ഇന്ത്യൻ സിനിമാപ്രേമികൾ ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പുഷ്പ2: ദി റൂള്‍. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ: ദ റൈസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യ വരവില്‍ ബോക്സ്ഓഫീസില്‍ നിന്ന് കോടികള്‍ വാരിയ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് മുമ്പേ തന്നെ കോടികളുടെ ബിസിനസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് ബഹുഭാഷാ ചിത്രം റിലീസിനെത്തുന്നത്. പുഷ്പ ആദ്യ ഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു തെന്നിന്ത്യന്‍ താരറാണി സാമന്ത അവതരിപ്പിച്ച ഐറ്റം ഡാന്‍സ്. ഇന്ത്യ മൊത്തം സെന്‍സേഷനല്‍ ഹിറ്റായിരുന്നു ദേവി ശ്രീ പ്രസാദ് ഈണം നല്കിയ ഗാനം. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിലും ഒരു ഐറ്റം നമ്പര്‍ ഏവരും പ്രതീക്ഷിച്ചിരുന്നു. ശ്രദ്ധ കപൂര്‍, ത്രിപ്തി ദിമ്രി എന്നിവരടക്കമുള്ള ബോളിവുഡ് സുന്ദരികളെ ഈ ഗാനരംഗത്തില്‍ നൃത്തമാടുന്നതിനായി സമീപിച്ചെങ്കിലും ഒടുവില്‍ നറുക്ക് വീണത്…
Read MoreCategory: Movies
ജോജുവിന്റെ പണിക്ക് കരയിലേക്ക് അടിച്ചുകയറിയ തിരമാലയുടെ കുതിപ്പുപോലെ ഒരു ഉദ്വേഗം മുഴുനീളത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞു: ഭദ്രൻ മറ്റേൽ
തികച്ചും യാദൃച്ഛികമായി, ഞാൻ ജോജു ജോർജിന്റെ “പണി’കണ്ടു. ഒരുപക്ഷേ, ഈ സിനിമയെക്കുറിച്ചുള്ള വിവിധ കമന്റുകളാണ് എന്നെ കാണാൻ പ്രേരിപ്പിച്ചത്. എന്തായാലും, അതെല്ലാം അതിന്റെ വഴിക്കു പോട്ടെ. എന്നെ അദ്ഭുതപ്പെടുത്തിയത്, കരയിലേക്ക് അടിച്ചുകയറിയ തിരമാലയുടെ കുതിപ്പുപോലെ ഒരു ഉദ്വേഗം മുഴുനീളത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണെന്ന് സംവിധാകൻ ഭദ്രൻ. പ്രിയ ജോജു… ജോസഫും , നായാട്ടും കണ്ടിട്ട് ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു: മലയാളത്തിന്റെ അനശ്വരനായ സത്യന് ശേഷം ഭാവങ്ങൾക്കായി കണ്ണുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നടനാണ് നിങ്ങൾ എന്ന്. മധുരം സിനിമയിൽ താങ്കളുടെ പ്രണയാതുര ഭാവങ്ങൾ കണ്ടപ്പോൾ, എനിക്ക് ഒരിക്കൽ കൂടി മറ്റൊരു സ്ത്രീയെ പ്രണയിക്കാൻ തോന്നാതിരുന്നില്ല. കരിവീട്ടിയുടെ ഉശിരും, സർപ്പത്തിന്റെ കണ്ണിലെ കൂർമതയും ഒരുപോലെ ഉപയോഗിക്കുന്ന അപൂർവം നടന്മാരിൽ നിങ്ങളും ഉണ്ട്. വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഒന്ന് സൂക്ഷിച്ചാൽ, സ്കൈ ഈസ് യുവർ ലിമിറ്റ് എന്ന് ഭദ്രൻ പറഞ്ഞു.
