ബോളിവുഡ് നടി സോണാലി ബിന്ദ്രയ്ക്ക് നാലാം ഘട്ട മെറ്റാസ്റ്റാറ്റിക് കാൻസർ കണ്ടെത്തിയത് 2018ലാണ്. ന്യൂയോർക്കിലും മുംബൈയിലും ചികിത്സ നടത്തിയതുൾപ്പെടെയുള്ള തന്റെ രോഗമുക്തി യാത്രയെക്കുറിച്ച് സൊനാലി മുന്‍പും തുറന്നുപറഞ്ഞിട്ടുണ്ട്. രോഗനിർണയത്തിന് ശേഷമാണ് സൽമാൻ ഖാന്റെ കരുതലുള്ള വശം ഞാനറിഞ്ഞത് സോണാലി പറയുകായണിപ്പോൾ. 1999 ലെ സൂരജ് ബർജാത്യ സിനിമയുടെ ചിത്രീകരണ വേളയിൽ, സൽമാനെ എനിക്ക് ഇഷ്ടമല്ലായിരുന്നു.ഞാൻ ഹം സാത്ത് സാത്ത് ഹെയ്ൻ ചെയ്യുമ്പോൾ, അദ്ദേഹം കാമറക്ക് പിന്നിൽ നിന്ന് എന്നെ നോക്കി മുഖം ചുളിക്കുമായിരുന്നു. ആ സമയത്ത്, എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നില്ല. സൽമാന് രണ്ട് വശങ്ങളുണ്ട്. നിങ്ങൾക്ക് അദ്ദേഹത്തെ സ്നേഹിക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് അദ്ദേഹത്തെ വെറുക്കാം. വർഷങ്ങൾക്ക് ശേഷമാണ് സൽമാൻ ഖാന്റെ കരുതലുള്ള വശം പുറത്തുവന്നത്. കാമറക്ക് പിന്നിൽ മുഖം ചുളിക്കുന്ന അതേ വ്യക്തി, എന്റെ അസുഖത്തെ കുറിച്ച് അറിയാൻ ന്യൂയോർക്കിലേക്ക് രണ്ട് യാത്രകൾ നടത്തി. കാൻസറിനെ സംബന്ധിച്ചിടത്തോളം…
Read MoreCategory: Movies
സുഖിനോ ഭവന്തു ഫസ്റ്റ് ലുക്ക് പോസ്റ്റർ
ശ്രീ മൂകാംബിക കമ്യൂണിക്കേഷൻസിന്റെ ബാനറിൽ പ്രകാശ് വാടിക്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന സുഖിനോ ഭവന്തു എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. കേരള ഫിലിം ക്രിട്ടിക്സിന്റെ രണ്ട് അവാർഡ് നേടിയ ഈ ചിത്രത്തിൽ സംവിധായകൻ ഗിരീഷ് കുന്നുമ്മൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോ. ഷിബു ജയരാജ്, പ്രകാശ് ചെങ്ങൽ, ഗോഡ്വിൻ, ശ്യാം കൊടക്കാട്, സുരേഷ് കോഴികോട്, സുകേഷ്, ബീന, വീണവേണുഗോപാൽ, നിഷനായർ, ആർച്ച കല്യാണി, നീതു ചേകാടി തുടങ്ങിയവരും അഭിനയിക്കുന്നു. ജിതേഷ് ആദിത്യ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രമോദ് കാപ്പാട് എഴുതിയ വരികൾക്ക് മോഹൻ സിത്താര സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ, മോഹൻ സിതാര, രാധിക അശോക്, ദേവനന്ദ ഗിരീഷ് എന്നിവരാണ് ഗായകർ. എഡിറ്റർ-കപിൽ കൃഷ്ണ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബീനാജി, അസോസിയേറ്റ് പ്രൊഡ്യൂസർ-മെറ്റികുലസ് കൊച്ചി, പ്രൊജക്റ്റ് ഡിസൈനർ-കെ. മോഹൻ സെവൻ ആർട്സ്, പ്രൊഡക്ഷൻ കണ്ട്രോളർ-എ. കെ. ശ്രീജയൻ, മേക്കപ്പ്-ഒ.കെ.…
