പട്ടംപോലെ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നുവന്ന നടിയാണ് മാളവിക മോഹനൻ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം പ്രേക്ഷകമനം കവരുകയും ചെയ്തു. മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വം ആണ് മാളവികയുടേതായി ഒരുങ്ങുന്ന പുതിയ മലയാള ചിത്രം. ഇപ്പോഴിതാ താന്‍ ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാളവിക. തന്റെ ആദ്യ സിനിമയായ പട്ടം പോലെ തിയറ്ററിലെത്തിയ സമയത്താണ് തനിക്ക് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നുവെന്നാണ് മാളവിക തുറന്നുപറഞ്ഞത്. 2013 ലാണ് പട്ടം പോലെ റിലീസ് ചെയ്യുന്നത്. ദുല്‍ഖര്‍ സല്മാന് ആയിരുന്നു നായകൻ. എന്നാല്‍ ചിത്രം പുറത്തു വന്നതിന് പിന്നാലെ എന്റെ മെലിഞ്ഞ ശരീര പ്രകൃതത്തെ അവഹേളിക്കുന്ന തരത്തിലുള്ള ട്രോളുകള്‍ ഒരുപാട് വന്നു. അതെല്ലാം തന്നെ എന്നെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. അന്നെനിക്ക് 21 വയസായിരുന്നു പ്രായം. ആ സമയത്ത് എന്റേത് ഒരു മെലിഞ്ഞ ശരീര പ്രകൃതം ആയിരുന്നതിനാൽ അതിന്റെ പേരില്‍ എനിക്ക്…
Read MoreCategory: Movies
കാഷ്മീര്‍ ഭീകരാക്രമണത്തെ അപലപിച്ച് മോഹന്‍ലാല്‍
കൊച്ചി: ജമ്മു കാഷ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് നടന് മോഹന്‍ലാല്‍. കൊല്ലപ്പെട്ടവരുടെ ദുഃഖത്തില്‍ താനും ഈ രാജ്യം മുഴുവനും പങ്കുചേരുന്നതായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഭീകരാക്രമണത്തിന്റെ ഇരകളെയോര്‍ത്ത് തന്റെ ഹൃദയം വേദനിക്കുന്നുവെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ തനിച്ചല്ലെന്ന് ഓര്‍മിക്കണമെന്നും മോഹന്‍ലാല്‍ എഴുതി. “പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് വേണ്ടി എന്റെ ഹൃദയം വേദനിക്കുന്നു. ഇത്രയും ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വളരെ വേദനാജനകമാണ്. നിരപരാധികളുടെ ജീവന് അപഹരിക്കുന്നതിന് ഒരു കാരണവും ഒരിക്കലും ന്യായീകരിക്കാനാവില്ല. ദുഃഖിക്കുന്ന കുടുംബങ്ങള്‍ക്ക്, നിങ്ങളുടെ ദുഃഖം വാക്കുകള്‍ക്ക് അതീതമാണ്. മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Read Moreകാൽപന്ത്കളിയെപ്പോലെ സിനിമയോടും പ്രിയം: മാർപാപ്പായായി സിനിമയിലും; സിനിമയിൽ അഭിനയിക്കുന്ന ആദ്യ മാർപാപ്പ
ഫ്രാൻസിസ് മാർപാപ്പ കാൽപന്ത് കളിയെപ്പോലെതന്നെ സ്നേഹിച്ചിരുന്ന ഒന്നായിരുന്നു സിനിമയും. ‘അത്ഭുതങ്ങളെ പുനരുജ്ജീവിപ്പിക്കാൻ’ ശക്തിയുണ്ടെന്നാണ് സിനിമകളെ അദ്ദേഹം നിർവചിച്ചത്. 2017 ൽ ഗ്രേസിയേല റോഡ്രിഗസ് ഗിലിയോയും ചാർലി മൈനാർഡിയും സംവിധാനം ചെയ്ത ‘ബിയോണ്ട് ദി സൺ’ എന്ന സിനിമയിൽ അദ്ദേഹം അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടത് ഒരു ചരിത്ര നിമിഷം ആയിരുന്നു. അങ്ങനെ അദ്ദേഹം ഒരു സിനിമയിൽ അഭിനയിക്കുന്ന ആദ്യത്തെ മാർപ്പാപ്പയായി. ഫ്രാൻസിസ് മാർപ്പായായി തന്നെയാണ് അദ്ദേഹം ചിത്രത്തിൽ എത്തിയത്. ദൈവത്തെ തിരയുന്ന കുട്ടികളെക്കുറിച്ചുള്ളതായിരുന്നു ചിത്രം. സിനിമയുടെ വരുമാനം മാർപാപ്പയുടെ ജൻമദേശമായ അർജന്റീനയിലെ പാവപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായാണ് മാറ്റിവച്ചത്. ബൈബിൾ വായിക്കാനും ക്രിസ്തുവിനോട് സംസാരിക്കാനും കുട്ടികളെ പാപ്പ ഉപദേശിക്കുന്നാണ് ചിത്രത്തിലുള്ളത്.
