കസ്തൂരിമാനിൽ ഗ്ലിസറിൻ ഇല്ലാതെയാണ് കരഞ്ഞത്. ലോഹി സാർ അങ്ങനെ അതിന് അനുവദിക്കില്ല. നിങ്ങൾക്ക് രണ്ട് മക്കൾ ഉള്ളതല്ലേ, അവരും പെൺകുട്ടികൾ അല്ലേ എന്നൊക്കെയാണ് ലോഹി സാർ ചോദിച്ചത്. ഞാൻ കരയാൻ വേണ്ടി ഗ്ലിസറിൻ ചോദിച്ചപ്പോൾ ആയിരുന്നു അത്. അത് കേട്ടപ്പോൾ തന്നെ ശരിക്കും കരഞ്ഞു പോവുകയായിരുന്നു. മീര വെട്ടിക്കൊല്ലുന്ന സീനിൽ ഒക്കെ ഗ്ലിസറിൻ ഒക്കെ ഇല്ലാതെയാണ് കരഞ്ഞത്. അങ്ങനത്തെ പടമൊന്നും ഇനി ജീവിതത്തിൽ കിട്ടില്ല. നമ്മളെ ഒക്കെ പിടിച്ചു വലിക്കുകയായിരുന്നു ഷമ്മി തിലകൻ. ഞാൻ, സോന, മീര, ചാക്കോച്ചൻ എന്നിവർ ആയിരുന്നു ആ സീനിൽ ഉള്ളത്. ശരിക്കും ഷമ്മിയുടെ പുറമൊക്കെ മുറിഞ്ഞു. ബനിയൻ ഒക്കെ വലിച്ചുകീറിയിരുന്നു. ഞങ്ങളുടെ നഖം കൊണ്ടിട്ട് പുറത്തൊക്കെ പോറൽ വന്നു. അവസാനം ഷമ്മി പറയുന്നുണ്ടായിരുന്നു ഞാനില്ല ഇങ്ങനെ അഭിനയിക്കാൻ എന്നൊക്കെ. –അംബിക മോഹൻ
Read MoreCategory: Movies
‘അഞ്ച് വർഷക്കാലത്തെ റിലേഷൻഷിപ്പായതുകൊണ്ട് താരയെ അറിയാനും താരയ്ക്ക് എന്നെ അറിയാനും സമയം ലഭിച്ചു’: ബിനീഷ് ബാസ്റ്റൻ
നടൻ ബിനീഷ് ബാസ്റ്റൻ വിവാഹിതനാകുന്നു എന്ന വിവരം കഴിഞ്ഞ ദിവസം താരം തന്നെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ തന്റെ പ്രിയതമയെക്കുറിച്ച് ബിനീഷ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സോഷ്യൽമീഡിയ വഴിയാണ് എന്നെ താര ആദ്യമായി കാണുന്നത്. അത് ഒരു അഞ്ച് വർഷം മുമ്പാണ്. ഫാൻ ഗേളായിട്ടാണ് ആദ്യം മെസേജ് എനിക്ക് അയച്ചത്. ആലുവയിൽ താര അന്ന് ജോലി ചെയ്യുകയായിരുന്നു. പിന്നീട് ഒരു ദിവസം ആലുവയിൽ ഒരു ഉദ്ഘാടനത്തിന് പോയപ്പോഴാണ് നേരിട്ട് കണ്ടത്. മൂന്ന് വർഷത്തോളം നല്ല സുഹൃത്തുക്കളായിരുന്നു. ഞാൻ ഒരു സാധാരണക്കാരനാണ്. അതുകൊണ്ടുതന്നെ എന്നെക്കാൾ സാധാരണക്കാരിയായിരിക്കണം എന്റെ പങ്കാളിയെന്ന് എനിക്കുണ്ടായിരുന്നു. താരയ്ക്ക് എന്റെ കാര്യങ്ങൾ എല്ലാം അറിയാം. നമ്മളെ മനസിലാക്കി ഒരാൾ ജീവിതത്തിലേക്ക് വരുമ്പോഴാണല്ലോ നമുക്ക് ഒരു സന്തോഷം. അഞ്ച് വർഷക്കാലത്തെ റിലേഷൻഷിപ്പായതുകൊണ്ടുതന്നെ എനിക്ക് താരയെ അറിയാനും താരയ്ക്ക് എന്നെ അറിയാനും സമയം ലഭിച്ചു. എന്റെ വിവാഹം അമ്മച്ചിയുടെ…
Read Moreരജിത് കുമാറും ജിന്റോയും പ്രധാന താരങ്ങള്‍: സ്വപ്ന സുന്ദരി 31ന് തിയറ്ററുകളിൽ