Read Moreസിനിമാ ജീവിതത്തിൽ എക്കാലത്തും നന്ദിയോടെ ഓർക്കാൻ കഴിയുന്ന ഒരു വ്യക്തിയാണ് ശ്രീനിവാസൻ: അദ്ദേഹത്തിന്റെ അനുഗ്രഹം എന്നും വേണമെന്ന് എപ്പോഴും തോന്നാറുണ്ട്; സംഗീത
സിനിമയിൽ സജീവമായ സമയത്തും മകളോടൊപ്പം യാത്ര ചെയ്തപ്പോഴും അഭിനയിക്കാൻ കഴിയാതെ പോയ ഒരുപാട് ചിത്രങ്ങളുണ്ടായിരുന്നു. കുടുംബത്തിനുവേണ്ടിയാണ് കുറച്ച് നാൾ സിനിമയിൽ നിന്നു മാറിനിന്നതെന്ന് സംഗീത. എന്റെ സിനിമാ ജീവിതത്തിൽ എക്കാലത്തും നന്ദിയോടെ ഓർക്കാൻ കഴിയുന്ന ഒരു വ്യക്തിയാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ അനുഗ്രഹം എനിക്ക് എന്നും വേണമെന്ന് എപ്പോഴും തോന്നാറുണ്ട്. അദ്ദേഹത്തോടൊപ്പം ചിന്താവിഷ്ടയായ ശ്യാമളയിൽ അഭിനയിക്കുമ്പോൾ ഞാൻ ചെറുപ്പമായിരുന്നു. അപ്പോൾ ആ കഥാപാത്രത്തിന്റെ ആഴമൊന്നും മനസിലായിരുന്നില്ല. സംവിധായകൻ പറഞ്ഞത് അതുപോലെ അഭിനയിച്ചു. പക്ഷെ ഇപ്പോഴാണ് ഞാൻ ആ കഥാപാത്രം ചെയ്തിരുന്നതെങ്കിൽ കുറച്ചും കൂടി മനോഹരമാക്കാമായിരുന്നു എന്നു മനസിലായത്. മലയാള സിനിമയിൽ തന്നെ എനിക്ക് ഏറെ ആരാധന തോന്നിയ വ്യക്തിയാണ് ശ്രീനിവാസൻ. ബുദ്ധിയുളള നടൻ എന്നുവേണമെങ്കിൽ അദ്ദേഹത്തെ പറയാം. സിനിമാജീവിതത്തിൽ ഞാൻ നല്ലൊരു ഇടവേള എടുത്തിരുന്നു. ചിലപ്പോഴൊക്കെ ഞാനൊരു അഭിനേത്രിയായിരുന്നുവെന്ന് മറന്നുപോയ സമയങ്ങളുണ്ട് എന്ന് സംഗീത.
Read More‘തൊണ്ണൂറുകളെ ഓർമിപ്പിക്കുന്നതാണ് ഇപ്പോൾ ഇറങ്ങുന്ന മലയാള സിനിമകൾ: ഒരു പ്രേക്ഷക എന്ന നിലയിൽ അഭിമാനമുണ്ട്; അനന്യ
തൊണ്ണൂറുകളെ ഓർമിപ്പിക്കുന്നതാണ് ഇപ്പോൾ ഇറങ്ങുന്ന മലയാള സിനിമകൾ. പരീക്ഷണങ്ങൾ നടത്തുന്ന തിരക്കഥകൾ ഉണ്ടാകുന്നു എന്ന് അനന്യ. അതു മലയാളികളെ മാത്രമല്ല അദ്ഭുതപ്പെടുത്തുന്നത്. ലോക സിനിമ തന്നെ മലയാളത്തിലേക്ക് ഉറ്റുനോക്കുന്നതായാണ് എനിക്ക് തോന്നുന്നത്. പാൻ ഇന്ത്യനു മുകളിലേക്ക് പോകുന്നതായി പറയാം. അതുകൊണ്ട് ഒരു പ്രേക്ഷക എന്ന നിലയിൽ അഭിമാനമുണ്ട്. നമ്മുടെ ഭാഷയിൽ നല്ല സിനിമകളും നല്ല ചിന്തയും ആശയങ്ങളും നൂതന കലാസൃഷ്ടികൾ രൂപപ്പെടുന്നു. അതിൽ ഒത്തിരി സന്തോഷമുണ്ട്. സിനിമയുടെ ഭാഗമാകാൻ കഴിയുന്നത് വലിയ കാര്യമായി കരുതുന്നു എന്ന് അനന്യ പറഞ്ഞു.
