സൈമ അവാർഡ് ദാന ചടങ്ങിൽ കസവ് സാരിയിലെത്തി ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ് കീർത്തി സുരേഷ്. ദസറയിലെ അഭിനയത്തിലൂടെ തെലുങ്കിലെ മികച്ച നടിക്കുള്ള അവാർഡ് ആണ് കീർത്തി നേടിയത്. കസവു സാരി ഉടുത്ത് തലയിൽ മുല്ലപ്പൂവും ചൂടിയാണ് കീർത്തി അവാർഡ് ദാന ചടങ്ങിനെത്തിയത്. സാരിക്ക് ഇണങ്ങുന്ന വലിയ ചോക്കറും കമ്മലുകളും വളകളും കീർത്തി അണിഞ്ഞിരുന്നു. ആരാധകർ ചിത്രം ഏറ്റെടുത്തുകഴി ഞ്ഞു.
Read MoreCategory: Movies
‘തലൈവർ’ ആയി കൃഷ്ണകുമാർ: മാസ് എൻട്രിയുമായി സിന്ധു; കൂടെ ദിയയും അശ്വിനും
സോഷ്യൽ മീഡിയയിൽ ആരാധകരേറെയുള്ള കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. ഇപ്പോഴിതാ മകൾ ദിയയ്ക്കും ഭർത്താവ് അശ്വിനുമൊപ്പം കൃഷ്ണകുമാറും ഭാര്യയും ചുവടുവച്ച് എത്തിയിരിക്കുകയാണ്. രജനികാന്ത് ചിത്രം വേട്ടയ്യനിലെ ‘മനസ്സിലായോ’ എന്ന പാട്ടിനൊപ്പമാണ് ഇവരുടെ നൃത്തം. വൈറൽ റീലിൽ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മാസ് എൻട്രിയും ആറ്റിറ്റ്യൂഡുമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ കൃഷ്ണകുമാറും കുടുംബവും ബാലി യാത്രയിലാണ്. യാത്രയ്ക്കിടയിലാണ് ഇവർ റീൽ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ റീൽ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreമീനാക്ഷിക്കൊപ്പം മാമ്മാട്ടിയും; വൈറലായി ചിത്രങ്ങൾ
മീനാക്ഷിയുടെ കുഞ്ഞനുജത്തി മാമ്മാട്ടിയുമായുള്ള ഓണച്ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. ചിത്രത്തിൽ കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായാണ് മീനാക്ഷിയും മാമ്മാട്ടിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിലീപിന്റെയും കാവ്യാ മാധാവന്റെയും മകളാണ് മാമ്മാട്ടി എന്ന മഹാലക്ഷ്മി. സ്റ്റർട് നിറത്തിലുള്ള ബ്ലൗസും, മിന്റ് ഗ്രീൻ നിറത്തിലുള്ള ദുപ്പട്ടയും, എംബ്രോയിഡറി പ്രിന്റുകളുമുള്ള വെള്ള പാവടയുമാണ് മീനാക്ഷി ധരിച്ചിരിക്കുന്നത്. മീനാക്ഷിയുടെതിനു സമാനമായ പാവാടയും ബ്ലൗസുമാണ് മാമ്മാട്ടിയും അണിഞ്ഞിരിക്കുന്നത്.
Read Moreകൊട്ടും കുരവയും ആൾക്കൂട്ടവും ഇല്ലാതെ… സീമ വിനീതും നിശാന്തും വിവാഹിതരായി
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത് വിവാഹിതയായി. നിശാന്താണ് വരൻ. ആഘോഷങ്ങളൊന്നുമില്ലാതെ രജിസ്റ്റർ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്. ‘കൊട്ടും കുരവയും ആർപ്പുവിളികളും ആരവങ്ങളും ആൾക്കൂട്ടവും ഇല്ലാതെ….. ഫൈനലി ഒഫിഷ്യലി മാരീഡ്’, എന്ന അടിക്കുറിപ്പോടെയാണ് വിവാഹം രജിസ്റ്റർ ചെയ്തെന്ന വിവരം സീമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിലൂടെ സീമ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു സീമയും നിശാന്തും തമ്മിലുള്ള വിവാഹ നിശ്ചയം. എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി എന്ന കുറിപ്പോടെ ആയിരുന്നു സീമ തന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്. വിവാഹ നിശ്ചയം നടത്തി അഞ്ചുമാസത്തിനു ശേഷം ആ ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന അറിയിപ്പും പിന്നീട് ഇരുവരും വീണ്ടും ഒന്നായതും ഏറെ ചർച്ചയായിരുന്നു.
Read Moreനാട്യങ്ങളില്ലാതെ സൈജു കുറുപ്പ്!