എസ്എസ് പ്രൊഡക്ഷൻസ്, അൽഫോൻസാ വിഷ്വൽ മീഡിയ, സെന്റ് മേരിസ് അസോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ ബി.ടി. സലാം, സുബിൻ ബാബു, ഷാജു സി. ജോർജ് എന്നിവർ നിർമിച്ച ചിത്രം കെ.ജെ. ഫിലിപ്പ് സംവിധാനം ചെയ്യുന്നു. മഞ്ചാടിക്കുന്ന് എന്ന മനോഹരവും എന്നാൽ ഏറെ അസ്വസ്ഥത ഉളവാക്കുന്നതുമായ ഗ്രാമത്തിൽ നടക്കുന്ന കഥയാണിത്. മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെക്കാട്ടിൽ സക്കറിയ പുന്നൂസും മകൻ ജോൺ സക്കറിയ എന്നിവരാണ് ഗ്രാമത്തെ അടക്കിഭരിക്കുന്നത്. പ്രദേശത്തെ സ്ത്രീകളുടെ നിരവധി ദുരൂഹമരണങ്ങൾ നടക്കുന്നു. കാണാതായ ഒരു പെൺകുട്ടിയെ തേടി ഷാനു എന്ന മോഡൽ എത്തുന്നു. കൗതുകവും അപ്രതീക്ഷിതവുമായ ഒരു വഴിത്തിരിവിലേക്കാണ് ചിത്രം നീങ്ങുന്നത്. സസ്പെൻസ് നിറഞ്ഞ ആഖ്യാനരീതിയിലാണ് റോയിറ്റയും കുമാർ സെന്നും ചേർന്ന് കഥ ഒരുക്കിയിരിക്കുന്നത്. സീതു ആൻസണിന്റെ തിരക്കഥയ്ക്ക് സീതു ആൻസൺ ആൻഡ് കെ.ജെ. ഫിലിപ്പ് സംഭാഷണം ഒരുക്കിയിരിക്കുന്നു. ജോൺ സക്കറിയ എന്ന കഥാപാത്രത്തെ…
Read Moreപരിണീതി ചോപ്ര അമ്മയായി: ഹൃദയം നിറഞ്ഞു കവിഞ്ഞെന്നു ദന്പതികൾ
ഏറെ കാലത്തെ പ്രണയത്തിന് ശേഷമാണ് ബോളിവുഡ് നടി പരിണീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായത്. ലണ്ടനിലെ പഠനകാലമാണ് ഇവരെ അടുപ്പിച്ചത്. ഇപ്പോഴിതാ ആദ്യ കുഞ്ഞിനെ വരവേറ്റിരിക്കുകയാണ് ദമ്പതികൾ. പരിണീതിക്കും രാഘവ് ഛദ്ദക്കും ആൺകുഞ്ഞാണ് പിറന്നത്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച മനോഹരമായ കുറിപ്പിലൂടെയാണ് ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയ കാര്യം അവർ അറിയിച്ചത്. ഒടുവിൽ അവൻ ഞങ്ങളുടെ മകനായി ഇവിടെ എത്തിയിരിക്കുന്നു. അക്ഷരാർഥത്തിൽ ഞങ്ങൾക്കിപ്പോൾ മുൻകാലത്തെ ജീവിതം ഓർക്കാൻ പോലും കഴിയുന്നില്ല. ഞങ്ങളുടെ കൈകൾ നിറഞ്ഞിരിക്കുന്നു, ഹൃദയവും നിറഞ്ഞു കവിയുകയാണ്. ആദ്യം ഞങ്ങൾ രണ്ടുപേരായിരുന്നു. ഇപ്പോൾ എല്ലാം തികഞ്ഞിരിക്കുന്നു. സ്നേഹത്തോടെ പരിണീതിയും രാഘവും… എന്നാണ് ഇരുവരും ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്ന വിവരം പരിണീതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 1+1=3 എന്നെഴുതിയ മനോഹരമായ കേക്കിനൊപ്പമായിരുന്നു പോസ്റ്റ്. കേക്കിന്റെ മുകളിൽ മനോഹരമായ സ്വർണനിറത്തിലുള്ള…
Read Moreഏതു സാഹചര്യവും അഡാപ്ട് ചെയ്യുന്ന ആളാണ് അമ്മു, മൂത്തയാൾ ആയതിനാൽ ഓമിയുടെ അടുത്ത് കുറേക്കൂടി കെയർ ഉണ്ട്: അഹാന കൃഷ്ണയെക്കുറിച്ച് ഓസി പറഞ്ഞ വാക്കുകൾ വൈറൽ