Read Moreകീർത്തി സുരേഷിന്റേയും ആന്റണി തട്ടിലിന്റേയും വിവാഹം അടുത്ത മാസം ഗോവയിൽ; പരിചയം തുടങ്ങിയിട്ട് 15 വർഷം
നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്തും കൊച്ചി സ്വദേശിയുമായ ആന്റണി തട്ടിലുമായുള്ള വിവാഹം അടുത്ത മാസം ഗോവയിൽ നടക്കും. 15 വർഷത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും. ഹൈ സ്കൂളിൽ പഠിക്കുന്ന കാലത്താണ് കീർത്തി സുരേഷ് ആന്റണിയെ പരിചയപ്പെടുന്നത്. ആന്റണി അന്ന് കോളേജിൽ പഠിക്കുകയായിരുന്നു. ഏറെക്കാലമായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം മാധ്യമങ്ങൾ അറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള റിസോർട്ട് ശൃംഖലയുടെ ഉടമയാണ് ബി ടെക് ബിരുദധാരിയായ ആന്റണി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹമെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാഹക്കാര്യം ഉടനെ കീർത്തിയും കുടുംബവും ഔദ്യോഗികമായി അറിയിക്കുമെന്നാണു പുറത്തുവന്നിരിക്കുന്ന വിവരം. താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പങ്കുവെച്ചില്ല. നിർമാതാവ് ജി. സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയ മകളാണ് കീർത്തി സുരേഷ്. മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ്…
Read Moreബിഗ് എംസിനൊപ്പം ഫാന്‍ ബോയ്: ഒരു മഹേഷ് നാരായണന് ചിത്രം; സെൽഫിയുമായി കുഞ്ചാക്കോ ബോബൻ
നടന് കുഞ്ചാക്കോ ബോബന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുളള ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മഹേഷ് നാരായണന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ശ്രീലങ്കയിലാണ് താരങ്ങള്‍. ബിഗ് എംസിനൊപ്പം. ഫാന്‍ ബോയ് നിമിഷത്തിന്റെ ഏറ്റവും ഉയര്‍ന്ന ഇടത്തില്‍. ഒരു മഹേഷ് നാരായണന് ചിത്രം.- എന്ന അടിക്കുറിപ്പിലാണ് കുഞ്ചാക്കോ ബോബന് ചിത്രം പങ്കുവച്ചത്. മോഹന്‍ലാലിന്റെ തോളത്ത് കൈയിട്ട് നില്ക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തില്‍ കാണുന്നത്. കൂടാതെ ഇരുവരും ഒന്നിച്ചുള്ള മറ്റ് ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുകയാണ് ചിത്രം. താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Read Moreമറ്റൊരാളെ ഓർത്തു തൂകുന്ന കണ്ണുനീരിലും മഹത്തായ നിധി: നൂറ്റാണ്ടുകളായി നിധി കാക്കുന്ന ഭൂതം; ബറോസ് ട്രയിലർ പുറത്ത്
മോഹൻലാൽ ആരാധകരുടെ കാത്തിരിപ്പിന് അവസാനമാകുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ ട്രയിലർ പുറത്ത്. വെർച്വൽ 3 ഡി ട്രയിലറാണ് റിലീസായത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രയിലർ റിലീസ് ചെയ്തത്. ക്രിസ്മസ് റിലീസായിട്ടാകും ബറോസ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ജിജോ പുന്നൂസിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം 100 കോടി ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് വിവരം. എമ്പുരാന്, കണ്ണപ്പ, തുടരും, വൃഷഭ തുടങ്ങിയ സിനിമകളാണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ. ഗുരുസോമസുന്ദരം, മോഹന്‍ശര്‍മ, തുഹിന്‍ മേനോന് എന്നിവര്‍ക്ക് പുറമേ മായാ, സീസര്‍ ലോറന്റ തുടങ്ങി വിദേശതാരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. അമേരിക്കന്‍ റിയാലിറ്റി ഷോ ആയ ദ വേള്‍ഡ് ബെസ്റ്റില്‍ പങ്കെടുത്ത് വിജയിച്ച ലിഡിയന് നാദസ്വരമാണ് ചിത്രത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. സന്തോഷ് ശിവനാണ്…
Read More‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ചിത്രീകരണം തുടങ്ങി
