ബിഗ് ബോസ് ഷോ എങ്ങനെയുണ്ടായിരുന്നു എന്ന ചേദ്യത്തിന് ഒറ്റ വാക്കില്‍ പറയുകയാണെങ്കില്‍ ഭീകരമാണ്. കാരണം അത് മുഴുവനുമായിട്ടും സര്‍വൈവല്‍ ഷോ ആണോന്ന് ചോദിച്ചാല്‍ ആണെന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ എന്നാലും കുറേ കാര്യങ്ങള്‍ അതിജീവിക്കേണ്ടി വന്നിട്ടുണ്ടെന്ന് അപ്സര. നമ്മള് ജീവിച്ച് വന്നിരുന്ന ജീവിതമൊക്കെ ഉപേക്ഷിച്ച് ഒട്ടും പരിചയമില്ലാത്ത സ്ഥലത്തും അപരിചിതരായ ആളുകളുടെ കൂടെയുമാണ് ജീവിക്കേണ്ടത്. പരിമിതമായ സൗകര്യങ്ങളില്‍ വേണം ജീവിക്കാന്‍. ശരിക്കും അത് റിസ്കുള്ള കാര്യമാണ്. 78 ദിവസം അതിനകത്ത് നിന്ന് അതിജീവിക്കാന്‍ സാധിച്ചു. ബിഗ് ബോസിലേക്ക് പോവേണ്ടതില്ലായിരുന്നു എന്നെനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഞാന്‍ ഒരു കലാകാരിയാണ്. അഭിനയവുമായി ബന്ധമുള്ള എന്ത് കാര്യം ചെയ്താലും അത് വളരെ ആസ്വദിച്ച് ചെയ്യുന്നതാണ്. ആ ഷോ കാരണം അപ്സരയുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നേ പറയൂ. ആ പ്ലാറ്റ്ഫോം എനിക്ക് തന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതിനെക്കുറിച്ചോര്‍ത്ത് ഖേദിക്കാന്‍…
Read MoreCategory: Movies
സൈക്കോ ക്രൈം സ്റ്റോറിയുമായി അഗ്നിമുഖം
ഡോ. എം. പി. നായർ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് അഗ്നിമുഖം. സൈക്കോ ക്രൈം പശ്ചാത്തലത്തിലുള്ള ചിത്രം അരുൺ സിനി ഫിലിം പ്രോഡക്ഷൻസിന്റെ ബാനറിൽ അരുൺ വിശ്വനാഥ് ആണ് നിർമിക്കുന്നത്. അജി ചന്ദ്രശേഖർ തിരക്കഥയും സംഭാഷണവും രചിക്കുന്നു.സോണി പുന്നശ്ശേരി ആണ് ലൈൻ പ്രൊഡ്യൂസർ. യുവരാജ, വഞ്ചിയൂർ പ്രവീൺകുമാർ , സോണിയ മൽഹാർ, ജോബി, ഷിമ്മി, ഊർമിള, സവിത നായർ, ആരാധന അരുൺ, അലംകൃത സന്ദീപ്, ഹന്ന സോണി, രുദ്രനാഥ്, നക്ഷത്ര, നേഹ, അവനിക, അനന്ദിത, പാർവതി, ആര്യമിത്ര, അശ്വമിത്ര തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ക്യാമറ, എഡിറ്റർ: വി . ഗാന്ധി, സംഗീതം: രവികിരൺ, പ്രൊഡക്ഷൻ കൺട്രോളർ: സാബുഘോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജയൻ പോറ്റി, പ്രൊഡക്ഷൻ മാനേജർ: പരമേശ്വരൻ പള്ളിക്കൽ, അസോസിയേറ്റ് ഡയറക്ടർ: ബിബിൻ ബാബു, പിആർഒ: റഹിം പനവൂർ, കോറിയോഗ്രാഫി: സ്നേഹാ നായർ. ആലപ്പുഴ പുളിങ്കുന്നിൽ സിനിമയുടെ…
Read Moreസിംപിള്‍ ലുക്കില്‍ ശ്രേയ ഘോഷാല്‍: വൈറലായി ചിത്രങ്ങൾ
ഗായിക ശ്രേയ ഘോഷാല്‍ പങ്കുവച്ച പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരംഗം. ചുവന്ന ഫ്രോക്കില്‍ സിംപിള്‍ ആയാണ് ഗായിക തിളങ്ങുന്നത്. മറ്റ് അലങ്കാര വസ്തുക്കളൊന്നുമില്ലാത്ത ഫ്രോക്കില്‍ സാറ്റിന് ഫാബ്രിക് കൊണ്ടുതന്നെ ആകര്‍ഷണീയമായ ഡിസൈനുകള്‍ ചെയ്തിരിക്കുന്നു. സ്ലീവ്സില് റോസാപ്പൂക്കള്‍ പോലെ ഫാബ്രിക് തുന്നിച്ചേര്‍ത്തിരിക്കുന്നു. ഓപ്പണ്‍ ഹെയര്‍സ്റ്റൈല്‍ ആണ് ശ്രേയ ഘോഷാല്‍ തിരഞ്ഞെടുത്തിരിക്കുന്നത്. വസ്ത്രത്തിനൊപ്പം ഗോള്‍ഡന്‍ നിറത്തിലുളള ലളിതമായ ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു. മിനിമല്‍ മേക്കപ്പില്‍ തിളങ്ങിയ ശ്രേയയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreദളപതി ആരാധകരോട് നന്ദി: ജെനീലിയ