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സംരഭകയും നടൻ കൃഷ്ണ കുമാറിന്റെ മകളുമാണ് ഓസി എന്ന ദിയ കൃഷ്ണ. തന്റെ സഹോദരിയും നടിയുമായ ആഹാന കൃഷ്ണയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വീട്ടിൽ അമ്മുവുമായി (അഹാന കൃഷ്ണ) ഏറ്റവും കൂടുതൽ അടിയുണ്ടാക്കിയിട്ടുള്ളത് ഞാനാണ്. ഇപ്പോഴും അടിയുണ്ടാക്കുന്നതും ഞാൻ തന്നെയാണ്. എന്തോ വല്ലാത്ത ബോണ്ടിംഗ് ഉണ്ട്. ജനിച്ചു വീണപ്പോൾതന്നെ കുട കൊണ്ട് തലയ്ക്കടിച്ചതു കൊണ്ടായിരിക്കും. അമ്മു എന്നെയാണ് അടിച്ചത്. അമ്മുവിന് അറ്റൻഷൻ പെട്ടെന്ന് കിട്ടാതായതിന്റെ വിഷമം ആയിരുന്നെന്ന് തോന്നുന്നു. കാരണം വീട്ടിലെ സ്റ്റാർ ആയിരുന്നു. അമ്മുവിന് ലീഡർഷിപ്പ് ക്വാളിറ്റി നല്ലതുപോലെയുണ്ട്. ഫാമിലിയായി ട്രിപ്പ് പോകുമ്പോൾ നമ്മളായിരുന്നെങ്കിൽ തേഞ്ഞേനെ എന്ന് ഞാനും ഇഷാനിയും തമ്മിൽ പറയും. അമ്മു എങ്ങനെ ഡീൽ ചെയ്തു എന്ന് ഞങ്ങൾ ആലോചിക്കും. പല സ്ഥലത്തും പല ഭാഷയിൽ അമ്മു സംസാരിക്കും. ഞങ്ങളാണെങ്കിൽ ഫാമിലി തിരിച്ചുവരില്ല. ലണ്ടനിൽതന്നെ നിൽക്കും.…
Read Moreഒരു മോഡേൺ വേഷം ധരിച്ചാൽപ്പോലും അതിനെപ്പറ്റി അഭിപ്രായങ്ങൾ പറയും: നവ്യാ നായർ
നായികയായും നർത്തകിയായും പ്രേക്ഷകരുടെ മനസിൽ ചേക്കേറിയ താരമാണ് നവ്യാ നായർ. കഴിഞ്ഞ പോയ തന്റെ ജീവിതത്തെക്കുറിച്ച് താരം ഇപ്പോൾ പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. പതിനഞ്ചാം വയസിലാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. 24-ാം വയസിൽ വിവാഹിതയായി. ആ കാലഘട്ടത്തിൽ ഒരു നായിക വിവാഹശേഷം സിനിമയിൽനിന്ന് അകന്നുനിൽക്കുമെന്ന് കരുതുന്ന പൊതുവായ ധാരണ സമൂഹത്തിലുണ്ടായിരുന്നു. വിവാഹിതയായ നായിക എന്നൊരു വേറിട്ട വിഭാഗമായിത്തന്നെ ആളുകൾ കാണുമായിരുന്നു. കല്യാണം കഴിഞ്ഞിട്ടും അഭിനയിക്കുന്നത് പലരും തിരിച്ചു വരവ് എന്ന രീതിയിൽ കാണുകയും ഇപ്പോൾ എന്താണ് മാറ്റം വന്നത് എന്നൊരു കണക്കുകൂട്ടലോടെ ഉറ്റുനോക്കുകയും ചെയ്യും. ഇപ്പോഴത്തെപ്പോലെ വിവാഹം ഒരു വലിയ സംഭവമായി എടുക്കാതെ, അതിനുശേഷം ഒരു ദീർഘമായ ഇടവേള ഉണ്ടാകാതെ തന്നെ കരിയർ തുടരുന്ന സമീപനം അന്ന് അത്ര സാധാരണമായിരുന്നില്ല. എന്നാൽ, നായക നടന്മാരെക്കുറിച്ച് ആരും അങ്ങനെ ചിന്തിക്കാറില്ല. അവർക്ക് എത്ര കുട്ടികളുണ്ടായാലും വിവാഹിതരായാലും പ്രായം കടന്നാലും…