അനശ്വര രാജൻ, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, നോബി മാർക്കോസ്, മല്ലിക സുകുമാരൻ എന്നീവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ” എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. വാഴ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസിന്റെയും തെലുങ്കിലെ പ്രശസ്ത നിർമാണ കമ്പനിയായ ഷൈൻ സ്ക്രീൻസിന്റെയും ബാനറുകളിൽ വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നു നിർമിക്കുന്ന സിനിമയാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. ഛായാഗ്രഹണം റഹീം അബൂബക്കർ, സംഗീതം അങ്കിത് മേനോൻ, ക്രീയേറ്റീവ് ഡയറക്ടർ വിപിൻ ദാസ്, കോസ്റ്യൂംസ് അശ്വതി ജയകുമാർ, എഡിറ്റർ ജോൺ കുട്ടി, സൗണ്ട് ഡിസൈൻ അരുൺ എസ് മണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള. പ്രൊമോഷൻ കൺസൽട്ടന്റ് – വിപിൻ കുമാർ. വി, പിആർഒ…
Read Moreസ്ത്രീക്ക് സ്ത്രീ തന്നെ ശത്രു: കൂടെ നില്‍ക്കുമെന്ന് കരുതിയ ആ നടി അപമാനിച്ചു; സിനിമയിലെ ദുരനുഭവം തുറന്നു പറഞ്ഞ് അപര്‍ണ ദാസ്
ഒരു സിനമയില്‍ വച്ച് തനിക്ക് മോശം അനുഭവമുണ്ടായപ്പോള്‍ പ്രതീക്ഷയോടെ നോക്കിയ നടി കൂടെ നിന്നില്ലന്ന് അപർണ ദാസ്. സ്ത്രീകള്‍ക്ക് സ്ത്രീകള്‍ തന്നെ ശത്രുക്കളാകുന്നുണ്ട്. സിനിമ സെറ്റിൽ വച്ച് തനിക്ക് ധരിക്കാൻ കോസ്റ്റ്യൂം തന്നു. എന്നാൽ സര് ഇങ്ങനെയുള്ള കോസ്റ്റ്യൂം ഞാന്‍ ഓണ്‍ സ്ക്രീനില്‍ ഇടില്ല. ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല എന്നു തിരിച്ച് പറഞ്ഞു. അവിടെ ഈ പുള്ളിക്കാരിയുമുണ്ടായിരുന്നു. ഞാന്‍ പ്രതീക്ഷിക്കുന്നതു പിന്തുണയാണ്. കുറേ ആണുങ്ങള് ഇരിക്കുന്ന സ്പേസില്‍ ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്യേണ്ടി വരുമ്പോള്‍, ഒരു സ്ത്രീയെ കാണുമ്പോള്‍ നമ്മള് കരുതുമല്ലോ ഒന്ന് കൂടെ നില്‍ക്കുമോ എന്ന്. ഒന്ന് പറഞ്ഞിരുന്നുവെങ്കില്‍ എന്നൊക്കെ. എന്നെ സംബന്ധിച്ച് വലിയൊരു അവസരം നഷ്ടപ്പെടാന്‍ പോവുകയാണ്, ഒപ്പം ആ സ്പേസില്‍ ഞാന്‍ അണ്‍കംഫര്‍ട്ടബിളുമാണ്. ഒരു സഹായം പ്രതീക്ഷിക്കുമ്പോള്‍ എല്ലാവരുടെയും മുന്നില്‍ വച്ച് പുള്ളിക്കാരി പറഞ്ഞത് നിങ്ങളൊരു നല്ല നടിയാണെന്ന് പോലും ഞാന്‍ പറയില്ല…
Read Moreനയൻതാരയെക്കുറിച്ചുള്ള ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളിൽ വിവാദം കൊഴുക്കുന്നു
തമിഴ് നടൻ ധനുഷിനെതിരേ പരസ്യമായി വിമർശനമുന്നയിച്ചതിനു പിന്നാലെ ഇതിനു പിന്നാലെ നയൻതാരയെയും ധനുഷിനെയും വിമർശിച്ചും അനുകൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രചരണം ശക്തമാകുന്നു. ധനുഷ് നിര്‍മാതാവായ നാനും റൗഡി താൻ സിനിമയിലെ ഭാഗങ്ങൾ നയൻതാരയെക്കുറിച്ചുള്ള നെറ്റ് ഫ്ലിക്സിന്റെ ഡോക്യൂമെന്ററിയിൽ ഉപയോഗിക്കുന്നതിനെ ചൊല്ലിയുളള തർക്കം കഴിഞ്ഞ ദിവസമാണ് മറനീക്കി പുറത്ത് വന്നത്. നാനും റൗഡി താൻ ചിത്രം നിർമാതാവ് ധനുഷിന് നഷ്ടമായിരുന്നുവെന്നാണ് വാദം. ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള പാർവതി തിരുവോത്ത് , അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസൻ അടക്കം താരങ്ങൾ നയൻതാരയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ശ്രുതി ഹാസൻ അടക്കം നടിമാർ പിന്തുണച്ചെങ്കിലും, മലയാളി നടിമാർ മാത്രമാണ് നയൻതാരയെ പിന്തുണക്കുന്നതെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. വിഷയത്തിൽ ധനുഷ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. നയൻതാരയുടെ ജീവിതം പ്രമേയമായി, ജന്മദിനമായ നവംബർ 18ന് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ നയന്‍താര ബിയോണ്ട് ദ ഫെയറിടേൽ ഡോക്യുമെന്ററിയിൽ നാനും…
Read More