നാടൻ വേഷങ്ങളിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ നടിയാണ് നിമിഷ സജയൻ. സോഷ്യൽ മീഡിയയിലൂടെ തന്റെ ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണിപ്പോൾ ഇൻസ്റ്റയിൽ വൈറൽ. സാരിയിൽ അതിമനോഹരിയായാണ് നിമിഷ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നീല നിറത്തിലുള്ള സാരിക്കൊപ്പെം മനോഹരമായ ആഭരണങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Read MoreCategory: Movies
ഒട്ടും കൺവിൻസിംഗ് അല്ലാത്ത വേഷങ്ങളൊന്നും ചെയ്യാറില്ല, പറ്റാത്തത് ആണെങ്കിൽ പറ്റില്ലെന്നുതന്നെ പറയും: നിഖില വിമൽ
അങ്ങനെ ഒരു മോഡേൺ ലുക്കുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടില്ല. പല ഓഫറുകളും വരാറുണ്ട്. പക്ഷേ എനിക്ക് കൺവിൻസിംഗ് ആവാത്തത് ഞാൻ ചെയ്യാറില്ല. ഗ്ലാമറായിട്ട് ചെയ്യുന്നതിനു രണ്ടു രീതിയിൽ പറയാൻ സാധിക്കും. ഒന്ന് ഡ്രെസിംഗിൽ ഗ്ലാമറാവാം, അല്ലെങ്കിൽ സ്വഭാവം കൊണ്ട് ഗ്ലാമറസാവാം. ഏത് തരം കഥാപാത്രങ്ങളാണ് ആ സിനിമയിൽ അഭിനയിക്കേണ്ടത് എന്നാണ് ഞാൻ നോക്കുന്നത്. അല്ലാതെ ഈ ഗ്ലാമറസ് ഡ്രസ് ഇടുന്നതു കൊണ്ട് ആ സിനിമ ചെയ്യാമെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല. എനിക്ക് ഒട്ടും കൺവിൻസിംഗ് അല്ലാത്ത വേഷങ്ങളൊന്നും ചെയ്യാറില്ല. പക്ഷേ ഗ്ലാമറസ് ചെയ്യില്ല എന്നല്ല അതിനർഥം. എനിക്ക് ചെയ്യാൻ കംഫർട്ടബിൾ ആണെങ്കിൽ ഞാൻ ചെയ്യാൻ തയാറാണ്. ചില റോൾ ചെയ്യാൻ പറ്റാത്തത് ആണെങ്കിൽ പറ്റില്ലെന്ന് തന്നെ പറയും. ഇല്ലെങ്കിൽ ഫോൺ എടുക്കാതെ ഇരിക്കും. അപ്പോൾ അവർക്ക് മനസിലാവും. -നിഖില വിമൽ
Read Moreഎന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ: കവിയൂർ പൊന്നമ്മയുടെ ഓർമകളിൽ നവ്യാ നായർ
കായംകുളം: മലയാള സിനിമ ലോകത്തിന് തീരാ വേദന തീര്‍ത്താണ് മലയാള സിനിമയുടെ അമ്മമുഖം കവിയൂർ പൊന്നമ്മ വിടവാങ്ങുന്നത്. താരത്തിന്റെ മക്കളായി അഭിനയിക്കാത്തവർ മലയാള സിനിമയിൽ ചുരുക്കമാണ്. ഇപ്പോഴിതാ കവിയൂർ പൊന്നമ്മയോടൊത്തുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ് പ്രിയതാരം നവ്യാ നായർ. സോഷ്യല്‍ മീഡിയയിലൂടെയാണ് നവ്യയുടെ പ്രതികരണം. അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ താൻ ഇല്ലന്ന് നവ്യ പറഞ്ഞു. കുറ്റബോധം ഏറെ ഉണ്ട് , മാപ്പാക്കണം. എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ എന്നും താരം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… വലിയ മാപ്പ് ചൊദിക്കട്ടെ പൊന്നുസേ .. അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല എനിക്ക് .. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല. ഇപ്പോൾ പിരിയുമ്പോഴും…
