സി​നി​മ​യി​ൽ സു​ര​ക്ഷി​ത​ത്വ​മി​ല്ല: അ​റി​ഞ്ഞോ അ​റി​യാ​തെ​യോ അ​തി​ർ​ത്തി​രേ​ഖ​ക​ൾ മ​റി​ക​ട​ക്ക​പ്പെ​ടും; സു​ഹാ​സി​നി

സി​നി​മ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് മ​റ്റ് സി​നി​മാ ഇ​ൻ​ഡ​സ്ട്രി​ക​ളെ വ​ച്ചു​നോ​ക്കു​മ്പോ​ൾ സു​ര​ക്ഷി​ത​ത്വ​മി​ല്ല. മ​റ്റ് തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ് സി​നി​മാ മേ​ഖ​ല. മ​റ്റു മേ​ഖ​ല​ക​ളി​ൽ ജോ​ലി ക​ഴി​ഞ്ഞ് സ്വ​ന്തം വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​രാം. എ​ന്നാ​ൽ സി​നി​മ​യി​ൽ അ​ങ്ങ​നെ​യ​ല്ല കാ​ര്യ​ങ്ങ​ൾ. ഇ​രു​ന്നൂ​റോ മു​ന്നൂ​റോ പേ​ർ ഒ​രു സ്ഥ​ല​ത്തേ​ക്ക് പോ​വു​ക​യും കു​ടും​ബം പോ​ലെ അ​വി​ടെ താ​മ​സി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. അ​ങ്ങ​നെ​യു​ള്ളി​ട​ത്ത് ചി​ല​പ്പോ​ൾ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ അ​തി​ർ​ത്തി​രേ​ഖ​ക​ൾ മ​റി​ക​ട​ക്ക​പ്പെ​ടും. സെ​റ്റി​ൽ അ​തി​രു​വി​ടു​ന്ന​വ​രെ എ​ങ്ങ​നെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്ന് ഞാ​ൻ ഭ​ർ​ത്താ​വ് മ​ണി​ര​ത്ന​ത്തോ​ട് ചോ​ദി​ച്ചി​ട്ടു​ണ്ട്. അ​ങ്ങ​നെ ചെ​യ്ത ഒ​രാ​ളെ സെ​റ്റി​ൽ​നി​ന്നു​ത​ന്നെ പു​റ​ത്താ​ക്കി​യ സം​ഭ​വ​മാ​ണ് അ​തി​ന് മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു​ത​ന്ന​ത്. ഭൂ​രി​ഭാ​ഗം പേ​രെ​യും പു​റ​ത്തേ​ക്കെ​റി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ടു​ക​യും ചെ​യ്തു. ഒ​രു ഗ്രാ​മ​ത്തി​ൽ യാ​തൊ​രു നി​യ​മ​ങ്ങ​ൾ​ക്കും വി​ധേ​യ​രാ​കാ​തെ 200 പേ​രു​ണ്ടെ​ങ്കി​ൽ അ​തി​രു​ക​ൾ മ​റി​ക​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​വി​ടെ​യാ​ണ് യ​ഥാ​ർ​ഥ പ്ര​ശ്നം എന്ന് സു​ഹാ​സി​നി പറഞ്ഞു.

Read More

വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും പ്ര​ണ​യ​ത്തി​ലോ: അ​തൊ​ന്ന് തു​റ​ന്നു പ​റ​ഞ്ഞു​കൂ​ടെ​യെ​ന്ന് ആ​രാ​ധ​ക​ർ

വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു കു​റെ​ക്കാ​ല​മാ​യി. എ​ന്നാ​ൽ വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട​യോ ര​ശ്മി​ക​യോ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​ര​ണം ന​ട​ത്തിയി​ട്ടി​ല്ല. പ​ല​പ്പോ​ഴും ഇ​രു​വ​രും പോ​സ്റ്റ് ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളി​ൽ നി​ന്ന് ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണെ​ന്ന കാ​ര്യം വ്യ​ക്ത​മാ​വാ​റു​ണ്ട്. ഇ​പ്പോ​ൾ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക​യും ല​ഞ്ച് ഡേ​റ്റി​ൽ എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള ഒ​രു ചി​ത്രം പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ വി​ജ​യ്‌​യു​ടെ മു​ഖം വ്യ​ക്ത​മാ​കു​ന്നു​ണ്ടെ​ങ്കി​ലും കൂ​ടെ​യു​ള്ള ആ​ളു​ടെ മു​ഖം ഫോ​ട്ടോ​യി​ൽ കാ​ണു​ന്നി​ല്ല. ഈ ​ചി​ത്രം പു​റ​ത്തുവ​ന്ന​തി​നു പി​ന്നാ​ലെ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടി. കൂ​ടെ​യു​ള്ള​ത് ര​ശ്മി​ക ത​ന്നെ​യാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല താ​ൻ സിം​ഗി​ൾ അ​ല്ലെ​ന്ന് വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ആ​രാ​ണു ത​ന്‍റെ പ​ങ്കാ​ളി​യെ​ന്ന് താ​രം പ​റ‍​ഞ്ഞി​ല്ല. ഈ ​ചി​ത്രം പു​റ​ത്തുവ​ന്ന​തോ​ടെ അ​ത് ര​ശ്മി​ക​യാ​ണെ​ന്ന് പ​റ​യു​ക​യാ​ണ് ആ​രാ​ധ​ക​ർ. ഫോ​ട്ടോ​യി​ൽ വി​ജ​യ്‌​യും ര​ശ്മി​ക​യും ഒ​രു​മി​ച്ച്…

Read More

ആ ​വി​ളി എ​നി​ക്ക് ഇ​ഷ്ട​മാ​ണ്

എ​ന്‍റെ ഭ​ര്‍​ത്താ​വി​ന്‍റെ ശ​രി​ക്കും പേ​ര് അ​ശ്വി​ന്‍ ഫി​ലി​പ്പ് എ​ന്നാ​ണ്. വീ​ട്ടു​കാ​ര്‍ അ​ശ്വി​ന്‍ എ​ന്ന പേ​രി​ട്ട​ത് അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മാ​യി​ല്ല. പ​ക​രം ഫി​ലി​പ്പെ​ന്നു വി​ളി​ക്കാ​നാ​ണ് ഇ​ഷ്ടം. ഈ ​ര​ണ്ടു​പേ​രി​ന്‍റെ​യും ആ​ദ്യ​ത്തെ അ​ക്ഷ​രം കൂ​ട്ടി​ച്ചേ​ര്‍​ത്ത് അ​പ്പു എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ല്‍ വി​ളി​ക്കു​ന്ന​ത്. അ​ങ്ങ​നെ വി​ളി​ക്കു​ന്ന​തി​ല്‍ പു​ള്ളി​ക്ക് എ​തി​ര്‍​പ്പി​ല്ല. അ​തു​പോ​ലെ അ​ദ്ദേ​ഹം എ​നി​ക്കൊ​രു ചെ​ല്ല​പ്പേ​രി​ട്ടി​ട്ടു​ണ്ട്. എ​ന്നെ വാ​വേ എ​ന്നാ​ണ് ഭ​ര്‍​ത്താ​വ് സ്‌​നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന​ത്. ആ ​വി​ളി എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. മു​ന്‍​പ് വീ​ട്ടി​ല്‍ മ​മ്മി വാ​വേ എ​ന്ന് വി​ളി​ച്ചി​രു​ന്ന​ത് എ​ന്നെ​യാ​ണ്. ചേ​ച്ചി​ക്ക് മൂ​ന്ന് കു​ട്ടി​ക​ള്‍ ജ​നി​ച്ച​തോ​ടെ ആ ​വി​ളി തീ​ര്‍​ന്നു. ഇ​പ്പോ​ള്‍ മ​ക​ന്‍ ലൂ​ക്ക​യും കൂ​ടെ വ​ന്ന​തോ​ടെ മ​മ്മി എ​ന്നെ അ​ങ്ങ​നെ വി​ളി​ക്കാ​റി​ല്ല. ആ ​സ്ഥാ​നം ന​മു​ക്ക് പോ​യി. അ​തേ​സ​മ​യം ഭ​ര്‍​ത്താ​വ് അ​ങ്ങ​നെ വി​ളി​ക്കു​ന്ന​ത് വ​ള​രെ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. -മി​യ ജോ​ർ​ജ്

