നെപ്പോട്ടിസം സി​നി​മ​ക​ൾ ന​ഷ്‌​ട​പ്പെ​ടുത്തിയെന്ന് രാ​കു​ൽ പ്രീ​ത് സിം​ഗ്

നെ​പ്പോ​ട്ടി​സം (സ്വ​ജ​ന പ​ക്ഷ​പാ​തം) കാ​ര​ണം ത​നി​ക്ക് സി​നി​മ​ക​ൾ ന​ഷ്‌​ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ന​ടി രാ​കു​ൽ പ്രീ​ത് സിം​ഗ്. നെ​പ്പോ​ട്ടി​സം ജീ​വി​ത യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്നും ആ​ളു​ക​ൾ അ​ത് എ​ത്ര വേ​ഗ​ത്തി​ൽ അം​ഗീ​ക​രി​ക്കു​ന്നു​വോ അ​ത്ര​യും ന​ല്ല​താ​ണെ​ന്നും രാ​കു​ൽ പ്രീ​ത് പ​റ​ഞ്ഞു. നെ​പ്പോ​ട്ടി​സം കാ​ര​ണം പ്രോ​ജ​ക്‌​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് താരം ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. നെ​പ്പോ​ട്ടി​സ​ത്തി​ന്‍റെ ഫ​ല​മാ​യി നി​ങ്ങ​ൾ​ക്ക് ക​യ്പേ​റി​യ അ​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കാം. എ​ന്നാ​ൽ ഇ​ത് സി​നി​മാ വ്യ​വ​സാ​യ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ങ്കി​ല്‍ അ​ത് നി​ങ്ങ​ളു​ടെ അ​വ​സ​ര​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാം. മ​റ്റേ​തൊ​രു വ്യ​വ​സാ​യ​ത്തി​ലും. അ​താ​ണ് ജീ​വി​ത​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. നി​ങ്ങ​ൾ ഇ​ത് എ​ത്ര​യും വേ​ഗം മ​ന​സി​ലാ​ക്കു​ന്നു​വോ അ​താ​ണ് നി​ങ്ങ​ളു​ടെ പു​രോ​ഗ​തി​ക്ക് ന​ല്ല​ത്. നാ​ളെ, എ​ന്‍റെ കു​ട്ടി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും സ​ഹാ​യം വേ​ണ​മെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും ഞാ​ൻ അ​വ​രെ സ​ഹാ​യി​ക്കും. ഞാ​ൻ നേ​രി​ടേ​ണ്ടി വ​ന്ന അ​വ​സ്ഥ അ​വ​ര്‍​ക്ക് വ​രാ​ന്‍ ഞാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. അ​തു​പോ​ലെ, സ്റ്റാ​ര്‍ കി​ഡ്സി​ന് എ​ളു​പ്പം സി​നി​മ​യി​ല്‍ എ​ത്താ​ന്‍ സാ​ധി​ക്കു​ന്നു​വെ​ങ്കി​ല്‍ അ​ത്…