Read Moreഞാനൊരു പരാജയമാണെന്ന് പലരും കരുതുന്നു: സമാന്ത റൂത്ത് പ്രഭു
തന്റെ കരിയറിൽ നിന്ന് നീണ്ട ഇടവേള എടുത്തിരിക്കുകയാണ് നടി സമാന്ത റൂത്ത് പ്രഭു. മയോസിറ്റിസ് എന്ന ശരീരത്തിന്റെ പേശികൾക്ക് ബലക്ഷയം ഉണ്ടാക്കുന്ന രോഗം ബാധിച്ച നടി, ചികിത്സയുടെ ഭാഗമായിട്ടാണ് സിനിമയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. വിജയ് ദേവ്രക്കോണ്ടയ്ക്കൊപ്പം അഭിനയിച്ച ഖുഷി, രാജ് ആൻഡ് ഡി.കെ ടീം സംവിധാനം ചെയ്ത സിറ്റാഡൽ സീരീസ് എന്നിവയ്ക്കുശേഷം സാമന്ത മറ്റു പ്രൊജെക്ടുകൾ ഏറ്റെടുത്തിരുന്നില്ല. മുന്‍പ് ഒരു അഭിമുഖത്തിൽ, താൻ കരിയറിൽ നിന്നു വിട്ടുനില്‍ക്കാൻ തീരുമാനം എടുത്തത് പലർക്കും ദഹിച്ചിട്ടില്ല എന്ന് സാമന്ത വെളിപ്പെടുത്തിയിരുന്നു. തന്റെ കരിയറിൽ നിന്ന് ബ്രേക്ക് എടുത്തതാണ് താൻ എടുത്ത ഏറ്റവും മികച്ച തീരുമാനം എന്നും നടി വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ആമസോണ്‍ പ്രൈമിലെ സിറ്റാഡൽ: ഹണി ബണ്ണി എന്ന വെബ് സീരിസിലാണ് സാമന്ത റൂത്ത് പ്രഭു അവസാനമായി പ്രത്യക്ഷപ്പെട്ടത്. സ്വയം കണ്ടെത്താനും, സ്വന്തം പാത വെട്ടിത്തെളിക്കാനും വേണ്ടിയാണ് താൻ…
Read Moreചിരിച്ച് ഉല്ലസിക്കാൻ തയാറായിക്കോളൂ… തിയറ്ററുകളില്‍ ഇനി ലൈവ് കോമഡി ഷോകളും കാണാം
കൊച്ചി: മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ ഇനി സിനിമ കാണാന്‍ മാത്രമല്ല, ലൈവ് പ്രോഗ്രാമുകളും കാണാം. ബദല്‍ ഉള്ളടക്ക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ രംഗത്തെ പ്രമുഖരായ പിവിആര്‍ ഐനോക്സ് സംസ്ഥാനത്ത് കോമഡി ഷോകള്‍ സംഘടിപ്പിക്കുന്നു. സിനിമാ അനുഭവത്തിന്റെ നവീകരണമാണ് കോമഡി ഷോകളിലൂടെ ലക്ഷ്യമിടുന്നതെന്നു പിവിആര്‍ ഐനോക്സ് അധികൃതര്‍ പറഞ്ഞു. കൊച്ചി പിവിആര്‍ ലുലുവില്‍ സ്ട്രൈറ്റ് ഔട്ട് കൊച്ചി എന്ന പേരിലുള്ള ആദ്യത്തെ ലൈവ് സ്റ്റാന്‍ഡ് അപ് കോമഡി ഷോ മികച്ച പ്രതികരണം നേടി. മലയാളികളായ വിഷ്ണു പൈ, അക്ഷയ് ജോയല്‍, ജോമി ജോസി, ജെഫ്രി ഷോക്കി എന്നിവര്‍ സ്റ്റാന്‍ഡ് അപ്പ് കോമഡി അവതരിപ്പിച്ചു. കോമഡി ലോഞ്ചുമായി ചേര്‍ന്നാണ് പരിപാടി അവതരിപ്പിക്കുന്നത്.
