കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സമൂഹ മാധ്യമത്തില്‍ അധിക്ഷേപിച്ച സംഭവത്തില്‍ നടന് വിനായകനെതിരേ ഇന്ന് നടപടിയുണ്ടായേക്കും. എറണാകുളം നോര്‍ത്ത് പോലീസ് കേസ് എടുക്കുന്നതിനായി ഇന്ന് കോടതിയില്‍ നിന്ന് അനുമതി വാങ്ങും. അതിനു ശേഷം ഇന്നു തന്നെ കേസ് രജിസ്റ്റര്‍ ചെയ്യും. നടന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കുന്നവരുടെ മന:സാക്ഷിയെ വേദനിപ്പിക്കുന്നതാണ്. അണികളെ പ്രകോപിപ്പിക്കുന്ന ഇത്തരം പോസ്റ്റുകള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുന്നത് ക്രമസമാധാനം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും വിനായകന് വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ നടപടിവേണമെന്നും യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ഡിജിപിക്കും എറണാകുളം നോര്‍ത്ത് പോലീസിലും നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഇതേ പോസ്റ്റില്‍ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഇന്ധിരാഗാന്ധി, രാജീവ് ഗാന്ധി ഉള്‍പ്പെടെയുള്ള മുന്‍ പ്രധാനമന്ത്രിമാരെയും, അന്തരിച്ച മുന്‍ മുഖ്യമന്ത്രിമാരായ കെ. കരുണാകരന്,…
Read MoreCategory: Movies
കറുപ്പിനും വെളുപ്പിനുമിടയിലെ അന്പിളി ചന്തം
സംസ്ഥാന പുരസ്കാരം നേടിയ ‘കാടകല’ത്തിന്റെ തിരക്കഥാകൃത്ത് ജിന്റോ തോമസ് സംവിധാനം ചെയ്ത ഇരുനിറം റിലീസിനൊരുങ്ങി. രജനീകാന്ത് സിനിമ വേട്ടയാനിലൂടെ ദേശീയശ്രദ്ധ നേടിയ തന്മയ സോളാണു പ്രധാനവേഷത്തില്‍. പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന കറുപ്പും വെളുപ്പുമെന്ന വേര്‍തിരിവ് അമ്പിളി എന്ന ഏഴാം ക്ലാസുകാരിയിലുണ്ടാക്കുന്ന പ്രശ്നങ്ങളാണു സിനിമ പറയുന്നത്. ‘ഇപ്പോഴും ജാതി, നിറം ചിന്തകളുമായി ജീവിക്കുന്നവരോടാണ് ഈ സിനിമ സംസാരിക്കുന്നത്. വെളുപ്പും കറുപ്പുമെന്നു വേര്‍തിരിക്കുന്ന ഒരു മതില് ഇപ്പോഴും ഇവിടെയുണ്ട്. ആ മതിലാണു നമ്മള് തകര്‍ക്കാന്‍ ശ്രമിക്കുന്നത്’- ജിന്റോ തോമസ് രാഷ്ട്രദീപികയോടു പറഞ്ഞു. സിനിമയിലെത്തിയത്…ചക്കിട്ടപ്പാറ എന്ന മലയോരഗ്രാമത്തില്‍ ഒരു കര്‍ഷകന്റെ മകനായാണു ഞാന്‍ ജനിച്ചത്. ചെറുപ്പംതൊട്ടുള്ള ആഗ്രഹമാണു സിനിമ. സിബി മലയിലിന്റെ കൊച്ചിയിലെ ഫിലിം സ്കൂളാണ് അതിലേക്കു വാതില്‍തുറന്നത്. അവിടെ ഡയറക്ഷന്‍ പഠനശേഷം പരസ്യചിത്രങ്ങളില്‍ സഹായിയായി. ലിയോ തദേവൂസിന്റെ സിനിമാക്കാരന്, ലോനപ്പന്റെ മാമോദീസ എന്നീ സിനിമകളില്‍ സ്ക്രിപ്റ്റ് തൊട്ട് എല്ലാ കാര്യങ്ങളിലും അസിസ്റ്റന്റായി.…
Read More‘വെറുതേയിരുന്നപ്പോള്‍ ഒരു സുപ്രഭാതത്തില്‍ തേടിവന്ന സിനിമയായിരുന്നു മഹേഷിന്റെ പ്രതികാരം, പിന്നീട് ജീവിതം തന്നെ മാറി’: രാജേഷ് മാധവ്
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് രാജേഷ് മാധവൻ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം. മഹേഷിന്റെ പ്രതികാരത്തിൽ ആകെ രണ്ട് സീനില്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷേ, എന്റെ ജീവിതം തന്നെ പിന്നീട് മാറി. വെറുതേയിരുന്നപ്പോള്‍ ഒരു സുപ്രഭാതത്തില്‍ എന്നെത്തേടി വന്ന സിനിമയായിരുന്നു അത്. പിന്നീട് എന്റെ ജീവിതം തന്നെ മാറി. അതിന് മുമ്പുവരെ അവസരം കിട്ടാന്‍ വേണ്ടി നടക്കുകയായിരുന്നു. എഴുത്തിനോടായിരുന്നു കൂടുതല്‍ താത്പര്യം. പിന്നെ സംവിധാനവും. പക്ഷേ, അതിലൊന്നും അത്രക്ക് അവസരം കിട്ടിയില്ല. മഹേഷിന്റെ പ്രതികാരത്തിന് ശേഷം അത്തരത്തിലുള്ള അവസരവും കിട്ടി. സിനിമയില്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. അവര്‍ക്ക് എന്നെ മനസിലായിത്തുടങ്ങിയത് മഹേഷിന്റെ പ്രതികാരത്തിന് ശേഷമാണ് എന്ന് രാജേഷ് മാധവൻ പറഞ്ഞു.