Read More

ഒ​രി​ക്ക​ലും സി​നി​മ റീ​മേ​ക്ക് ചെ​യ്യി​ല്ല: മഹേഷ് ബാബു

വി​ജ​യ് ചി​ത്രം ക​ത്തി ഞാ​ൻ ക​ണ്ടു. എ​നി​ക്കാ ചി​ത്രം ഒ​രു​പാ​ട് ഇ​ഷ്ട​പ്പെ​ട്ടു. ഇ​ത് കേ​ട്ട​യു​ട​ൻ സാ​മ​ന്ത പ​റ​ഞ്ഞ​ത് ക​ത്തി തെ​ലു​ഗി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യൂ എ​ന്നാ​യി​രു​ന്നു എന്ന് മഹേഷ് ബാബു. പ​ക്ഷേ ഒ​രി​ക്ക​ലും ഞാ​ൻ ക​ത്തി എ​ന്ന സി​നി​മ റീ​മേ​ക്ക് ചെ​യ്യി​ല്ല. ഒ​റി​ജി​ന​ലി​ന്‍റെ അ​ത്ര​യും പ​വ​റോ​ടെ ആ​ർ​ക്കും ആ ​ചി​ത്രം റീ​മേ​ക്ക് ചെ​യ്യാ​ൻ സാ​ധ്യ​മ​ല്ല. ഒ​രു ചി​ത്രം റീ​മേ​ക്ക് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ ഒ​റി​ജി​ന​ൽ ചി​ത്രം നേ​ര​ത്തെ സി​ൽ​വ​ർ സ്ക്രീ​നി​ൽ എ​ല്ലാ​വ​രും കൈ​യ​ടി​ച്ചു വി​ജ​യി​പ്പി​ച്ച​താ​വും. അ​തി​നെ മ​റ്റൊ​രു ഭാ​ഷ​യി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​മ്പോ​ൾ ഒ​റി​ജി​ന​ൽ ചി​ത്ര​ത്തി​ലെ നാ​യ​ക​നെ​യാ​ണ് എ​ല്ലാ​വ​ർ​ക്കും മ​ന​സി​ൽ ഓ​ടി​യെ​ത്തു​ന്ന​ത്. ക​ത്തി റീ​മേ​ക്ക് ചെ​യ്യാ​ൻ ഒ​രു​ങ്ങു​മ്പോ​ൾ വി​ജ​യ് എ​ന്ന ന​ട​ൻ മാ​ത്ര​മാ​ണ് എ​ന്‍റെ മ​ന​സി​ലേ​ക്ക് എ​ത്തു​ക. അ​പ്പോ​ൾ പി​ന്നെ എ​ങ്ങ​നെ​യാ​ണ് ഞാ​ൻ ആ ​സി​നി​മ ചെ​യ്യു​ന്ന​ത്.’ എന്ന് മ​ഹേ​ഷ് ബാ​ബു.

Read More

വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ വ​രു​ന്നൂ ഓ​ണ​ച്ചി​ത്ര​ങ്ങ​ൾ

ഓ​ണ​ക്കാ​ലം എ​ന്നും തി​യ​റ്റ​റു​ക​ള്‍​ക്കും ഉ​ത്സ​വ​കാ​ല​മാ​ണ്. സൂ​പ്പ​ർ താ​ര​ചി​ത്ര​ങ്ങ​ളും യു​വ​താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളു​മൊ​ക്കെ തി​യ​റ്റ​ർ നി​റ​യ്ക്കാ​നെ​ത്തു​ന്ന കാ​ലം. ഓ​ണ​ക്കാ​ല റി​ലീ​സ് ല​ക്ഷ്യ​മാ​ക്കി​ത്ത​ന്നെ സി​നി​മ​ക​ൾ ഒ​രു​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, മ​ല​യാ​ള സി​നി​മ ക​ണ്ട ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​ക്കി​ടെ​യാ​ണ് 2024ലെ ​ഓ​ണം ക​ട​ന്നു​വ​രു​ന്ന​ത്. സി​നി​മാ​രം​ഗ​ത്തു സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച ഹേ​മ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ കോ​ളി​ള​ക്കം മ​ല​യാ​ള സി​നി​മ​യെ ആ​ക​മാ​നം പി​ടി​ച്ചു​ല​ച്ചി​രി​ക്കു​ന്നു. സ്ത്രീ​ക​ൾ​ക്കു​നേ​രേ ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും ആ​രോ​പ​ണ​ങ്ങ​ളും പ്ര​മു​ഖ​രെ അ​ട​ക്കം നി​ര​വ​ധി താ​ര​ങ്ങ​ളെ​യും ടെ​ക്നീ​ഷ​ൻ​മാ​രെ​യു​മൊ​ക്കെ ഗു​രു​ത​ര​മാ​യ കേ​സു​ക​ളി​ലും അ​ക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ആ​രോ​പ​ണ​ങ്ങ​ൾ ഭാ​ര​വാ​ഹി​ക​ൾ​ക്കു​മെ​തി​രേ​യു​ള്ള കൊ​ടു​ങ്കാ​റ്റാ​യി മാ​റി​യ​തോ​ടെ അ​മ്മ സം​ഘ​ട​ന​യും ആ​കെ​യു​ല​ഞ്ഞു. പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ൽ അ​ട​ക്ക​മു​ള്ള ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ട​ത്തോ​ടെ രാ​ജി​വ​ച്ചു. വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ​ച്ചൊ​ല്ലി​യും രാ​ജി​യെ​ച്ചൊ​ല്ലി​യും സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ​ത്ത​ന്നെ ചേ​രി​തി​രി​വ് പ്ര​ക​ട​മാ​യി. ഇ​ത്ര​യും പ്ര​തി​സ​ന്ധി​ക​ൾ നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ഓ​ണ​ച്ചി​ത്ര​ങ്ങ​ൾ തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. സി​നി​മാ​രം​ഗ​ത്തെ​ക്കു​റി​ച്ച് ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധം തി​യ​റ്റ​റു​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് അ​ണി​യ​റ​ക്കാ​ർ ഒാ​ണ​ച്ചി​ത്ര​ങ്ങ​ൾ റീ​ലീ​സ്…