Read Moreഅറിവാൻ നവംബർ ഏഴിന്
അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ തമിഴ് ചിത്രമായ “അറിവാൻ’ നവംബർ ഏഴിന് എസിഎം സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. ബോയ്സ് രാജൻ, ബിർള ബോസ്, ഗൗരി ശങ്കർ, ശരത് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. എംഡി ഫിലിംസിന്റെ ബാനറിൽ ദുവാരി മഹാദേവൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- യശ്വന്ത് ബാലാജി നിർവഹിക്കുന്നു. കോ -പ്രൊഡ്യൂസർ-കൃഷ്ണ പ്രസാദ്, എഡിറ്റർ-സത്യ മൂർത്തി, സംഗീതം-ഇറ, സ്റ്റണ്ട്-മനോ. ഏറ്റുമുട്ടൽ കൊലകൾക്ക് പേരുകേട്ട ഏറ്റവും സത്യസന്ധനും എന്നാൽ കോപാകുലനുമായ സൂര്യയെന്ന പോലീസ് ഓഫീസർ ഒരു വിവാദ കേസിന് ശേഷം നെയ്വേലി സ്റ്റേഷനിൽ ചാർജ് എടുക്കുന്നു. അദ്ദേഹം എത്തിയ ഉടൻ തന്നെ, വിനിഷ എന്ന സ്ത്രീ ഉൾപ്പെട്ട ഒരു കൊലപാതകം ഏവരേയും ഞെട്ടിപ്പിക്കുന്നു. സൂര്യ ഈ കേസ് അന്വേഷിക്കാൻ ശ്രമിക്കുമ്പോൾ സ്നേഹവും നീതിയും…
Read Moreശുദ്ധമായ സ്നേഹമാണ് ക്ഷമ: മഞ്ജു
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. തന്റെ തുടക്കകാലത്തും രണ്ടാം വരവിലും എല്ലാം മലയാളത്തിലെ നായികനടിമാരില്‍ മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ മഞ്ജുവിന് ആയിട്ടുണ്ട്. മലയാളത്തില്‍ തന്നെ സജീവമായി അഭിനയിക്കുന്ന നടിമാരില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന നായിക നടിയും മഞ്ജു തന്നെ. സോഷ്യല്‍ മീഡിയയിലും നിരവധി ഫോളോവേഴ്സാണ് മഞ്ജുവിനുള്ളത്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ മഞ്ജു പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാംതന്നെ പെട്ടെന്ന് വൈറലാകാറുമുണ്ട്. ഇത്തരത്തില്‍ ഇന്നലെ മഞ്ജു പങ്കുവച്ച ചിത്രങ്ങളും ഞൊടിയിടയിലാണ് വൈറലായത്. മുഖം വ്യക്തമാക്കാതെ ഒരു ബാല്‍ക്കണിയില്‍നിന്നുള്ള ചിത്രങ്ങളായിരുന്നു മഞ്ജു ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചിത്രത്തിനൊപ്പം മഞ്ജു കൊടുത്ത ക്യാപ്ഷനും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. “ക്ഷമ. സ്നേഹത്തിന്റെ ഏറ്റവും ശുദ്ധമായ രൂപങ്ങളില്‍ ഒന്ന്,’ ( Patience. One of the purest forms of love) എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ചിത്രം പങ്കുവച്ചത്. മഞ്ജു പങ്കുവച്ച ചിത്രത്തെ…