Read Moreപൊന്നമ്മയെ അവസാനമായി ഒരുനോക്കു കാണാൻ പൊന്നുമക്കളെത്തി: അന്ത്യാഞ്ജലി അർപ്പിച്ച് മോഹന്‍ലാലും മമ്മൂട്ടിയും
കൊച്ചി: മലയാള സിനിമയുടെ അമ്മ മുഖം കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കലാലോകം. നിരവധി പേരാണ് പൊതുദര്‍ശനം നടക്കുന്ന കളമശേരി ടൗണ്‍ ഹാളിലേയ്ക്ക് ഒഴുകിയെത്തുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദിഖ്, കുഞ്ചന്‍, മനോജ് .കെ. ജയന്, രവീന്ദ്രന് സംവിധായകന്മാരായ രഞ്ജി പണിക്കര്‍, ബി. ഉണ്ണികൃഷ്ണന് തുടങ്ങിയ പ്രമുഖർ മലയാള സിനിമയുടെഅമ്മമുഖം അവസാനമായി ദർശിക്കാൻ കളമശേരിയിലെത്തി. വാര്‍ധക്യ സഹജമായ അസുഖങ്ങളും അർബുദവും മൂലം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വെള്ളി വൈകിട്ടോടെ അന്ത്യം സംഭവിച്ചത്. ഗായികയായി കലാജീവിതമാരംഭിച്ച പൊന്നമ്മ നാടകത്തിലൂടെയാണ് അഭിനയ ലോകത്ത് എത്തിയത്. പതിനാലാം വയസിൽ, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തിലാണ് ആദ്യമായി സിനിമയിലഭിനയിച്ചത്. നാന്നൂറിലധികം സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾക്ക് പൊന്നമ്മ ജീവൻ പകർന്നിട്ടുണ്ട്. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 2021…
Read Moreആലുവയുടെ സ്വന്തം അമ്മ; തെരുവുമക്കളുടെ ക്ഷേമത്തിനായി അവരുടെ സ്വന്തം അമ്മയായി പ്രവർത്തിച്ചു
ആലുവ: ആലുവയുടെയും അമ്മയായിരുന്നു ഇന്നലെ അന്തരിച്ച കവിയൂര്‍ പൊന്നമ്മ. തെരുവുകുട്ടികളെ കണ്ടെത്തി ജീവിതവിജയം നേടിക്കൊടുത്ത ജനസേവ ശിശുഭവന്റെ രക്ഷാധികാരിയായി മരണം വരെ ചുമതല വഹിച്ചു. ജനസേവയിലെ 25 തെരുവുകുട്ടികള്‍ക്ക് വിവാഹം നടന്നപ്പോള്‍ സമ്മാനങ്ങളുമായി അനുഗ്രഹിക്കാൻ എത്തുമായിരുന്നു. ജനസേവ പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോഴും കവിയൂര്‍ പൊന്നമ്മ ശക്തികേന്ദ്രമായി പിന്നിലുണ്ടായിരുന്നു. ആലുവയില്‍ തിരക്കഥാകൃത്ത് ലോഹിതദാസ് താമസിച്ച് തുടങ്ങിയ കാലഘട്ടത്തിലാണ് എട്ടു കിലോമീറ്റര്‍ അകലെയുള്ള പുറപ്പിള്ളിക്കാവില്‍ പെരിയാറിന്റെ തീരത്ത് കവിയൂര്‍ പൊന്നമ്മയും താമസം തുടങ്ങിയത്. അന്നു മുതല്‍ ജനസേവയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു.ജനസേവയിലെ കുട്ടികളുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങള്‍ക്കും പൊന്നമ്മച്ചേച്ചി ഓടിയെത്തിയിരുന്നുവെന്ന് ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലി ഓര്‍ക്കുന്നു. 2002 മുതല്‍ ജനസേവയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. 2004 മുതല്‍ ജനസേവയുടെ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം അലങ്കരിച്ചിരുന്ന അവർ 2018 മുതല്‍ 2023 ജൂണ്‍ വരെ ചെയര്‍പേഴ്സണ്‍ സ്ഥാനവും വഹിച്ചു. തെരുവുമക്കളുടെ ക്ഷേമത്തിനായി മരണംവരെ…