Read Moreഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയ സംഭവം; വിന് സിയുടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം
കൊച്ചി: സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിന് സി. അലോഷ്യസിന്റെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം ശക്തമാക്കി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ഇന്റേണല്‍ കമ്മിറ്റി യോഗത്തില്‍ ഷൈന്‍ വിന്‍സിയോട് ക്ഷമാപണം നടത്തിയതായാണ് ലഭ്യമാകുന്ന വിവരം. ഭാവിയില്‍ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഷൈന്‍ ഉറപ്പ് നല്കി. ബോധപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നും പെരുമാറ്റത്തില്‍ ശ്രദ്ധിക്കാമെന്നും ഷൈന്‍ ഇന്റേണല്‍ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. ഇന്റേണല്‍ കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് വിന് സിയും യോഗത്തില്‍ നിലപാടെടുത്തു. തന്റെ പരാതി ചോര്‍ന്നതിലുള്ള അതൃപ്തിയും വിന് സി യോഗത്തില്‍ അറിയിക്കുകയുണ്ടായി. പോലീസില്‍ പരാതി നല്കാന് തയാറല്ലെന്ന നിലപാട് ഇന്റേണല്‍ കമ്മിറ്റി യോഗത്തിലും വിന് സി ആവര്‍ത്തിച്ചു. ഷൈന്‍ ടോം ചാക്കോയ്ക്ക് താക്കീത് നല്കി പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനാണ് ആലോചന. ഷൈന്‍ ടോം ചാക്കോയ്ക്കെതിരേ തിടുക്കത്തില്‍…
Read Moreബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേയെന്ന് ചോദിച്ചാൽ പോടായെന്ന് പറഞ്ഞാല്‍ പോരെ: വിവാദ അഭിമുഖം; ഒടുവില്‍ മലക്കം മറിഞ്ഞ് നടി മാല പാര്‍വതി
കൊച്ചി: അഭിമുഖത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ വിവാദമായതോടെ ഒടുവില്‍ മലക്കം മറിഞ്ഞ് നടി മാല പാര്‍വതി. വിവാദ അഭിമുഖത്തില്‍ വിശദീകരണവുമായി അവര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ദുരനുഭവങ്ങള്‍ നേരിട്ടാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നാണ് താന്‍ ചൂണ്ടികാട്ടിയതെന്നും അതിനുശേഷം വേണം ഇന്റേണേല് കമ്മിറ്റിയെ അടക്കം സമീപിക്കാനെന്നും മാല പാര്‍വതി സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. നടി വിന്‍സി അലോഷ്യസ് നടന് ഷൈന്‍ ടോം ചാക്കോക്കെതിരേ നല്കിയ പരാതിയുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശം. സിനിമ രംഗത്തെ മോശം അനുഭവങ്ങള്‍ മിടുക്കോടെ മാനേജ് ചെയ്യാന്‍ നടിമാര്‍ക്ക് സ്കില്‍ വേണമെന്നായിരുന്നു മാല പാര്‍വതി അഭിമുഖത്തില്‍ പറഞ്ഞത്. ഇതിലാണ് വിശദീകരണവുമായി നടി ഇപ്പോള്‍ രംഗത്തെത്തിയത്. ദുരനുഭവങ്ങള്‍ നേരിട്ടാല്‍ നടിമാര്‍ ഉടന്‍ പ്രതികരിക്കണം എന്നാണ് ഉദ്ദേശിച്ചത്. സെറ്റില്‍ നേരിട്ട അപമാനം വിന്‍സി മനസില്‍ കൊണ്ട് നടക്കാതെ അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു…
Read Moreരാജുവേട്ടനെ കണ്ട് സൗഹൃദം പുതുക്കി മേയർ; പൊട്ടിച്ചിരിച്ച് തമാശ പറഞ്ഞു രാജുവും; വീഡിയോ കാണാം
നടൻ പൃഥ്വിരാജിനൊപ്പമുള്ള മേയർ ആര്യ രാജേന്ദ്രന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽനിന്നുമുള്ളതാണ് വീഡിയോ. രാജുവേട്ടൻ എന്ന കുറിപ്പ് ചേർത്താണ് ആര്യ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്. മികച്ച നടനുള്ള അവാർഡ് നേടിയ പൃഥ്വിരാജ് വേദിയിലേക്ക് എത്തിയപ്പോൾ ആര്യ പറഞ്ഞ തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന പൃഥ്വിരാജിനെ വീഡിയോയിൽ കാണാം. ദീർഘനാളത്തെ സൗഹൃദമാണ് ഇരുവരും തമ്മിലുള്ളത്. മുൻപ് തിരുവനന്തപുരത്തുവച്ചു സംഘടിപ്പിച്ച മറ്റൊരു പരിപാടിയിൽ പൃഥ്വിരാജ് അതിഥിയായി എത്തിയിരുന്നു. അന്ന് ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ വരണം എന്ന് പറഞ്ഞു ക്ഷണിക്കുന്നത് എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. അന്ന് മുതൽ ഈ സൗഹൃദം കാത്തു സൂക്ഷിച്ചിരിക്കുന്നു എന്നതിനുള്ള തെളിവാണ് വീഡിയോ എന്നാണ് പ്രേക്ഷകർ കമന്റുകളായി പറയുന്നത്.