രണ്ടു പതിറ്റാണ്ടിനടുത്ത് നായകന്, വില്ലന്‍, മെയിന്‍ ലീഡ്, സപ്പോര്‍ട്ടിംഗ് ആക്ടര്‍ എന്നിങ്ങനെ വേറിട്ട വേഷപ്പകര്ച്ചകളില് തിളങ്ങുന്ന സൈജു കുറുപ്പ് നായകനും സഹനിര്‍മാതാവുമായ “ഭരതനാട്യം’ തിയറ്ററുകളിൽ. പുതുമുഖം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഭരതനാട്യം, ഫാമിലി കോമഡി ഫീല്‍ഗുഡ് എന്റര്‍ടെയ്നറാണ്. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റര്ടെയ്ന്മെന്റ്സുമാണ് നിര്‍മാണം. എന്താണു ഭരതനാട്യം എന്നതു സസ്പെന്‍സാണ്. ചില കുടുംബങ്ങളില്‍ ദുരഭിമാനം കാത്തു സൂക്ഷിക്കുന്ന കുറേയാളുകളുണ്ട്. രഹസ്യം സൂക്ഷിക്കുന്ന ചിലരുണ്ട്. ഉച്ചത്തില്‍ സംസാരിക്കേണ്ട, അയലത്തുകാർ കേട്ടാല്‍ നാണക്കേടാവും എന്ന വിചാരമുള്ളവരുമുണ്ട്. അത്തരം കഥാപാത്രങ്ങളുടെ കഥയാണു ഭരതനാട്യം- സൈജു കുറുപ്പ് രാഷ്്ട്ര ദീപികയോടു പറഞ്ഞു. പ്രൊഡ്യൂസറായത്… സംവിധാനം എനിക്കു വര്‍ക്ക് ഔട്ട് അല്ലെന്നറിയാം. പക്ഷേ, ഒരു പടമെങ്കിലും പ്രൊഡ്യൂസ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കൃത്യമായ പ്രോജക്ടിനു വേണ്ടി കാത്തിരുന്നു. ഓസ്ലറിന്റെ ഷൂട്ടിംഗിനിടെ കൃഷ്ണദാസ് പറഞ്ഞ ഭരതനാട്യത്തിന്റെ കഥ എനിക്കിഷ്ടമായി. പിന്നീടു ദുബായില്‍…
Read Moreഎആര്‍എം വ്യാജപതിപ്പ്: സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: എആര്‍എം(അജയന്റെ രണ്ടാം മോഷണം) സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ കൊച്ചി സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാജപതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയുടെ നിര്‍മാതാക്കള്‍ ഡിജിപിക്കും സൈബര്‍ പോലീസിനും പരാതി നല്‍കിയിരുന്നു. കേസില്‍ സംവിധായകന് ഉള്‍പ്പെടെയുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. സമാനരീതിയില്‍ വ്യാജപതിപ്പ് ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തമിഴ്നാട് സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു. തമിഴ് റോക്കേഴ്സ് എന്ന ടെലിഗ്രാം ഗ്രൂപ്പുമായി ചേര്‍ന്നാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിരുന്നു. എആര്‍എം പതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ ഇത്തരം സംഘങ്ങള്‍ക്ക് പങ്കുണ്ടോയെന്ന് സൈബര്‍ പോലീസ് അന്വേഷിക്കും. പരാതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയത് സംബന്ധിച്ച വിവരം സംവിധായകന് ജിതിന് ലാല്‍ തന്നെയാണ് പുറത്തുവിട്ടത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ മൊബൈലില്‍ ചിത്രം കാണുന്ന വീഡിയോ ഹൃദയഭേതകമായ കാഴ്ചയെന്ന കുറിപ്പോടെ ജിതിന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.…
Read Moreപുതിയ സിനിമ സംഘടന; നിലവില്‍ താന്‍ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശേരി
കൊച്ചി: മലയാള സിനിമയില്‍ പുതിയതായി വരുന്ന ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന കൂട്ടായ്മയില്‍ താന്‍ ഭാഗമല്ലെന്ന് സംവിധായകന് ലിജോ ജോസ് പെല്ലിശേരി. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് താന്‍ യോജിക്കുന്നു. എന്നാല്‍ അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാവാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി അറിയിക്കുമെന്നും ലിജോ പറഞ്ഞു. അതുവരെ എന്റെ പേരില്‍ പ്രചരിക്കുന്നതൊന്നും എന്റെ അറിവോടെയല്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ലിജോ വ്യക്തമാക്കി. മലയാള സിനിമയില്‍ ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന പേരില്‍ പുതിയ സംഘടന വരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അഞ്ജലി മേനോന്, നടി റീമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന വരുന്നത്. പ്രാഥമിക ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നതെന്ന് സംവിധായകന് ആഷിഖ് അബു പറഞ്ഞിരുന്നു. സംഘടന രൂപീകരിക്കുന്നത് സംബന്ധിച്ച് ഇവര്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് നല്കിയ…
