​ച്ഛ​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് മാ​താ​പി​താ​ക്ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. കു​ട്ടി​യെ പാ​ല​ക്കാ​ട്ടു​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​പ്പോ​ള്‍ മാ​താ​പി​താ​ക്ക​ള്‍ അ​ട​ക്കു​ള്ള​വ​ര്‍ ഉ​പ​ദ്ര​വി​ച്ചി​രു​ന്നെ​ന്നും ബ​ലം​പ്ര​യോ​ഗി​ച്ചി​രു​ന്നെ​ന്നും ദൃ​ക്‌​സാ​ക്ഷി​ക​ള്‍ അ​ട​ക്കം മൊ​ഴി ന​ല്‍​കി​യി​രു​ന്നു. കാ​ണാ​താ​യ​തി​ന് പി​ന്നാ​ലെ, കു​ട്ടി മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം…

Read More