ചെന്നൈ: വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ തെന്നിന്ത്യൻ നടി കസ്തൂരി ജയിലിലെത്തിയശേഷമുള്ള ആദ്യ ദിനത്തിൽ രാത്രി ഉറങ്ങിയില്ലെന്നും ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചെന്നും ജയിൽ വൃത്തങ്ങൾ. ഇന്നലെ പ്രഭാതഭക്ഷണം കഴിച്ചെങ്കിലും ഉച്ചഭക്ഷണം ഒഴിവാക്കി. ഒറ്റയ്ക്ക് ഒരു സെല്ലിൽ കഴിയുന്ന നടി രാത്രി മുഴുവൻ ഉണർന്നിരിക്കുകയായിരുന്നു. ഹൈദരാബാദിലെ ഒരു നിർമാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന നടി കസ്തൂരിയെ ശനിയാഴ്ച വൈകിട്ടാണ് പ്രത്യേക പോലീസ് സംഘം പിടികൂടിയത്. 29 വരെയാണു നടിയെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടത്. ഹിന്ദു മക്കൾ കക്ഷി യോഗത്തിലെ വിവാദ പരാമർശത്തിന്റെ പേരിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. 300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു ബിജെപി അനുഭാവിയായ നടിയുടെ പ്രസംഗം. പരാമർശത്തിനെതിരേ ആന്ധ്രയിലും തെലങ്കാനയിലും വൻ പ്രതിഷേധം ഉയർന്നിരുന്നു. ജാമ്യം തേടി നടി മേൽക്കോടതിയെ സമീപിച്ചു.
Read MoreCategory: Movies
ഡബ്ല്യുസിസിയിലെ ആൾക്കാർ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നുണ്ട്: അടിസ്ഥാന സൗകര്യങ്ങൾ അവർക്കും ജൂണിയർ ആർട്ടിസ്റ്റിന് ചെയ്ത് കൊടുക്കാം; സ്വാസിക വിജയ്
ഡബ്ല്യുസിസിയിലെ ആൾക്കാരൊക്കെ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ അവർക്കും ജൂണിയർ ആർട്ടിസ്റ്റിന് ചെയ്ത് കൊടുക്കാമെന്ന് സ്വാസിക വിജയ്. പ്രൊഡ്യൂസർ തന്നെ ചെയ്യണം എന്ന് നിർബന്ധം ഇല്ല. ഞാൻ നായികയാണെങ്കിൽ ഡബിൾ ഡോർ കാരവാനായിരിക്കും എനിക്ക് കിട്ടുക. എനിക്ക് വേണമെങ്കിൽ ജൂണിയർ ആർട്ടിസ്റ്റുകൾക്ക് ഡ്രസ് മാറാനും ബാത്ത്റൂമിൽ പോകാനും സൗകര്യം ചെയ്ത് കൊടുക്കാം. അത് തെറ്റല്ല. പക്ഷെ ഈ പറയുന്ന ആർട്ടിസ്റ്റുകൾ അത് ചെയ്യുന്നത് ഞാനിത് വരെ കണ്ടിട്ടില്ല. ഞാൻ ക്യാരക്ടർ ആർട്ടിസ്റ്റായാണല്ലോ മിക്ക ലൊക്കേഷനിലും പോയത്. അവിടെ എവിടെയും നായിക നടിമാർ വേറൊരു നടിയോട് ഇവിടെ നിന്ന് ഡ്രസ് മാറിക്കോ, ബാത്ത് റൂം ഉപയോഗിച്ചോളൂ എന്ന് പറയുന്നത് ഞാനിതുവരെയും കണ്ടിട്ടില്ല. അതുകൊണ്ടാണ് ഇവരുടെ സൗകര്യങ്ങൾക്ക് വേണ്ടി മാത്രം സംസാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. നമുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്ത് കൊടുക്കുക. നമ്മുടെ കാരവാനിലേക്ക് ജൂണിയർ ആർട്ടിസ്റ്റുകൾക്ക്…
Read Moreതമിഴിലും മലയാളത്തിലുമായി സുധീഷ് സുബ്രഹ്മണ്യത്തിന്റെ സംവിധാനത്തിൽ രാമുവിന്റെ മനൈവികൾ 22ന് തിയറ്ററുകളിൽ
