തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് മലയാളിയായ അമല പോള്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച അമലയെ താരമാക്കുന്നത് തമിഴ് സിനിമയാണ്. പിന്നാലെ തെലുങ്കിലും സാന്നിധ്യം അറിയിച്ചു. ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറിയിരിക്കുകയാണ് അമല പോള്‍. തന്റെ കരിയറില്‍ കുതിക്കുന്നതിനൊപ്പം തന്നെ ജീവിതത്തിലും പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് അമല പോള്‍. ഈയടുത്താണ് അമല പോള്‍ അമ്മയായത്. അമ്മയായതോടെ സിനിമയില്‍നിന്നു ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് നടി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അമല പങ്കുവച്ച ചിത്രങ്ങള്‍ വൈറലായി മാറുകയാണ്. ബാലിയില്‍ നിന്നുള്ള ചിത്രങ്ങളാണ് അമല പോള്‍ പങ്കുവച്ചിരിക്കുന്നത്. മേക്കപ്പില്ലാത്ത ചിത്രങ്ങളാണ് അമല പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് . എന്നാല്‍ നല്ല കമന്റുകൾക്കൊപ്പം മോശം കമന്റുകളും ധാരാളം ലഭിക്കുന്നുണ്ട്. താരത്തിന്റെ വസ്ത്രധാരണത്തെ കളിയാക്കുന്നതും ബോഡിഷെയ്മിംഗുമുള്ള കമന്റുകള്‍ നിരവധിയാണ്. ഒരു കുട്ടിയുടെ അമ്മയെ പോലെ…
Read MoreCategory: Movies
ദുബായിൽ മസാജിംഗ് സെന്ററിന്റെ കവർ തന്നെ എന്റെ ഫോട്ടോകളാണ്: സാധിക
ദുബായിലൊക്കെ കുറേ മസാജിംഗ് സെന്ററിന്റെ കവർ തന്നെ എന്റെ ഫോട്ടോകളാണ്. അത് എടുത്ത് അവിടെനിന്ന് ആളുകൾ എനിക്ക് അയച്ച് തരാറുണ്ട്. അവിടെ പോയാൽ കാണാൻ പറ്റുമോ എന്നൊക്കെ ചിലർ ചോദിക്കാറുമുണ്ട്. പോയി നോക്കാൻ ഞാനും മറുപടിയായി പറയും. നമ്മൾ കാണില്ലെന്നുള്ള വിശ്വാസത്തിലാകും ഫോട്ടോകൾ ഇത്തരത്തിൽ ഉപയോഗിക്കുന്നത്. നമ്മൾ മലയാളീസ് ഇല്ലാത്ത നാടില്ലല്ലോ. അതുകൊണ്ട് ആരെങ്കിലും എവിടെ നിന്നെങ്കിലും കാണുമ്പോൾ ഫോട്ടോ എടുത്ത് അയച്ച് തരും. മോശമായിട്ടുള്ള ക്യാപ്ഷനും തമ്പ് നെയിലിനും വേണ്ടി എന്റെ ഫോട്ടോകൾ ഉപയോഗിക്കുന്നത് കാണുമ്പോൾ ആദ്യം വിഷമം വരുമായിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെ തോന്നുമായിരുന്നു. ഇപ്പോൾ എനിക്ക് അങ്ങനെ തോന്നാറില്ല. കാരണം അവരുടെ വീട്ടിലേക്ക് അരി വാങ്ങിക്കാൻ ഞാൻ ഒരു കാരണമായിയെന്ന് ആശ്വസിക്കും. ഇപ്പോൾ ഞാൻ ഒന്നിനോടും റിയാക്ട് ചെയ്യാൻ പോകാറില്ല. -സാധിക വേണുഗോപാൽ
Read Moreകോമഡിയും പ്രണയവും തതുല്യം: ജയം രവിയുടെ ‘ബ്രദര്‍’ 31ന്
ജയം രവിയെ നായകനാക്കി എം. രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രദര്‍. കോമഡിക്കും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയുള്ള ഒരു ചിത്രമായിരിക്കും ബ്രദര്‍ എന്ന് സംവിധായകൻ അറിയിച്ചു. സ്ക്രീൻ സീൻ മീഡിയ എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്. കെ.എസ്. സെന്തിൽ കുമാർ, വി.ഗുരു രമേഷ് എന്നിവരാണ് സഹനിർമാക്കൾ. ചിത്രം 31ന് ദീപാവലി റിലീസ് ആയി ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. ശ്രീ ഗുരുജ്യോതി ഫിലിംസ്, സാൻഹ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്. പ്രിയങ്ക മോഹനാണ് നായികയായി എത്തുക. ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ്, ഭൂമിക ചൗള, യോഗി ബാബു, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് മാന്ത്രിക സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം വേകാനന്ദ് സന്തോഷ് ആണ് നിർവഹിക്കുന്നത്. എഡിറ്റർ ആശിഷ് ജോസഫ്,…
Read Moreഅടിപൊളി അനശ്വര: വൈറലായി ചിത്രങ്ങൾ
ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് അഭിനയ രംഗത്ത് തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അനശ്വര രാജൻ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. അഭിനയത്തിൽ മാത്രമല്ല മോഡേൺ ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്നതിലും അനശ്വര വ്യത്യസ്തത പുലർത്താറുണ്ട്. ഇപ്പോഴിതാ ഒരു മാഗസിനു വേണ്ടി അനശ്വര നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ട്രെൻഡിംഗ് ആകുന്നത്. ട്രെഡീഷണൽ പട്ടുപാവടയും ഷോർട്ട് ബ്ലൗസുമാണ് അനശ്വരയുടെ ഔട്ട്ഫിറ്റ്. കറുപ്പ് നിറത്തിലുള്ള സ്ലീവ്ലെസ് സ്റ്റൈലാണ് ബ്ലൗസ്. വെള്ള നിറത്തിലുള്ള പാവാടയിൽ കറുപ്പ് ബോർഡറുകൾ കൊടുത്തിരിക്കുന്നു.ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreബോളിവുഡിനെ ഞെട്ടിച്ച ബ്ലോക്ബസ്റ്റര്‍: രശ്മികയെ വീഴ്ത്തി ശ്രദ്ധ കപുര്‍
ബോളിവുഡിലെ ഏറ്റവും വലിയ നടിയെന്നാണ് ഇപ്പോള്‍ ശ്രദ്ധ കപുറിനെ വിശേഷിപ്പിക്കുന്നത്. കാരണം കഴിഞ്ഞ രണ്ട് മാസത്തിനിടെ ബോളിവുഡിനെ ഞെട്ടിച്ച ബ്ലോക്ബസ്റ്റര്‍ ശ്രദ്ധയുടെ പേരിലാണ് പിറന്നത്. സ്ത്രീ 2 എന്ന ഈ ചിത്രം ബോളിവുഡിലെ നിലവിലെ ഇന്‍ഡസ്ട്രി ഹിറ്റാണ്. യുവനടിമാരിലെ താരസിംഹാസനം ഉറപ്പിക്കാൻ ഇതോടെ ശ്രദ്ധ കപുറിന് സാധിച്ചു. ചിത്രത്തിലെ നായകനേക്കാളും ജനപ്രീതിയില്‍ അടക്കം മുന്നിലുള്ളത് ശ്രദ്ധ കപുറാണ്. വേള്‍ഡ് വൈഡായി 850 കോടിയാണ് ചിത്രം കളക്ഷന്‍ നേടിയത്. ശ്രദ്ധയുടെ അടുത്ത ചിത്രം ഏതായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ബോളിവുഡ്. ശ്രദ്ധയുടെ അടുത്ത ചിത്രം തെലുങ്കിലായിരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. അല്ലു അര്‍ജുനൊപ്പം ശ്രദ്ധ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പുഷ്പ 2ല്‍ ശ്രദ്ധ കപുറും ഉണ്ടാവുമെന്നാണ് ഇപ്പോളൾ പരക്കുന്ന അഭ്യൂഹം. ശ്രദ്ധ നേരത്തെ തന്നെ തെലുങ്ക് അരങ്ങേറ്റം നടത്തിയതാണ്. പ്രഭാസിനൊപ്പം സാഹോയിലായിരുന്നു ശ്രദ്ധയുടെ അരങ്ങേറ്റം. ചിത്രം തെലുങ്കില്‍ പരാജയമായെങ്കിലും ഹിന്ദിയില്‍ വലിയ വിജയമായിരുന്നു. ശ്രദ്ധയ്ക്ക്…
Read Moreഗ്ലാമറിൽ തിളങ്ങി ജാൻവി: വൈറലായി ചിത്രങ്ങൾ
ബോളിവുഡ് ദീപാവലി ആഘോഷങ്ങളുടെ തിരക്കിലാണ്. സെലിബ്രിറ്റികളുടെ ഒത്തുചേരലിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് അവർ തെരഞ്ഞെടുക്കുന്ന ഔട്ട്ഫിറ്റാണ്. മനീഷ് മൽഹോത്രയുടെ ദീപാവലി ആഘോഷത്തിനെത്തിയ ജാൻവി കപുറിന്റെ ലുക്കും ഔട്ട്ഫിറ്റുമാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ചാ വിഷയം. പാർട്ടി വെയർ സാരിയാണ് ജാൻവി തെരഞ്ഞെടുത്തിരിക്കുന്നത്. സാരിയോടുള്ള ജാൻവിയുടെ ഇഷ്ടം അരാധകർക്ക് അറിയാവുന്ന കാര്യമാണ്. സാരിയിൽ നിരവധി പൊതുചടങ്ങുകളിൽ പങ്കെടുക്കുന്ന ആളാണ് ജാൻവി. തന്റെ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച ഇത്തിരി ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
Read More‘മലയാള സിനിമ വീണ്ടും ഞെട്ടിക്കുന്നു’: ജോജു ജോർജിന്റെ പണിയെ പ്രശംസിച്ച് അനുരാഗ് കശ്യപ്
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന ചിത്രം വ്യാഴാഴ്ചയാണ് റിലീസ് ആയത്. ഇപ്പോഴിതാ ചിത്രത്തെകുറിച്ച് പറഞ്ഞിരിക്കുകയാണ് ബോളിവുഡിലെ സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. മലയാളം സിനിമ വീണ്ടും ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു. ജോജു ജോർജിന്റെ അതിശക്തമായ ത്രില്ലർ സിനിമ കണ്ടു. ആത്മവിശ്വാസമുള്ള ഒരു സൂപ്പർ താരമായി ജോജു ജോർജ് ബഹുദൂരം പിന്നിട്ടിരിക്കുന്നു. ചില കൊറിയൻ ന്യൂ വേവ് സിനിമകളോടു കിട പിടിക്കുംവിധമാണ് സിനിമ. ഒരിക്കലും ഈ സിനിമ മിസ് ആക്കരുത് എന്ന് അനുരാഗ് കശ്യപ് പറഞ്ഞു.
