വൈപ്പിന്‍: വസ്തു വാങ്ങിയതില്‍ കമ്മീഷന് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് നായരമ്പലം നോര്‍ത്ത് എസ്എന്‍ഡിപി ശാഖ സെക്രട്ടറിയുടെ തലക്കടിച്ചതായി പരാതി. സിപിഎം ബ്രാഞ്ച് സെക്രട്ടറികൂടിയായ നായരമ്പലം ഉണ്ണിയമ്പത്ത് അനീഷിനാണ് അടിയേറ്റത്. ഇന്നലെ വൈകിട്ട് 3.30 നായിരുന്നു സംഭവം. തലയ്ക്ക് പട്ടിക കൊണ്ടുള്ള അടിയേറ്റ അനീഷിനെ ആദ്യം ഞാറക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എസ്എന്‍ഡിപി ശാഖ മൂന്ന് മാസം മുന്‍പ് നാല് സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഇതിന്റെ കമ്മീഷന് ആവശ്യപ്പെട്ട് നായരമ്പലം സ്വദേശിയായ ഒരു യുവാവാണ് അനീഷിനെ ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. വൈപ്പിന്‍ എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി ടി.ബി. ജോഷി, കെ.പി. ഗോപാലകൃഷ്ണന്, സി.കെ. ഗോപാലകൃഷ്ണന് എന്നിവര്‍ ആശുപത്രിയില്‍ അനീഷിനെ സന്ദര്‍ശിച്ചു. ആക്രമണത്തില്‍ യൂണിയന് പ്രതിഷേധം രേഖപ്പെടുത്തുകയും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
Read MoreCategory: Loud Speaker
ആരുടെയാണ് ആ ഡിയോ ? എകെജി സെന്റർ ആക്രമണം; പോലീസ് ഡിയോ സ്കൂട്ടർ ഉടമകളുടെ പുറകെ
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ ഡിയോ സ്കൂട്ടർ ഉടമകളുടെ വിവരങ്ങൾ ശേഖരിച്ചും സ്ഫോടകവസ്തുക്കൾ നിർമിക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം. തിരുവനന്തപുരം നഗരത്തിലെ ഡിയോ സ്കൂട്ടർ ഉടമകളുടെ വിവരങ്ങൾ അന്വേഷണ സംഘം മോട്ടോർവാഹനവകുപ്പിൽ നിന്നും ശേഖരിച്ചു. അക്രമി എകെജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞത് ഡിയോ സ്കൂട്ടറിൽ എത്തിയിട്ടായിരുന്നു. ഹനത്തിന്റെ നന്പരൊ അക്രമിയുടെ മുഖമൊ വ്യക്തമാകാത്ത സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധനയിലൂടെ ദൃശ്യങ്ങൾക്ക് കുടുതൽ വ്യക്തത ലഭിക്കാനായി അന്വേഷണം സംഘം സിസിടിവി കാമറ ദൃശ്യങ്ങൾ സി -ഡാക്കിന് കൈമാറിയിരുന്നു. അൻപതിൽപരം സിസിടിവി കാമറകളുടെ ദൃശ്യങ്ങൾ നേരത്തെ പോലീസ് ശേഖരിച്ചിരുന്നെങ്കിലും പ്രതിയെ തിരിച്ചറിയാനായിരുന്നില്ല. അതിനാലാണ് സി-ഡാക്കിന്റെ സഹായം തേടിയത്. എകെജി സെന്ററിന് നേരെ അക്രമം നടന്ന് പന്ത്രണ്ട ് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാത്തത് പോലീസിന് ഏറെ നാണക്കേടായി മാറിയ സാഹചര്യത്തിലാണ് പ്രതിയെ പിടികൂടാൻ പുതുവഴികൾ പോലീസ് സംഘം തേടുന്നത്. സിറ്റി…
Read Moreലഹരി മൂത്ത് തോട്ടിൽ ചാടി; ഉടുമുണ്ട് ഒഴുകിപ്പോയതോടെ വെള്ളത്തിൽനിന്നും കയറാൻ കഴിയാതെ യുവാവ്; സംഭവം കുമരകത്ത്