സുധീഷ് സുബ്രഹ്മണ്യം തമിഴിലും, മലയാളത്തിലുമായി സംവിധാനം ചെയ്ത രാമുവിന്റെ മനൈവികൾ എന്ന ചിത്രം 22 ന് തിയറ്ററുകളിലെത്തും. തമിഴ്നാട്, കേരള അതിർത്തി ഗ്രാമത്തിൽ നടക്കുന്ന വ്യത്യസ്തമായൊരു പ്രണയകഥയാണിത്. ബാലു ശ്രീധർ നായകനാകുന്ന ചിത്രത്തിൽ ആതിരയും ശ്രുതി പൊന്നുവുമാണ് നായികമാർ. എംവികെ ഫിലിംസിന്റെ ബാനറിൽ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവർ നിർമിക്കുന്ന സിനിമ സുധീഷ് സുബ്രഹ്മണ്യം രചന, സംവിധാനം നിർവഹിക്കുന്നു. സംഭാഷണം – വാസു അരീക്കോട്, ഛായാഗ്രഹണം – വിപിന്ദ് വി രാജ്, ഗാനങ്ങൾ – വാസു അരീക്കോട്, പ്രഭാകരൻ നറുകര, ജയചന്ദ്രൻ ,വൈരഭാരതി (തമിഴ്), സംഗീതം – എസ്.പി. വെങ്കിടേഷ് ,ആലാപനം – പി. ജയചന്ദ്രൻ ,രഞ്ജിത്ത് ഉണ്ണി, വി.വി. പ്രസന്ന, നിമിഷ കുറുപ്പത്ത്, എഡിറ്റിംഗ് -പി.സി.മോഹനൻ, ഓഡിയോഗ്രാഫി – രാജാ കൃഷ്ണൻ, കല – പ്രഭ മണ്ണാർക്കാട്, മേക്കപ്പ് -ജയമോഹൻ, പ്രൊഡക്ഷൻ കൺട്രോളർ- ചെന്താമരാക്ഷൻ,…
Read Moreറെഡ് റൊമാന്‍സ്: ചുവപ്പിൽ വിസ്മയം തീർത്ത് അഹാന; ദേവതയെന്ന് ആരാധകവൃന്ദം
സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് നടൻ കൃഷ്ണകുമാറിന്റെ മകളും അഭിനേത്രിയുമായ അഹാന. തന്റെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാം പേജിലൂടെയും അഹാന ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. അഹാനയെ പോലെ തന്നെ സഹോദരിമാരും അമ്മയുമെല്ലാം ഇന്ന് സോഷ്യല്‍ മീഡിയ താരങ്ങളാണ്. സോഷ്യല്‍ മീഡിയയില്‍ നിരന്തരം തന്റെ ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുണ്ട് അഹാന. താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നതും പതിവാണ്. ഇപ്പോഴിതാ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അഹാന. ചുവന്ന നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് അഹാന എത്തിയിരിക്കുന്നത്. ഓഫ് ഷോള്‍ഡര്‍ വസ്ത്രത്തിലുള്ള ഫോട്ടോഷൂട്ട് തീര്‍ത്തും വ്യത്യസ്തമാണ്. റെഡ് റൊമാന്‍സ് എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreസ്ലീവ് ലസ്സ് ഗൗണില്‍ ബോൾഡ് ലുക്കുമായി നവ്യ നായർ: അഴകിനെ വര്‍ണിച്ച് ആരാധകര്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കലോത്സവ വേദികളിലൂടെ സിനിമയിലെത്തിയ നവ്യ മികച്ച നര്‍ത്തകിയുമാണ്. മലയാളത്തില്‍ തുടരെത്തുടരെ ഹിറ്റുകള്‍ സമ്മാനിച്ച് തന്റെ കരിയറിന്റെ ഉയരത്തിൽ നിൽക്കുന്പോഴായിരുന്നു നവ്യ ഇടവേളയെടുക്കുന്നത്. വിവാഹത്തോടെയാണ് താരം സിനിമ വിടുന്നത്. പിന്നീട് നീണ്ട പത്ത് വര്‍ഷത്തിന് ശേഷമാണ് നവ്യ തിരിച്ചുവരുന്നത്. സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നാണ് നവ്യയുടേത്. ഒരുത്തീ എന്ന വി. കെ പ്രകാശ് ചിത്രത്തിലൂടെയാണ് നവ്യ തിരികെ വരുന്നത്. സിനിമ വലിയ വിജയമായി മാറുകയും നവ്യ തന്റെ മടങ്ങി വരവില്‍ കയ്യടി നേടുകയും ചെയ്തു. തുടര്‍ന്ന് ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായി ടെലിവിഷനിലേക്കും നവ്യ എത്തി. നൃത്ത വേദികളിലും സജീവമാണ് നവ്യ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് നവ്യ നായര്‍. താരത്തിന്റെ ഫോട്ടോഷൂട്ടുകളും മറ്റും വൈറലായി…