Read Moreപഠിക്കാന്‍ മിടുക്കരാണോ; പണമില്ലെങ്കിൽ മമ്മൂട്ടി കൂടെയുണ്ട്
കൊച്ചി: പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ക്ക് ഇനി തുടര്‍പഠനത്തിന് പണം ഒരു പ്രശ്നമാകില്ല. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കാന്‍ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ആവിഷ്കരിച്ച വിദ്യാമൃതം-5 സൗജന്യ വിദ്യാഭ്യാസപദ്ധതിക്ക് തുടക്കമായി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എംജിഎം ഗ്രൂപ്പ് ചെയര്‍മാനും കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ചെയര്‍മാനുമായ ഡോ. ഗീവര്‍ഗീസ്. യോഹന്നാന് ലോഗോ ഏറ്റുവാങ്ങിഎസ്എസ്എല്സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ 27 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എംജിഎം ഗ്രൂപ്പുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരം ഒരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നല്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്. ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും സാമ്പത്തികമായി പിന്നാക്കാവസ്ഥ അനുഭവിക്കുന്നവര്‍, മാതാവോ പിതാവോ നഷ്ടപ്പെട്ടവര്‍, കാന്‍സര്‍ മുതലായ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന…
Read Moreദിലീപിന്റെ നായികയായി തുടക്കം; പിന്നെ എന്തുകൊണ്ട് സിനിമ ചെയ്തില്ല? മറുപടിയുമായി അഖില
കാര്യസ്ഥൻ, തേജാഭായ് എന്നീ രണ്ട് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഖില ശശിധരന്. അഭിനയത്തിൽ നിന്നും കുറച്ച് ഇടവേള എടുത്തിരുന്നെങ്കിലും നൃത്തരംഗത്ത് സജീവമാണ് താരം. ഇപ്പോഴിതാ ഇത്രയും നാള് താൻ എവിടെയായിരുന്നു എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അഖില. സിനിമകൾ എന്തുകൊണ്ട് ചെയ്തില്ല എന്നതിന് പല കാരണങ്ങളുണ്ട്. നമ്മൾക്കുള്ള താൽപര്യവും കംഫർട്ടും എല്ലാം. സിനിമയെന്നത് ഒരുപാട് ഫാക്ടേർസ് ഒത്തുവന്നിട്ട് സംഭവിക്കുന്ന കാര്യമാണ്. സിനിമ കഴിഞ്ഞിട്ടും ഞാൻ ആക്ടീവായിരുന്നു. ഒരുപാട് ഷോകൾ ചെയ്തിരുന്നു. പക്ഷെ പിന്നീട് വന്ന വാർത്തകൾ കാരണം ആളുകളുടെ മനസിൽ അങ്ങനെയൊരു പിക്ചർ വന്നു എന്ന് തോന്നുന്നു. കാര്യസ്ഥനും തേജാഭായി ആൻഡ് ഫാമിലി കഴിഞ്ഞ് ഈ കുട്ടിയെ കണ്ടില്ലെന്ന ചിത്രം വന്നെന്ന് തോന്നുന്നു. പിന്നെ അഞ്ചര വർഷം മുംബൈയിലായിരുന്നു. കലാപരമായ എന്റെ ജീവിതം തുടർന്ന് കൊണ്ടേയിരുന്നു. മുംബൈയിൽ വച്ച് കഥക് പഠിച്ചു.…