Read Moreഅമ്മമാര്‍ പോകുമ്പോള്‍ മക്കള്‍ അനാഥാരാകും: അത്തരം ഒരു അനാഥത്വമാണ് മലയാളസിനിമയും ഈ നിമിഷം അനുഭവിക്കുന്നത്; മഞ്ജു വാര്യർ
കൊച്ചി: നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മഞ്ജു വാര്യര്‍. സിനിമയിൽ കവിയൂർ പൊന്നമ്മയുടെ മക്കളായി അഭിനയിക്കാത്തവര്‍ അപൂര്‍വമാണ് ആ ഭാഗ്യം കിട്ടാതെ പോയതിൽ അതീവ ദുഃഖമുണ്ടെന്ന് മഞ്ജു പറഞ്ഞു. സിനിമയില്‍ എനിക്ക് പിറക്കാതെ പോയ അമ്മയാണ് പൊന്നമ്മച്ചേച്ചി! അതുകൊണ്ടുതന്നെ എന്റെ ഓര്‍മയില്‍ ഞങ്ങളൊരുമിച്ചുള്ള രംഗങ്ങളില്ല. പക്ഷേ പലയിടങ്ങളില്‍ വച്ചുള്ള കൂടിക്കാഴ്ചകളില്‍ ഞാന്‍ ആ അമ്മമനസിലെ സ്നേഹം അടുത്തറിഞ്ഞു എന്നും താരം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് മഞ്ജുവിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഞാന്‍ പലപ്പോഴും ഓര്‍ത്ത് സങ്കടപ്പെട്ടൊരു കാര്യമുണ്ട്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരു സിനിമയില്‍പ്പോലും എനിക്ക് അഭിനയിക്കാനായിട്ടില്ല. മലയാളസിനിമയില്‍ അമ്മയെന്നാല്‍ പൊന്നമ്മച്ചേച്ചിയാണ്. ചേച്ചിയുടെ മക്കളായി അഭിനയിക്കാത്തവര്‍ അപൂര്‍വം. അതിലൊരാളാണ് ഞാന്‍. സിനിമയില്‍ എനിക്ക് പിറക്കാതെ പോയ അമ്മയാണ് പൊന്നമ്മച്ചേച്ചി! അതുകൊണ്ടുതന്നെ എന്റെ ഓര്‍മയില്‍ ഞങ്ങളൊരുമിച്ചുള്ള രംഗങ്ങളില്ല. പക്ഷേ പലയിടങ്ങളില്‍ വച്ചുള്ള…
Read Moreഇപ്പോൾ പുതുമുഖ സംവിധായകർ സിനിമകൾ ചെയ്യുന്നതിനാൽ നമ്മളുടെ മുഖം ഓർക്കില്ല: പൊന്നമ്മ ബാബു
ഇപ്പോൾ കൂടുതലും പുതുമുഖ സംവിധായകരാണല്ലോ സിനിമകൾ ചെയ്യുന്നത്. പെട്ടെന്ന് അവർ നമ്മളുടെ മുഖം ഓർക്കില്ല. അതുകൊണ്ടായിരിക്കാം അവർ സിനിമകൾ ചെയ്യാൻ ഞങ്ങളെപ്പോലുള്ളവരെ വിളിക്കാത്തതെന്ന് പൊന്നമ്മ ബാബു. അവർ അതു വിട്ടുപോകും. അതിനെ അവരെ കുറ്റം പറയാൻ പറ്റില്ല. ഞാനാദ്യം വിചാരിച്ചത് അവർ മനപൂർവം ഞങ്ങളെ വിളിക്കാത്തതെന്നായിരുന്നു. അവരുടെ മനസിൽ ഞങ്ങൾ എത്തിയിട്ടില്ല. ഞാൻ ഒരു ദിവസം ബേസിലിനെ വിളിച്ച് ചോദിച്ചിരുന്നു. എന്തുകൊണ്ടാണ് നമ്മളെപ്പോലുള്ള ആളുകളെ വിളിക്കാത്തത്… ഞങ്ങൾക്ക് എന്താണ് ഒരു കുറവെന്ന്. പലപ്പോഴും ഓർക്കാത്തതാണെന്നാണ് ബേസിൽ മറുപടി പറഞ്ഞത്. അപ്പോൾ നമ്മൾ ചെയ്യേണ്ടത് ന്യൂജനറേഷൻ സിനിമകളിലൂടെ എത്താൻ ശ്രമിക്കണമെന്നതാണ് എന്ന് പൊന്നമ്മ ബാബു പറഞ്ഞു.