Read More

ആ ​ന​ട​ന്‍ അ​ങ്ങ​നെ ചെ​യ്ത​പ്പോ​ൾ ഞെ​ട്ടി​പ്പോ​യി

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ടി​മാ​രി​ല്‍ ശ്ര​ദ്ധേ​യ​യാ​ണ് മെ​റീ​ന മൈ​ക്കി​ള്‍ കു​രി​ശി​ങ്ക​ൾ. സി​നി​മ​യി​ല്‍ വേ​രു​ക​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് മെ​റീ​ന ക​ട​ന്നു വ​രു​ന്ന​തും ശ്ര​ദ്ധ നേ​ടു​ന്ന​തു​മെ​ല്ലാം. മോ​ഡ​ലിം​ഗി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ മെ​റീ​ന ഇ​ന്ന് മ​ല​യാ​ള​ത്തി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. നാ​യി​ക​യാ​യും സ​ഹ​ന​ടി​യാ​യു​മെ​ല്ലാം മെ​റീ​ന അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് മെ​റീ​ന. ഇ​പ്പോ​ഴി​താ അ​ഭി​ന​യ​ത്തി​നി​ടെ ത​ന്നെ ഒ​രു ന​ട​ന്‍ ചും​ബി​ച്ച​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് മെ​റീ​ന. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​തേ​ക്കു​റി​ച്ച് മെ​റീ​ന സം​സാ​രി​ക്കു​ന്ന​ത്. ഏ​റ്റ​വും എം​ബാ​ര​സിം​ഗ് (ല​ജ്ജാ​ക​ര​മാ​യ) ആ​യ നി​മി​ഷം ഏ​തെ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു മെ​റീ​ന. സ​ഹ​താ​ര​ത്തി​ല്‍ നി​ന്നു​മു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത​മാ​യ ചും​ബ​നം. സീ​നി​ന് ഇ​ട​യി​ല്‍ വ​ച്ചാ​യി​രു​ന്നു. ഏ​താ​ണ് സി​നി​മ​യെ​ന്ന് പ​റ​യി​ല്ല. ഞാ​ന്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. അ​ണ്‍​കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​യി​രു​ന്നി​ല്ല, പ​ക്ഷെ അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. സീ​ന്‍ കം​പോ​സ് ചെ​യ്ത് വ​ന്ന​പ്പോ​ള്‍ സം​ഭ​വി​ച്ച​താ​ണ്- മെ​റീ​ന പ​റ​ഞ്ഞു.ത​ന്‍റെ​ സ്‌​കൂ​ള്‍ കാ​ല​ത്തെ​ക്കു​റി​ച്ചും മെ​റീ​ന അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ന്നു​ണ്ട്. സ്‌​കൂ​ളി​ല്‍ വ​ള​രെ മോ​ശം ഓ​ര്‍​മ​ക​ളാ​ണു​ള്ള​ത്. സ്‌​കൂ​ള്‍ കാ​ല​ത്തും മോ​ശം അ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. കൂ​ടെ​യു​ള്ള കു​ട്ടി​ക​ളും ടീ​ച്ചേ​ഴ്‌​സും…

Read More

രാ​ജ്യ​ത്തെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ഫ​ഹ​ദ്; ദു​ൽ​ഖ​ർ ഒ​രു പാ​ൻ ഇ​ന്ത്യ​ൻ ആ​ക്ട​ർ ആ​ണ്; ത​മ​ന്ന ഭാ​ട്ടി​യ