Read Moreനൻമ നിറഞ്ഞവൻ ശ്രീനിവാസൻ… 17 വർഷമായി ഒപ്പമുള്ള ഡ്രൈവർക്ക് വീട് വച്ച് നൽകി താരം; വീഡിയോ വൈറൽ
17 വർഷമായി സന്തതസഹചാരിയായി ഒപ്പമുള്ള ഡ്രൈവർക്ക് വീട് വച്ചുനൽകി നടൻ ശ്രീനിവാസൻ. കൊച്ചിയിലെ കണ്ടനാട് ശ്രീനിവാസന്റെ വീടിനടുത്ത് തന്നെയാണ് ഡ്രൈവർ ഷിനോജിനും കുടുംബത്തിനും വീട് വച്ചുനൽകിയത്. വിഷുദിനത്തിലായിരുന്നു വീടിന്റെ പാലുകാച്ചൽ. കുടുംബസമേതമാണ് ശ്രീനിവാസൻ എത്തിയത്. ഭാര്യ വിമല, മകൻ ധ്യാൻ, മരുമകൾ അർപ്പിത, കൊച്ചുമകൾ ആരാധ്യ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കണിക്കൊന്നപ്പൂക്കളുമായാണ് ശാരീരിക അവശതകൾ വക വയ്ക്കാതെ ശ്രീനിവാസൻ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ശ്രീനിവാസന്റെ ഭാര്യ വിമല പാൽ കാച്ചി. അതിനുശേഷം എല്ലാവർക്കും വിഷു കൈനീട്ടം നൽകുകയും ചെയ്തു. കോഴിക്കോട് പയ്യോളി സ്വദേശിയാണ് ഷിനോജ്. വർഷങ്ങളായി ശ്രീനിവാസനൊപ്പം തന്നെയാണ്. ‘‘17 വർഷമായി ഞാൻ സാറിനൊപ്പമുണ്ട്. കുറെക്കാലമായി അദ്ദേഹം എന്നോട് വീടിനെക്കുറിച്ച് പറയുന്നു. ഞാൻ വേണ്ടെന്നാണ് എപ്പോഴും പറയാറുള്ളത്. ഒടുവിൽ വിനീതേട്ടൻ പറഞ്ഞു, അച്ഛൻ സന്തോഷമായി ഒരു കാര്യം ചെയ്തു തരുന്നതല്ലേ… വേണ്ടെന്നു പറയരുത് എന്ന്. അങ്ങനെയാണ് വീട്…
Read Moreമറ്റൊരു പുരുഷനെ ചുംബിക്കുന്നതിൽ കംഫർട്ടബിൾ അല്ല, കാരണം ഭർത്താവിനോട് ഉത്തരം പറയേണ്ടതുണ്ട്: പ്രിയാമണി
വിവാഹ ശേഷം സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ താൻ ഭർത്താവിന്റെ അഭിപ്രായവും തേടാറുണ്ടെന്ന് പ്രിയാമണി. ഞാൻ ഓൺസ്ക്രീനിൽ ചുംബിക്കില്ല. നോ പറയും. ഒരു റോൾ മാത്രമാണെന്നും എന്റെ ജോലിയാണതെന്നും അറിയാം. പക്ഷെ മറ്റൊരു പുരുഷനെ ചുംബിക്കുന്നതിൽ ഞാൻ കംഫർട്ടബിൾ അല്ല. കാരണം ഭർത്താവിനോട് ഞാൻ ഉത്തരം പറയേണ്ടതുണ്ട്. ഹിസ്റ്റോറി എന്ന സീരീസിലെ ഇന്റിമേറ്റ് രംഗം ഇക്കാരണത്താൽ താൻ ഒഴിവാക്കി. കവിളിൽ ഒരു ചുംബനത്തിനപ്പുറം ഒന്നിലും ഞാൻ കംഫർട്ടബിൾ അല്ല. അത്തരം സീനുകളുള്ള ഒരുപാട് പ്രൊജക്ടുകൾ വന്നിട്ടുണ്ട്. എന്നാൽ ഈ സീനുകളിൽ കംഫർട്ട് അല്ലെന്ന് ഞാൻ പറയുകയായിരുന്നു. എന്റെ രണ്ട് കുടുംബവും പ്രൊജക്ടുകൾ പുറത്തിറങ്ങുമ്പോൾ കാണുമെന്ന് എനിക്കറിയാം. എന്റെ ജോലിയാണെന്ന് അവർക്കറിയാം. പക്ഷെ മരുമകൾ വിവാഹത്തിന് ശേഷവും ഇങ്ങനെ ചെയ്യുന്നു, എന്തിനാണ് മറ്റൊരാൾ അവളുടെ ദേഹത്ത് കൈ വയ്ക്കുന്നതെന്ന് ഭർതൃമാതാവിന് തോന്നാൻ പാടില്ല. അവർ അങ്ങനെ പുറത്തേക്ക് പറയില്ല. പക്ഷെ എന്റെ…