Read Moreജീവിതത്തിലെ തെറ്റുകൾ തിരുത്താൻ പ്രേരിപ്പിക്കുന്ന പ്രമേയവും, എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളും: തീ പ്രദർശനം തുടങ്ങി
ജീവിതത്തിലെ തെറ്റുകൾ തിരുത്താൻ പ്രേരിപ്പിക്കുന്ന പ്രമേയവും എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളും കൊണ്ട് പ്രശംസ നേടിയ ‘തീ’ എന്ന ചിത്രം ആപ്പിൾ ടിവിയിൽ സംപ്രേഷണം ആരംഭിച്ചു. യൂ ക്രിയേഷൻസ്, വിശാരദ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ അനിൽ വി.നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. യുവ എംഎൽഎ മുഹമ്മദ് മുഹസിൻ നായകനും വസന്തത്തിന്റെ കനൽ വഴികളിൽ എന്ന ചിത്രത്തിൽ സമുദ്രക്കനിയ്ക്കാപ്പം നായകവേഷം അവതരിപ്പിച്ച ഋതേഷ് പ്രതിനായകനുമാകുന്ന ചിത്രത്തിൽ അധോലോക നായകന്റെ മാരക ഗെറ്റപ്പിൽ എത്തുന്നത് ഇന്ദ്രൻസാണ്. പുതുമുഖം സാഗരയാണ് നായിക. പ്രേംകുമാർ, രമേഷ് പിഷാരടി, വിനുമോഹൻ, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, വി.കെ. ബൈജു, ജയകുമാർ, സോണിയ മൽഹാർ, രശ്മി അനിൽ, ഗായകൻ ഉണ്ണി മേനോൻ, വിപ്ലവഗായിക പി.കെ. മേദിനി, ആർട്ടിസ്റ്റ് സുജാതൻ, നാടൻപാട്ടുകാരൻ സി.ജെ. കുട്ടപ്പൻ, നാസർമാനു തുടങ്ങിയവരോടൊപ്പം രാഷ്ട്രീയ നേതാക്കളായ കെ. സുരേഷ് കുറുപ്പ്, സി.ആർ. മഹേഷ്,…
Read Moreസൂപ്പർ സ്റ്റൈലിൽ നിക്കും പ്രിയങ്കയും: വൈറലായി ചിത്രങ്ങൾ
ലണ്ടനിൽ ഇക്കഴിഞ്ഞ നടന്ന ജൊനാസ് ബ്രദേഴ്സിന്റെ സംഗീതപരിപാടിക്കിടെ എടുത്ത പ്രിയങ്കയുടെയും നിക് ജൊനാസിന്റെയും മകൾ മാൾട്ടിയുടെ ചിത്രങ്ങൾ വൈറലാവുന്നു. പരസ്പരം പ്രണയചുംബനം നൽകുന്ന നിക്കിനെയും പ്രിയങ്കയേയും അതുകണ്ട് കണ്ണുപൊത്തി ചിരിക്കുന്ന കുഞ്ഞു മാൾട്ടിയേയും ചിത്രങ്ങളിൽ കാണാം. നിക്കിന്റെ 32-ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു സംഗീതപരിപാടിയും. പിറന്നാൾ ആശംസകൾ അറിയിച്ച ഏവർക്കും നിക് ഇൻസ്റ്റഗ്രാം പോസ്റ്റിൽ നന്ദി പറഞ്ഞു. താരദമ്പതികളുടെ റൊമാന്റിക് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മാൾട്ടിയെ എടുത്തു നടക്കുന്ന നിക്കിന്റെചിത്രങ്ങളും കൂട്ടത്തിൽ കാണാം. 2018 ഡിസംബറിലാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. 2022 ജനുവരി 22നായിരുന്നു മകൾ മാൾട്ടി മേരി ചോപ്ര ജൊനാസിന്റെ ജനനം. വാടകഗർഭപാത്രത്തിലൂടെയാണ് നിക്കും പ്രിയങ്കയും മാതാപിതാക്കളായത്.
Read Moreസിനിമയിൽ ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ട്: ഹണി റോസ്
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. അഭിനേത്രി ആണെങ്കിലും ഉദ്ഘാടനങ്ങളിലൂടെയാണ് ഹണി ഇത്രയും പോപ്പുലറായത്. ഹണിക്കെതിരേ നിരവധി വിമർശനങ്ങൾ ദിനംപ്രതി ഉയരാറുണ്ട്. കൂടുതലും വരുന്നത് ഹണിയുടെ രൂപത്തെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചുമാണ്. എന്നാൽ എത്ര പ്രശ്നങ്ങൾ ഉണ്ടായിട്ടും ഒരു ചിരി പടർത്തിക്കൊണ്ടാണ് ഹണിയെ എപ്പോഴും കാണുന്നത്. 20 വർഷത്തോളമായി ഹണിറോസ് സിനിമയിൽ എത്തിയിട്ട്. എന്നാൽ ഇന്നും തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ സാധിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. അഭിനയത്തോടുള്ള കടുത്ത താത്പര്യം കൊണ്ടാണ് സിനിമയിൽ എത്തിയത്. സിനിമാമോഹം തലയിൽ കയറിയപ്പോൾ ഹണി ഏഴാം ക്ലാസിൽ. സിനിമയിൽ എത്തിയതിനെ കുറിച്ച് ആനീസ് കിച്ചനിലൂടെ ഹണി റോസ് തുറന്നു പറയുന്നു. “ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിനയൻ സാർ സംവിധാനം ചെയ്ത മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമ ഷൂട്ട് ചെയ്യുന്നത്. അത് മൂലമറ്റത്ത് എന്റെ വീടിനടുത്തായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. ഞങ്ങൾക്ക്…
Read More