മ​ല​യാ​ള​ത്തി​ൽ പെ​ർ​ഫോ​മ​ൻ​സി​ന്‍റെ കാ​ര്യം എ​ടു​ത്താ​ൽ ത​നി​ക്ക് ഫ​ഹ​ദി​നെ​യാ​ണ് ഇ​ഷ്ടം. രാ​ജ്യ​ത്തെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ഫ​ഹ​ദ് എ​ന്ന് ത​മ​ന്ന ഭാ​ട്ടി​യ. അ​തു​കൊ​ണ്ട് ത​ന്നെ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹം ഉ​ണ്ട്. ഒ​രു ന​ല്ല പെ​ർ​ഫോ​മ​ർ ആ​ണ് അ​ദ്ദേ​ഹം.​അ​തു​പോ​ലെ ത​ന്നെ എ​നി​ക്ക് ഇ​ഷ്ട​മു​ള്ള മ​റ്റൊ​രു മ​ല​യാ​ള ന​ട​നാ​ണ് ദു​ൽ​ഖ​ർ. ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്ക് മ​ല​യാ​ള​ത്തി​ലെ അ​ഭി​നേ​താ​ക്ക​ളെ പ​റ്റി ഒ​രു ധാ​ര​ണ ഉ​ണ്ടാ​യി​രു​ന്നു. അ​ത് തി​രു​ത്തി​യ​ത് ദു​ൽ​ഖ​ർ ആ​ണ്. അ​ദ്ദേ​ഹം ഒ​രു പാ​ൻ ഇ​ന്ത്യ​ൻ ആ​ക്ട​ർ ആ​ണ്. എ​ല്ലാ​വ​ർ​ക്കും ദു​ൽ​ഖ​റി​നെ അ​റി​യാം. എ​നി​ക്ക് ദു​ൽ​ഖ​റി​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കാ​ൻ ഇ​ഷ്ട​മാ​ണ് എ​ന്ന് ത​മ​ന്ന പ​റ​ഞ്ഞു.

Read More

ആരിത് ദേവതയോ… സാ​രി​യി​ല്‍ ഗ്ലാ​മ​ര്‍ ലു​ക്കി​ല്‍ സാ​ക്ഷി; ചി​ത്ര​ങ്ങ​ളേ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

തെ​ന്നി​ന്ത്യ​യു​ടെ പ്ര​മു​ഖ ന​ടി​യും മോ​ഡ​ലു​മാ​ണ് സാ​ക്ഷി അ​ഗ​ര്‍​വാ​ള്‍. അ​ഭി​ന​യ​ത്തി​നൊ​പ്പം മോ​ഡ​ലിം​ഗി​ലും സ​ജീ​വ​മാ​യ താ​ര​ത്തി​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ട് പ​ല​പ്പോ​ഴും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​വാ​റു​ണ്ട്. സാ​രി​യി​ലു​ള​ള സാ​ക്ഷി​യു​ടെ ഏ​റ്റ​വും പു​തി​യ ഗ്ലാ​മ​ര്‍ ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ഇ​പ്പോ​ള്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ത​ല​മു​ടി അ​ഴി​ച്ചി​ട്ട് വ​ള​രെ സിം​പി​ളാ​യി​ട്ടു​ള​ള ലു​ക്കി​ലാ​ണ് താ​രം എ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ര്‍​പ്പി​ള്‍ നി​റ​ത്തി​ലു​ള​ള സാ​രി​യും സ്ലീ​വ്‌​ലെ​സ് ബ്ലൗ​സു​മാ​ണ് വേ​ഷം. വ​ള​രെ റ​ഫ് ആ​യി അ​ഴി​ഞ്ഞ് വീ​ണ രീ​തി​യി​ലാ​ണ് സാ​ക്ഷി സാ​രി ഉ​ടു​ത്തി​രി​ക്കു​ന്ന​ത്. മാ​ത്ര​വു​മ​ല്ല ആ​രെ​യും ആ​ക​ര്‍​ഷി​ക്കു​ന്ന ത​ര​ത്തി​ലൊ​രു ഹി​പ്പ് ചെ​യി​നും ന​ടി ധ​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നെ​ക്കു​റി​ച്ചാ​ണ് ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ള്‍.