Read More

ആ​ദ്യം ത​ന്നെ പ​റ​യ​ട്ടെ… അ​മ്മ​യി​ലെ ഒ​രു ബേ​ബി​യാ​ണ് ഞാ​ൻ

ആ​ദ്യം ത​ന്നെ പ​റ​യ​ട്ടെ… ഞാ​ൻ അ​മ്മ​യി​ലെ പു​തി​യ മെ​മ്പ​റാ​ണ്. അ​മ്മ​യി​ലെ ഒ​രു ബേ​ബി​യാ​ണ് ഞാ​നെ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം. ലാ​ൽ സാ​റോ അ​ല്ലെ​ങ്കി​ൽ അ​തി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യോ ചെ​യ്ത ഒ​രു പ്ര​വൃ​ത്തി​യെ വി​ല​യി​രു​ത്താ​ൻ ഞാ​ൻ ആ​യി​ട്ടി​ല്ല. അ​വ​ർ ഹെ​ഡ് ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലെ ആ​ൾ​ക്കാ​ർ​ക്ക് ഇ​ങ്ങ​നൊ​രു മോ​ശം അ​നു​ഭ​വം വ​ന്നു​വെ​ന്ന് അ​വ​ർ സ്വ​യ​മെ അ​റി​ഞ്ഞ​പ്പോ​ൾ അ​വ​ർ ആ ​പൊ​സി​ഷ​നി​ൽ ഇ​രി​ക്കാ​ൻ യോ​ഗ്യ​ര​ല്ലെ​ന്ന് അ​വ​രുത​ന്നെ തീ​രു​മാ​നി​ച്ചി​ട്ട് അ​വ​ർ ഒ​ഴി​ഞ്ഞ​താ​ണ്. ഒ​രു ന​ല്ല രീ​തി​യി​ൽ വേ​ണ​മെ​ങ്കി​ൽ അ​തി​നെ കാ​ണാം. ലീ​ഡ​ർ എ​ന്ന രീ​തി​യി​ൽ ലാ​ൽ സാ​ർ നി​ന്നി​രു​ന്നു​വെ​ങ്കി​ൽ ന​ല്ല​താ​യി​രു​ന്നു​വെ​ന്ന് എ​നി​ക്ക് തോ​ന്നി. ഞാ​ൻ അ​ല്ല അ​ത് തീ​രു​മാ​നി​ക്കേ​ണ്ട​ത്. എ​ന്‍റെ ചി​ന്ത​യി​ൽ വ​രു​ന്ന​ത​ല്ല അ​വ​ർ ചെ​യ്യേ​ണ്ട​തും. -ഗോ​കു​ൽ സു​രേ​ഷ്

