ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറി മലയാള സിനിമയിലെ മിന്നുംതാരമായി മാറിയ നടിയാണ് ഹണി റോസ്. ഇതിനോടകം മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ഹണി ഇതാ പുതിയ റോളിൽ എത്താൻ പോകുന്നു. നിർമാതാവിന്റെ മേലങ്കി അണിയാനാണ് താരം ഒരുങ്ങുന്നത്. പ്രൊഡക്ഷൻ കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഹണി റോസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നടത്തി. എച്ച്ആർവി (ഹണി റോസ് വർഗീസ്) എന്നാണ് കമ്പനിയുടെ പേര്. കമ്പനിയുടെ ലോഗോയും ഹണി പുറത്തുവിട്ടിട്ടുണ്ട്.പുതിയ സംരംഭത്തെക്കുറിച്ച് ഹണി റോസിന്റെ വാക്കുകൾ. സിനിമ എന്നത് പലരുടെയും സ്വപ്നവും ഫാന്റസിയും അഭിലാഷവുമാണ്. ഏകദേശം 20 വർഷമായി ഈ ഇൻഡസ്ട്രിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി എനിക്ക് തോന്നുന്നു. എന്റെ ജന്മദിനത്തിൽ (ഒപ്പം അധ്യാപക ദിനത്തിലും) ഹൃദയം നിറഞ്ഞ നന്ദിയോടെ എന്റെ പുതിയ സംരംഭമായ ഹണി റോസ് വർഗീസ് (എച്ച്ആർവി) പ്രൊഡക്ഷൻസിന്റെ ലോഗോ അനാച്ഛാദനം ചെയ്യാൻ…
Read MoreCategory: Movies
ദി യൂട്യൂബർ തേക്കടിയിൽ തുടങ്ങി
കാളച്ചേകോൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീബരീശ ബാനറിൽ കെ.എസ്. ഹരിഹരൻ സംവിധാനം ചെയ്യുന്ന ദി യൂട്യൂബർ എന്ന സിനിമയുടെ ചിത്രീകരണം തേക്കടിയിൽ ആരംഭിച്ചു. പുതുമുഖം അഭിനവ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, ദേവൻ, ശിവജി ഗുരുവായൂർ, നാരായണൻ കുട്ടി, ജോസഫ് കോഴിക്കോട്, കുളപ്പുള്ളി ലീല, ഗീതാ വിജയൻ, മിന്നു തുടങ്ങിയ പ്രമുഖരോടൊപ്പം നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്നു. ഒരു ഫുൾ ടൈം ഫാമിലി എന്റർടെയ്ൻമെന്റ് ചിത്രമാണ് ദി യൂട്യൂബർ. രാജേഷ് കോട്ടപ്പടി തിരക്കഥയും സംഭാഷണമെഴുതുന്നു. ആധുനിക ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മൽസരത്തിലെ നന്മതിന്മകൾ വരച്ചുകാട്ടുന്ന ദി യൂട്യുബർ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടി എസ് ബാബു നിർവഹിക്കുന്നു. ദൈനംദിനം മനുഷ്യ ജീവിതത്തിലുണ്ടാവുന്ന ചില സംഘർഷങ്ങളും നഷ്ടപ്പെടലുകളും ഈ ചിത്രത്തിൽ അടയാളമാകുന്നുണ്ട്. ന്യൂജെൻ ത്രില്ലായ സ്റ്റണ്ട്-റെയ്സ് രംഗങ്ങളും കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന കോമഡി രംഗങ്ങളും ആകാംഷഭരിതങ്ങളായ…
Read Moreട്രഡീഷണല്‍ ലുക്കിൽ മഡോണ
പ്രേമം എന്ന ഒരൊറ്റ സിനിമയിലൂടെ മലയാള സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. തുടക്കം മലയാളത്തിലാണെങ്കിലും തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരിൽ ഒരാളായി താരം മാറി. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളുടെ ഭാഗമായി താരം മാറി. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരത്തിന് അവിടെയും ഒട്ടേറെ ആരാധകരുണ്ട്. അടുത്തിടെയായി അതിലൂടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളാണ് താരം പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ ട്രെഡീഷണൽ ലുക്കിലുള്ള തന്റെ ഹോട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ഒരു ട്രഡീഷണല്‍ ലുക്കിലുള്ള ചിത്രങ്ങൾ താരത്തിന്റെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Read Moreസിദ്ധാര്‍ഥ് ചതുര്‍വേദിക്കൊപ്പം ബിക്കിനിയിൽ മാളവിക മേനോൻ; വീഡിയോ ഏറ്റെടുത്ത് ആരാധകർ