Read More‘ഹെയർസ്റ്റൈലിന്റെ പേരിൽ ശങ്കറുമായി വഴക്ക്, നൻപൻ സെറ്റിൽ നിന്ന് വിജയ് ഇറങ്ങിപ്പോയി’: ശ്രീകാന്ത്
ശങ്കർ സംവിധാനം ചെയ്ത ‘നൻപൻ’ സിനിമയുടെ സെറ്റിൽ നിന്നും വിജയ് പിണങ്ങിപ്പോയിരുന്നതായി വെളിപ്പെടുത്തി നടൻ ശ്രീകാന്ത്. നൻപൻ സിനിമയുടെ സെറ്റില്‍ ഏറ്റവും അവസാനം ജോയിൻ ചെയ്തത് ഞാനാണ്. സെറ്റിലെത്തിയപ്പോൾതന്നെ നേരേ പോയത് സംവിധായകൻ ശങ്കർ സാറിനെ കാണാനാണ്. അപ്പോൾ അവിടെ നിന്ന് വിജയ് സാർ ഇറങ്ങിവരുന്നതു കണ്ടു. അദ്ദേഹത്തെ നോക്കി ചിരിച്ചെങ്കിലും എന്നെ മൈൻഡ് ചെയ്യാതെ പോയി. പിന്നെയാണ് അറിയുന്നത് വിജയ് സാറും ശങ്കർ സാറും തമ്മിൽ എന്തോ വഴക്കുണ്ടായെന്ന്. വിജയ് സാറിന്റെ ഹെയർസ്റ്റൈലിനെ ചൊല്ലിയായിരുന്നു വഴക്ക്. സംഭവം കാര്യമായതോടെ സെറ്റിൽ നിന്ന് വിജയ് സാർ ഇറങ്ങിപ്പോയി. ശങ്കർ സാറിനും ഒരേ ദേഷ്യം. വിജയ് പോയാൽ ആ റോളിലേക്ക് മഹേഷ് ബാബുവിനെയോ അല്ലെങ്കിൽ ആദ്യം തീരുമാനിച്ചതുപോലെ സൂര്യയെയോ വിളിക്കാമെന്ന് ശങ്കർ സാർ പറഞ്ഞു. അഞ്ചുസിനിമകൾ വേണ്ടെന്നു വച്ചാണ് താൻ നൻപൻ തെരഞ്ഞെടുത്തത്. അതിനാൽ ഈ സിനിമ മുടങ്ങുമോ…
Read More‘സെൻസേഷണൽ പ്രണയകഥ’യുമായി നവംബർ ഇരുപത്തി രണ്ടിന് രാമനും കദീജയുമെത്തും: ട്രെയിലർ പുറത്ത്
നാടോടികളായ രാമന്റേയും കദീജയുടേയും പ്രണയത്തിനിടയിലേക്ക് മതം കടന്നു വരുന്നതോടെ സംഘർഷഭരിതമാക്കുന്ന വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമാണ് രാമനും കദീജയും. നവാഗതനായ ദിനേശ് പൂച്ചക്കാട് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടു. മതഭ്രാന്തന്മാരുടെ വെല്ലുവിളികൾ ട്രയിലറിൽ നിറഞ്ഞുനിൽക്കുന്നതോടൊപ്പം മനോഹരമായ പ്രണയ രംഗങ്ങളും ഗാനങ്ങളും ഉൾപ്പെടുന്നു. സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രയിലറിനു ലഭിച്ചിരിക്കുന്നത്. നവംബർ ഇരുപത്തിരണ്ടിന് ചിത്രം പ്രദർശനത്തിനെത്തും. കാഞ്ഞങ്ങാട് ഫിലിംസിന്റെ ബാനറിൽ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ഡോ. ഹരിശങ്കറും അപർണ്ണയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് കുമാർ, മോഹൻ ചന്ദ്രൻ, ഹരി. ടി.എൻ, ഊർമിളാ വൈശാഖ്, ഓമന, പ്രേയലത, സുരേന്ദ്രൻ പൂക്കാനം, മല്ലക്കര രാമചന്ദ്രൻ,സതീഷ് കാനായി, ടി. കെ. നാരായണൻ, ഡിവൈഎസ്പി ഉത്തംദാസ്, (മേൽപ്പറമ്പ്) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കു പുറമേ കാസർകോട്, കണ്ണൂർ…
Read Moreഅച്ഛനും മമ്മൂക്കയും തമ്മിൽ സൗന്ദര്യ പിണക്കം മാത്രം; മമ്മൂക്ക പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് ഷോബി തിലകൻ