കുമരകം: കുമരകത്ത് ലഹരി മൂത്ത് തോട്ടിൽ ചാടിയ യുവാവിന്റെ ഉടുമുണ്ട് ഒഴുകിപ്പോയതോടെ വെള്ളത്തിൽനിന്നും കയറാൻ സാധിക്കാതെയായി. വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥർ പുതിയ മുണ്ട് വാങ്ങി നൽകിയാണ് യുവാവിനെ കരയ്ക്കു കയറ്റി സ്റ്റേഷനിൽ എത്തിച്ചത്. ഇന്നലെ വൈകുന്നേരം കുമരകം കവലയ്ക്കൽ പാലത്തിനു സമീപമായിരുന്നു ലഹരി മൂത്ത് ഓട്ടോറിക്ഷാക്കാരെയും വഴിയാത്രക്കാരേയും ശല്യം ചെയ്തതിന് നാലു യുവാക്കളെ പോലീസ് പിടികൂടിയത്. ഇതിനിടയിലാണ് രസകരമായ സംഭവമുണ്ടായത്. പിടിയിലായ നാലു യുവാക്കളിൽ മൂന്നുപേരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
Read Moreമംഗളൂരുവില്‍ കഞ്ചാവുമായി 12 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍! ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയെന്നു കരുതുന്ന മുര്‍ഷിദ് മുസ്തഫ ഒളിവില്‍
മംഗളൂരു: കഞ്ചാവ് കൈവശം വയ്ക്കുകയും വില്പന നടത്തുകയും ചെയ്തതിന് മംഗളൂരുവില്‍ 12 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. യെനപ്പോയ കോളജ് വിദ്യാര്‍ഥികളായ ഗുരുവായൂര്‍ സ്വദേശി ഗോകുല്‍ കൃഷ്ണന് (22), കണ്ണൂര്‍ തയ്യില്‍ സ്വദേശി മുഹമ്മദ് റസീന്‍ (22), പഴയങ്ങാടി സ്വദേശികളായ സനൂപ് അബ്ദുല്‍ ഗഫൂര്‍ (21), മുഹമ്മദ് റിഷീന്‍ (22), ഇരിട്ടി സ്വദേശി നിദാല്‍ (21), കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് സ്വദേശി ഷാരോണ്‍ (19), തൃക്കരിപ്പൂര്‍ സ്വദേശി എം.ടി.പി.ഷാഹിദ് (22), കോഴിക്കോട് മുക്കം സ്വദേശി റിജിന്‍ റിയാസ് (22), എറണാകുളം കലൂര്‍ സ്വദേശി ഫഹദ് ഹാബിബ് (22), ഇന്ദിര കോളജ് വിദ്യാര്‍ഥികളായ കാസര്‍ഗോഡ് രാജപുരം സ്വദേശി കെ.പി.അനന്തു (18), കണ്ണൂര്‍ പാപ്പിനിശേരി സ്വദേശികളായ അമല്‍ (21), അഭിഷേക് (21) എന്നിവരെയാണ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്ന് സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയെന്നു കരുതുന്ന ബംഗളൂരു സ്വദേശി…
Read Moreപെർഫെക്ട് ഓകെ..! കടല്‍ പരീക്ഷണങ്ങളുടെ നാലാംഘട്ടവും പൂര്‍ത്തിയാക്കി വിക്രാന്ത്
കൊച്ചി: തദ്ദേശിയ വിമാനവാഹിനി കപ്പലായ വിക്രാന്തിന്റെ കടല്‍ പരീക്ഷണത്തിന്റെ നാലാംഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കി. വ്യോമയാന സൗകര്യങ്ങള്‍ക്കായുള്ള ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും സംയോജിത പരീക്ഷണങ്ങളും ഇതോടനുബന്ധിച്ചു നടത്തി. ജൂലൈ 22ന് കപ്പല്‍ കൈമാറാനാണ് ലക്ഷ്യമിടുന്നത്. തുടര്‍ന്ന് ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ സ്മരണയ്ക്കായി ഓഗസ്റ്റ് 22ന് കപ്പല്‍ കമ്മീഷന് ചെയ്യും. ഇന്ത്യന്‍ നേവിയും കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡും ചേര്‍ന്നാണ് എയര്‍ക്രാഫ്റ്റ് കാരിയറിന്റെ തദ്ദേശീയമായ രൂപകല്പനയും നിര്‍മാണവും നടത്തിയത്. ഐഎസിയുടെ മെയ്ഡന്‍ സീ ട്രയല്‍സ് കഴിഞ്ഞ ഓഗസ്റ്റ് 21നു വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷം യഥാക്രമം ഒക്ടോബര്‍ 21നും ജനുവരി 22നും കടൽ പരീക്ഷണങ്ങളുടെ രണ്ടും, മൂന്നും ഘട്ടങ്ങള്‍ നടന്നു.