വിജയ് ചിത്രങ്ങള്‍ തിയറ്ററുകളിലുണ്ടാക്കുന്ന ഓളം മറ്റൊരു ചിത്രത്തിനും ഉണ്ടാക്കാനാവില്ല എന്നുള്ളത് ആരാധകര്‍ ഒരുപോലെ അഭിപ്രായപ്പെടുന്ന കാര്യമാണ്. താരത്തിന്റെ ആക്ഷന്‍ സീനുകളും ഗാനരംഗങ്ങളും മാസ് ഡയലോഗുകളും തിയറ്ററുകളെ ഹരം കൊള്ളിക്കാറുണ്ട്. സിനിമയില്‍ നിന്ന് വിട്ട് രാഷ്ട്രീയക്കാരനായി മാറിയ വിജയ് സിനിമകള്‍ക്ക് വേണ്ടി ഇന്നും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ സിനിമകളുടെ റീ റിലീസ് തിയറ്ററുകളും ആരാധകരും ഒരുപോലെ കാത്തിരിക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് വിജയ് നായകനായ ജോണ്‍ മഹേന്ദ്രൻ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമായ സച്ചിന് റീ റിലീസിന് എത്തിയത്. വിജയ്യുടെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമയ്ക്ക് ഇന്നും വലിയ ആരാധകരാണുള്ളത്. 20 വർഷത്തിന് ശേഷമാണ് സച്ചിൻ വീണ്ടും റിലീസ് ചെയ്തത്. റീ റീലിസിലും സിനിമയ്ക്ക് മികച്ച അഭിപ്രായവും കളക്ഷനും ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയില്‍ നായികയായ ജെനീലിയ തന്റെ സിനിമ വീണ്ടും തിയറ്ററുകളില്‍ തരംഗം…
Read Moreഹോട്ട് ലുക്കിൽ താപ്സി: വൈറലായി ചിത്രങ്ങൾ
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രിയും മോഡലുമാണ് തപ്സി പന്നു. ശക്തമായ നിലപാടുകളിലൂടെ പലപ്പോഴും ശ്രദ്ധനേടുന്ന താരമാണ് തപ്സി പന്നു. സോഷ്യൽ മീഡിയയിലും സജീവമായ താരമാണ് തപ്സി. ഇപ്പോഴിതാ സാരിയിൽ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിടുകയാണ് തപ്സി. മോച്ച ബ്രൗൺ ക്യൂബിക് ഷെൽഫുകളിൽ നിന്ന് ലഭിച്ച ഒരു ജോർജറ്റ് റിവറ്റ് എംബ്രോയ്ഡറിയുള്ള പ്രീ-സ്റ്റിച്ചഡ് സാരിയ്ക്കൊപ്പം ഒരു ലോഹത്തോടുകൂടിയ മോണോക്രോം ക്വിൽറ്റഡ് കോർസെറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Read Moreഅമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ: മദർ മേരി മേയ് രണ്ടിന് തിയറ്ററുകളിൽ
പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം മദർ മേരി മേയ് രണ്ടിന് തിയറ്ററുകളിലെത്തുന്നു. മകൻ ജയിംസിനെ വിജയ് ബാബുവും അമ്മയെ ലാലി പി.