മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തിനായി നിറഞ്ഞ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഗൗതം വാസുദേവ് മേനോൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. വിനീത് , ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
Read MoreCategory: Movies
‘മലയാള സിനിമയെക്കുറിച്ച് പലതും പറഞ്ഞ് കേട്ടിട്ടുണ്ട്’: സുമലത
ബംഗളൂരു: മലയാള സിനിമയിൽ അവസരങ്ങൾക്കായി സഹകരിക്കണമെന്നും ഇല്ലെങ്കിൽ ഉപദ്രവിക്കുമെന്നും പിന്തുടർന്ന് വേട്ടയാടുമെന്നും പലരും സ്വകാര്യമായി എന്നോട് പറഞ്ഞിട്ടുണ്ടെന്നു നടിയും മുൻ എംപിയുമായ സുമലത. അവർക്കതെല്ലാം തുറന്നു പറയാൻ പേടിയായിരുന്നു. തുറന്ന് പറയുന്നവരെ മോശക്കാരാക്കുന്ന പ്രവണതയായിരുന്നു അന്ന്. ഹേമക്കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം അത് മാറുന്നു എന്നതിൽ സന്തോഷമുണ്ടെന്നും സുമലത ഒരു മാധ്യമത്തോടു സംസാരിക്കവേ പറഞ്ഞു. ഞാൻ ജോലി ചെയ്ത പല സെറ്റുകളും കുടുംബം പോലെയായിരുന്നു. അങ്ങനെയല്ലാത്ത സെറ്റുകളെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ഞാൻ കണ്ടിട്ടില്ല എന്നതുകൊണ്ട് ഇതൊന്നും നടന്നിട്ടില്ല എന്ന് പറയാൻ ഞാനാളല്ല. മലയാളത്തിലെന്നല്ല, ഏത് സിനിമാ ഇൻഡസ്ട്രിയിലും രാഷ്ട്രീയത്തിലും പവർ ഗ്രൂപ്പുകൾ ഉണ്ട്. സിനിമാമേഖലയിലെ സ്ത്രീസുരക്ഷയ്ക്കായി നിയമങ്ങൾ നടപ്പാക്കാൻ സെൻസർ ബോർഡ് പോലെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക് കീഴിൽ ഒരു ഭരണഘടനാ സംവിധാനം വേണമെന്നും അതിനായി കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്നും സുമലത പറഞ്ഞു.
Read Moreനിവിന്‍ പോളിക്കെതിരായ പീഡനപരാതി വ്യാജം, പരാതിയില്‍ ചൂണ്ടിക്കാട്ടുന്ന ദിവസങ്ങളില്‍ നിവിന്‍ തനിക്കൊപ്പം ഷൂട്ടിലായിരുന്നു: വിനീത് ശ്രീനിവാസന്
കൊച്ചി: നിവിന്‍ പോളിക്കെതിരായ ബലാത്സംഗ കേസില്‍ പരാതി വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്. പരാതിയില്‍ ചൂണ്ടിക്കാട്ടുന്ന ദിവസങ്ങളില്‍ നിവിന്‍ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായില്‍ അല്ലായിരുന്നുവെന്നും വിനീത് ശ്രീനിവാസന് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു താരമെന്നാണ് സംവിധായകന്റെ വിശദീകരണം. ഇതിന് ഡിജിറ്റല്‍ തെളിവുകളടക്കം ഹാജരാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തന്നെ ദുബായില്‍ വച്ച് നിവിന്‍ പോളിയടക്കം ഒരു സംഘം ആളുകള്‍ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. കോതമംഗലം ഊന്നുകല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണ സംഘം നടപടി തുടങ്ങാനിരിക്കെയാണ് നിവിന്‍ പിന്തുണയുമായി സുഹൃത്തുക്കള്‍ എത്തുന്നത്. എന്നാല്‍ പീഡനം നടന്ന ദിവസങ്ങള്‍ തനിക്ക് കൃത്യമായി ഓര്‍മയില്ലെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് വിശദമായ മൊഴി നല്‍കുമെന്നും അവര്‍ പറഞ്ഞു. ബലാത്സംഗം ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഊന്നുകല്‍ പോലീസ്…