Read Moreമെമ്മറി കാര്‍ഡ് വിവാദം: അമ്മയില്‍ തെളിവെടുപ്പ് തുടരുന്നു
കൊച്ചി: താരസംഘടന അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ തെളിവെടുപ്പ് തുടരുന്നു. പരാതി ഉന്നയിച്ച ഏതാനും ചില താരങ്ങളില്‍ നിന്നടക്കമാണ് ഇനി മൊഴി രേഖപ്പെടുത്താനുള്ളത്. ആരോപണ വിധേയരില്‍ നിന്നും സംഘടനാ ഭാരവാഹികളില്‍ നിന്നും കമ്മീഷന് മൊഴി രേഖപ്പെടുത്തുന്നുണ്ട്. അമ്മ പ്രസിഡന്റ് ശ്വേത മേനോന് ഉള്‍പ്പെടുന്ന അഞ്ചംഗ സമിതിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. മൊഴികള്‍ രേഖപ്പെടുത്തിയ ശേഷം രണ്ട് മാസത്തിനുള്ളില്‍ കമ്മീഷന് റിപ്പോര്‍ട്ട് ജനറല്‍ ബോഡിക്ക് മുമ്പാകെ സമര്‍പ്പിക്കും. നിയമപരമായ നടപടി സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അത്തരത്തില്‍ നീങ്ങാനുമാണ് നിലവിലെ നീക്കം. നടന് മോഹന്‍ലാലില്‍ നിന്നടക്കം സമിതി വിവരങ്ങള്‍ തേടിയതായാണ് സൂചന. അമ്മ എക്സിക്യൂട്ടീവ് അംഗം ജോയ് മാത്യു, ദേവന്, ശ്രീലത നമ്പൂതിരി, ശ്രീലത പരമേശ്വരന് എന്നിവര്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സമിതിയാണ് മൊഴിയെടുക്കുന്നത്. മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ നടിമാര്‍ നേരിട്ട ലൈംഗീകാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ നടി കുക്കു…
Read More‘മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കോ സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ക്കോ അനുസരിച്ചു ജീവിക്കുന്നയാളല്ല ഞാന്‍’: അനുപമ പരമേശ്വരന്
പ്രേമം ചെയ്തശേഷം ട്രോളുകള്‍ കാരണം മലയാളത്തില്‍ സിനിമ ചെയ്യാന്‍ മടിയുണ്ടായിരുന്നു എന്ന് അനുപമ പരമേശ്വരന്. ആ സമയത്തു തന്നെ തെലുങ്ക്, തമിഴ്, കന്നട ഭാഷകളില്‍നിന്ന് അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇന്ന് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കോ സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ക്കോ അനുസരിച്ചു ജീവിക്കുന്നയാളല്ല ഞാന്‍. എന്നില്‍ എനിക്കു വിശ്വാസമുണ്ട്. ഈയടുത്തായി ടിലു, പര്‍ദ, ജെഎസ്കെ തുടങ്ങിയ സിനിമകളില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇനി മലയാളത്തിലും തെലുങ്കിലുമായി രണ്ടു സിനിമകള്‍ വീതം ചെയ്യാനിരിക്കുന്നു. അഭിനയജീവിതം പുതിയൊരു വഴിത്തിരിവിലേക്കു മാറുകയാണ് എന്ന് അനുപമ പരമേശ്വരന്.
Read More