Read More

സൗ​ബി​നും ന​വ്യയും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്ന പാ​തി​രാ​ത്രി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

‘പാ​തി​രാ​ത്രി’ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം എ​റ​ണാ​കു​ള​ത്ത് പൂ​ർ​ത്തി​യാ​യി. സൗ​ബി​ൻ ഷാ​ഹി​ർ, ന​വ്യ നാ​യ​ർ എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്ന ചി​ത്രം ര​ണ്ട് പോ​ലീ​സു​കാ​രു​ടെ ജീ​വി​തം പ​റ​യു​ന്നു. മ​മ്മൂ​ട്ടി ചി​ത്രം പു​ഴു​വി​ന് ശേ​ഷം ര​തീ​ന സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണി​ത്. ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി. അ​ബ്ദു​ൾ നാ​സ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ആ​ൻ അ​ഗ​സ്റ്റി​ൻ, ആ​ത്മീ​യ, സ​ണ്ണി വെ​യ്ൻ, ശ​ബ​രീ​ഷ് വ​ർ​മ, ഹ​രി​ശ്രീ അ​ശോ​ക​ൻ, ഇ​ന്ദ്ര​ൻ​സ്, സോ​ഹ​ൻ സീ​നു​ലാ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം ക​ന്ന​ഡ പ്ര​മു​ഖ ക​ന്ന​ഡ ന​ട​ൻ അ​ച്യു​ത് കു​മാ​ർ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ എ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. കാ​മ​റ- ഷ​ഹ​നാ​ദ് ജ​ലാ​ൽ. ര​ച​ന – ഷാ​ജി മാ​റാ​ട്, എ​ഡി​റ്റ​ർ – ശ്രീ​ജി​ത്ത് സാ​രം​ഗ്, മ്യൂ​സി​ക്ക് – ജേ​ക്സ് ബി​ജോ​യ്, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ – ദി​ലീ​പ് നാ​ഥ് പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ – പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ, മേ​ക്ക​പ്പ് – ഷാ​ജി പു​ൽ​പ്പ​ള്ളി, കോ​സ്റ്റ്യൂം –…

Read More

കൊ​റി​യ​ന്‍ സി​നി​മ​ക​ള്‍ പ​ല​തും ബോ​ളി​വു​ഡി​ല്‍​നി​ന്ന് പ്ര​ചോ​ദ​ന​മു​ള്‍​ക്കൊ​ണ്ട് ത​യാ​റാ​ക്കി​യ​താ​ണ്: ദിഷ പഠാനി

കൊ​റി​യ​ന്‍ സി​നി​മ​ക​ള്‍ കാ​ണു​മ്പോ​ള്‍ അ​വ​യി​ല്‍ പ​ല​തും ബോ​ളി​വു​ഡി​ല്‍​നി​ന്ന് പ്ര​ചോ​ദ​ന​മു​ള്‍​ക്കൊ​ണ്ട് ത​യാ​റാ​ക്കി​യ​താ​ണെ​ന്ന് തോ​ന്നാ​റു​ണ്ടെ​ന്ന് ച​ല​ച്ചി​ത്ര​താ​രം ദി​ഷ പ​ഠാ​ണി. അ​നി​മേ​ഷ​ൻ ചി​ത്ര​ങ്ങ​ളോ​ടും കൊ​റി​യ​ന്‍ സി​നി​മ​ക​ളോ​ടു​മു​ള്ള ത​ന്‍റെ ഇ​ഷ്ട​ത്തേ​ക്കു​റി​ച്ച് ഒ​രു വാ​ർ​ത്താ ഏ​ജ​ൻ​സി​ക്കു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ദി​ഷ. കൊ​റി​യ​ന്‍ ഫി​ലിം മേ​ക്കി​ംഗും സീ​രീ​സു​ക​ളും അ​തി​ലെ റൊ​മാ​ന്‍​സു​മെ​ല്ലാം ഗം​ഭീ​ര​മാ​ണ്. കൊ​റി​യ​ന്‍ ചി​ത്ര​ങ്ങ​ള്‍ കാ​ണു​മ്പോ​ള്‍ അ​വ​യി​ല്‍ ഒ​രു​പാ​ടെ​ണ്ണം ബോ​ളി​വു​ഡി​ല്‍ നി​ന്നെ​ടു​ത്ത​താ​ണെ​ന്ന് തോ​ന്നാ​റു​ണ്ട്. അ​വ​രു​ടെ മ്യൂ​സി​ക്കും ഫാ​ഷ​നും സം​സ്‌​കാ​ര​വു​മെ​ല്ലാം വ​ള​രെ ഇ​ഷ്ട​മാ​ണ്, താ​രം പ​റ​യു​ന്നു. കു​ട്ടി​യാ​യി​രി​ക്കെ അ​നി​മേ​ഷ​ൻ ചി​ത്ര​ങ്ങ​ളി​ല്‍ ആ​കൃ​ഷ്ട​യാ​യി അ​വ ക​ണ്ടാ​ണ് താ​ന്‍ വ​ള​ര്‍​ന്ന​തെ​ന്നും അ​തി​ലെ ക​ഥ​ക​ളും അ​വ​ത​ര​ണ​രീ​തി​യും എ​ല്ലാം ആ​ക​ര്‍​ഷ​ണീ​യ​മാ​ണെ​ന്നും ദി​ഷ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ഒ​രു​പാ​ട് സി​നി​മ​ക​ള്‍ ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ഷ്ട​പ്പെ​ട്ടാ​ല്‍ മാ​ത്ര​മേ ഒ​രു സി​നി​മ ചെ​യ്യാ​റു​ള്ളൂ​വെ​ന്നും പ​റ​ഞ്ഞ ദി​ഷ, ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ക​ങ്കു​വ​യി​ല്‍ ജോ​ലി​ചെ​യ്യാ​നാ​യ​ത് മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന​വം​ബ​ര്‍ 14-നാ​ണ് സൂ​ര്യ​നാ​യ​ക​നാ​യ ക​ങ്കു​വ റി​ലീ​സ് ചെ​യ്ത​ത്. അ​ക്ഷ​യ്കു​മാ​റി​ന്റെ വെ​ല്‍​കം ടു…