Read Moreഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന സെലിബ്രിറ്റികൾ; ഷാരൂഖ് ഖാൻ ഒന്നാമൻ; മോഹൻലാൽ പട്ടികയിൽ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടയ്ക്കുന്ന സെലിബ്രിറ്റികളുടെ പട്ടികയിൽ ഇടംനേടി മലയാളികളുടെ സൂപ്പർതാരം മോഹൻലാൽ. ഫോർച്ച്യുണ്‍ ഇന്ത്യ മാഗസിൻ പുറത്തുവിട്ട പട്ടികയിൽ ഏറ്റവും കൂടുതൽ നികുതി നൽകുന്നവരിൽ ഒന്നാമത് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനാണ്്. തമിഴ് സൂപ്പർതാരം ‘ദളപതി’ വിജയ് രണ്ടാം സ്ഥാനത്തും ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ മൂന്നാം സ്ഥാനത്തുമെത്തി. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ നാലാം സ്ഥാനത്താണ്. ഈ സാന്പത്തികവർഷം 92 കോടി രൂപയാണ് ഷാരൂഖ് ഖാൻ നികുതിയടച്ചത്. വിജയ് 80 കോടി നികുതിയടച്ചു. സൽമാൻ 75 കോടി രൂപയും അമിതാഭ് ബച്ചൻ 71 കോടി രൂപയും നികുതി അടച്ചു. ഷാരൂഖ് ഖാൻ ഒന്നാമതെത്തിയപ്പോൾ സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, വിരാട് കോഹ്ലി എന്നിവരെ മറികടന്നാണ് വിജയ് നികുതി അടയ്ക്കുന്ന പ്രമുഖരിൽ രണ്ടാമതെത്തിയത്. ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്നവരിൽ അഞ്ചാം സ്ഥാനത്തുള്ളത് ക്രിക്കറ്റ് താരം…
Read Moreവിചിത്ര സർക്കുലറുമായി തമിഴ് സിനിമാ സംഘടന: സിനിമയിലെ ലൈംഗികാതിക്രമം
ചെന്നൈ: തമിഴ്നാട്ടിലെ താരസംഘടനായ നടികർ സംഘത്തിന്റെ ആഭ്യന്തര പരാതി പരിഹാര സമിതിയായ ഐസിസിയുടെ സർക്കുലർ വിവാദമായി. ലൈംഗികാതിക്രമ പരാതികൾ വനിത സിനിമാ പ്രവർത്തകർ മാധ്യമങ്ങളെ അറിയിക്കരുതെന്ന നിർദേശമാണ് വിവാദമായത്. പരാതി ആദ്യം ഐസിസിയെ അറിയിക്കണമെന്നും ഇവർ നിർദേശിക്കുന്നു. നടിമാരായ സുഹാസിനി, ഖുശ്ബു, രോഹിണി തുടങ്ങിയവര്‍ പങ്കെടുത്ത യോഗമാണു സർക്കുലർ തയാറാക്കിത്. ലൈംഗികാതിക്രമ പരാതിയിൽ ആദ്യം താക്കീത് നൽകുമെന്നും ശേഷം നടപടി സ്വീകരിക്കുമെന്നും സംഘം പറയുന്നു. മലയാള സിനിമയിലെ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ലൈംഗികാതിക്രമ പരാതികളില്‍ ശക്തമായ നടപടിയെടുക്കാന്‍ നടികര്‍ സംഘം രംഗത്തെത്തിയത്. ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇരയ്ക്ക് നിയമസഹായം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സംഘടന ഉറപ്പാക്കും.
Read Moreദിയ കൃഷ്ണ വിവാഹിതയായി: മനം നിറഞ്ഞ് താര കുടുംബം; വൈറലായി ചിത്രങ്ങൾ
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വിവാഹിതായി. തിരുവനന്തപുരം സ്വദേശിയും സോഫ്റ്റ്വെയർ എൻജിനീയറുമായ ആശ്വിൻ ഗണേശാണ് വരൻ. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മകളുടെ കല്യാണം കഴിഞ്ഞതിൽ അതിയായ സന്തോഷമെന്നാണ് കൃഷ്ണ കുമാർ പറഞ്ഞു. ഇനി ആഘോഷങ്ങൾ ഒന്നുമില്ലെന്നും കോവിഡ് നമ്മളെ പഠിപ്പിച്ചതുപോലെ ചെറിയൊരു വിവാഹമാണ് നമുക്ക് ഇനി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More‘മുടിയൻ’ വിവാഹിതനായി; ഐശ്വര്യ ഉണ്ണിയുടെ കഴുത്തിൽ താലി ചാർത്തി ഋഷി; ആശംസകളുമായി താരങ്ങൾ
നടിയും നർത്തകിയുമായ ഡോ.ഐശ്വര്യ ഉണ്ണിയുടെ കഴുത്തിൽ താലി ചാർത്തി ഋഷി. ഉപ്പും മുളകും എന്ന ഷോയിലൂടെ പ്രേക്ഷകകരുടെ മനസിൽ വളരെ വേഗം സ്ഥാനം പിടിച്ച താരമാണ് ഋഷി. അഭിനയത്തിനു പുറമേ താരം നല്ലൊരു ഡാൻസർ കൂടിയാണ്. ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യ.