Read More

സുരേഷ് ഗോപിയുടെ  മകൻ മാധവിന്‍റെ കു​മ്മാ​ട്ടി​ക്ക​ളി ​തി​യ​റ്റ​റു​ക​ളി​ലേക്ക്

സൂ​പ്പ​ർ​സ്റ്റാ​ർ സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ൻ മാ​ധ​വ് സു​രേ​ഷ് നാ​യ​ക​നാ​വു​ന്ന കു​മ്മാ​ട്ടി​ക്ക​ളി പ​തി​മൂ​ന്നി​ന് തിയ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്നു. സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സി​ന്‍റെ ആ​ർ.​ബി. ചൗ​ധ​രി നി​ർ​മി​ക്കു​ന്ന കു​മ്മാ​ട്ടി​ക്ക​ളി, ചി​മ്പു, വി​ജ​യ് തു​ട​ങ്ങി​യ മു​ൻ​നി​ര നാ​യ​ക​ന്മാ​രു​ടെ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ഏ​റേ ശ്ര​ദ്ധേ​യ​നാ​യ വി​ൻ​സെ​ന്‍റ് സെ​ൽ​വ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന മ​ല​യാ​ള ചി​ത്ര​മാ​ണ് . ക​ട​പ്പു​റ​വും ക​ട​പ്പു​റ​ത്തെ ജീ​വി​ത​ങ്ങ​ളെ​യും പ്ര​മേ​യ​മാ​ക്കി ഒ​രു​ങ്ങു​ന്ന കു​മ്മാ​ട്ടി​ക്ക​ളി എ​ന്ന ചി​ത്ര​ത്തി​ൽ ത​മി​ഴ്, ക​ന്ന​ട സി​നി​മ​ക​ളി​ലെ പ്ര​മു​ഖ ന​ടീ​ന​ട​ന്മാ​ർ​ക്കൊ​പ്പം ലെ​ന, റാ​ഷി​ക് അ​ജ്മ​ൽ, ദേ​വി​ക സ​തീ​ഷ്, യാ​മി,അ​നു​പ്ര​ഭ, മൈം ​ഗോ​പി, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ദി​നേ​ശ് ആ​ല​പ്പി, ആ​ൽ​വി​ൻ ആ​ന്‍റ​ണി ജൂ​നി​യ​ർ, ധ​ന​ഞ്ജ​യ് പ്രേം​ജി​ത്ത്, മി​ഥു​ൻ പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു. സം​വി​ധാ​യ​ക​ൻ ആ​ർ.​കെ. വി​ൻ​സെ​ന്‍റ് സെ​ൽ​വ​യു​ടേ​താ​ണ് തി​ര​ക്ക​ഥ. ഛായാ​ഗ്ര​ഹ​ണം- വെ​ങ്കി​ടേ​ഷ് വി. ​പ്രോ​ജ​ക്ട് ഡി​സൈ​ന​ർ- സ​ജി​ത്ത് കൃ​ഷ്ണ,സം​ഗീ​തം- ജാ​ക്സ​ൺ വി​ജ​യ​ൻ,ബി ​ജി എം- ​ജോ​ഹാ​ൻ ഷെ​വ​നേ​ഷ്,ഗാ​ന​ര​ച​ന-​ഋ​ഷി, സം​ഭാ​ഷ​ണം-​ആ​ർ കെ ​വി​ൻ​സെന്‍റ് സെ​ൽ​വ,…