Read Moreലാലേട്ടൻ വളരെ സെന്‍സിബിളാണ്, തന്റെ സമയത്തെക്കുറിച്ചും മറ്റുള്ളവരുടെ സമയത്തെക്കുറിച്ചും ഓര്‍ക്കുന്ന ആള് കൂടിയാണെന്ന് ലക്ഷ്മി ഗോപാലസ്വാമി
ലാലേട്ടന് തനിക്കു ചുറ്റുമുള്ള എല്ലാവരോടും സ്നേഹത്തോടെയും വിനയത്തോടെയുമാണ് പെരുമാറുന്നത്. ആദ്യമൊക്കെ ഇദ്ദേഹം മാന്യതയും വിനയവുമൊക്കെ അഭിനയിക്കുകയാണോ എന്നു ഞാന്‍ സംശയിച്ചിട്ടുണ്ട്. എന്നാല്‍ ലാലേട്ടന് അങ്ങനെയാണെന്ന് പിന്നീട് എനിക്കു മനസിലാകുകയായിരുന്നു. വളരെ സെന്‍സിബിളാണ് അദ്ദേഹം. തന്റെ സമയത്തെക്കുറിച്ചും മറ്റുള്ളവരുടെ സമയത്തെക്കുറിച്ചും ഓര്‍ക്കുന്ന ആള് കൂടിയാണ് ലാലേട്ടന്. ഞാന്‍ ചിലപ്പോഴൊക്കെ അദ്ദേഹത്തെ ബേബിമാന്‍ എന്നു കളിയാക്കി വിളിക്കാറുണ്ട്. കാരണം അദ്ദോഹത്തിന്റെ ഉള്ളില്‍ ഒരു കുട്ടിയുണ്ട്. ഒരുപാട് സിനിമകളിലും സ്റ്റേജ് ഷോകളിലും അദ്ദേഹത്തിനൊപ്പം ഒന്നിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്. -ലക്ഷ്മി ഗോപാലസ്വാമി
Read Moreകാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് ചിത്രീകരണം തുടങ്ങി
കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല കാരുണ്യത്തിന്റെ പുതിയ കൈയൊപ്പ് ചാർത്തിക്കൊണ്ട് പുതിയൊരു സിനിമയ്ക്ക് കരുനാഗപ്പളളിയിൽ തുടക്കം കുറിച്ചു. കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് എന്ന് പേരിട്ട ചിത്രത്തിന്റെ അമരക്കാരൻ 59 വർഷമായി, കൊല്ലം അശ്വതി ഭാവന എന്ന പേരിൽ നാടകസമിതി നടത്തുന്ന കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നതും ഇദ്ദേഹം തന്നെ. ടെലിവിഷൻ, സിനിമാ മേഖലയിലൂടെ ശ്രദ്ധേയനായ പ്രസാദ് നൂറനാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുലിമുരുകൻ എന്ന ചിത്രത്തിൽ, മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച അജാസ് നായകനായി അഭിനയിക്കുന്നു. ഒട്ടേറെ പരമ്പരകളിൽ, ബാലതാരമായി വന്ന ഡോ. സാന്ദ്ര നായികയാകുന്നു. ഗാനരചന -വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതം – അജയ് രവി, ആലാപനം- സൂര്യനാരായണൻ, സിത്താര കൃഷ്ണകുമാർ, അരിസ്റ്റോ സുരേഷ്, ജയൻ ചേർത്തല, ഛായാഗ്രഹണം -വിനോദ് . ജി. മധു, എഡിറ്റിംഗ്- വിഷ്ണു ഗോപിനാഥ്,…
Read Moreനമുക്ക് ചുറ്റും എത്രത്തോളം മോശം മനുഷ്യരുണ്ടെന്ന് മനസിലാക്കിയത് സിനിമ നിർമാണത്തിലേക്ക് ഇറങ്ങിയശേഷമാണ്: അമലാ പോൾ
തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് അമലാ പോൾ. ഭാര്യയും അമ്മയും എല്ലാമായിട്ടും സിനിമയിൽ സജീവമാണ് താരം. ഇപ്പോഴിതാ ദൈവത്തിരുമകൾ എന്ന സിനിമയെ കുറിച്ചും നിർമ്മാണത്തിലേക്ക് ഇറങ്ങിയപ്പോഴുള്ള അനുഭവങ്ങളും ഒരു അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് അമല പോൾ. നമുക്ക് ചുറ്റും എത്രത്തോളം മോശം മനുഷ്യരുണ്ടെന്ന് മനസിലാക്കിയത് സിനിമ നിർമാണത്തിലേക്ക് ഇറങ്ങിയശേഷമാണെന്ന് അമല പറയുന്നു. ഞാൻ അഭിനയിച്ച സിനിമകളിൽ ഏറ്റവും മനോഹരമായ സിനിമയാണ് ദൈവത്തിരുമകൾ. ഒരുപാട് സൗഹൃദങ്ങൾ ആ സിനിമയിലൂടെ ഉണ്ടായി. ആ സിനിമയും അണിയറപ്രവർത്തകരും ഫാമിലി പോലെയായിരുന്നു എനിക്ക്. മൈനയ്ക്കുശേഷം ചെയ്ത സിനിമയായിരുന്നു. അതുപോലെ കുട്ടിക്കാലം മുതൽ ഞാൻ വിക്രം സാറിനെ കണ്ട് വളർന്നിട്ടുള്ളതാണ്. അന്യനൊക്കെ കണ്ടശേഷം അദ്ദേഹത്തിന്റെ വലിയ ഫാനായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കുന്നുവെന്നതിന്റെ സന്തോഷവുമുണ്ടായിരുന്നു. തമാശയൊക്കെ പറയുന്ന ഫൺ പേഴ്സണാണ് അദ്ദേഹം. ഞാൻ ആദ്യമായി ഒരു സൂപ്പർ സ്റ്റാറിനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിൽ അത് ദൈവത്തിരുമകളിൽ വിക്രം സാറിനൊപ്പമാണ്. താരമായശേഷം…
Read Moreആസിഫ് അലിയുടെ കഥാപാത്രം മകളെ കാണാനായി കോടതിയില്‍ പോകുന്ന രംഗമുണ്ട്, അതൊക്കെ റിയാലിറ്റിയാണ്: നമ്മുടെ ജീവിതത്തില്‍ നടന്ന ചില കാര്യങ്ങള്‍ സിനിമയില്‍ കാണുമ്പോള്‍ ഭയങ്കര ഫീല്‍ ആകും; ബാല
ആസിഫ് അലി നായകനായ ആഭ്യന്തര കുറ്റവാളി എന്ന സിനിമയുടെ പ്രമേയം ഇഷ്ടപ്പെട്ടത് കൊണ്ടാണ് കാണാന്‍ വന്നതെന്ന് ബാല. സിനിമയിലെ ഒരുപാട് കാര്യങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ ഉളളതാണ്. അതിലെ ഒരു ഭാഗമാണ് കാണിച്ചിരിക്കുന്നത്. ഈ സിനിമയില്‍ എനിക്ക് കണ്ണ് നിറഞ്ഞ ഒരു സീന്‍ ഉണ്ട്. അതെന്റെ ജീവിതത്തില്‍ ഉണ്ടായതാണ്. അതേക്കുറിച്ച് പറഞ്ഞാല്‍ കേസാകും. ഈ സിനിമയില്‍ ആസിഫ് അലിയുടെ കഥാപാത്രത്തോട് ചോദിക്കുന്നുണ്ട്, നിലവില്‍ എത്ര കേസുണ്ട് എന്ന്. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ എന്റെ പേരില്‍ ഒരു കേസ് കൂടിയാവും. വക്കീലുമൊത്താണ് സിനിമ കാണാന്‍ വന്നത്. നമ്മുടെ ജീവിതത്തില്‍ നടന്ന ചില കാര്യങ്ങള്‍ സിനിമയില്‍ കാണുമ്പോള്‍ ഭയങ്കര ഫീല്‍ ആകും. കണ്ണ് നിറഞ്ഞുവെങ്കിലും നിയന്ത്രിച്ചു. ആസിഫ് അലിയുടെ കഥാപാത്രം മകളെ കാണാനായി കോടതിയില്‍ പോകുന്ന രംഗമുണ്ട്. അതൊക്കെ റിയാലിറ്റിയാണ്. സ്ത്രീകളെയും കുട്ടികളേയും ഒക്കെ പീഡിപ്പിക്കുന്നത് കാണുമ്പോള്‍ എത്രയോ ആണുങ്ങള്‍ക്ക് ദേഷ്യം…
Read More