Read Moreഎല്ലാം കലങ്ങി തെളിയട്ടെ, കാർമേഘങ്ങൾ ഒഴിയട്ടെ: പ്രേക്ഷകരുടെ സ്നേഹമുള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല; മഞ്ജു വാര്യർ
പ്രേക്ഷകരുടെ സ്നേഹമുള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് മഞ്ജു വാര്യർ. മലയാള സിനിമ ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. എല്ലാം കലങ്ങി തെളിയട്ടെ, കാർമേഘങ്ങൾ ഒഴിയട്ടെയെന്നും താരം കൂട്ടിച്ചേർത്തു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും ലഹരി ഉപയോഗത്തെക്കുറിച്ചും വിവാദങ്ങളും ആരോപണങ്ങളും ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം.
Read Moreഅച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കുറിച്ച് ആലോചിക്കാതെ ജീവിതം കുറച്ച് മാസങ്ങൾ മാത്രം പരിചയമുള്ള ആൾക്ക് വേണ്ടി നൽകുന്നത് ശരിയല്ല: സിമ്രാൻ
ഏവർക്കും പ്രിയങ്കരിയായ താരമാണ് സിമ്രാൻ. അനുജത്തിയുടെ ഓർമകൾ പങ്കുവച്ചുകൊണ്ടുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്റെ പ്രിയ അനുജത്തിയായിരുന്നു മൊണാൽ. അവൾ വളരെ സ്റ്റെലിഷായിരുന്നു. ഞാനവളുടെ സ്റ്റൈൽ കോപ്പി ചെയ്തിട്ടുണ്ട്. മൊണാലിന്റെ ആത്മഹത്യയുണ്ടാക്കിയ വേദന ഇപ്പോഴും എന്നിലുണ്ട്. ദിവസവും ആ വേദന ഉള്ളിൽ തോന്നും. അത് മറക്കാൻ സാധിക്കില്ല. പ്രണയ പരാജയത്തിന്റെ പേരിൽ ഒരിക്കലും ആത്മഹത്യ ചെയ്യരുത്. അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കുറിച്ച് ആലോചിക്കാതെ ജീവിതം കുറച്ച് മാസങ്ങൾ മാത്രം പരിചയമുള്ള ആൾക്ക് വേണ്ടി നൽകുന്നത് ശരിയല്ല. നിങ്ങൾ ആത്മഹത്യ ചെയ്ത ശേഷം കുടുംബത്തിന്റെ ജീവിതം എങ്ങനെയായിരിക്കും. ആത്മഹത്യ തീർത്തും തെറ്റായ തീരുമാനം ആണെന്ന് സിമ്രാൻ പറഞ്ഞു.
Read Moreക്യൂട്ട് ലുക്കില്‍ അന്ന ബെന്‍: പുത്തൻ ചിത്രങ്ങളുമായി താരം
ആദ്യ സിനിമയിലൂടെ തന്നെ ആരാധക മനസിൽ ഇടം നേടിയ താരമാണ് അന്ന ബെൻ. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ കണ്ടവരാരും ബേബിമോളേ മറക്കില്ല. പിന്നീടിങ്ങോട്ട് ഒട്ടേറെ മികച്ച കഥാപാത്രങ്ങളാണ് അന്ന പ്രേക്ഷകർക്കായി നൽകിയത്. വിനോദ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കൊട്ടുക്കാളിയാണ് അന്നയുടെ ഏറ്റവും പുതിയ ചിത്രം. 25 നാണ് ഇത് റിലീസായത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ബൈസെഗാബയുടെ ഘരാര കളക്ഷനിൽ നിന്നുള്ള പാൻസി ഘരാര സെറ്റാണ് താരം അണിഞ്ഞിരിക്കുന്നത്. ഷിഫോൺ മെറ്റീരിയലിലാണ് ഇത് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ഫ്ലോറൽ പ്രിന്റുകളാണ് ഔട്ട്ഫിറ്റിലാകെ കൊടുത്തിരിക്കുന്നത്. മഞ്ഞയാണ് നിങ്ങളുടെ വൈബ്, ക്യൂട്ട്, എപ്പോഴത്തേയും പോലെ പ്രെറ്റിയായിരിക്കുന്നു എന്നിങ്ങനെയാണ് ചിത്രത്തിനു താഴെ വന്നിട്ടുള്ള കമന്റുകൾ.
Read More