Read More

അ​പ​ക​ടം: ര​ശ്മി​ക വി​ശ്ര​മ​ത്തി​ൽ; ആശങ്കയിൽ ആരാധകർ

ന​ടി ര​ശ്മി​ക മ​ന്ദാ​ന സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച പു​തി​യ പോ​സ്റ്റ് ക​ണ്ട് ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ന്നും താ​ന്‍ ഇ​ട​വേ​ള​യെ​ടു​ത്ത​ത് ചെ​റി​യൊ​രു അ​പ​ക​ട​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു​വെ​ന്ന് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ താ​രം കു​റി​ച്ചു. ക​ഴി​ഞ്ഞ മാ​സം ത​നി​ക്ക് ചെ​റി​യൊ​രു അ​പ​ക​ട​മു​ണ്ടാ​യെ​ന്നും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണെ​ന്നും ന​ടി പ​റ​ഞ്ഞു. പ​രി​ക്കി​ൽ നി​ന്ന് മു​ക്ത​യാ​വു​ന്ന​താ​യും സ​ജീ​വ​മാ​യി തി​രി​കെ​യെ​ത്തു​ന്നു​വെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി. ജീ​വി​തം ക​ണ്ണാ​ടി പോ​ലെ എപ്പോ​ൾ വേ​ണ​മെ​ങ്കി​ലും പൊ​ട്ടി​പ്പോ​കാ​മെ​ന്നും ചെ​റു​താ​ണെ​ന്നും പ​റ​ഞ്ഞ ന​ടി നാ​ളെ​യു​ണ്ടാ​കു​മോ എ​ന്ന കാ​ര്യം പോ​ലും ഉ​റ​പ്പി​ല്ലെ​ന്നും അ​തി​നാ​ൽ എ​പ്പോ​ഴും സ​ന്തോ​ഷ​ത്തോ​ടെ ഇ​രി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു. അ​ല്ലു അ​ർ​ജു​ൻ-​സു​കു​മാ​ർ ടീ​മി​ന്‍റെ പു​ഷ്പ 2യി​ലാ​ണ് ന​ടി ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ചി​ത്.​ബോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​ർ സ​ൽ​മാ​ൻ ഖാ​നൊ​പ്പം സി​ക്ക​ന്ദ​ർ, വി​ക്കി കൗ​ശ​ലി​നൊ​പ്പം ഛാവ ​എ​ന്നി​വ ന​ടി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള ചി​ത്ര​ങ്ങ​ളാ​ണ്.

Read More

സ​ന്തോ​ഷ​വും സ്‌​നേ​ഹ​വും സ​മൃ​ദ്ധി​യും നി​റ​യ്ക്ക​ട്ടെ; ഓ​ണ​ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് മ​ഞ്ജി​മ

ക​ളി​യൂ​ഞ്ഞാ​ല്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ ബാ​ലനടിയായി വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ താ​ര​മാ​ണ് മ​ഞ്ജി​മ മോ​ഹ​ന്‍. മ​യി​ല്‍​പീ​ലി​ക്കാ​വ്, പ്രി​യം, തെ​ങ്കാ​ശി​പ്പ​ട്ട​ണം തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ മ​ഞ്ജി​മ ബാ​ല​താ​ര​മാ​യെ​ത്തി. 2015 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഒ​രു വ​ട​ക്ക​ന്‍ സെ​ല്‍​ഫി​യി​ലാ​ണ് ആ​ദ്യ​മാ​യി നാ​യി​ക​യാ​യെ​ത്തി​യ​ത്. പി​ന്നീ​ടു ത​മി​ഴി​ലും തെ​ലു​ങ്കി​ലും ന​ടി അ​ഭി​ന​യി​ച്ചു. ന​ട​ന്‍ കാ​ര്‍​ത്തി​ക്കി​ന്‍റെ മ​ക​നും ന​ട​നു​മാ​യ ഗൗ​തം കാ​ര്‍​ത്തി​ക് ആ​ണ് മ​ഞ്ജി​മ​യു​ടെ ഭ​ര്‍​ത്താ​വ്. ത​മി​ഴ്‌​നാ​ടി​ന്‍റെ മ​രു​മ​ക​ളാ​യി പോ​യാ​ലും കേ​ര​ള​ത്തി​ലെ ആ​ചാ​ര​ങ്ങ​ളും ഉ​ത്സ​വ​ങ്ങ​ളും ഒ​ന്നും മ​ഞ്ജി​മ മാ​റ്റി നി​ര്‍​ത്തു​ന്നി​ല്ല. അ​തി​നു​ള്ള തെ​ളി​വാ​ണ് മ​ഞ്ജി​മ പ​ങ്കു​വ​ച്ച ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ള്‍. ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി എ​ടു​ത്ത ചി​ത്ര​ങ്ങ​ള്‍ ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. ഈ ​ഓ​ണ​ത്തി​ന്‍റെ ച​ടു​ല​മാ​യ നി​റ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ല്‍ സ​ന്തോ​ഷ​വും സ്‌​നേ​ഹ​വും സ​മൃ​ദ്ധി​യും നി​റ​യ്ക്ക​ട്ടെ. ന​മു​ക്ക് ഒ​രു​മ​യു​ടെ ആ​ത്മാ​വി​നെ പ​രി​പോ​ഷി​പ്പി​ക്കാം, ഉ​ള്‍​ക്കൊ​ള്ളാം… എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് മ​ഞ്ജി​മ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Read More

ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് നി​റ​വി​ൽ ‘ചെ​ക്ക​ൻ’

അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന വ​യ​നാ​ട​ൻ ആ​ദി​വാ​സി ക​ലാ​കാ​ര​ന്‍റെ ക​ഥ പ​റ​ഞ്ഞ ചി​ത്രം ‘ചെ​ക്ക​ൻ’ മി​ക​ച്ച സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി. ഷാ​ഫി എ​പ്പി​ക്കാ​ട് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചെ​ക്ക​ൻ, വ​ൺ ടു ​വ​ൺ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ ഖ​ത്ത​ർ പ്ര​വാ​സി​യാ​യ മ​ൺ​സൂ​ർ അ​ലി​യാ​ണ് നി​ർ​മി​ച്ച​ത്. ബ​ജ​റ്റ​ഡ് ചി​ത്ര​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന ഇ​ത്ത​രം വ​ലി​യ അം​ഗീ​കാ​ര​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന പു​തി​യ ക​ലാ​കാ​ര​ന്മാ​ർ​ക്ക് വ​ലി​യ ഊ​ർ​ജമാ​ണ് പ​ക​രു​ന്ന​തെ​ന്ന് അ​വാ​ർ​ഡ് നേ​ടി​യ​തി​നു ശേ​ഷ​മു​ള്ള പ്ര​തി​ക​ര​ണ​ത്തി​ൽ ഷാ​ഫി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മി​ക​ച്ച ഗാ​യ​ക​നു​ള്ള പ്രേം​ന​സീ​ർ അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ചി​ത്രം ഇ​തി​നോ​ട​കം ല​ഭി​ച്ചു. കാ​ർ​ത്തി​ക് വി​ഷ്ണു നാ​യ​ക​നാ​യ ചെ​ക്ക​നി​ലെ എ​ല്ലാ ഗാ​ന​ങ്ങ​ളും ഏ​റെ ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യി​രു​ന്നു. സി​ബു സു​കു​മാ​ര​ൻ ചി​ട്ട​പ്പെ​ടു​ത്തി​യ ഗാ​ന​ങ്ങ​ൾ ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് ന​ഞ്ചി​യ​മ്മ​യും നാ​ട​ൻ പാ​ട്ട് ഗാ​യ​ക​ൻ മ​ണി​ക​ണ്ഠ​ൻ പെ​രു​മ്പ​ട​പ്പും ചേ​ർ​ന്നാ​ണ് പാ​ടി​യി​രി​ക്കു​ന്ന​ത്. ബി​ബി​ൻ ജോ​ർ​ജ്,…

Read More

സ്വ​ന്തം വ്യ​ക്തി​ത്വ​ത്തി​ലും വ​ര്‍​ക്കി​ലു​മാ​ണ് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത്, ശ​രി​യ​ല്ലെ​ന്ന് തോ​ന്നു​ന്ന​വ​യോ​ട് നോ ​പ​റ​ഞ്ഞ് ഇ​റ​ങ്ങി​പ്പോ​ര​ണം; സണ്ണി ലിയോൺ