Read Moreഅന്ന് സത്യം പറഞ്ഞപ്പോള്‍ എല്ലാവരും എന്നെ ഒറ്റപ്പെടുത്തി! പോലീസ് കെട്ടിച്ചമച്ച കേസാണ് ദിലീപിന്റേതെന്ന് വ്യക്തം; പി.സി.ജോര്‍ജ് പറയുന്നു…
കോട്ടയം: നടിയെ അക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്.ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിന്റെ കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് പി.സി.ജോര്‍ജ്. കേസ് പുനരന്വേഷിക്കണമെന്നും സത്യം താന്‍ പറഞ്ഞപ്പോള്‍ എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു. ദിലീപ് കേസ് പുനരന്വേഷണം വേണം. ഡിഐജി. ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപ് കേസ് അടിമുടി പുനരന്വേഷിക്കേണ്ടതാണ്. പോലീസ് ക്രമവിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണ് കേസെന്ന് വ്യക്തമായിരിക്കുന്നുവെന്നും പി.സി. ജോർജ് പറയുന്നു. പോലീസിന്റെ വഴിവിട്ട ഇടപെടലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം. തെറ്റുചെയ്ത പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. ദിലീപ് കേസിന്റെ സത്യാവസ്ഥ താന്‍ പറഞ്ഞപ്പോള്‍ എന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഇപ്പോഴെങ്കിലും സത്യം മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഷപ്പ് ഫ്രാങ്കോയുടെ കേസിലും ഞാന്‍ പറഞ്ഞതായിരുന്നു സത്യം എന്ന് കോടതി വിധി തെളിയിച്ചു. ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍ ഈ കേസില്‍…
Read Moreവിവാഹിതനാണെന്നത് മറച്ചുവച്ച് പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി അസമില്‍ നിന്ന് തട്ടിക്കൊണ്ട് വന്നു! പിന്നെ നടന്നത്…
പെരിന്തൽമണ്ണ: അസം സ്വദേശിനിയായ 16 കാരിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അസം നഗൗണിലെ സർക്കേ ബസ്തി വില്ലേജിലെ സിറാജുൽ ഹഖ്(23)നെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തത്. രണ്ടുമാസം മുൻപ് സമൂഹമാധ്യമത്തിലൂടെ പരിചയത്തിലായ പ്രതി വിവാഹിതനാണെന്നത് മറച്ചുവച്ച് പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി അസമിലെ സ്കൂൾ പരിസരത്ത് നിന്ന് തട്ടിക്കൊണ്ടുവരികയായിരുന്നു. തുടർന്ന് പ്രതിയുടെ കൊല്ലത്തുള്ള സുഹൃത്തിന്റെ വീട്ടിൽ താമസിച്ച് രണ്ടുദിവസംപീഡിപ്പിക്കുകയായിരുന്നു. പ്രതി വിവാഹിതനാണെന്നറിഞ്ഞ പെണ്‍കുട്ടി താൻ കേരളത്തിലുണ്ടെന്ന വിവരം വീട്ടുകാരെ അറിയിച്ചു. തുടർന്നാണ് പെരിന്തൽമണ്ണയിൽ പോലീസ് കേസെടുത്തത്. കുട്ടിയെ പെരിന്തൽമണ്ണയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. പ്രതി പെരിന്തൽമണ്ണയിൽനിന്ന് അറസ്റ്റുചെയ്തു. പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreകിടപ്പ് മുറിയിലെ ഫാനിൽ ഒളികാമറ, ശുചിമുറിയിലും ഒളികാമറ…! കാമറയിൽ കുടുങ്ങി കാമുകൻ; ചില ഒളികാമറ വിശേഷങ്ങൾ
ശുചിമുറിയിലും ഒളികാമറ… വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഒളികാമറ വാർത്തകൾ വന്നതിനു പിന്നാലെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ശുചി മുറിയിൽ ഒളികാമറ സ്ഥാപിച്ച് യുവതിയുടെ ചിത്രം പകർത്താൻ ശ്രമിച്ച വിരുതൻ അറസ്റ്റിലായി. ആശുപത്രിയിൽ അടുത്തടുത്ത മുറികളിൽ അടുത്ത ബന്ധുക്കളുടെ ചികിത്സക്കായി കഴിഞ്ഞവരാണ് യുവതിയും അറസ്റ്റിലായ യുവാവും. കിടപ്പ് മുറിയിലെ ഫാനിൽ ഒളികാമറ, കാമറയിൽ കുടുങ്ങി കാമുകൻ പ്രവാസിയായ യുവാവിന് പ്രിയതമയെ ഏറെ വിശ്വാസമായിരുന്നു. എന്നാൽ, ഭാര്യയുടെ സമീപകാലത്തെ ചില പെരുമാറ്റങ്ങൾ സംശയത്തിന്റെ നിഴൽ വിരിച്ചു. നാട്ടിൽ നിന്നും ലഭിച്ച ചില സൂചനകളും ശുഭകരമായിരുന്നില്ല. വീടിനു ചുറ്റും അവൻ ആധുനിക കാമറകൾ തന്നെയാണ് സ്ഥാപിച്ചിട്ടുള്ളത്. വൈ ഫൈ കണക്ഷനുമുണ്ട്. വീട്ടിലെ നീക്കങ്ങളെല്ലാം അവൻ വിദേശത്ത് ഇരുന്ന് കാണാറുമുണ്ട്. എന്നാൽ ഇടയ്ക്കിടക്ക് കാമറ ഓഫാകുന്നത് സംശയം സൃഷ്ടിച്ചു. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രിയതമയുടെ ഉത്തരം തൃപ്തികരമായിരുന്നില്ല. വിദേശത്തു നിന്നും അവൻ വീട്ടിലേക്ക്…
Read Moreമജിസ്ട്രേട്ട് മുമ്പാകെ നല്കിയ രഹസ്യമൊഴി വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നു..! പോലീസ് പീഡനമാരോപിച്ച് സ്വപ്നയുടെ ഉപഹര്‍ജി
കൊച്ചി: ഗൂഢാലോചന കേസിലെ ചോദ്യം ചെയ്യലിന്റെ പേരില്‍ പോലീസ് ഉപദ്രവിക്കുകയാണെന്നും മജിസ്ട്രേട്ട് മുമ്പാകെ നല്കിയ രഹസ്യമൊഴി വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുകയാണെന്നും ആരോപിച്ചു സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് സ്വപ്ന ഉപഹര്‍ജി നല്‍കിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജൂലൈ ആറിന് രാവിലെ 11 മുതല്‍ രാത്രി ഏഴു വരെ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യല്‍ പോലീസ് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ചോദ്യംചെയ്യലില്‍ കൂടുതല്‍ സമയവും രഹസ്യമൊഴിയിലെ വിവരങ്ങള്‍ വെളിപ്പെടുത്താനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഇഡിക്കു നല്കിയ തെളിവെന്താണെന്ന് വ്യക്തമാക്കാന്‍ നിര്‍ബന്ധിച്ചെന്നും സ്വപ്ന ആരോപിക്കുന്നു. എച്ച്ആര്‍ഡിഎസിലെ ജോലി ഉപേക്ഷിക്കണമെന്നും നിലവിലെ അഭിഭാഷകനെ മാറ്റണമെന്നും പോലീസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത 770 കേസുകളില്‍ തന്നെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന…
Read Moreഇടനിലക്കാരുണ്ടേ..!! ഗുണ്ടാനേതാവിന്റെ കൂട്ടുകാരായി കൂടുതൽ പോലീസുകാർ; ഗുണ്ടാ-പോലീസ് ബന്ധം മറനീക്കുമ്പോള്‍…
കോട്ടയം: കുപ്രസിദ്ധ ഗുണ്ടാത്തലവനും ഹണിട്രാപ്പ് കേസിലെ പ്രതിയുമായ അരുണ്‍ ഗോപനുമായി കോട്ടയത്തെ നാല് പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധമാണ് കണ്ടെത്തിയതെങ്കിലും കൂടുതൽ പോലീസുകാർ ഈ വലയത്തിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചന. ഡിവൈഎസ്പി, സിഐ അടക്കമുള്ള നാലു പേർക്കെതിരേയാണ് പോലീസ് തന്നെ റിപ്പോർട്ട് നൽകിയത്. എന്നാൽ, ഗുണ്ടാ മാഫിയയുമായി കൂടുതൽ പോലീസുകാർക്കു ബന്ധമുണ്ടെന്നാണ് പോലീസ് വൃത്തങ്ങളിൽനിന്നു തന്നെ ലഭിക്കുന്ന വിവരം. അരുണ്ഗോപൻ പിടിയിലായതോടെ ചങ്ങനാശേരിയിൽനിന്നു ഡിവൈഎസ്പി പാഞ്ഞു കോട്ടയത്തു വന്നതു തന്നെ തന്റെ പേര് അയാൾ പറയുമോയെന്ന ആശങ്കയോടെയാണ്. നാലു പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പുറത്തുവന്നതോടെ ബന്ധമുണ്ടായിരുന്ന കൂടുതൽ പോലീസുകാർ ആശങ്കയിലാണ്. സ്പെഷൽ ബ്രാഞ്ചിലെ സത്യസന്ധരായ ഉദ്യോഗസ്ഥർ എസ്പി തലത്തിലേക്കു റിപ്പോർട്ട് നൽകിയതുകൊണ്ടാണ് നാലു പേരെയെങ്കിലും പിടിക്കാൻ കഴിഞ്ഞത്. കുറ്റക്കാർക്കെതിരേ കർശന നിലപാട് സ്വീകരിച്ച കോട്ടയം പോലീസ് ചീഫ് ഡി.ശില്പ സ്ഥലം മാറുന്നതോടെ അന്വേഷണം എങ്ങനെയാകുമെന്നതിൽ വ്യക്തതയില്ല. മണൽമാഫിയ ബന്ധം…
Read More