Read Moreപാട്ടായ കഥ തിയറ്ററുകളിലേക്ക്
പാട്ടായ കഥ എന്ന ചിത്രം 25ന് തിയറ്ററുകളിലെത്തുന്നു. രചന, സംവിധാനം എജിഎസ്. മൂൺലൈറ്റ് ക്രിയേഷൻസ് ആൻഡ് അമേസിംഗ് സിനിമാസ് എന്നീ ബാനറിൽ ബൈജു പി. ജോൺ ആണ് ചിത്രം നിർമിക്കുന്നത്. ഗാനം മ്യൂസിക് സോണിലൂടെയാണ് ഇറങ്ങിയത്. അജ്ഞാതനായ ഒരു അന്യസംസ്ഥാനക്കാരൻ സോഷ്യൽ മീഡിയയിലൂടെ കേരളത്തിൽ പാലക്കാടുള്ള കൊടുമ്പ് എന്ന ഗ്രാമത്തിൽ പ്രത്യക്ഷപ്പെടുകയും ലോകമെമ്പാടുമുള്ള കുടുംബ ബന്ധങ്ങളിൽ ആഴത്തിൽ പതിയുകയും ചെയ്യുന്നു. ഇതാണ് ചിത്രത്തിന്റെ കഥാതന്തു. കൗതുകവും ആസ്വാദനവും ചിന്തയും ഉണർത്തുന്ന ചിത്രമാണ് പാട്ടായ കഥ. വടിവേൽ ചിത്തരംഗൻ, മനു കുമ്പാരി, ക്രിസ്റ്റി ബെന്നറ്റ്, അനുഗ്രഹ സജിത്ത് എന്നീ പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ പാലക്കാട് ഉള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേർസ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിഒപി- മിഥുൻ ബാലകൃഷ്ണൻ, വിജേഷ് വാസുദേവ്. എഡിറ്റിംഗ്- സ്റ്റീഫൻ ഗ്രാൻഡ്, ഗാന രചന- എജിഎസ്, അരവിന്ദരാജ് പി ആർ, വടിവേൽ…
Read More‘പ്രൊഫഷണൽ സ്പെയ്സ് മാത്രമല്ലാതെ ഒരു പേഴ്സണൽ സ്പെയ്സിലേക്ക് നമ്മളെ ദിലീപേട്ടൻ കൊണ്ടുവരും, അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്’; അനുശ്രീ
ഡയമണ്ട് നെക്ലേസിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ. ഇപ്പോഴിതാ താരം ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയാണ് ദിലീപേട്ടനുമായി ഒന്നിച്ച് ചെയ്ത സിനിമ. അന്ന് എനിക്ക് കുറച്ച് ഹെൽത്ത് ഇഷ്യൂസ് ഒക്കെ ഉണ്ടായിട്ടുള്ള സമയമായിരുന്നു. ആ സമയത്താണെങ്കിലും ഷൂട്ടിന്റെ സമയത്തൊക്കെ ഒത്തിരി സപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ സമയത്ത്, ആ ഒരു സ്നേഹമാണ് എന്നെ അദ്ദേഹത്തോട് കൂടുതൽ അടുപ്പിച്ചത്. പക്ഷേ ഇത്ര വർഷം കഴിഞ്ഞിട്ടും അതങ്ങനെ തന്നെ പോകുന്നുണ്ട്. ദിലീപേട്ടന്റെ മാനേജറും ഡ്രൈവറുമായ അപ്പുണ്ണി ചേട്ടൻ ഞങ്ങളുടെ ബാച്ചിലാണ്. ഞങ്ങൾ കുടജാദ്രിയൊക്കെ പോയിട്ടുണ്ട്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പുള്ളിയെ വേണമെങ്കിൽ ഞാൻ ദിലീപേട്ടനെ വിളിക്കും. പ്രൊഫഷണലി ആണെങ്കിലും പേഴ്സണലി ആണെങ്കിലും അല്ലാതെ ഏത് കാര്യത്തിനും ഏത് സമയത്തും എന്റെ കുടുംബത്തെ പോലെ കരുതാൻ പറ്റുന്ന ആളാണ് ദിലീപേട്ടൻ. ഒരാളോട് സഹകരിക്കുന്ന…
Read Moreറിലേഷൻഷിപ്പുകളിൽ സംഭവിച്ചത് വെളിപ്പെടുത്തി നിത്യാ മേനോൻ