മുപ്പത്തിമൂന്ന് ദിവസം അച്ഛൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശേഷമാണ് അദ്ദേഹം മരിച്ചത്. അച്ഛൻ ചികിത്സയിലായിരുന്നപ്പോൾ മമ്മൂക്കയും ദുൽഖറും കാണാൻ വന്നിരുന്നു. അവർക്ക് കാണാൻ സാധിച്ചില്ല. പക്ഷേ, ഡോക്ടറെ കണ്ട് സംസാരിച്ചിരുന്നു. അന്ന് മമ്മൂക്ക ഡോക്ടറോട് പറഞ്ഞ വാക്കുകൾ ഇന്നും എന്റെ ഓർമയിലുണ്ട്. ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ടൊരാളാണ് അതുപോലെ തന്നെ ഞങ്ങൾക്ക് ഇങ്ങ് തരണമെന്നാണ് മമ്മൂക്ക ഡോക്ടറോട് പറഞ്ഞത്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അവർ തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന്. ആജന്മ ശത്രുക്കളൊന്നുമല്ല. അതൊക്കെ വേറെയാളുകൾ ഉണ്ടാക്കിയെടുക്കുന്നതാണ്. അവർ തമ്മിൽ സൗന്ദര്യ പിണക്കങ്ങളുണ്ടായിരുന്നു. അതില്ലാത്ത ആരാണുള്ളത്. ഷോബി തിലകൻ
Read Moreആളുകൾ കണ്ടുപിടിച്ച സാധനങ്ങൾ ഉപയോഗിക്കാന്‍ വേണ്ടി ഒരു വര്‍ഗം; ന്യൂജെന്നെ ട്രോളി സലിംകുമാർ
അവര്‍ എന്ത് വേണേലും വിളിക്കട്ടെ. പഴയ കാലഘട്ടക്കാരെ അമ്മാവൻ എന്നോ അപ്പൂപ്പൻ എന്നോ എന്ത് വേണേലും വിളിക്കട്ടെ. ഞാനൊന്ന് ചോദിക്കട്ടെ. ഈ 2കെ ചില്‍ഡ്രന്‍സ് എന്താണ് കണ്ടുപിടിച്ചത്? കമ്പ്യൂട്ടർ കണ്ടുപിടിച്ചത് അവരല്ല. അതവർ ഉപയോഗിക്കുന്നുണ്ട്. മൊബൈൽ ഫോൺ കണ്ടുപിടിച്ചത് അവരല്ല. അത് ഉപയോഗിക്കുന്നുണ്ട്. ഞങ്ങളുടെ തലമുറയിൽപ്പെട്ട ആളുകൾ കണ്ടുപിടിച്ച സാധനങ്ങൾ ഉപയോഗിക്കാന്‍ വേണ്ടി ഒരു വര്‍ഗം. അതാണ് ന്യൂ ജെന്‍. അവർ കണ്ടുപിടിച്ചിട്ടുണ്ട് “ഗയ്സ് ഇവിടെ നല്ല ചായ കിട്ടും ഗയ്സ്…” അവരുടെ തലമുറ കണ്ടുപിടിച്ചെന്ന് പറയാന്‍ അവര്‍ക്കെന്തുണ്ട്. -സലിം കുമാർ
Read Moreഇതൊക്കെ ഈ യാത്രയുടെ ഭാഗം; ആദ്യത്തെ സിനിമ മുതല്‍ ഞാന്‍ സോഷ്യല്‍ മീഡിയയുടെ ഇരയെന്ന് സാനിയ
സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള യുവ നടിമാരില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ക്വീന്‍ എന്ന സിനിമയില്‍ നായികയായി സാനിയ അഭിനയിച്ചത്. ഈ ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. അക്കാലത്ത് വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടെങ്കിലും പിന്നീട് തന്റെ താരമൂല്യം വര്‍ധിപ്പിക്കാന്‍ നടി സാധിച്ചു. ലൂസിഫര്‍ അടക്കം പല പ്രമുഖ സിനിമകളിലും സാനിയ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ഇനി എമ്പുരാന് എന്ന സിനിമയാണ് വരാനിരിക്കുന്നത്. ഇതിനിടെ തന്റെ സിനിമ ജീവിതത്തെക്കുറിച്ചും ഫാഷനെക്കുറിച്ചും ഒരഭിമുഖത്തിലൂടെ തുറന്നു സംസാരിക്കുകയാണ് നടി. “ആദ്യത്തെ സിനിമ മുതല്‍ ഞാന്‍ സോഷ്യല്‍ മീഡിയയുടെ ഇരയാണ്. ക്വീന്‍ ഇറങ്ങിയപ്പോള്‍ ചിന്നുവിനെ വച്ചായിരുന്നു ട്രോളുകളെല്ലാം. അന്നൊക്കെ വിഷമം തോന്നി. പക്ഷേ, അതൊന്നും അത്ര മോശമായിരുന്നില്ല. എന്നാല്‍ സമീപകാലത്ത് കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു പോയി. ഫോട്ടോകള്‍ക്ക് താഴെ സിനിമ കുറഞ്ഞിട്ടാണോ വസ്ത്രത്തിന്റെ…
Read More