എമ്മും അവതരിപ്പിക്കുന്നു. കൂടാതെ നിർമൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദുബാല തിരുവള്ളൂർ, സീന കാതറിൻ, പ്രസന്ന, അൻസിൽ, ഗിരീഷ് പെരിഞ്ചീരി, മനോരഞ്ജൻ എന്നിവർക്കു പുറമെ ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു. ബാനർ – മഷ്റൂം വിഷ്വൽ മീഡിയ, നിർമാണം – ഫർഹാദ്, അത്തിക്ക് റഹിമാൻ, രചന, സംവിധാനം- എ ആർ വാടിക്കൽ, ഛായാഗ്രഹണം -സുരേഷ് റെഡ് വൺ, എഡിറ്റിംഗ്- ജർഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം- സലാം വീരോളി, ഗാനങ്ങൾ- ബാപ്പു വാവാട്, കെ ജെ മനോജ്, സംഗീതം- സന്തോഷ്കുമാർ, കല- ലാലു തൃക്കുളം, കോസ്റ്റ്യും- നൗഷാദ് മമ്മി ഒറ്റപ്പാലം, ചമയം- എയർപോർട്ട് ബാബു, സ്പോട്ട് എഡിറ്റർ- ജയ്ഫാൽ,…
Read Moreഒരു സ്റ്റാറിനെ കണ്ട് അമ്പരന്നു വാ തുറന്നു ഇരുന്നു പോയിട്ടുണ്ടെങ്കിൽ അത് സിൽക്ക് ആണ്: ഖുശ്ബു
തനിക്ക് എപ്പോഴും സില്‍ക്കിനോട് ആരാധനയാണെന്ന് ഖുശ്ബു. ഞാന്‍ ആദ്യമായി ഒരു സ്റ്റാറിനെ കണ്ട് അമ്പരന്നു വാ തുറന്നു ഇരുന്നു പോയത് സില്‍ക്കിനെ കണ്ടപ്പോഴാണ്. ഞാന്‍ അന്ന് തമിഴില്‍ പുതിയ ആളാണ്. 1984ല്‍ ഞാനും അര്‍ജുനും ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു, ആ ചിത്രം പക്ഷേ പൂര്‍ത്തിയായില്ല. അതില്‍ സില്‍ക്ക് സ്മിത വലിയൊരു റോള്‍ ചെയ്തിരുന്നു. ഒരു ദിവസം സെറ്റില്‍ എല്ലാവരും മാഡം വരാന്‍ പോകുന്നു, മാഡം വരാന്‍ പോകുന്നു എന്ന് പറയുന്നത് കേട്ടു. സില്‍ക്ക് എത്തും മുമ്പെ തന്നെ ആളുകള്‍ മാഡം വരുന്നു എന്നു പറഞ്ഞ് ചെയര്‍ കൊണ്ടുവയ്ക്കുന്നു, അതില്‍ ടവ്വല്‍ വിരിക്കുന്നു, ടേബിള്‍ കൊണ്ടുവയ്ക്കുന്നു. ഒരു യൂണിറ്റ് മുഴുവന്‍ അവരെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. ആരാ ഈ മാഡം എന്ന് ഞാന്‍ അമ്പരന്നു നില്‍ക്കുമ്പോഴാണ് സില്‍ക്ക് കയറി വന്നത്. അവരെ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി, വാ അടയ്ക്കാതെ…
Read More‘നുണപ്രചാരണങ്ങൾ നടത്തരുതേ…’ കടന്നുപോവുന്ന അവസ്ഥ വെളിപ്പെടുത്തി പവിത്രലക്ഷ്മി
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലൂടെയാണ് താൻ കടന്നു പോകുന്നതെന്നു വെളിപ്പെടുത്തി നടി പവിത്ര ലക്ഷ്മി. തന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ കണ്ട് പല ഊഹാപോഹങ്ങളും തന്നെക്കുറിച്ച് പ്രചരിക്കുന്നുണ്ടെന്നും അടിസ്ഥാനരഹിതമായ കുപ്രചരണങ്ങൾ നടത്തുന്നത് തീർത്തും നിരുത്തരവാദപരമാണെന്നും പവിത്രലക്ഷ്മി. എന്റെ ശാരീരിക അവസ്ഥയെപ്പറ്റിയും ശരീരഭാരത്തെപ്പറ്റിയും നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട് അടുത്തിടെ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇക്കാര്യത്തെക്കുറിച്ച് നിരവധി തവണ ഞാൻ വിശദീകരണങ്ങളും വെളിപ്പെടുത്തലും നടത്തിയിട്ടും ഇതൊന്നും കുപ്രചരണങ്ങൾ അവസാനിക്കുന്നില്ല. ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തു, ഞാൻ അതും ഇതുമൊക്കെ ചെയ്തു തുടങ്ങിയ തരത്തിലുള്ള അടിസ്ഥാനരഹിതമായ കുപ്രചരണങ്ങൾ നടത്തുന്നത് തീർത്തും നിരുത്തരവാദപരമാണ്. ചില അഭിപ്രായങ്ങൾ വളരെ മോശവും ക്രൂരവുമാണ് അതെന്താണെന്ന് പറയാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. വീണ്ടും നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നത് എന്താണെന്നാൽ ഞാൻ ഇപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്, ഞാൻ അതിനുള്ള ചികിത്സയിലാണ്, എനിക്ക് ശരിയായ ചികിത്സയും പരിചരണവും ലഭിക്കുന്നുണ്ട്. എന്നോടുള്ള യഥാർഥ…