പുതിയ ചിത്രം തലൈവൻ തലൈവിയുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി നിത്യ മേനോൻ. വിജയ് സേതുപതി നായകനായെത്തുന്ന സിനിമ സംവിധാനം ചെയ്തത് പാണ്ഡിരാജാണ്. ശ്രദ്ധേയമായ നിരവധി റോളുകൾ ചെയ്ത നിത്യയെ സിനിമയ്ക്കു പുറത്ത് ലൈംലൈറ്റിൽ അധികം കാണാറേയില്ല. തുടരെ കുറച്ച് സിനിമ ചെയ്ത് പിന്നീട് ഇടവേളയെടുക്കുന്നതാണ് നിത്യയുടെ രീതി. സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നിത്യ മേനോൻ. ഒരു പങ്കാളി ഉണ്ടാകുന്നതല്ല ഇപ്പോൾ തന്റെ ജീവിതത്തിലെ പ്രധാന സംഭവമെന്ന് നിത്യാ മേനോൻ പറയുന്നു. എസ്എസ് മ്യൂസിക്കുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. എന്താണ് വേണ്ടത് എന്താണ് വേണ്ടാത്തത് എന്നതിൽ ഞാൻ വളരെ ക്ലിയർ ആണ് ഇപ്പോൾ. സംഭവിക്കാനുള്ളതാണെങ്കിൽ സംഭവിക്കും. എന്റെ ജീവിതത്തിൽ മറ്റ് വിഷയങ്ങൾക്കാണ് ഇപ്പോൾ പ്രാധാന്യം. എന്റെ ഏറ്റവും നല്ല വെർഷൻ ആകാനാണ് ഞാൻ ഇപ്പോൾ നോക്കുന്നത്- നിത്യ വ്യക്തമാക്കി. റിലേഷൻഷിപ്പുകളിൽ താൻ വേദനിച്ചിട്ടുണ്ടെന്നും നിത്യ പറയുന്നു. എപ്പോഴും ഹേർട്ട്…
Read Moreവിഎസിന്റെ ഓര്‍മകളില്‍ തേങ്ങി ഹരിശ്രീ യൂസഫ്
കൊച്ചി: വര്‍ഷങ്ങള്‍ക്കു മുമ്പ് ആലുവ പാലസിലിരുന്നു ദേ മാവേലിക്കൊമ്പത്തിന്റെ സ്ക്രി്പ്റ്റ് തയാറാക്കുകയായിരുന്നു ഹരിശ്രീ യൂസഫ്. നാദിര്‍ഷായുടെ ദേ മാവേലി കൊമ്പത്ത് എന്ന് കോമഡി കാസറ്റിലെ കോമഡി എഴുത്തുകാരില്‍ ഒരാളായിരുന്നു ഹരിശ്രീ യൂസഫ്. അതിലെ രാഷ്ട്രീയ കോമഡികളില്‍ അച്യുതാനന്ദനെ അനുകരിച്ചിരുന്നതും ഇദ്ദേഹം തന്നെയായിരുന്നു. രാത്രി ഭക്ഷണം കഴിക്കാനായി താഴേക്ക് ഇറങ്ങിയപ്പോള്‍ “ആ ബാഗ് മുറിയിലേക്ക് എടുത്തു വയ്ക്കൂ’ എന്ന പറയുന്ന പരിചിത ശബ്ദം കേട്ട് യൂസഫ് നോക്കി. കണ്മുന്നില് താന്‍ പല വേദികളിലും അനുകരിക്കുന്ന അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന് മുന്നില്‍ നില്ക്കുന്നതു കണ്ട് ഞെട്ടി. ഒരു ബനിയനും മുണ്ടും ധരിച്ച് സാധാരണക്കാരനെ പോലെ നില്ക്കുന്ന അദ്ദേഹത്തെ പിറ്റേന്ന് ഹരിശ്രീ യൂസഫ് മുറിയില്‍ ചെന്നു കണ്ടു. “പരിപാടി കാണാറുണ്ട്, കാണാറുണ്ട്, നന്നായിട്ടുണ്ട് എന്ന് അദ്ദേഹം യൂസഫിന്റെ തോളില്‍ തട്ടി പറഞ്ഞു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും അതൊരു വലിയ അംഗീകാരമായിട്ടാണ് ഹരിശ്രീ യുസഫ്…
Read More‘ജീവിതം തന്നെ സമരമാക്കിയ ജനനായകന്’ : വിഎസിന് ആദരമര്‍പ്പിച്ച് സിനിമാലോകം