എ​നി​ക്ക് എ​ന്‍റെ അ​നു​ഭ​വ​ത്തി​ല്‍ നി​ന്നേ സം​സാ​രി​ക്കാ​ന്‍ ക​ഴി​യൂ. മ​റ്റു​ള്ള​വ​ര്‍ ഇ​പ്പോ​ള്‍ പ​റ​യു​ന്ന ത​ര​ത്തി​ലു​ള്ള ദു​ര​നു​ഭ​വ​ങ്ങ​ളൊ​ന്നും എ​നി​ക്ക് ഉ​ണ്ടാ​യി​ട്ടി​ല്ലന്ന് സണ്ണി ലിയോൺ. സ്വ​ന്തം വ്യ​ക്തി​ത്വ​ത്തി​ലും വ​ര്‍​ക്കി​ലു​മാ​ണ് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത്. ഒ​രു സി​നി​മ​യി​ല്‍നി​ന്ന് കൂ​ടു​ത​ല്‍ പ്ര​തി​ഫ​ല​മോ മ​റ്റെ​ന്തെ​ങ്കി​ലു​മോ വേ​ണ​മെ​ന്ന് തോ​ന്നി​യാ​ല്‍ ഞാ​ന്‍ അ​തി​നാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​രും അ​ങ്ങ​നെ ചെ​യ്യ​ണ​മെ​ന്നാ​ണ് എ​ന്‍റെ അ​ഭി​പ്രാ​യം. ഒ​രു സ്ത്രീ​യെ​ന്ന നി​ല​യി​ലും യു​വാ​ക്ക​ളെ​ന്ന നി​ല​യി​ലും ന​മു​ക്ക് തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. അ​പ്പോ​ള്‍ ശ​രി​യെ​ന്ന് തോ​ന്നു​ന്ന​വ തെ​ര​ഞ്ഞെ​ടു​ക്ക​ണം. ശ​രി​യ​ല്ലെ​ന്ന് തോ​ന്നു​ന്ന​വ​യോ​ട് നോ ​പ​റ​ഞ്ഞ് ഇ​റ​ങ്ങി​പ്പോ​ര​ണം. പ​ല വാ​തി​ലു​ക​ളും എ​ന്‍റെ മു​ന്നി​ല്‍ അ​ട​യ്ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ക്ഷെ അ​തു​കൊ​ണ്ട് എ​നി​ക്കൊ​രു പ്ര​ശ്‌​ന​വു​മി​ല്ല. ഒ​രു അ​വ​സ​രം ന​ഷ്ട​പ്പെ​ട്ടാ​ല്‍ മ​റ്റ് നൂ​റ് അ​വ​സ​ര​ങ്ങ​ള്‍ ന​മു​ക്ക് മു​ന്നി​ല്‍ വ​രും എന്ന് സ​ണ്ണി ലി​യോ​ൺ പറഞ്ഞു.

Read More

സ്റ്റൈ​ലി​ഷ് ലുക്കിൽ മീ​രാ ജാ​സ്മി​ൻ; വൈറലായി ചിത്രങ്ങൾ

സൂ​ത്ര​ധാ​ര​ൻ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ട് സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ താ​ര​മാ​ണ് ന​ടി മീ​ര ജാ​സ്മി​ൻ. ഒ​രു ത​വ​ണ മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ അ​വാ​ർ​ഡും ര​ണ്ട് ത​വ​ണ മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡും നേ​ടി​യി​ട്ടു​ണ്ട്. വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്നു വി​ട്ടുനി​ന്ന മീ​ര അ​ടു​ത്തി​ടെ സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും അ​ഭി​ന​യ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​രു​ന്നു.​ ര​ണ്ടാം വ​ര​വി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും താ​രം സാ​ന്നി​ധ്യം അ​റി​യി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ വ​ള​രെ ആ​ക്ടീ​വാ​ണ് ന​ടി. സ്റ്റൈ​ലി​ഷ് ലു​ക്കി​ലു​ള്ള പു​തി​യ ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ് താ​രം ഇ​പ്പോ​ൾ. ഇ​ത്ത​വ​ണ ജീ​ൻ​സും ടോ​പ്പും ഓ​വ​ർ​കോ​ട്ടും ചേ​രു​ന്ന ഔ​ട്ട്ഫി​റ്റി​ലാ​ണ് ന​ടി​യു​ള്ള​ത്. എ​ല്ലാ നി​റ​ങ്ങ​ളും സ്വ​പ്‌​നം കാ​ണൂ, വ​ര​ക​ള്‍​ക്ക് പു​റ​ത്ത് ചാ​യം തേ​ക്കൂ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ള്‍ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ണ്ടാം വ​ര​വി​നു ശേ​ഷം കു​റ​ച്ചു ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ക​ളും താ​രം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. പാ​ലും പ​ഴ​വും എ​ന്ന ചി​ത്ര​മാ​ണ്…

Read More