Read More

വി​വാ​ഹ​മെ​ന്ന ഇ​ൻ​സി​സ്റ്റി​റ്റ്യൂ​ഷ​നി​ൽ വി​ശ്വ​സി​ക്കു​ന്നി​ല്ല; ക​ല്യാ​ണം ക​ഴി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ല; ഐ​ശ്വ​ര്യ ല​ക്ഷ്മി

ശ്ര​ദ്ധേ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് ഐ​ശ്വ​ര്യ​ല​ക്ഷ്മി. മാ​യാ​ന​ദി, വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യും, വ​ര​ത്ത​ൻ തു​ട​ങ്ങി​യ സി​നി​മ​ക​ൾ ഐ​ശ്വ​ര്യ​യു​ടെ ക​രി​യ​റി​ൽ വ​ഴി​ത്തി​രി​വാ​യി. ത​മി​ഴ​ക​ത്തേ​ക്കും തെ​ലു​ങ്കി​ലേ​ക്കും ഐ​ശ്വ​ര്യ ക​ട​ന്നു. മ​ണി​ര​ത്ന​ത്തി​ന്‍റെ പൊ​ന്നി​യി​ന്‌ സെൽ​വ​നി​ലും ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ന് തെ​ന്നി​ന്ത്യ​ൻ സി​നി​മാ രം​ഗ​ത്ത് ത​ന്‍റേ​താ​യ സ്ഥാ​നം ഐ​ശ്വ​ര്യ ല​ക്ഷ്മി​ക്കു​ണ്ട്. ഹ​ലോ മ​മ്മി ആ​ണ് ഐ​ശ്വ​ര്യ​യു​ടെ പു​തി​യ മ​ല​യാ​ള സി​നി​മ. ഇ​പ്പോ​ഴി​താ ത​ന്‍റെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ഐ​ശ്വ​ര്യ. വി​വാ​ഹി​ത​യാ​കാ​ൻ ത​നി​ക്ക് താ​ൽ​പ​ര്യ​മി​ല്ലെ​ന്നും ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണ് ഇ​തെ​ന്നും ഐ​ശ്വ​ര്യ പ​റ​യു​ന്നു. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി മ​ന​സ് തു​റ​ന്ന​ത്. വീ​ട്ടു​കാ​രു​ടെ സ​മ്മ​ർ​ദം കാ​ര​ണം ഒ​രു ഘ​ട്ട​ത്തി​ൽ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ഞാ​ൻ ആ​ലോ​ചി​ച്ചി​രു​ന്നു. എ​നി​ക്ക് വി​വാ​ഹം ചെ​യ്യേ​ണ്ടെ​ന്ന് ഞാ​നെ​പ്പോ​ഴും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഞാ​ൻ ആ ​ഇ​ൻ​സി​സ്റ്റി​റ്റ്യൂ​ഷ​നി​ൽ വി​ശ്വ​സി​ക്കു​ന്നി​ല്ല. വെ​റു​തെ പ​റ​ഞ്ഞ​ത​ല്ല. ഞാ​ൻ ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണ്. എ​ട്ടാ​മ​ത്തെ വ​യ​സി​ലും പ​ത്താ​മ​ത്തെ വ​യ​സി​ലും 25 വ​യ​സി​ലും എ​ന്നോ​ട് ചോ​ദി​ച്ചാ​ൽ…