Read Moreപ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; ‘അശാന്തം’ പൂർത്തിയായി
പുതുമുഖങ്ങളായ രജിത്ത് .വി. ചന്തു, റെയ്ന റോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൈലാസ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആർ.ജെ. പ്രസാദ് രചനയും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച അശാന്തം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. മധു, പ്രിൻസ് മോഹൻ സിന്ധു, ശാന്തകുമാരി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ഛായാഗ്രഹണം-ആർ ജെ പ്രസാദ്, എഡിറ്റർ- ജയചന്ദ്ര കൃഷ്ണ, പശ്ചാത്തല സംഗീതം- റോണി റാഫേൽ, ആർഒ-എ.എസ്. ദിനേശ്.
Read Moreകങ്കുവയിലെ യോല ഗാനത്തിൽ അമിത ശരീര പ്രദർശനം: കട്ട് പറഞ്ഞ് സെൻസർ ബോർഡ്
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. സിരുത്തെ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രം നവംബര്‍ 14ന് തിയറ്ററുകളിലെത്തും. ചിത്രത്തിലെ യോലോ… എന്നു തുടങ്ങുന്ന ഗാനത്തിലെ രംഗങ്ങൾ പരിഷ്കരിക്കാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കങ്കുവയുടെ റിലീസിന് മുന്നോടിയായി സൂര്യയും ബോളിവുഡ് നടി ദിഷ പഠാനിയും ഭാഗമായ ഗാനത്തിന് നിർണായകമായ മാറ്റങ്ങൾ വരുത്തണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗാനരംഗങ്ങളിൽ അമിത ശരീര പ്രദർശനമുണ്ടെന്നും ആ രംഗങ്ങൾ നീക്കം ചെയ്യുകയോ സിബിഎഫ്സി അംഗങ്ങളുടെ നിർദേശങ്ങൾക്ക് അനുസരിച്ച് പരിഷ്കരിക്കുകയോ വേണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. അതേസമയം ഇതിനോടകം ‘യോലോ’ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന് വിവേകയാണ് വരികൾ എഴുതിയിരിക്കുന്നത്. പുതിയ കാലഘട്ടത്തിലെ ലുക്കിലാണ്…
Read Moreഷിംല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ദസറ ഫിലിം ഫെസ്റ്റിവലിലും ശ്രദ്ധ നേടി ‘ദ്വയം’
ഷിംല അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2024 ലും കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച മൈസുരു ദസറ ഫിലിം ഫെസ്റ്റിവല്‍ 2024 ലും ശ്രദ്ധേയമായി മലയാള ചലച്ചിത്രം ‘ദ്വയം’. ഫീല്‍ ഗുഡ് സൈക്കോളജിക്കല്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ പ്രമേയം പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ (PTSD) മൂലം അരക്ഷിതാവസ്ഥ നേരിടുന്ന ചിത്രകാരൻ രഘുവരനും അയാളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന 10 വയസുകാരന് ചീമുവും തമ്മിലുള്ള അപൂര്‍വ സൗഹൃദത്തിന്റേതാണ്. നവാഗതനായ സന്തോഷ് ബാലകൃഷ്ണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നേനി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. അമർ രാമചന്ദ്രനും സന്തോഷ് ബാലകൃഷ്ണനും ചേർന്നാണ് നിർമ്മാണം. ഗാനരചന ബിനോയ് കൃഷ്ണൻ. സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് സതീഷ് രാമചന്ദ്രന്. കപില്‍ കപിലന്, മധുവന്തി നാരായണന് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് ഡോ. അമര്‍ രാമചന്ദ്രനും സംഗീത സംവിധാനത്തിന് സതീഷ് രാമചന്ദ്രനും 2024 കേരള ഫിലിം…
Read More