Read Moreകല്യാണക്കുറിയിൽ അയാളുടെ പേരിനൊപ്പം എന്റെ പേര്! മാളവിക മോഹനെ നടുക്കിയ സംഭവം ഇത്
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പാന്‍ ഇന്ത്യന്‍ താരമായി വളർന്നു നില്ക്കുന്ന താരമാണ് മാളവിക മോഹനന്. കാമറാമാന് കെ.യു. മോഹനന്റെ മകളാണ് മാളവിക. ആ പാതയിലൂടെയാണ് മാളവികയും സിനിമയിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച പട്ടം പോലെ ആയിരുന്നു ആദ്യ സിനിമ. പിന്നീടാണ് ബോളിവുഡിലേക്ക് എത്തുന്നത്. തുടര്‍ന്ന് തമിഴിലുമെത്തി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ രജനീകാന്ത്, വിജയ്, മമ്മൂട്ടി, വിക്രം തുടങ്ങിയ വലിയ താരങ്ങള്‍ക്കൊപ്പം മാളവിക സ്ക്രീന്‍ പങ്കിട്ടു. ഇപ്പോഴിതാ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയാണ് മാളവിക. താരങ്ങളെ സംബന്ധിച്ച് ഒഴിച്ചു നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് ആരാധകര്‍. എന്നാല്‍ ചിലപ്പോഴൊക്കെ ആരാധകരുടെ സ്നേഹം അതിരു വിടുകയും അതു താരങ്ങളെ അസ്വസ്ഥരാക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലൊരു അനുഭവം മാളവികയ്ക്കുമുണ്ടായി. ഒരഭിമുഖത്തിലാണ് തനിക്കുണ്ടായ അസാധാരണമായൊരു ഫാന്‍ മൊമന്റിനെക്കുറിച്ച് മാളവിക സംസാരിച്ചത്. താരത്തിന്റെ വാക്കുകളിലേക്ക്. ഞാന്‍ മാസ്റ്ററിന്റെ ഷൂട്ടിംഗിനായി ചെന്നൈയ്ക്ക് പുറത്തുള്ള…
Read More‘ചില നിമിഷങ്ങൾ വാക്കുകൾക്കും അപ്പുറമാണ്’; മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്സിയുമായി മോഹൻലാൽ; വൈറലായി വീഡിയോ
മെസിയെ ഏറെയിഷ്ടപ്പെടുന്ന മോഹന്‍ലാലിനെ തേടി ഇന്നൊരു സമ്മാനമെത്തി. മെസിയുടെ ഓട്ടോഗ്രാഫ് പതിഞ്ഞ ജേഴ്സിയാണ് മോഹൻലാലിന് സമ്മാനമായി ലഭിച്ചത്. ഈ സന്തോഷ വാർത്ത മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ‘പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയാണ് മെസി ഓട്ടോഗ്രാഫ് ഒപ്പിട്ടത്. ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനിൽക്കും. ഇന്ന്, ആ നിമിഷങ്ങളിൽ ഒന്ന് ഞാൻ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോൾ, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം , ലയണൽ മെസി ഒപ്പിട്ട ഒരു ജേഴ്സി. അതാ… എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിനെ മാത്രമല്ല, എളിമയും സഹാനുഭൂതിയും ആരാധിക്കുന്ന ഒരാള്‍ക്ക് ലഭിച്ചത്… ഇത് സവിശേഷമായിരുന്നു. ഡോ രാജീവ് മാങ്ങോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം…
Read More