Read Moreമഹൽ മേയ് ഒന്നിന് തിയറ്ററുകളിൽ
ഷഹീൻ സിദ്ദിഖ്, ലാൽ ജോസ്, ഉണ്ണി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാസർ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന മഹൽ-ഇൻ ദ നെയിം ഓഫ് ഫാദർ എന്ന ചിത്രം മേയ് ഒന്നിന് പ്രദർശനത്തിനെത്തുന്നു. അബു വളയംകുളം, നാദി ബക്കർ, ലത്തീഫ് കുറ്റിപ്പുറം, ഉഷ പയ്യന്നൂർ, ക്ഷമ കൃഷ്ണ, സുപർണ, രജനി എടപ്പാൾ, അഷ്റഫ് പവർസ്റ്റോൺ എന്നിവരാണ് മറ്റു താരങ്ങൾ. ഐമാക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. ഹാരിസ് കെ.ടി, ഡോ. അർജുൻ പരമേശ്വർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിവേക് വസന്തലക്ഷ്മി നിർവഹിക്കുന്നു. ഡോ. ഹാരിസ് കെ.ടി കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. റഫീഖ് അഹമ്മദ്, മൊയ്തീൻ കുട്ടി എൻ എന്നിവരുടെ വരികൾക്ക് മുസ്തഫ അമ്പാടി സംഗീതം പകരുന്നു. ഹരിചരൺ,സിത്താര കൃഷ്ണകുമാർ, കെ എസ് ഹരിശങ്കർ, യൂനസിയോ, ജയലക്ഷ്മി എന്നിവരാണ് ഗായകർ. എഡിറ്റർ-അഷ്ഫാക്ക് അസ്ലം, പിആർഒ- എ.എസ്. ദിനേശ്.
Read Moreവേര്‍പിരിയൽ അഭ്യൂഹങ്ങൾക്കിടെ വിവാഹ വാർഷിക ആഘോഷം: ഒന്നിച്ചെത്തി ഐശ്വര്യയും അഭിഷേകും
വേര്‍പിരിയൽ അഭ്യൂഹങ്ങൾക്കിടെ വിവാഹ വാർഷിക ദിനത്തിൽ അഭിഷേകിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഐശ്വര്യ റായ്. താരദമ്പതിമാരായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. അവിടിവിടെയായുള്ള അവ്യക്തമായ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാപ്പരാസികള്‍ ഇക്കാര്യം പ്രചരിപ്പിച്ചത്. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടിരിക്കുകയാണ് ഐശ്വര്യ റായ് ഇപ്പോള്‍. അഭിഷേക് ബച്ചനും മകള്‍ ആരാധ്യയ്ക്കുമൊപ്പമുള്ള ചിത്രം ഐശ്വര്യ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ 18-ാം വിവാഹവാര്‍ഷിക ദിനമായ ഞായറാഴ്ചയാണ് താരസുന്ദരി തന്റെ കുടുംബചിത്രം പങ്കുവച്ചത്. മൂന്നുപേരും വെള്ള നിറത്തിലുള്ള വസ്ത്രങ്ങളാണ് ചിത്രത്തില്‍ ധരിച്ചിരിക്കുന്നത്. അഭിഷേക് ചുവന്ന ഫ്രെയിമുള്ള കണ്ണടയും ധരിച്ചിട്ടുണ്ട്. ഒട്ടേറെ ആരാധകരാണ് ചിത്രത്തിന് താഴെ സന്തോഷം പങ്കുവച്ചുകൊണ്ട് കമന്റ് ചെയ്തത്. കൂടുതലും ഹൃദയത്തിന്റെ ഇമോജികളാണ്. അഭിഷേകിന്റെ കണ്ണടയും ഐശ്വര്യയുടെ ലിപ്സ്റ്റിക്കും തമ്മില്‍ നല്ല മാച്ചാണ് എന്നാണ് രസകരമായ ഒരു കമന്റ്.
Read More