Read More

ബ​ട്ട​ൺ​സി​ലും പൊ​ട്ടു​ക​ളി​ലു​മ​ട​ക്കം ഇ​പ്പോ​ൾ കാ​മ​റ വ​ച്ച് ന​ട​ക്കു​ന്ന കാ​ല​മാ​ണ്: ധൈ​ര്യ​വും ത​ന്‍റേ​ട​വും മാ​ത്രം മ​തി സി​നി​മ​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ

പ്രൊ​ഡ്യൂ​സ​റോ​ട് ക​ഷ്ട​പ്പെ​ട്ട് സം​സാ​രി​ച്ചാ​ണ് സാ​രി മാ​റാ​നും അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു​മാ​യി ഒ​രു കാ​ര​വാ​ൻ വാ​ങ്ങി​യ​ത്. അ​പ്പോ​ൾ പ​റ​യും മു​ട്ട്, തു​റ​ക്കും. ഒ​ന്ന്, ര​ണ്ട് അ​ങ്ങ​നെ പ​ല മു​ട്ട​ലു​ക​ളു​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഞ​ങ്ങ​ളെ​പ്പോ​ലു​ള്ള​വ​ർ​ക്ക് വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ന​ടി പ്രി​യ​ങ്ക. ബ​ട്ട​ൺ​സി​ലും പൊ​ട്ടു​ക​ളി​ലു​മ​ട​ക്കം ഇ​പ്പോ​ൾ കാ​മ​റ വ​ച്ച് ന​ട​ക്കു​ന്ന കാ​ല​മാ​ണ്. അ​പ്പോ​ൾ എ​ങ്ങ​നെ സു​ര​ക്ഷി​ത​മാ​യി​ട്ട് ഞ​ങ്ങ​ൾ​ക്ക് ഇ​രി​ക്കാ​ൻ ക​ഴി​യും. കാ​ര​വാ​നി​ൽ പോ​ലും ഞ​ങ്ങ​ൾ ലൈ​റ്റ് ഓ​ഫ് ചെ​യ്തി​ട്ടാ​ണ് വ​സ്ത്രം മാ​റു​ന്ന​ത്. അ​തി​ന​ക​ത്ത് കാ​മ​റ​യു​ണ്ടോ എ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല. ‌‌ വ​രാ​നി​രി​ക്കു​ന്ന​ത് വ​ഴി​യി​ൽ ത​ങ്ങി​ല്ല, അ​ത് നി​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണം. ആ​ര് എ​ന്ത് ക​ണ്ടാ​ലും എ​ന്ത് ചെ​യ്യാ​ൻ പ​റ്റും. ഇ​തി​ൽ കൂ​ടു​ത​ൽ സൂ​ക്ഷി​ച്ചു ന​ട​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക് പ​റ്റി​ല്ല. അ​ങ്ങ​നെ ഒ​രു അ​വ​സ്ഥ ആ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ധൈ​ര്യ​വും ത​ന്‍റേ​ട​വും മാ​ത്രം മ​തി ഈ ​ഫീ​ൽ​ഡി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ. ഒ​രാ​ളു​ടെ കൂ​ടെ പോ​യി​ക്ക​ഴി​ഞ്ഞ് കു​റേ​നാ​ള് ക​ഴി​ഞ്ഞ് വി​ളി​ച്ചു പ​റ​യേ​ണ്ട ആ​വ​ശ്യ​മൊ​ന്നു​മി​ല്ല. അ​പ്പോ​ൾ…

Read More