Read More‘അമ്മ’ യോഗം ചേരുന്നതില്‍ അനിശ്ചിതത്വം തുടരുന്നു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണ സമിതി പിരിച്ചുവിട്ട താരസംഘടനയായ അമ്മയുടെ പുതിയ നേതൃത്വത്തെ കണ്ടെത്തുന്നതിനായുള്ള യോഗം ചേരുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. നേതൃത്വം ഏറ്റെടുക്കാന്‍ ആരും തയാറാകാത്തതും വിവാദങ്ങള്‍ക്ക് പിന്നാലെ താരങ്ങള്‍ക്കിടയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതയും യോഗം ചേരുന്നതിന് തടസമായിട്ടുണ്ട്. അതിനിടെ സംഘടനയുടെ താല്‍ക്കാലിക സമിതി യോഗം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നാളെ ചേരുമെന്ന വാര്‍ത്ത തള്ളി ചില അംഗങ്ങള്‍ രംഗത്തെത്തി. ഓണ്‍ലൈന്‍ വഴി യോഗം ചേരുന്നതു സംബന്ധിച്ചു തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് ജഗദീഷ്, വിനു മോഹന്‍ എന്നിവര്‍ വ്യക്തമാക്കി. ഭരണസമിതി പിരിച്ചുവിട്ട് മൂന്നു മാസത്തിനുള്ളില്‍ ജനറല്‍ ബോഡി ചേര്‍ന്നു പുതിയ ഭരണസമിതിയെ കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചതെന്നായിരുന്നു വിവരം. പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതി ഇനി ചേരുന്ന യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. അതേസമയം രാജിവച്ച സിദ്ദിഖിന് പകരം മറ്റൊരാളെ കണ്ടെത്തി…
Read Moreസല്മാന് ഖാന്റെ ഇല്ലാത്ത ഷോയുടെ പേരില്‍ ടിക്കറ്റ് വില്പന: തട്ടിപ്പിൽ വീഴരുതെന്ന് താരം
മുംബൈ: പ്രമുഖ ബോളിവുഡ് നടൻ സല്മാന് ഖാന്റെ ഇല്ലാത്ത ഷോയുടെ പേരില്‍ ടിക്കറ്റ് വില്പന നടത്തിയതായി പരാതി. കലിഫോര്‍ണിയയിലെ സാന്റ ബാര്‍ബറയിലുള്ള അര്‍ലിങ്ടണ്‍ തിയറ്ററില്‍ ഒക്ടോബര്‍ അഞ്ചിന് സല്മാന് ഖാന് വരുമെന്ന് ഒരു ഓണ്‍ലൈന്‍ ടിക്കറ്റിംഗ് സൈറ്റിൽ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. പ്രചാരണം ശ്രദ്ധയില്‍ പെട്ടതോടെ സല്മാന് ഖാന്റെ മാനേജര്‍ ജോര്‍ഡി പട്ടേല്‍ രംഗത്തെത്തി. ഇത് തട്ടിപ്പാണെന്നും ടിക്കറ്റുകള്‍ വാങ്ങരുതെന്നും ഈവര്‍ഷം സല്മാന് ഖാന് അമേരിക്കയിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. ടിക്കറ്റ് ബുക്കിംഗ് സൈറ്റില്‍നിന്നുള്ള സ്ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചു.
Read Moreഎആര്‍എം വ്യാജപതിപ്പ് ടെലിഗ്രാമില്‍: സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പോലീസില്‍ പരാതി നല്‍കും
കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന് ലാല്‍ സംവിധാനം ചെയ്ത് ഓമം റിലീസായി തീയേറ്ററുകളിലെത്തിയ എആര്‍എം(അജയന്റെ രണ്ടാം മോഷണം) എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്ത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈലില്‍ കാണുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് സംവിധായകന് ജിതിന് തന്നെയാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയ വിവരം പങ്കുവെച്ചിട്ടുള്ളത്. സംഭവത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പോലീസില്‍ പരാതി നല്‍കും. ഹൃദയ ഭേദകം, വേറെ ഒന്നും പറയാനില്ല. ടെലിഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ അല്ലാതെ എന്ത് പറയാനാ എന്നാണ് ദൃശ്യങ്ങള്‍ പങ്കുവെച്ച് ജിതിന് ലാല്‍ കുറിച്ചിട്ടുള്ളത്. കഴിഞ്ഞ 12ന് ആണ് ചിത്രം റിലീസ് ചെയ്തത്. ഇതിനു പിന്നാലെ അഞ്ചോളെ ടെലിഗ്രാം ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ വ്യാജപതിപ്പ് എത്തിയതായി വിവരം ലഭിച്ചിരുന്നു. കഴിയുന്നവിധത്തില്‍ തടയാന്‍ ശ്രമിച്ചിരുന്നു. ആരോ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് തങ്ങളുടെ അന്വേഷണത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞത്. ഇതിനുപിന്നാലെ…
Read More