ബിക്കിനിയില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ ഒരു ഗാനരംഗത്ത് എത്തിയിരിക്കുകയാണ് മാളവിക മോഹനന്. പ്രണയരംഗങ്ങളും ഹോട്ട് ലുക്കുമുള്ള താരത്തിന്റെ സാഥിയാ… എന്നു തുടങ്ങുന്ന ഗാനരംഗം കണ്ടത് ഒരു കോടിയിലധികം പേർ. തന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം യുദ്ധ്രയിലെ ഗാനരംഗം താരം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ബോളിവുഡ് താരം സിദ്ധാര്‍ഥ് ചതുര്‍വേദിക്കൊപ്പം ബിക്കിനിയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. യുട്യൂബില്‍ റിലീസായ ഗാനം 24 മണിക്കൂറില്‍ കണ്ടത് 60 ലക്ഷത്തിലധികം പ്രേക്ഷകരാണ്. മാളവികയുടെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് രവി ഉദ്യാവര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ യുദ്ധ്ര. താരത്തിന്റെ ഗ്ലാമര്‍ അവതാരം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഗാനരംഗത്തിലെ സിദ്ധാര്ഥിന്റെയും മാളവികയുടെയും കെമിസ്ട്രി അതിമനോഹരമായിരിക്കുന്നുവെന്നാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍. ബോളിവുഡില്‍ മാളവികയുടെ തകര്‍പ്പന്‍ പ്രകടനത്തിനായി കാത്തിരിക്കുകയാണെന്നും കമന്റുകളുണ്ട്. മജീദ് മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്സ് ആയിരുന്നു മാളവികയുടെ ആദ്യ ഹിന്ദി ചിത്രം. ജാവേദ് അക്തറിന്റെ…
Read Moreദീപികയ്ക്കും രണ്‍വീറിനും പെണ്‍കുഞ്ഞ് പിറന്നു
ദീപിക പദുക്കോണ്‍–രണ്‍വീര്‍ സിങ് താരദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. മുംബൈയിലെ എച്ച.എന്‍ റിലയന്‍സ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു പ്രസവം. പ്രസവത്തിനു മുമ്പായി കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരും കുടുംബത്തോടൊപ്പം സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. കുഞ്ഞിനായി കാത്തിരിക്കുന്ന കാര്യം കഴിഞ്ഞ ഫെബ്രുവരിയിലാണ് ദമ്പതികള്‍ ഔദ്യോഗികമായി അറിയിച്ചത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് നിറവയറുമായി നില്ക്കുന്ന ദീപികയുടെ പ്രഗ്നന്‍സി ഫോട്ടോഷൂട്ട് ഇരുവരും തങ്ങളുടെ സമൂഹമാധ്യമ പേജുകളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Read Moreപത്തു വർഷമായുള്ള ഇഷ്ടം; തുറന്നു പറഞ്ഞ് സായ് പല്ലവി!
മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താര സുന്ദരിയാണ് സായ് പല്ലവി. എല്ലാ നായികാ സങ്കൽപങ്ങളേയും തകർത്തു കൊണ്ടായിരുന്നു സായ് പല്ലവിയുടെ വരവ്. നായികയെന്നാൽ ബാഹ്യ സൗന്ദര്യവും മേക്കപ്പും ഉണ്ടാവണമെന്ന നിർബന്ധത്തിൽ നിന്നും മേക്കപ്പില്ലാതെ ഒരു നായികയെ ഒരു കൊമേഴ്ഷ്യൽ സിനിമയിൽ കൊണ്ടു വരികയും അത് ചരിത്രമാവുകയും ചെയ്തു. 2015ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ സിനിമയിലൂടെയാണ് സായ് പല്ലവി സിനിമയിലെത്തുന്നത്. സിനിമ യ്ക്കൊപ്പം സിനിമയിലെ നായികയും ഹിറ്റായി. സായിയുടെ മുഖക്കുരു ഉൾപ്പെടെ എല്ലാം ട്രെൻഡായി. മലർ എന്ന കഥാപാത്രം പല്ലവിയുടെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്. അതിനു ശേഷം ദുൽഖറിനൊപ്പം കലി എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് തെലുങ്ക് ചിത്രമായ ഫിദയിൽ അഭിനയിച്ചു. ഫിദയിലൂടെ സായ് പല്ലവിയുടെ റേഞ്ച് മാറി. പിന്നീട് തെലുങ്കിലും തമിഴിലുമായി മികച്ച സിനിമകളിലൂടെ താരം തിളങ്ങി. ഇപ്പോൾ ബോളിവുഡിലും പല്ലവി സാന്നിധ്യമറിയിച്ചു. കഴിഞ്ഞ…
Read Moreമ്യൂസിക്കൽ ഫാമിലി എന്റർടെയ്നർ ‘4 സീസൺസ്’ പൂർത്തിയായി
