എം​പി​മാ​രും എം​എ​ൽ​മാ​രും പ്ര​തി​ക​ളാ​യ 36 കേ​സു​ക​ൾ അ​നു​മ​തി​യി​ല്ലാ​തെ കേ​ര​ളം പി​ൻ​വ​ലി​ച്ചു; കേ​ര​ള ഹൈ​ക്കോ​ട​തി സു​പ്രീം​കോ​ട​തി​ക്ക് നല്‍കിയ ക​ണ​ക്ക് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: എം​പി​മാ​രും എം​എ​ൽ​മാ​രും പ്ര​തി​ക​ളാ​യ 36 കേ​സു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ പി​ൻ​വ​ലി​ച്ച​താ​യി കേ​ര​ള ഹൈ​ക്കോ​ട​തി.

ഇ​തു​സം​ബ​ന്ധി​ച്ച് കേ​ര​ള ഹൈ​ക്കോ​ട​തി സു​പ്രീം​കോ​ട​തി​ക്ക് ക​ണ​ക്ക് ന​ൽ​കി.

2020 സെ​പ്റ്റം​ബ​ർ 16നും 2021 ​ജൂ​ലൈ 31നും ​ഇ​ട​യി​ലാ​ണ് കേ​സു​ക​ൾ പി​ൻ​വ​ലി​ച്ച​തെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ സു​പ്രീം​കോ​ട​തി​യെ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലൂ​ടെ അ​റി​യി​ച്ചു.

ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ട്ട 381 കേ​സു​ക​ളു​ടെ വി​ചാ​ര​ണ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു.

Related posts

Leave a Comment