കൊച്ചി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാലോകം. “പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികള്‍’ എന്നാണ് നടന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ‘ജീവിതം തന്നെ സമരമാക്കിയ ജനനായകന്, പ്രിയപ്പെട്ട സഖാവ് വി.എസിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസില്‍ അദ്ദേഹത്തിന് മരണമില്ല’, എന്നാണ് നടന് മോഹന്‍ലാലിന്റെ വാക്കുകള്‍. “വി.എസ്.അച്യുതാനന്ദന്റെ കാല്പാദത്തില് ഒരു മുറിവിന്റെ മായാത്ത പാടുള്ളതായി ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നു. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഓര്‍മയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം…
Read Moreകാന്തയുടെ കഥ കേട്ടപ്പോൾ ആദ്യം മനസിലേക്കു വന്ന നടന്റെ പേര് വെളിപ്പെടുത്തി റാണ
കഥയാണ് ആരാണു സിനിമയിലെ അഭിനേതാവ് എന്നു നിശ്ചയിക്കുന്നത്. ചില റോളുകള്‍ക്ക് ചില ആള്‍ക്കാരാണ് ഏറ്റവുംചേരുക. സിനിമയുടെ നിര്‍മാതാവിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം ആ സിനിമയുടെ കഥയ്ക്ക് ഏറ്റവും ചേരുന്ന അഭിനേതാക്കളെയും മറ്റും കണ്ടെത്തുക എന്നതാണ്. കാന്ത എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ എന്റെ മനസിലേക്ക് ആദ്യംവന്നതു ദുല്‍ഖറാണ്. അദ്ദേഹമില്ലെങ്കില്‍ ഈ സിനിമ നടക്കില്ലെന്നുവരെ തോന്നിയിരുന്നു. -റാണ ദഗുപാട്ടി
Read Moreസോഷ്യൽമീഡിയ കത്തിച്ച് ലവ് യു ബേബി
കാമ്പസ് പശ്ചാത്തലത്തിൽ പ്രണയവും നർമവും ചേർത്തൊരുക്കിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം ലവ് യു ബേബി യുട്യൂബിൽ തരംഗമാകുന്നു. ബഡ്ജെറ്റ് ലാബ് ഷോർട്ട്സ് യു ട്യൂബിലൂടെയാണണു റിലീസ് ചെയ്തത്.ഒളിമ്പ്യൻ അന്തോണി ആദം എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലനടനായി അരങ്ങേറ്റം കുറിച്ച അരുൺകുമാറാണു നായകൻ. നായിക ജിനു സെലിൻ. വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ നിർമിച്ച് എസ്. എസ്. ജിഷ്ണുദേവ് തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവഹിച്ച് സംവിധാനം ചെയ്ത ചിത്രം.പോണ്ടിച്ചേരിയിലെ മനോഹര ലൊക്കേഷനിൽ ചിത്രീകരിച്ച ലവ് യു ബേബിയിൽ ടി. സുനിൽ പുന്നക്കാട്, അഭിഷേക് ശ്രീകുമാർ, അരുൺ കാട്ടാക്കട, അഡ്വ. ആന്റോ എൽ. രാജ്, സിനു സെലിൻ, ധന്യ എൻ. ജെ., ജലത ഭാസ്കർ, ബേബി എലോറ എന്നിവരും കഥാപാത്രങ്ങളാകുന്നു. മന്ദാരമേ… എന്നു തുടങ്ങുന്ന ഗാനം ഈണം നൽകിയതു ദേവ് സംഗീത്. ഓർക്കസ്ട്രേഷൻ എബിൻ എസ് വിൻസെന്റ്.…
Read More