മലയാളത്തിൽ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കൽ ഫാമിലി എന്റർടെയ്നർ 4 സീസൺസ് ചിത്രീകരണം പൂർത്തിയായി. ജാസ്, ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുടെ പശ്ചാത്തലത്തിൽ, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ മക്കളിലുണ്ടാകുന്ന മാറ്റങ്ങളുടെയും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന മാതാപിതാക്കളുടെയും സങ്കീർണതകളും മാനസികാവസ്ഥയുമാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം. വെറുമൊരു കല്യാണ ബാന്റ് സംഗീതജ്ഞനിൽ നിന്ന് ലോകോത്തര ബ്രാൻഡായ റോളിംഗ് സ്റ്റോൺസിന്റെ മത്സരാർഥിയാകുന്ന ടീനേജുകാരന്റെ കഠിനധ്വാനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും യാത്ര കൂടിയാണ് 4 സീസൺസ്. മോഡൽ രംഗത്തു നിന്നെത്തിയ അമീൻ റഷീദാണ് നായക കഥാപാത്രമായ സംഗീതജ്ഞനെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് ഡാൻസറായ റിയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നർമകല, ബിന്ദു തോമസ്, കൊച്ചുണ്ണി പ്രകാശ്, ബ്ലെസ്സി സുനിൽ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബാനർ-ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസ്, നിർമാണം-ക്രിസ് എ. ചന്ദർ, കഥ, തിരക്കഥ, സംഭാഷണം സംവിധാനം -വിനോദ് പരമേശ്വരൻ, ഛായാഗ്രഹണം…
Read Moreരാജകുമാരിയെപ്പോലെ ഐശ്വര്യലക്ഷ്മി; ചിത്രങ്ങൾ വൈറൽ
രാജകുമാരിയെപ്പോലെ അതീവസുന്ദരിയായി എത്തിയിരിക്കുകയാണ് നടി ഐശ്വര്യലക്ഷ്മി. വൈബ്രന്റ് നീല നിറത്തിലുള്ള വ്യത്യസ്തമായ ഔട്ട്ഫിറ്റണിഞ്ഞ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഐശ്വര്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണു പങ്കുവച്ചിരിക്കുന്നത്. ഗ്രീക്ക് ദേവതമാരോട് സാദൃശ്യമുള്ള ലുക്കാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. പതിവായി ഫോട്ടോഷൂട്ട് നടത്തി പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്ന താരമാണ് ഐശ്വര്യ. പുതിയ ചിത്രങ്ങൾക്ക് ലൈക്കും കമന്റും നൽകി സെലിബ്രിറ്റികളും ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
Read Moreമലയാള സിനിമയുടെ നിറയൗവനം മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാൾ: ആഘോഷമാക്കി ആരാധകർ
മലയാള സിനിമയുടെ നിറയൗവനം മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാൾ. കുടുംബത്തോടൊപ്പം ചെന്നൈയിലെ വീട്ടിലാണ് പിറന്നാൾ ആഘോഷം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. എന്നത്തെയും പോലെ ഇക്കൊല്ലവും ആരാധകര്‍ അദ്ദേഹത്തിന്റെ എറണാകുളത്തെ വസതിക്കു മുന്നില്‍ സര്‍പ്രൈസ് ബര്‍ത്ത്ഡേ പാര്‍ട്ടിയുമായി എത്തി. ആരാധക വൃന്ദത്തോട് പതിവു പോലെ വീഡിയോ കാളിൽ മമ്മൂട്ടി സംവദിച്ചു. അസിസ്റ്റന്റ് മാനേജരുടെ ഫോണിലൂടെയാണ് വീഡിയോ കോളില്‍ എത്തിയത്. കേക്ക് മുറിച്ചും പൂത്തിരി കത്തിച്ചും മമ്മൂട്ടിക്ക് ജയ് വിളിച്ചും മമ്മൂട്ടി ആരാധകർ ആഹ്ലാദം പങ്കുവച്ചു. അതേസമയം, മമ്മൂട്ടിയും കുടുംബവും ഇന്നലെ വൈകിട്ടോടെ കൊച്ചിയില്‍നിന്ന് ചെന്നൈയിലെ വീട്ടിലേക്ക് പോയിരുന്നു. പിറന്നാള്‍ ആഘോഷങ്ങള്‍ക്കു ശേഷം അദ്ദേഹവും കുടുംബവും രണ്ടാഴ്ചത്തെ വിദേശ പര്യടനത്തിന് പുറപ്പെടും. സിങ്കപ്പൂരിലേക്ക് പോകുന്ന താര കുടുംബവും ഒരാഴ്ച അവിടെ ചെലവഴിക്കും. അവിടെനിന്ന് വിയറ്റ്നാമിലും ഒരാഴ്ച ചെലവഴിച്ച ശേഷം കൊച്ചിയിലേക്ക് മടങ്ങും.
Read More‘ഞാൻ അഭിനയിച്ച സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ല’: ഹണി റോസ്
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഹണി റോസ്. ‘മലയാള സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണം. നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ അവർക്കു ലഭിക്കണം. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണല്ലോ. ഞാൻ അഭിനയിച്ച സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ല’, ഹണി റോസ് പറഞ്ഞു. സ്വകാര്യ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് ഹണി റോസ് പ്രതികരിച്ചത്.
Read More